Operation Ajay – malayalees.ch https://malayalees.ch Malayalam Online News Portal Wed, 18 Oct 2023 10:54:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Operation Ajay – malayalees.ch https://malayalees.ch 32 32 ‘ഓപ്പറേഷൻ അജയ്’: 22 കേരളീയര്‍ കൂടി നാട്ടിലെത്തി, ആകെ എത്തിയവർ 97 https://malayalees.ch/operation-ajay-22-more-keralites-have-arrived-from-israel/ Wed, 18 Oct 2023 10:54:49 +0000 https://malayalees.ch/?p=89652 ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഡൽഹിയിലെത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യൻ പൗരന്മാരിൽ കേരളത്തിൽ നിന്നുള്ള 22 പേർ കൂടി നോർക്ക റൂട്സ് മുഖേന ഇന്ന് നാട്ടിൽ തിരിച്ചെത്തി. 14 പേര്‍ കൊച്ചിയിലും എട്ടു പേര്‍ തിരുവനന്തപുരത്തുമാണ് എത്തിയത്.

ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്സ് പ്രതിനിധികൾ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്.

]]>
‘ഓപ്പറേഷൻ അജയ്’; ഇസ്രയേലിൽ നിന്ന് ആദ്യ വിമാനം ഇന്ത്യയിലെത്തി https://malayalees.ch/operation-ajay-first-flight-from-israel-reached-in-india/ Fri, 13 Oct 2023 04:42:27 +0000 https://malayalees.ch/?p=89359
‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി. ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ അജയ് അനുസരിച്ചുള്ള ആദ്യ വിമാനമാണ് ഡൽഹിയിലെത്തിയത്. രാവിലെ 6 മണിയോടെ പ്രത്യേക വിമാനം ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. AI 1140 വിമാനത്തിൽ മലയാളികൾ അടക്കം 212 ഇന്ത്യക്കാരാണ് ഉള്ളത്.

മടങ്ങിയെത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും ആയി, ഡൽഹി വിമാനത്താവളത്തിൽ കേരള സർക്കാരിന്റെ ഹെൽപ്പ് ഡെസ്ക് തുറന്നു.ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079.

ഇസ്രായേലിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന മലയാളികൾ കേരള ഹൗസിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മലയാളി സംഘത്തിന്റെ സ്വീകരണത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണർസൗരഭ് ജെയിൻ അറിയിച്ചിരുന്നു.

]]>