OTT Release – malayalees.ch https://malayalees.ch Malayalam Online News Portal Thu, 24 Aug 2023 11:34:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png OTT Release – malayalees.ch https://malayalees.ch 32 32 ഓണത്തിന് ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് പുത്തൻ റിലീസുകൾ https://malayalees.ch/onam-malayalam-ott-releases/ Thu, 24 Aug 2023 11:34:15 +0000 https://malayalees.ch/?p=86727 ഓണക്കാലം ആഘോഷമാക്കാൻ ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് പുത്തൻ റിലീസുകൾ. ഓഗസ്റ്റ് 22 മുതൽ മലയാളികൾ കാത്തിരുന്ന സിനിമകളുടെ ഒടിടി റിലീസ് ആരംഭിച്ചു കഴിഞ്ഞു. ( onam malayalam ott releases )

സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത മധുര മനോഹര മോഹം ഓഗസ്റ്റ് 22 മുതൽ സ്ട്രീമിംഗ് ആരംഭിച്ചു. രജീഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം തിയറ്ററിൽ പ്രേക്ഷപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നാണ്. ഹൈറിച്ച് ഒടിടിയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ഇതിന് പുറമെ ഡിസ്‌നി ഹോട്ട്‌സ്റ്റാറിൽ ‘മാസ്റ്റർപീസ്’ എന്ന മലയാളം കോമഡി വെബ് സീരീസിന്റെ സ്ട്രീമിംഗും സെപ്റ്റംബറിലുണ്ടാകും.

അനിൽ ഫിലിപ്പ് സംവിധാനം ചെയ്ത് മാർഗരറ്റ് ആന്റണി, റോണി ഡേവിഡ്, സ്ഫടികം ജോർജ്, രഞ്ജി പണിക്കർ എന്നിവർ പ്രധാന വേഷം അവതരിപ്പിച്ച ‘മൈക്കിൾസ് കോഫി ഹൗസ്’ ഓഗസ്റ്റ് 25ന് റിലീസ് ചെയ്യും.

രാജേഷ് കെ.രാമൻ രചനയും സംവിധാനവും നിർവഹിച്ച് ശ്രുതി രാമചന്ദ്രൻ, ഗുരു സോമസുന്ദരം, ഗോവിന്ദ് പത്മസൂര്യ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ നീരജ ഓഗസ്റ്റ് 28ന് സ്ട്രീം ചെയ്യും.

]]>
രോമാഞ്ചം മാത്രമല്ല; ഈ 3 മലയാള സിനിമകളും ഒടിടിയിൽ എത്തിയിട്ടുണ്ട് https://malayalees.ch/malayalam-films-ott-april-release/ Sat, 08 Apr 2023 05:01:46 +0000 https://malayalees.ch/?p=79284 പ്രേക്ഷകർ അക്ഷമരായി കാത്തിരുന്ന രോമാഞ്ചം സിനിമ ഒടിടി റിലീസിനെത്തിയിട്ടുണ്ട്. ഇന്നായിരുന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ( malayalam films ott april release )

എന്നാൽ രോമാഞ്ചം മാത്രമല്ല ഒടിടിയിൽ പ്രേക്ഷകർക്കായി എത്തിയിരിക്കുന്നത്. ആസിഫ് അലി, മംത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തിയ മഹേഷും മാരുതിയും ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷം ചെയ്യുന്ന ഖാലി പേഴ്‌സ് ഓഫ് ബില്യണെയേഴ്‌സ്, മമിത ബൈജു അർജുൻ അശോകൻ എന്നിവരെത്തുന്ന പ്രണയ വിലാസം എന്നീ ചിത്രങ്ങൾ കൂടി ഒടിടിയിൽ എത്തുന്നുണ്ട്.

രോമാഞ്ചം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്. മഹേഷും മാരുതിയും ആമസോൺ പ്രൈമിലും ഖാലി പേഴ്‌സ് സൺ നെക്സ്റ്റിലും പ്രണയവിലാസം സീ ഫൈവിലുമാണ് സ്ട്രീം ചെയ്യുക.

]]>
‘ഒടിടി പ്ലാറ്റ്‍ഫോമുകളെ നിയന്ത്രിക്കണം’; തീയറ്റർ റിലീസിന് പിന്നാലെ സിനിമകൾ ഒടിടിയ്‌ക്ക് നൽകരുതെന്ന് ഫിയോക് https://malayalees.ch/feuok-against-ott-release/ Tue, 26 Jul 2022 07:52:09 +0000 https://malayalees.ch/?p=65421 ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രം ഒടിടിയ്‌ക്ക് നൽകുന്ന സമയപരിധി വർദ്ധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇന്ന് കൊച്ചിയിൽ ചേരുന്ന യോ​ഗത്തിൽ ഇക്കാര്യം തീയറ്റർ ഉടമകൾ അവതരിപ്പിക്കും.

തീയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസങ്ങൾക്ക് ശേഷം ഒടിടിക്ക് നൽകുന്ന പ്രവണത അവസാനിപ്പിക്കണം. തീയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസം കഴി‍ഞ്ഞാൽ ഉടൻ ഒടിടി പ്ലാറ്റ്‍ഫോമിന് നൽകുകയാണ്. കരാർ ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായും ഒടിടിയിൽ എത്തുന്നു.

ഒടിടിയുമായി ബന്ധപ്പെട്ട് തീയറ്ററ്റർ ഉടമകൾ ഉന്നയിച്ച ആവശ്യം നേരത്തെ ഫിലിം ചേംബർ തള്ളിയിരുന്നു. സിനിമകൾ ഒടിടിക്ക് നൽകുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യമാണ് ഫിലിം ചേംബർ പരി​ഗണിക്കാതിരുന്നത്. തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് തീയറ്റർ ഉടമകളുടെ തീരുമാനം.

സംഘടനയുമായി സഹകരിക്കാത്ത താരങ്ങൾക്കും നിർമ്മാതാക്കൾക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. കെജിഎഫ്, ആർആർആർ, വിക്രം, മാസ്റ്റർ തുടങ്ങിയ വലിയ സിനിമകൾക്ക് മാത്രമാണ് ജനങ്ങൾ ഇപ്പോൾ വലിയ തരത്തിൽ തീയറ്ററിൽ എത്തുന്നത്. ഈ സ്ഥിതി തുടരകയാണെങ്കിൽ തീയറ്ററുകൾ അടച്ചു പൂട്ടേണ്ടി വരുമെന്നും ഉടമകൾ വ്യക്തമാക്കുന്നു.

]]>
കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ഒടിടി റിലീസിന്; ഫിയോക്ക് അനുമതി നൽകി https://malayalees.ch/kilometers-and-kilometers-ott-release/ Thu, 13 Aug 2020 06:00:37 +0000 https://malayalees.ch/?p=30128 ചിത്രം പൈറസി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു

ടൊവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റഴ്സ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് അനുമതി നൽകി. ചിത്രം പൈറസി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു സിനിമക്ക് മാത്രം ഇളവനുവദിക്കുന്ന നിലപാടിനെതിരെ സംവിധായകനായ ആഷിഖ് അബു ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

തിയേറ്റർ റിലീസിന് മുൻപ് ഒടിടി പ്ലാറ്റ്ഫോമിൽ സിനിമ റിലീസ് ചെയ്യുന്നവരുമായി സഹകരിക്കേണ്ടതില്ലെന്നാണ് നിലവിൽ തിയേറ്റർ ഉടമകളുടെ നിലപാട്. ടെവിനോയും ആന്‍റോ ജോസഫും സംയുക്തമായി നിർമിക്കുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് പൈറസി ഭീഷണി നേരിടുന്നുണ്ട്. സിനിമയുടെ റിലീസ് നീണ്ട് പോയാൽ നിർമാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാവും. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ്

ഒ.ടി.ടി റിലീസിന് അനുമതി നൽകിയതെന്നാണ് ഫിയോക്ക് ഭാരവാഹികൾ വ്യക്തമാക്കുന്നത്. എന്നാൽ ഒരു സിനിമക്ക് മാത്രം അനുമതി നൽകി മറ്റുള്ളവരോട് സഹകരിക്കില്ലെന്ന നിലപാടിനെതിരെ സംവിധായകൻ ആശിഖ് അബു ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. സൂഫിയും സുജാതയുമാണ് മലയാളത്തിൽ ആദ്യമായി ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ നിർമാതാവ് വിജയ് ബാബു, നായകനായ ജയസൂര്യ എന്നിവരുടെ ഭാവി പ്രൊജക്ടുകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഫിയോക്കിന്‍റെ തീരുമാനം.

]]>