Oscars – malayalees.ch https://malayalees.ch Malayalam Online News Portal Sat, 11 Mar 2023 06:33:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Oscars – malayalees.ch https://malayalees.ch 32 32 ഓസ്കർ പുരസ്കാര പ്രഖ്യാപനം ഞായറാഴ്ച; നാട്ടു നാട്ടുവിൽ കണ്ണുനട്ട് ഇന്ത്യൻ സിനിമ https://malayalees.ch/oscar-awards-announcement-sunday/ Sat, 11 Mar 2023 06:31:47 +0000 https://malayalees.ch/?p=77848 തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ പ്രഖ്യാപനം ഞായറാഴ്ച. കഴിഞ്ഞ ഒരു വർഷക്കാലത്തെ ലോക സിനിമാ ഭൂപടത്തിൽ ആരൊക്കെയാവും പുതിയ കിരീടാവകാശികൾ എന്ന ആകാംക്ഷയിലാണ് ലോകം. ഇന്ത്യയും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട് ഇത്തവണ ലോസ് ഏഞ്ചൽസിലെ ഡോൾബി തീയറ്ററിലേക്ക്.

സ്റ്റീവൻ സ്പീൽബർഗും, ജയിംസ് കാമറൂണും ഉൾപ്പെട്ട ഇത്തവണത്തെ ഓസ്കർ സാധ്യതാ പട്ടിക ചിലതെല്ലാം സൂചിപ്പിക്കുന്നുണ്ട്. 23 വിഭാഗങ്ങളിലും ഒന്നിനൊന്ന് മികച്ച നോമിനേഷനുകളാണ് ഉള്ളത്. മികച്ച സംവിധായകനുള്ള ഒൻപതാമത്തെ ഓസ്കർ നോമിനേഷനാണ് സ്പീൽ ബർഗിന്റേത്. ആത്മകഥാംശമുള്ള the fablemans എന്ന ചിത്രത്തിനാണ് നോമിനേഷൻ. മികച്ച തിരക്കഥ, മികച്ച നടി ഉൾപ്പെടെ 7 നാമനിർദേശങ്ങൾ the fablemans ന് ലഭിച്ചിട്ടുണ്ട്.

ഇത്തവണ ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ചത് everything everywhere, all at once എന്ന സിനിമയ്ക്കാണ്. 11 നാമനിർദേശങ്ങളാണ് ഈ അമേരിക്കൻ ഹാസ്യ സയൻസ് ഫിക്ഷൻ ചിത്രം കരസ്ഥമാക്കിയത്.

വിഖ്യാത അമേരിക്കൻ സംഗീതജ്ഞൻ എൽവിസ് പ്രിസ്ലിയുടെ ജീവിതകഥ പറയുന്ന elvis എന്ന ചിത്രത്തിന് 8 നോമിനേഷനുകൾ ലഭിച്ചു. സിനിമയിൽ എൽവിസ് ആയി പകർന്നാടിയ മുപ്പത്തിയൊന്നുകാരൻ ഓസ്റ്റിൻ ബട്‍ലർ മികച്ച നടനുള്ള ഓസ്കർ നേടുമെന്ന് ഭൂരിഭാഗം നിരൂപകരും പ്രവചിക്കുന്നു. the whale എന്ന ചിത്രത്തിലൂടെ ബ്രണ്ടൻ ഫ്രേസറും the banshees of insherin എന്ന ചിത്രത്തിലൂടെ കോളിൻ ഫാരലും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നുണ്ട്.

കെയ്റ്റ് ബ്ലാൻഷെറ്റ്, മിഷേൽ വില്യംസ്, മിഷേൽ യോ എന്നിവർ മികച്ച നടിക്കുള്ള വിഭാഗത്തിലെ ഫേവറിറ്റുകളാണ്.

avatar the way of water, the fablemans, elvis, everything everywhere all at once, the banshees of insherin എന്നീ ചിത്രങ്ങൾ മികച്ച സിനിമയ്ക്കുള്ള മത്സരവിഭാഗത്തിലുണ്ട്.

ഇത്തവണത്തെ ഇന്ത്യൻ പ്രതീക്ഷയായി RRR ലെ നാട്ടുനാട്ടു ഗാനം മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ മത്സരിക്കുന്നു. ഗോൾഡൻ ഗ്ലോബ് നേട്ടത്തിന് പിന്നാലെ ഗാനം അക്കഡമി അവാർഡ് കൂടി നേടിയാൽ അത് പുതുചരിത്രമാകും. ഡോൾബി തീയറ്ററിലെ പുരസ്കാര ചടങ്ങിൽ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ചേർന്ന് തങ്ങളുടെ സൂപ്പർ ഗാനം വേദിയിൽ അവതരിപ്പിക്കും.

ഷൗനക് സെൻ സംവിധാനം ചെയ്ത All that breaths, കാർത്തികി ഗോൺസാൽവസിന്റെ The elephant whisperes എന്നീ ഡോക്യുമെന്ററികളാണ് ഇന്തയുടെ മറ്റ് പ്രതീക്ഷകൾ. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി ദീപിക പദുക്കോൺ തൊണ്ണൂറ്റിയഞ്ചാം ഓസ്കാർ ചടങ്ങിനെത്തും. വിജയികൾക്ക് പുരസ്കാരം സമ്മാനിക്കുന്ന ഇരുപത്തിയെട്ട് പേരിൽ ഒരാളാണ് ദീപിക.

തിങ്കൾ ഇന്ത്യൻ സമയം പുലർച്ചെ 5.30ന് ആരംഭിക്കുന്ന പുരസ്കാരദാന ചടങ്ങ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സിനിമാ പ്രേമികൾ ടെലിവിഷനിലൂടെ കാണുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ നേരിട്ട് പങ്കെടുക്കും. ലോകോത്തര താരങ്ങളുടെ തത്സമയ കലാപ്രകടനങ്ങളും അവാർഡ് നിശയ്ക്ക് കൊഴുപ്പേകും. അവതാരകനായി ജിമ്മി കിമ്മൽ വീണ്ടും ഓസ്കർ വേദിയിൽ എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

]]>
2023-ലെ ഓസ്‌കാർ ടിക്കറ്റുകൾ പരിമിതപ്പെടുത്തി സംഘാടകർ; സീറ്റുകൾ നിറയ്‌ക്കാൻ അംഗങ്ങൾക്ക് ഈമെയിൽ അയച്ച് അക്കാദമി https://malayalees.ch/the-academy-limits-oscars-2023-ticket/ Fri, 30 Sep 2022 07:33:48 +0000 https://malayalees.ch/?p=68775 2023-ലെ ഓസ്‌കർ വിതരണ ചടങ്ങിനുളള ടിക്കറ്റുകൾ പരിമിതപ്പെടുത്തി. ഇരിപ്പിടങ്ങൾ നിറയ്‌ക്കാൻ അംഗങ്ങൾക്ക് ഈമെയിൽ അയച്ച് അക്കാദമി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസസ് നോമിനേറ്റ് ചെയ്യപ്പെടാത്ത അംഗങ്ങൾക്കുള്ള ഓസ്‌കാർ ടിക്കറ്റുകളുടെ എണ്ണമാണ് പരിമിതപ്പെടുത്തിയത്. എന്നാൽ ഇവരെ സീറ്റ് ഫില്ലർമാരായി ക്ഷണിക്കുമെന്ന് സിഇഒ ബിൽ ക്രാമറും അക്കാദമി പ്രസിഡന്റ് ജാനറ്റ് യാങ്ങും അറിയിച്ചു.(The Academy Limits Oscars 2023 Tickets)

2023 മാർച്ച് 12-നാണ് ഓസ്‌കാർ ചടങ്ങുകൾ നടക്കുന്നത്. ഓസ്‌കാർ നോമിനേഷനുകൾ 2023 ജനുവരി 24-നും പ്രഖ്യാപിക്കുമെന്ന് അക്കാദമി അറിയിച്ചു. ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനുള്ള അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്‌കാരമാണ് ഓസ്‌കാർ എന്നറിയപ്പെടുന്ന അക്കാദമി അവാർഡ്.

ലോസ് ഏഞ്ചൽസിൽ അംഗങ്ങൾക്കും പൊതുജനങ്ങൾക്കുമായി അക്കാദമി മ്യൂസിയം ഓസ്‌കാർ നൈറ്റ് പാർട്ടി സംഘടിപ്പിക്കുമെന്നും അറിയിച്ചു. രണ്ടാം തവണയാണ് അക്കാദമി പാർട്ടി സംഘടിപ്പിക്കുന്നത്. അക്കാദമിയിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള മെമ്പർ ലോട്ടറി സംബന്ധിച്ചും ചർച്ചകൾ നടക്കുന്നതായും അക്കാദമി വ്യക്തമാക്കി.

]]>