oscar 2023 – malayalees.ch https://malayalees.ch Malayalam Online News Portal Mon, 13 Mar 2023 04:29:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png oscar 2023 – malayalees.ch https://malayalees.ch 32 32 Oscar: മരപ്പാവയെ മനുഷ്യക്കുട്ടിയാക്കിയ അച്ഛന്റെ സ്‌നേഹം; മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമായി ഗ്വില്ലേമോ ഡെല്‍ ടോറോസ് പിനോക്യോ https://malayalees.ch/guillermo-del-toros-pinocchio-best-animation-feature-film-oscar-2023/ Mon, 13 Mar 2023 04:29:03 +0000 https://malayalees.ch/?p=77875 മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഗ്വില്ലേമോ ഡെല്‍ ടോറോസ് പിനോക്യോ. ഒരു മരപ്പണിക്കാരന്‍ ഒരു മരപ്പാവയെ സൃഷ്ടിക്കുകയും പിതൃവാത്സല്യം കൊണ്ട് അതിന് ജീവന്‍ വയ്പ്പിക്കുകയും ചെയ്ത മനോഹരമായ മുത്തശ്ശിക്കഥയുടെ ദൃശ്യാവിഷ്‌കാരമാണ് ഗ്വില്ലേമോ ഡെല്‍ ടോറോസ് പിനോക്യോ. ഡെല്‍ ടോറോയും മാര്‍ക് ഗുസ്താഫ്‌സണും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡെല്‍ ടോറോയും പാട്രിക് മകേലും കാല്‍ലോ കൊളോഡിയുമാണ് ചിത്രത്തിന്റെ രചയിതാക്കള്‍.

ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിലാണ് അക്കാദമിക് അവാര്‍ഡ് വിതരണം നടക്കുന്നത്. പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ ജിമ്മി കിമ്മലാണ് ചടങ്ങുകളുടെ അവതാരകന്‍. ഇരുപത്തിമൂന്ന് വിഭാഗങ്ങളിലെ ഓസ്‌കാര്‍ അവാര്‍ഡുകളാണ് പ്രഖ്യാപിക്കുക.

മൂന്ന് വിഭാഗങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം ഉള്‍പ്പെട്ടത് ഇന്ത്യക്കാരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നുണ്ട്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ അവാര്‍ഡിനായി ഓള്‍ ദാറ്റ് ബ്രീത്ത് മത്സരിക്കുന്നു, മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്ട് വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്‌സ് മത്സരിക്കുന്നു.

ജിമ്മി കിമ്മല്‍ പ്രധാന അവതാരകനായ ചടങ്ങില്‍ ദീപിക പദുക്കോണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, എമിലി ബ്ലണ്ട്, മൈക്കല്‍ ബി ജോര്‍ദാന്‍, ജോനാഥന്‍ മേജേഴ്‌സ്, റിസ് അഹമ്മദ് തുടങ്ങിയ മറ്റ് അവതാരകരുമുണ്ട്.

]]>
2023-ലെ ഓസ്‌കാർ ടിക്കറ്റുകൾ പരിമിതപ്പെടുത്തി സംഘാടകർ; സീറ്റുകൾ നിറയ്‌ക്കാൻ അംഗങ്ങൾക്ക് ഈമെയിൽ അയച്ച് അക്കാദമി https://malayalees.ch/the-academy-limits-oscars-2023-ticket/ Fri, 30 Sep 2022 07:33:48 +0000 https://malayalees.ch/?p=68775 2023-ലെ ഓസ്‌കർ വിതരണ ചടങ്ങിനുളള ടിക്കറ്റുകൾ പരിമിതപ്പെടുത്തി. ഇരിപ്പിടങ്ങൾ നിറയ്‌ക്കാൻ അംഗങ്ങൾക്ക് ഈമെയിൽ അയച്ച് അക്കാദമി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസസ് നോമിനേറ്റ് ചെയ്യപ്പെടാത്ത അംഗങ്ങൾക്കുള്ള ഓസ്‌കാർ ടിക്കറ്റുകളുടെ എണ്ണമാണ് പരിമിതപ്പെടുത്തിയത്. എന്നാൽ ഇവരെ സീറ്റ് ഫില്ലർമാരായി ക്ഷണിക്കുമെന്ന് സിഇഒ ബിൽ ക്രാമറും അക്കാദമി പ്രസിഡന്റ് ജാനറ്റ് യാങ്ങും അറിയിച്ചു.(The Academy Limits Oscars 2023 Tickets)

2023 മാർച്ച് 12-നാണ് ഓസ്‌കാർ ചടങ്ങുകൾ നടക്കുന്നത്. ഓസ്‌കാർ നോമിനേഷനുകൾ 2023 ജനുവരി 24-നും പ്രഖ്യാപിക്കുമെന്ന് അക്കാദമി അറിയിച്ചു. ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനുള്ള അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്‌കാരമാണ് ഓസ്‌കാർ എന്നറിയപ്പെടുന്ന അക്കാദമി അവാർഡ്.

ലോസ് ഏഞ്ചൽസിൽ അംഗങ്ങൾക്കും പൊതുജനങ്ങൾക്കുമായി അക്കാദമി മ്യൂസിയം ഓസ്‌കാർ നൈറ്റ് പാർട്ടി സംഘടിപ്പിക്കുമെന്നും അറിയിച്ചു. രണ്ടാം തവണയാണ് അക്കാദമി പാർട്ടി സംഘടിപ്പിക്കുന്നത്. അക്കാദമിയിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള മെമ്പർ ലോട്ടറി സംബന്ധിച്ചും ചർച്ചകൾ നടക്കുന്നതായും അക്കാദമി വ്യക്തമാക്കി.

]]>