Organ Donation – malayalees.ch https://malayalees.ch Malayalam Online News Portal Thu, 18 Aug 2022 04:24:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Organ Donation – malayalees.ch https://malayalees.ch 32 32 കൂടെപിറപ്പുകൾ പോലും അവയവദാനത്തിന് മടിക്കുന്ന ഇക്കാലത്ത് സുഹൃത്തിന് കരൾ പകുത്ത് നൽകി ഡിവൈഎഫ്‌ഐ പ്രവർത്തക https://malayalees.ch/dyfi-worker-priyanka-donates-liver/ Thu, 18 Aug 2022 04:24:20 +0000 https://malayalees.ch/?p=66590 കൂടെപിറപ്പുകൾ പോലും അവയവദാനത്തിന് മടിക്കുന്ന ഇക്കാലത്ത് സുഹൃത്തിന് കരൾ പകുത്ത് നൽകി ഡിവൈഎഫ്‌ഐ പ്രവർത്തക പ്രിയങ്ക നന്ദ. സിപിഐഎം പേരൂർക്കട ഏരിയാ സെക്രട്ടറി രാജലാലിന് വേണ്ടിയാണ് ഡിവൈഎഫ്‌ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ കരകുളം മേഖല ജോയിന്റ് സെക്രട്ടറിയുമായ പ്രിയങ്ക നന്ദ അവയവദാനത്തിന് തയാറായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇക്കാര്യം വിശദമാക്കിയതോടെയാണ് പുറംലോകം പ്രയങ്കയുടെ പുണ്യ പ്രവർത്തിയെ കുറിച്ച് അറിയുന്നത്.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ പ്രിയങ്കയും ഇപ്പോൾ തന്റെ അനുഭവം വിശദീകരിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ്.

പ്രിയങ്കയുടെ പോസ്റ്റിന്റെ പൂർണ രൂപം :

ഞാൻ പ്രിയങ്ക . DYFI പേരൂർക്കട ബ്ലോക്ക് കമ്മിറ്റി അംഗവും DYFI കരകുളം മേഖല ജോ. സെക്രട്ടറിയുമാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ എന്റെ ജീവിതത്തിലെ എന്റെ തീരുമാനങ്ങളിലെ പ്രധാന അനുഭവങ്ങളിലൂടെയാണ് ഞാൻ കടന്നു പൊയ് കൊണ്ടിരിക്കുന്നത്. CPIM പേരൂർക്കട ഏരിയാ സെക്രട്ടറി സ:ട. ട. രാജലാലിന്റെ അസുഖ വിവരങ്ങളെ കുറിച്ച് ചെറുതായി അറിയുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി ഏണിക്കര ബ്രാഞ്ച് സെക്രട്ടറി സ: പ്രശാന്തേട്ടന്റെ കടയിൽ വെച്ച് സ: രാജ ലാലിന്റെ അസുഖത്തെ കുറിച്ചും ഡോണറെ പറ്റിയുള്ള സംഭാഷണങ്ങളെ കുറിച്ചും കേൾക്കാനിടയായി. കരകുളത്തിന്റെ പ്രിയ നേതാവ്…. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും പാർട്ടിയ്‌ക്കൊപ്പം, പാർട്ടിക്കാരനൊപ്പം നിലക്കുന്ന കരകുളത്തിന്റെ പ്രിയപ്പെട്ടവൻ….. പ്രദേശത്തെ ഏത് ജനകീയ പ്രശ്‌നങ്ങളിലും മുന്നിട്ടു നില്കുന്നവൻ….
” വൈകിട്ട് വീട്ടിൽ ചെന്ന് സ. പ്രശാന്തേട്ടനെ വിളിച്ചു’ എന്റെ കരൾ മാച്ചാവുമെങ്കിൽ ഡോണറാകാൻ ഞാൻ തയ്യാറാണ്’. പ്രശാന്തേട്ടൻ വിശ്വാസമില്ലാതെയാണ് കേട്ടതെങ്കിലും എന്റെ തീരുമാനത്തിലെ സ്ഥൈര്യത കൊണ്ടാകണം കരകുളം ലോക്കൽ സെക്രട്ടറി അജിസഖാവിനോടു സംസാരിക്കുകയുണ്ടായി. എന്റെ തീരുമാനം ഞാൻ സ്വയമെടുത്തതാണന്നും മറ്റു താല്പര്യങ്ങളോ മറ്റുള്ളവരുടെ സ്വാധീനമോ ഒന്നും തന്നെയില്ലന്ന് ഞാൻ ആത്മാർത്ഥമായി തന്നെ പറഞ്ഞു. അതവർക്ക് വിശ്വാസമായതോടെ സർജറിയുമായി ബന്ധപ്പെട്ട അടുത്ത ഘട്ടത്തിലേക്ക് കടന്നു. എനിക്ക് ഒരു കണ്ടീഷനേ ഉണ്ടായിരുന്നുള്ളൂ. സർജറി കഴിയുന്നതുവരെ ഡോണർ ആരന്ന് പറയരുതെന്ന് . എന്റെ കരൾ മാച്ചാണോ മറ്റു പരിശോധനകൾ എന്നിവയ്ക്കായി ഞാനും അമ്മയും മകളുമായി എറണാകുളം ആസ്റ്ററിലേക്ക് …. റിസൾട്ട് വന്നു…. മാച്ചാണ്. വളരെ സന്തോഷമായി. ഈ സമയത്ത് സ. രാജലാലിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണന്നും എത്രയും പെട്ടന്ന് സർജറി വേണമെന്നും ആശുപത്രിയിൽ നിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 11ന് എന്നെ അഡ്മിറ്റ് ചെയ്തു. ഡോക്ടർ റിവ്യൂ നടത്തി കാര്യങ്ങളൊക്കെ വിശദമാക്കി. 12 ന് രാവിലെ സർജറി തീരുമാനിച്ചു. മാനസികാവസ്ഥ നല്ല സമ്മർദ്ദത്തിലായിരുന്നു. എന്ത് തന്നെ ആയാലും ജീവിച്ചിരിക്കുമ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമാണിതെന്നും ആകെയുള്ള ഒരു ജൻമം കൊണ്ട് ചെയ്യാൻ കഴിയുന്ന ഏറ്റവും നൻമയാണിതെന്നും ഞാൻ ഉറച്ചു വിശ്വസിച്ചു. ജൂലൈ 12 ന് രാവിലെ ഏകദേശം 12 മണിക്കൂറോളം നീണ്ടു നിന്ന സർജറി. 7 ദിവസം ഐ സി യുവിൽ . വേദനകളും അസ്വസ്ഥതകളും സമ്മിശ്രമായി മാറി മറിഞ്ഞ ദിനരാത്രങ്ങൾ…. കുഞ്ഞിനെ കാണാൻ കഴിയാത്ത സങ്കടങ്ങൾ … വേദനകൾ എല്ലാമുണ്ടെങ്കിലും അതിനപ്പുറം വിണ്ണിൽ പാറി പറക്കുന്ന ചെങ്കൊടി നൽകുന്ന ആത്മവിശ്വാസം… അപാരമായ മാനവികതയുടെ സ്‌നേഹം…പിന്നെ പതിയെ പതിയെ സാധാരണ ദിവസങ്ങളിലേക്ക് ……
ഇന്ന് തിരികെ കരകുളത്ത് എത്തി. സ: ട. ട. രാജലാൽ തിരികെ സാധാരണ ജീവിതത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു.
ഞാൻ സ്വന്തമായി എടുത്ത തീരുമാനത്തിൽ – പ്രലോഭനങ്ങൾ കൊണ്ട് എന്നെ കൊണ്ടു പോയതാണന്ന് പറഞ്ഞവർ, നിരുത്സാഹപ്പെടുത്തിയവർ, വിമർശിച്ചവർ, ഒറ്റപ്പെടുത്തിയവർ, ഒക്കെയായവർക്കും നന്ദി…..
ഒറ്റപ്പെടുത്തി കൂടുതൽ കരുത്തയാക്കിയതിന് ….
ചിന്തകൾക്ക് തെളിമ നൽകിയതിന് …..
തീരുമാനങ്ങൾക്ക് ഉറപ്പേകിയതിന് ….
എന്റെ തീരുമാനങ്ങൾക്ക് ഒപ്പം നിന്നവർക്ക്, സ്‌നേഹം അറിയിച്ചവർക്ക്, കൂടെ കൂടിയവർക്ക്, പ്രശാന്തേട്ടൻ, അജിസഖാവ്, സിന്ധു ചേച്ചി, എന്റെ മോളെ ഒരു മാസം പൊന്നുപോല നോക്കിയ അജന ചേച്ചിക്ക്, പ്രവീൺ ചേട്ടൻ, അരുൺ ചേട്ടൻ ,ആദ്യം മുതൽ ഒപ്പം നിന്ന CPIM തിരുവനന്തപുരം ജില്ലാകമ്മറ്റിക്ക് ജില്ലാ സെക്രട്ടറി സ: ആനാവൂർ നാഗപ്പൻ , സ : കടകംപള്ളി സുരേന്ദ്രൻ , DYFI തിരുവനന്തപുരം ജില്ലാ കമ്മറ്റി, മനക്കരുത്തും ആത്മവിശ്വാസവും നൽകി കൂടെ നിന്ന പ്രിയപ്പെട്ടവർ, കരകുളം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും,KCEU (CITU), പ്രവർത്തകർ ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർമാർ, മറ്റു ആരോഗ്യ പ്രവർത്തകർ….. എറണാകുളത്തെ പ്രിയ സഖാക്കൾ…..പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരായിരം സഖാക്കളോട് സ്‌നേഹം മാത്രം.
ഒന്നേ പറയാനുള്ളൂ….
ഈ ചെങ്കൊടി ?????? കരുത്താണ് …
രക്തസാക്ഷികൾ ജീവൻ കൊടുത്തുയർത്തിയ പ്രസ്ഥാനം ….
ഇവിടെ ഒരായിരം പേരുണ്ടാകും കരുത്തും കരളും നല്കാൻ….
പ്രിയപ്പെട്ട രാജലാൽ സഖാവേ അങ്ങ് പെട്ടന്ന് കരുത്തനായി വരിക…..
ഓരോ കമ്മ്യണിസ്റ്റ് കാരനേയും ഈ നാടിനു വേണം….
കരുത്താകാൻ ….
കാവലാളാകാൻ …..
ലാൽ സലാം സഖാക്കളേ…..

നമ്മളല്ലാതാര് സഖാക്കളേ ……’

]]>
അവയവദാനത്തിന് സമ്മതപത്രമേകി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ https://malayalees.ch/kerala-governors-organ-donation/ Sat, 14 Aug 2021 04:08:53 +0000 https://malayalees.ch/?p=48112 ലോക അവയവദാന ദിനത്തിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടു നൽകി. അവയവ ദാനത്തിനുള്ള സമ്മതപത്രം മൃതസഞ്ജീവനി സംസ്ഥാന കോർഡിനേറ്ററിന് ഗവർണർ ഒപ്പിട്ട് നൽകി. കൂടുതൽ പേർ അവയവദാന സമ്മതപത്രം നല്കാൻ മുന്നോട്ട് വരണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സംസ്ഥാന സർക്കാരിൻറെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ സാറ വർഗീസ് മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസ് എന്നിവർ ചേർന്ന് സമ്മതപത്രം ഏറ്റുവാങ്ങി.

തുടർന്ന് അവയവം ദാനം ചെയ്യുന്നതിന് സമ്മതപത്രം നൽകിയവർക്ക് മൃതസഞ്ജീവനി നൽകുന്ന ഡോണർ കാർഡ് ഗവർണർക്ക് കൈമാറി. മൃതസഞ്ജീവനി കോ ഓർഡിനേറ്റർമാരായ പി.വി. അനീഷ്, എസ്.എൽ. വിനോദ് കുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

മരണാനന്തര അവയവദാനത്തിൻറെ ആവശ്യകതകളെയും പ്രാധാന്യത്തെയും കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്തുന്നതിന് കൂടുതൽ ശില്പശാലകളും മറ്റു പരിപാടികളും സംഘടിപ്പിക്കണമെന്ന് ചടങ്ങിൽ ഗവർണർ അഭിപ്രായപ്പെട്ടു.

നിലവിൽ മെഡിക്കൽ കോളേജിലും മറ്റും നടന്നുവരുന്ന അവയവദാനപ്രക്രിയകളെക്കുറിച്ച് ഗവർണർ ചോദിച്ചറിഞ്ഞു. സംസ്ഥാനത്ത് ഇതുവരെ മൃതസഞ്ജീവനി വഴി 913 പേർക്കാണ് അവയവങ്ങൾ മാറ്റിവച്ചത്. 323 പേരുടെ അവയവങ്ങളാണ് ഇത്രയും രോഗികൾക്ക് പുതുജീവിതമേകിയത്.

]]>
സംസ്ഥാനത്ത് നടന്നത് അവയവ വ്യാപാരമെന്ന് ക്രൈംബ്രാഞ്ച് https://malayalees.ch/the-fir-states-that-there-were-several-people-involved-in-the-conspiracy-but-no-one-has-been-charged/ Tue, 27 Oct 2020 12:53:51 +0000 https://malayalees.ch/?p=33988 ഗൂഢാലോചനയില്‍ നിരവധി പേരെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല

സംസ്ഥാനത്ത് നടന്നത് അവയവ വ്യാപാരമെന്ന് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. അവയവ വ്യാപാരം, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി. ഗൂഢാലോചനയില്‍ നിരവധി പേരെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

]]>
ഹൃദയം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പറന്നെത്തി; മൂന്ന് മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍ https://malayalees.ch/state-governmenthired-helicopter-use-for-organ-donation-again/ Tue, 21 Jul 2020 12:51:18 +0000 https://malayalees.ch/?p=28829 കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ ഹൃദയമാണ് ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിയിൽ വച്ചു പിടിപ്പിക്കുന്നത്.

തിരുവനന്തപുരത്തുനിന്നും ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 2.42നാണ് ഇടപ്പള്ളിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലെ ഹെലിപ്പാഡില്‍ ഇറങ്ങിയത്. അവിടെ നിന്ന് റോഡ് മാര്‍ഗം എറണാകുളത്തെ ലിസി ആശുപത്രിയിലെത്തിച്ചു. തൃപ്പൂണിത്തുറ സ്വദേശിക്ക് വേണ്ടിയാണ് ഹൃദയമെത്തിച്ചത്.

സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹൃദയമെത്തിക്കുന്നത്. കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് ദാനം ചെയ്തത്.

മൂന്ന് മിനിറ്റിനുള്ളിലാണ് ഇടപ്പള്ളിയില്‍ നിന്ന് ആംബുലന്‍സ് വഴി ഹൃദയം ലിസി ഹോസ്പിറ്റലില്‍ എത്തിച്ചത്. ഗതാഗതതടസം ഒഴിവാക്കാന്‍ റോഡ് ‌ബ്ലോക്ക് ചെയ്ത് പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയിരിക്കുന്നു.

ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ ഹെലികോപ്‍റ്റര്‍ വാടകയ്ക്കെടുത്ത് അവയവദാനത്തിന് എയര്‍ആംബുലന്‍സായി ഉപയോഗിക്കുന്നത്. നേരത്തെ മെയ്‍മാസത്തിലാണ് ഇത്തരത്തില്‍ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ഹെലികോപ്‍റ്റര്‍ പറന്നത്.

കൊല്ലം സ്വദേശിയായ അനുജിത്തിനാണ് മസ്തിഷ്ക മരണം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. അതിന് ഒരാഴ്ച മുമ്പ് കൊല്ലത്തുവെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു അനുജിത്ത്. ആദ്യം മെഡിക്കല്‍ കോളേജിലും പിന്നീട് കിംസ് ആശുപത്രിയിലും ചികിത്സതേടിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചത്.

ഹൃദയം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിക്കാണ് നല്‍കുന്നത്. അനുജിത്തിന്‍റെ മറ്റ് അവയവങ്ങളും ദാനംചെയ്യാന്‍ ബന്ധുക്കള്‍ സമ്മതം അറിയിച്ചിട്ടുണ്ട്. കൈകള്‍ ഉള്‍പ്പടെയുള്ള അവയവങ്ങളും ഇത്തരത്തില്‍ ദാനം ചെയ്യും. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിക്ക് നല്‍കും. 12.30 ഓടെ തിരുവനന്തപുരത്തു നിന്നും ഹെലികോപ്ടർ പുറപ്പെടും.

]]>