orange alert – malayalees.ch https://malayalees.ch Malayalam Online News Portal Tue, 27 Jun 2023 08:53:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png orange alert – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട് https://malayalees.ch/kerala-rain-yellow-alert-in-8-districts-orange-alert-in-idukki/ Tue, 27 Jun 2023 08:53:43 +0000 https://malayalees.ch/?p=83387 സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ സാധ്യത. വ്യാപകമായി മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു.

ഈ മാസം 30 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരാനാണ് സാധ്യത. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

]]>
മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത https://malayalees.ch/orange-alert-in-three-districts-kerala/ Fri, 02 Sep 2022 09:29:12 +0000 https://malayalees.ch/?p=67494 സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്നു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരും.

മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കടല്‍ക്ഷോഭ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മത്സ്യബന്ധനത്തിന് അടുത്ത നാല് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി. തമിഴ്‌നാടിന് മുകളിലുള്ള അന്തരീക്ഷച്ചുഴിയും ബംഗാള്‍ ഉള്‍കടല്‍വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയുമാണ് മഴ തുടരാന്‍ കാരണം.

]]>
മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് https://malayalees.ch/orange-alert-in-five-districts-2/ Thu, 25 Nov 2021 13:18:00 +0000 https://malayalees.ch/?p=53049 തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ( orange alert in five districts )

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി നിലവിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മലയോര മേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ മുന്നൊരുക്കം നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തി. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്തമാൻ കടലിൽ നവംബർ 29 ഓടെ പുതിയ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത. തുടർന്ന് ശക്തി പ്രാപിച്ചു പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

]]>
മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് https://malayalees.ch/orange-alert-in-kerala/ Thu, 11 Nov 2021 09:15:56 +0000 https://malayalees.ch/?p=52335 കേരളത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. കൊല്ലം, പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം,ആലപ്പുഴ,എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലേർട്ട്. ഞായറാഴ്ച 11 ജില്ലകളിലും തിങ്കളാഴ്ച 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. മലയോര മേഖലയിൽ മഴ കനത്തേക്കും. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യത.

കേരള, കർണാടക, ലക്ഷ്വദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം.

കൂടാതെ തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇപ്പോഴും നിർത്താതെ തുടരുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി മഴ ഇതേനിലയ്ക്ക് ഏതാനും ദിവസങ്ങൾ കൂടി തുടർന്നേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

]]>
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട് https://malayalees.ch/orange-alert-in-8-districts/ Tue, 02 Nov 2021 10:51:44 +0000 https://malayalees.ch/?p=51902 തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപം കൊണ്ട ന്യുന മർദ്ദം നിലവിൽ കോമറിൻ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിക്കുന്ന ന്യുന മർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 14 ജില്ലകളിലും നാളെ 12 ജില്ലകളിലും വ്യാഴാഴ്ച്ച 11 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

]]>
പമ്പാ ഡാമിൽ ഓറഞ്ച് അലേർട്ട് https://malayalees.ch/pamba-dam-orange-alert/ Mon, 18 Oct 2021 04:22:30 +0000 https://malayalees.ch/?p=51139 പമ്പാ ഡാമിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. നിലവിലെ ജലനിരപ്പ് 983.5 മീറ്ററാണ്. നദിയിലെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. ( pamba dam orange alert )

കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകൾ ഇന്ന് രാവിലെ 11 മണിക്ക് ശേഷം തുറക്കും. സെക്കന്റിൽ 100 മുതൽ 200 ക്യുബിക് മീറ്റർ ജലമാണ് തുറന്നു വിടുക. ഇതോടെ പമ്പാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയരും. പമ്പാ നദിയുടെ ജനവാസ മേഖലകളിൽ പരമാവധി 15 സെന്റിമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാതെ ക്രമീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം രണ്ട് മണിക്കൂറിന് ശേഷം പമ്പ ത്രിവേണിയിൽ എത്തും. പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടർച്ചയായി നിരീക്ഷിക്കണമെന്ന് അധികൃതർ നിർദേശം നൽകി. പമ്പാ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മൈക്ക് അനൗൺസ്‌മെന്റ് മുഖേന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകണമെന്നും അധികൃതർ വ്യക്തമാക്കി. അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്ന എല്ലാ ആളുകളേയും ക്യാമ്പുകളിലേക്ക് മാറ്റാൻ തഹസീൽദാർക്കും വില്ലേജ് ഓഫിസർമാർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കും ചുമതല നൽകിയിട്ടുണ്ട്. വനത്തിനുള്ളിൽ അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട ജില്ലാ ഫോറസ്റ്റ് ഓഫിസർക്കും പട്ടിക ജാതി പട്ടിക വർഗ വികസന ഓഫിസർക്കുമാണ് ചുമതല.

പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നുണ്ടെന്ന് ഇന്നലെ തന്നെ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. പമ്പാനദി, മണിമലയാർ, അച്ചൻകോവിലാർ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. നദീതീരങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും ആളുകൾ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്നലെതന്നെ നിർദേശം നൽകിയരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുറേയാളുകൾ മാറിയിരുന്നു. ജില്ലയിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതുസംബന്ധിച്ച അനൗൺസ്‌മെന്റുകൾ പഞ്ചായത്തുകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

]]>
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് https://malayalees.ch/orange-alert-in-two-districts-kerala/ Sat, 16 Oct 2021 04:18:39 +0000 https://malayalees.ch/?p=51074 അറബിക്കടൽ ന്യൂനമർദ്ദത്തിന്റെ സ്വാധീനം. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും.മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ യല്ലോ അലർട്ട്.ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. സംസ്ഥാനത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിലുള്ള അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യതൊഴിലാളികളും പ്രത്യേക ജാഗ്രത പുലർത്തണം. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

]]>
ഡൽഹിയിൽ ഓറഞ്ച് അലേർട്ട് https://malayalees.ch/delhi-orange-alert/ Thu, 19 Aug 2021 04:15:59 +0000 https://malayalees.ch/?p=48325 ഡൽഹിയിൽ ശനിയാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ഡൽഹിയിൽ സാധാരണയായി 157.1mm മഴയാണ് ലഭിക്കാറുള്ളതെങ്കിലും ഇത്തവണ 63.2mm മഴയാണ് ലഭിച്ചത്. എന്നാൽ ശനിയാഴ്ച മഴ കനത്തേക്കുമെന്നാണ് റിപ്പോർട്ട്.

ഡൽഹിക്ക് പുറമെ ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങിലും ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓ​ഗസ്റ്റ് 19 മുതൽ 23 വരെയുള്ള ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

]]>
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു https://malayalees.ch/orange-alert-declared-in-kerala-districts/ Tue, 20 Jul 2021 11:54:15 +0000 https://malayalees.ch/?p=47019 കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജൂലൈ 22 ന് ഇടുക്കി, കോഴിക്കോട് ജില്ലകളിലും ജൂലൈ 23 ന് എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ജൂലൈ 21 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,കണ്ണൂർ ജില്ലകളിലും, ജൂലൈ 22ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ജൂലൈ 23 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ്, ജൂലൈ 24 ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽമണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽമണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

]]>
സംസ്ഥാനത്ത് കനത്ത മഴ: 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് https://malayalees.ch/orange-alert-in-10-districts/ Mon, 21 Sep 2020 05:16:53 +0000 https://malayalees.ch/?p=32092 സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മിക്ക ജില്ലകളിലും രാത്രിയിലും അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കോഴിക്കോട് വടകരയിലാണ് ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയത്. 21 സെന്‍റീമീറ്റര്‍. തളിപ്പറമ്പില്‍ 17ഉം മൂന്നാറില്‍ 14 സെന്‍റീമീറ്റര്‍ മഴയുമാണ് ലഭിച്ചത്. അരുവിക്കര ഡാമിന്‍റെയും നെയ്യാര്‍ ഡാമിന്‍റെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. വാളയാര്‍ ഡാം ഇന്ന് തുറക്കും.

കനത്ത മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കി. ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

]]>