oscar 2022 – malayalees.ch https://malayalees.ch Malayalam Online News Portal Sat, 09 Apr 2022 12:03:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png oscar 2022 – malayalees.ch https://malayalees.ch 32 32 അവതാരകനെ തല്ലിയ സംഭവം; ഓസ്‍കര്‍ വിലക്കില്‍ പ്രതികരണവുമായി വില്‍ സ്‍മിത്ത് https://malayalees.ch/i-accept-and-respect-the-academys-decision-will-smith-on-10-year-oscars-ban/ Sat, 09 Apr 2022 12:02:39 +0000 https://malayalees.ch/?p=59830 ഓസ്‍കര്‍ പ്രഖ്യാപന വേദിയില്‍ വില്‍ സ്‍മിത്ത് അവതാരകനെ തല്ലിയ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വില്‍ സ്‍മിത്ത്. ‘ഏത് രൂപത്തിലുമുള്ള ഹിംസയും വിഷമയമാണ്, സംഹാരശേഷിയുള്ളതാണ്. കഴിഞ്ഞ രാത്രി അക്കാദമി അവാര്‍ഡ് വേദിയിലുണ്ടായ പെരുമാറ്റം അസ്വീകാര്യവും ഒഴികഴിവ് പറയാനാവാത്തതുമാണ്.

എന്നെക്കുറിച്ചുള്ള തമാശകളൊക്കെ അവിടെ പറയാനാവും. അത് ആ ജോലിയുടെ ഭാഗമാണ്. പക്ഷേ ജെയ്‍ഡയുടെ മെഡിക്കല്‍ കണ്ടീഷനെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് താങ്ങാനാവുന്ന ഒന്നല്ല. വൈകാരികമായിരുന്നു എന്‍റെ പ്രതികരണമെന്ന് വില്‍ സ്‍മിത്ത് വ്യക്തമാക്കി.

ക്രിസ്, താങ്കളോട് പരസ്യമായി ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു നിമിഷം ഞാന്‍ കൈവിട്ടുപോയി, എനിക്ക് തെറ്റുപറ്റി. ആ പ്രവര്‍ത്തിയില്‍ എനിക്ക് നാണക്കേടുണ്ട്. ഞാന്‍ ആയിത്തീരാന്‍ ആഗ്രക്കുന്ന ഒരു മനുഷ്യന്‍ ഇങ്ങനെയല്ല. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്റെയും ലോകത്തില്‍ ഹിംസയ്ക്ക് സ്ഥാനമില്ല.

അക്കാദമിയോടും ഷോയുടെ നിര്‍മ്മാതാക്കളോടും സദസ്സില്‍ ഉണ്ടായിരുന്നവരോടും ലോകം മുഴുവനുമുള്ള പ്രേക്ഷകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. വില്യംസ് കുടുംബത്തോടും കിംഗ് റിച്ചാഡ് കുടുംബത്തോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. മറ്റൊരു തരത്തില്‍ ഗംഭീരമാകാമായിരുന്ന നമ്മുടെയൊക്കെ യാത്രയെ എന്‍റെ പെരുമാറ്റം മങ്ങലേല്‍പ്പിച്ചുവെന്നതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഒരു വര്‍ക്ക് ഇന്‍ പ്രോഗ്രസ് ആണ് ഞാന്‍’.- വിശ്വസ്‍തതയോടെ, വില്‍. എന്ന് പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു വില്‍ സ്‍മിത്ത്.

അക്കാദിയുടെ തീരുമാനത്തെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നാണ് വില്‍ സ്‍മിത്ത് ഒരു മാധ്യമവുമായി സംസാരിക്കവേ അറിയിച്ചത്. അക്കാദമി അവാർഡുകൾ ഉൾപ്പെടെ, നേരിട്ടോ ഫലത്തിലോ അക്കാദമി പരിപാടികളിലും പങ്കെടുക്കാൻ സ്‍മിത്തിനെ അനുവദിക്കില്ലെന്നാണ് ബോർഡ് തീരുമാനിച്ചത്. ഭാര്യ ജെയ്‍ഡയുടെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ നിയന്ത്രണം നഷ്‍ടപ്പെട്ട സ്‍മിത്ത് വേദിയില്‍ കയറി തല്ലുകയായിരുന്നു.

]]>
ഓസ്‌കര്‍ വേദിയിലെ പെരുമാറ്റം; അവതാരകനോട് പരസ്യമായി മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത് https://malayalees.ch/will-smith-apologizes-chris-rock/ Tue, 29 Mar 2022 04:33:10 +0000 https://malayalees.ch/?p=59209 ഓസ്‌കര്‍ വേദിയില്‍ മുഖത്തടിച്ച അവതാരകനോട് മാപ്പുപറഞ്ഞ് നടന്‍ വില്‍ സ്മിത്ത്. തന്റെ പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്തതാണെന്ന് വില്‍ സ്മിത്ത് പ്രതികരിച്ചു. ഭാര്യയെ പരിഹസിച്ചപ്പോള്‍ വൈകാരികമായി പ്രതികരിച്ച് പോയതാണ്. അവതാരകന്‍ ക്രിസ് റോക്കിനോട് പരസ്യമായി മാപ്പ് പറയുന്നതായി സ്മിത്ത് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. സംഭവത്തില്‍ ഓസ്‌കര്‍ അക്കാദമി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സ്മിത്തിന്റെ കുറിപ്പ്;

ഏത് രൂപത്തിലായാലും അക്രമം എന്നത് വിഷവും വിനാശകരവുമാണ്. കഴിഞ്ഞ രാത്രിയില്‍ നടന്ന ഓസ്‌കര്‍ അക്കാദമി അവാര്‍ഡിനിടെ എന്റെ പെരുമാറ്റം ഉള്‍ക്കൊള്ളാനോ ന്യായീകരിക്കാനോ കഴിയുന്നതല്ല. തമാശകള്‍ പറയുകയെന്നത് എന്റെ ജോലിയുടെ ഭാഗമാണ്. പക്ഷേ ജാഡയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള തമാശ എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.അതുകൊണ്ടാണ് വൈകാരികമായി പ്രതികരിച്ചുപോയത്. എനിക്ക് തെറ്റുപറ്റി.

ക്രിസിനോട് പരസ്യമായി മാപ്പ് ചോദിക്കുകയാണ്. എങ്ങനെ ഒരു മനുഷ്യന്‍ പെരുമാറരുതോ അത്തരത്തിലാണ് ഇന്നലെ ഞാന്‍ പെരുമാറിയത്. അതില്‍ ലജ്ജിക്കുകയാണ്. സ്‌നേഹത്തിന്റെയും ദയയുടെയും ഈ ലോകത്ത് അക്രമങ്ങള്‍ക്ക് സ്ഥാനമില്ല.

ഓസ്‌കര്‍ അക്കാദമിയോടും ഷോയുടെ നിര്‍മാതാക്കളോടും പങ്കെടുത്തവരോടും ലോകമെമ്പാടുമുള്ള എല്ലാവരോടും ക്ഷമാപണം നടത്തുന്നു. വില്യംസ് കുടുംബത്തോടും എന്റെ കിങ് റിച്ചാര്‍ഡിന്റെ കുടുംബത്തോടും ഞാന്‍ മാപ്പ് പറയുന്നു. മനോഹരമായ ഒരു യാത്ര എന്റെ പെരുമാറ്റം മൂലം മോശമായതില്‍ ഖേദിക്കുന്നു’.

ഓസ്‌കര്‍ വേദിയിലെ ദമ്പതികളെ കുറിച്ച് തമാശ പറയുന്നതിനിടെയാണ് അവതാരകന്‍ സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കറ്റിനെ പറ്റി സംസാരിച്ചത്. അലോപേഷ്യ എന്ന രോഗം കാരണം ജാഡയുടെ മുടി ഏതാണ്ട് പൂര്‍ണമായും കൊഴിഞ്ഞുപോയ നിലയിലാണ്. എന്നാല്‍ ഭാര്യയുടെ മൊട്ടയടിച്ച തലയെ കുറിച്ചുള്ള തമാശയാണ് സ്മിത്തിനെ ചൊടിപ്പിച്ചത്. തന്റെ ഭാര്യയുടെ പേര് വലിച്ചിഴയ്‌ക്കേണ്ട എന്ന ആക്രോശത്തോടെ വില്‍ സ്മിത്ത് സ്‌റ്റേജിലേക്ക് കയറി അവതാരകനെ തല്ലുകയായിരുന്നു.

തൊട്ടുപിന്നാലെ മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം വില്‍ സ്മിത്തിനെ തേടിയെത്തി. കിംഗ് റിച്ചാര്‍ഡിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. ആനന്ദാശ്രു പൊഴിച്ചുകൊണ്ട് വില്‍ സ്മിത്ത് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

]]>
ഓസ്‌കർ സ്വന്തമാക്കി സഹോദരങ്ങൾ; മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബില്ലി ഐലിഷിനും ഫിനിയസ് ഓ കോണലിനും https://malayalees.ch/billie-eilish-and-finneas-bags-oscar-2022/ Mon, 28 Mar 2022 05:57:58 +0000 https://malayalees.ch/?p=59157 മികച്ച ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം സ്വന്തമാക്കി ഗായിക ബില്ലി ഐലിഷും സഹോദരൻ ഫിനിയസ് ഓ കോണലും. നോ ടൈം ടു ഡൈ എന്ന ടൈറ്റിൽ സംഗീതത്തിനാണ് പുരസ്‌കാരം.

ജെയിംസ് ബോണ്ട് ചിത്രത്തിലെ സംഗീതത്തിന് ഇത് തുടർച്ചയായി മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്. 2015 ലെ ബോണ്ട് ചിത്രമായ സ്‌പെക്ടർ, 2012 ലെ സ്‌കൈ ഫോൾ എന്നിവയ്ക്കും മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

ബില്ലിയും ഫിനിയസും ചേർന്ന് ഗാനത്തിന്റെ വരികളെഴുതുന്നത് മൂന്ന് വർഷങ്ങൾക്ക് മുൻപാണ്. ഫെബ്രുവരി 2020 ന്. ഓസ്‌കർ ടെലികാസ്റ്റിംഗ് വേളയിൽ ഇരുവരും ഗാനം ആലപിച്ചിരുന്നു. ഇതേ ഗാനത്തിന് ഗോൾഡൻ ഗ്ലോബും ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്.

2007 ൽ ഗാനരചയിതാവ് മാർ്കീറ്റ് ഇർഗ്ലോവയ്ക്ക് (19) ശേഷം ഈ വിഭാഗത്തിൽ ഓസ്‌കർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളാണ് ബില്ലിയും (20), ഫിനിയസും ( 24).

ഇന്ത്യൻ സമയം പുലർച്ചെ 5.30 നാണ് ഓസ്‌കർ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. വിൽ സ്മിത്താണ് മികച്ച നടൻ. മികച്ച നടി ജെസീക്ക ചെസ്റ്റെയ്ൻ ആണ്. ജെയിൻ കാംപിയണാണ് മികച്ച സംവിധായിക. 90 വർഷത്തെ ഓസ്‌കർ ചരിത്രത്തിൽ ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ജെയിൻ. ഓസ്‌കർ ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി രണ്ട് വർഷവും പുരസ്‌കാരം സ്ത്രീകൾ സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ക്ലോയി സാവോ ആയിരുന്നു പുരസ്‌കാരത്തിന് അർഹയായത്. കെന്നെത്ത് ബ്രനാഗ്, പോൾ തോമസ് ആൻഡേഴ്‌സൺ, സ്റ്റീവൻ സ്പിൽബർഗ് എന്നീ വിഖ്യാത സംവിധായകരെ തള്ളിയാണ് ജെയിൻ ചരിത്ര വിജയം നേടിയത്.

ആകെ 23 മത്സരവിഭാഗങ്ങളിൽ എട്ടെണ്ണം പ്രഖ്യാപിച്ചത് ചടങ്ങിന് മുൻപായിരുന്നു. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കറിൽ അവതാരകരായി എത്തുന്നത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററിൽ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങൾക്കാണ് ഇത്തവണ അക്കാഡമി നോമിനേഷൻ ലഭിച്ചത്.

]]>
ഓസ്‌കർ 2022 : മികച്ച സംവിധായിക ജെയിൻ കാംപിയൺ; ചരിത്രമായി ഓസ്‌കർ വേദി https://malayalees.ch/oscar-2022-best-director-winner-jane-campion/ Mon, 28 Mar 2022 05:49:44 +0000 https://malayalees.ch/?p=59152 മികച്ച സംവിധായകയ്ക്കുള്ള ഓസ്‌കർ പുരസ്‌കാരം ജെയിൻ കാംപിയണ്. ദ പവർ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം.

90 വർഷത്തെ ഓസ്‌കർ ചരിത്രത്തിൽ ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ജെയിൻ. ഓസ്‌കർ ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി രണ്ട് വർഷവും പുരസ്‌കാരം സ്ത്രീകൾ സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ക്ലോയി സാവോ ആയിരുന്നു പുരസ്‌കാരത്തിന് അർഹയായത്.

കെന്നെത്ത് ബ്രനാഗ്, പോൾ തോമസ് ആൻഡേഴ്‌സൺ, സ്റ്റീവൻ സ്പിൽബർഗ് എന്നീ വിഖ്യാത സംവിധായകരെ തള്ളിയാണ് ജെയിൻ ചരിത്ര വിജയം നേടിയത്.

ഇന്ത്യൻ സമയം പുലർച്ചെ 5.30 നാണ് ഓസ്‌കർ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. അമേരിക്കൻ സയൻസ് ഫിക്ഷനായ ഡൂൺ എന്ന ചിത്രത്തിന് ആറ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച എഡിറ്റിംഗ്, പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദലേഖനം, ഛായാഗ്രഹണം തുടങ്ങിയ മേഖലയിലാണ് ഡൂണിന് പുരസ്‌കാരം.

ആകെ 23 മത്സരവിഭാഗങ്ങളിൽ എട്ടെണ്ണം പ്രഖ്യാപിച്ചത് ചടങ്ങിന് മുൻപായിരുന്നു. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കറിൽ അവതാരകരായി എത്തുന്നത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററിൽ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങൾക്കാണ് ഇത്തവണ അക്കാഡമി നോമിനേഷൻ ലഭിച്ചത്.

]]>
ഓസ്‌കർ 2022 : മികച്ച ചിത്രം കോഡ; ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയ സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത് ഇതാദ്യം https://malayalees.ch/oscar-2022-best-film-coda/ Mon, 28 Mar 2022 05:46:29 +0000 https://malayalees.ch/?p=59149 കാത്തിരിപ്പിന് വിരാമം. മികച്ച ചിത്രത്തിനുള്ള ഓസ്‌കർ പുരസ്‌കാരം പ്രഖ്യാപിച്ചു. സിയൻ ഹെദർ സംവിധാനം ചെയ്ത കോഡയ്ക്കാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

2014 ൽ പുറത്തിറക്കിയ ഫ്രഞ്ച് ചിത്രമായ ലാ ഫിമിൽ ബെലറിന്റെ ഇംഗ്ലീഷ് റീമെയ്ക്കാണ് കോഡ. ചൈൽഡ് ഓഫഅ അഡൾട്ട്‌സ് എന്നതാണ് കോഡയുടെ മുഴുവൻ പേര്. ബദിരരായ കുടുംബത്തിൽ കേൾവി ശക്തിയുള്ള ഏക അംഗമായ പെൺകുട്ടിയുടേയുടേയും അവളെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുടേയും കഥ പറയുന്ന കോഡ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പുറത്തിറങ്ങിയത്. ഇതാദ്യമായാണ് ഒടിടിയിൽ ഇറങ്ങിയ ഒരു ചിത്രത്തിന് ഓസ്‌കർ ലഭിക്കുന്നത്. എമിലിയ ജോൺസ്, ട്രോയ് കോട്‌സുർ, ഡാനിയൽ ഡ്യൂറന്റ്, മാർലി മറ്റ്‌ലിൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ഇന്ത്യൻ സമയം പുലർച്ചെ 5.30 നാണ് ഓസ്‌കർ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. വിൽ സ്മിത്താണ് മികച്ച നടൻ. മികച്ച നടി ജെസീക്ക ചെസ്റ്റെയ്ൻ ആണ്. ജെയിൻ കാംപിയണാണ് മികച്ച സംവിധായിക. 90 വർഷത്തെ ഓസ്‌കർ ചരിത്രത്തിൽ ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ജെയിൻ. ഓസ്‌കർ ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി രണ്ട് വർഷവും പുരസ്‌കാരം സ്ത്രീകൾ സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ക്ലോയി സാവോ ആയിരുന്നു പുരസ്‌കാരത്തിന് അർഹയായത്. കെന്നെത്ത് ബ്രനാഗ്, പോൾ തോമസ് ആൻഡേഴ്‌സൺ, സ്റ്റീവൻ സ്പിൽബർഗ് എന്നീ വിഖ്യാത സംവിധായകരെ തള്ളിയാണ് ജെയിൻ ചരിത്ര വിജയം നേടിയത്.

ആകെ 23 മത്സരവിഭാഗങ്ങളിൽ എട്ടെണ്ണം പ്രഖ്യാപിച്ചത് ചടങ്ങിന് മുൻപായിരുന്നു. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കറിൽ അവതാരകരായി എത്തുന്നത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററിൽ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങൾക്കാണ് ഇത്തവണ അക്കാഡമി നോമിനേഷൻ ലഭിച്ചത്.

]]>
ഓസ്കർ 2022; ജസീക്ക ചസ്റ്റെയ്ൻ മികച്ച നടി, പുരസ്‌കാരം ദ ഐയ്‌സ് ഓഫ് ടാമി ഫയേയിലെ അഭിനയത്തിന് https://malayalees.ch/oscars-2022-jessica-chastain-wins-best-actress-for-the-eyes-of-tammy-faye/ Mon, 28 Mar 2022 04:20:38 +0000 https://malayalees.ch/?p=59146 മികച്ച നടിക്കുള്ള ഓസ്കർ പുരസ്‍കാരം ജസീക്ക ചസ്റ്റെയ്ൻ സ്വന്തമാക്കി. ദ ഐയ്‌സ് ഓഫ് ടാമി ഫയേയിലെ അഭിനയത്തിനാണ് പുരസ്‍കാരം. വേദിയിൽ സഹനടനായ ആൻഡ്രൂ ഗാർഫീൽഡിന് ജസീക്ക നന്ദി പറഞ്ഞു. 45 കാരിയായ ജസീക്കയുടെ ആദ്യ ഓസ്കർ പുരസ്കാരമാണിത്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്നത്.

അതേസമയം മികച്ച നടനുള്ള ഓസ്കർ പുരസ്‌കാരം വിൽ സ്മിത്തിനാണ് ലഭിച്ചത് . കിംഗ് റിച്ചാർഡിലെ അഭിനയത്തിനാണ് പുരസ്‍കാരം. ആനന്ദാശ്രു പൊഴിച്ചുകൊണ്ട് വിൽ സ്മിത്ത് എല്ലാവർക്കും നന്ദി പറഞ്ഞു. അഞ്ച് പേരാണ് മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കാൻ മത്സരരംഗത്തുണ്ടായിരുന്നത്.