Other state workers+ – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Sep 2020 08:42:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Other state workers+ – malayalees.ch https://malayalees.ch 32 32 എറണാകുളം മലയാറ്റൂരില്‍ പാറമടക്ക് സമീപം സ്ഫോടനം; രണ്ട് പേര്‍ മരിച്ചു https://malayalees.ch/two-died-in-blast-in-quarry-in-ernakulam/ Mon, 21 Sep 2020 08:21:50 +0000 https://malayalees.ch/?p=32109 എറണാകുളം മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ പാറമടക്ക് സമീപത്തുള്ള വീട്ടില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ച് സ്ഫോടനം. രണ്ട് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സുണ്ടായിരുന്നില്ല.

പുലര്‍ച്ചെ 3.15നാണ് ഇല്ലിത്തോട്ടിലെ പാറമടക്ക് സമീപമുള്ള കെട്ടിടത്തില്‍ സ്ഫോടനം നടന്നത്. കെട്ടിടത്തില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി പെരിയണ്ണന്‍, കര്‍ണാടക സ്വദേശി നാഗഡി എന്നിവരാണ് മരിച്ചത്. 12 ദിവസം മുമ്പാണ് ഇവര്‍ നാട്ടില്‍ നിന്നും മലയാറ്റൂരിലെത്തുന്നത്. നാഗഡിയുടെ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക് സ്ഫോടനസ്ഥലം സന്ദര്‍ശിച്ചു.

തകര്‍ന്ന കെട്ടിടത്തില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ അനുവാദമില്ലായിരുന്നുവെന്നും പാറമടയുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിരവധി തവണ പരാതി പറഞ്ഞിരുന്നുവെന്നും നാട്ടുകാര്‍ വിശദീകരിച്ചു. അതേസമയം പാറമടക്ക് ലൈസന്‍സ് ഉണ്ടായിരുന്നതായി പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

]]>