OPEN – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Jul 2022 08:22:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png OPEN – malayalees.ch https://malayalees.ch 32 32 മലമ്പുഴ ഡാം ഷട്ടർ ഇന്ന് തുറക്കും; ജാഗ്രത പാലിക്കണമെന്ന് അധികൃതർ https://malayalees.ch/shutter-opening-of-malampuzha-dam/ Sat, 16 Jul 2022 08:22:23 +0000 https://malayalees.ch/?p=64946 മലമ്പുഴ ഡാം ഷട്ടർ ഇന്ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് മൂന്നിന് നാല് ഷട്ടറുകൾ 30 സെൻ്റീമീറ്റർ വീതമാണ് തുറക്കുന്നത്.
മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.

ഇടുക്കി മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 134. 90 അടിയായി ഉയർന്നു. മഴ ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും. അതുകൊണ്ടുതന്നെ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136. 30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്.

ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാ​ഗ്രത പാലിച്ചാൽ മതിയെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. 1844 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. സെക്കൻറിൽ 7000 ഘനയടിയിലധികം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നാണ് കണക്ക്.

]]>
ക്രിസ്‌മസ്‌ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും https://malayalees.ch/schools-to-open-today/ Mon, 03 Jan 2022 04:16:09 +0000 https://malayalees.ch/?p=54928 ക്രിസ്‌മസ്‌ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ കർശനമാക്കിയാണ് സ്കൂളുകൾ പ്രവർത്തിക്കുക. ഒമിക്രോൺ രോഗികളുടെ എണ്ണമുയരുന്ന പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് വരുന്നവർ ക്വാറൻ്റീൻ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

15നും 18നും മധ്യേ പ്രായമുള്ളവർ കൂടി കൊവിഡിനെതിെരെ പ്രതിരോധം നേടുന്നു. കുത്തിവയ്പ് രാവിലെ ഒൻപത് മുതൽ ആരംഭിക്കും. ഭക്ഷണം കഴിച്ച ശേഷം വേണം കുത്തിവയ്പെടുക്കാൻ. ആധാർ കാർഡോ സ്കൂൾ ഐ ഡി കാർഡോ നിർബന്ധമാണ്. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം തിരിച്ചറിയാൻ പിങ്ക് ബോർഡുണ്ടാകും.

കൗണ്ടറിൽ ,റജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച മൊബൈൽ സന്ദേശമോ പ്രിൻറൗട്ടോ നൽകണം. ആരോഗ്യ പ്രശ്നങ്ങളോ അലർജിയോ ഉണ്ടങ്കിൽ മുൻകൂട്ടി അറിയിക്കണം, ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ആശുപത്രികളിൽ കുത്തിവയ്പ് നൽകും.ഒമിക്രോൺ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഈയാഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗം തീരുമാനമെടുക്കും.

]]>
സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും വീണ്ടും തുറന്നു https://malayalees.ch/bars-and-toddy-shops-reopened-in-the-state/ Tue, 22 Dec 2020 08:53:41 +0000 https://malayalees.ch/?p=37343 സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും വീണ്ടും തുറന്നു.
ബാറുകളിലും ഷാപ്പുകളിലും ഇന്നു മുതൽ ഇരുന്ന് മദ്യപിക്കാം. അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കും ബാറുകളുടെ പ്രവർത്തനം.

ഒമ്പതു മാസങ്ങൾക്കു ശേഷമാണ് സംസ്ഥാനത്തെ ബാറുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയത്. കൊവിഡിനെ തുടർന്നു പൂട്ടിയ ശേഷം വീണ്ടും തുറന്നെങ്കിലും പാഴ്‌സൽ വിൽപന മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് പല മേഖലകൾക്കും ഇളവ് സാഹചര്യത്തിൽ ബാറുകളിൽ ഇരുന്നു മദ്യപിക്കാൻ അനുമതി നൽകണമെന്ന് ബാറുടമകൾ ആവശ്യപ്പെട്ടിരുന്നു. ക്ലബുകൾ, ബിയർ വൈൻ പാർലറുകൾ, എയർപോർട്ട് ലോഞ്ച് ബാർ, കള്ളുഷാപ്പുകൾ എന്നിവയും തുറക്കാൻ അനുമതിയുണ്ട്. ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിൽ മാത്രമായിരിക്കും ഇനിമുതൽ പാഴ്‌സൽ വിൽപന. ബിവറേജസ് ഔട്ട്ലെറ്റുകൾ രാവിലെ പത്ത് മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കും. തെരഞ്ഞെടുപ്പും ക്രിസ്മസ് ആഘോഷങ്ങളും കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മദ്യശാലകളുടെ പ്രവർത്തനം.
കൗണ്ടറുകളിൽ കൂട്ടം കൂടാൻ പാടില്ല, ഒരു ടേബിളിൽ രണ്ടുപേർ മാത്രം തുടങ്ങിയവയാണ് നിബന്ധനകൾ.

]]>
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും https://malayalees.ch/sabarimala-nada-open-today/ Fri, 16 Oct 2020 04:39:46 +0000 https://malayalees.ch/?p=33375 തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. നാളെ മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക. വെർച്വുൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്കാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദിവസേന പ്രവേശനത്തിന് അനുമതിയുള്ളത്.

ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽ ശാന്തി എകെ സുധീർ നമ്പൂതിരി നടതുറന്ന് ദീപങ്ങൾ തെളിയിക്കും. ഉപ ദേവതാ ക്ഷേത്രങ്ങളിലെ നടകൾ തുറന്ന് ദീപങ്ങൾ തെളിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് മുന്നിലെ ആഴിയിലും അഗ്നി പകരും. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടാവില്ല.

തുലാമാസം ഒന്നായ നാളെ മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക. വെർച്വുൽ ക്യൂവഴി ബുക്ക് ചെയ്ത 250 ഭക്തർക്കാണ് ഒരു ദിവസം പ്രവേശനം അനുവദിക്കുക. 10 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവർക്കാണ് ദർശനാനുമതിയുള്ളത്. വടശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പമ്പയിൽ സ്‌നാനം അനുവദിക്കില്ല. ഇതിന് പകരം ഷവർ ബാത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അഭിഷേകത്തിനായുള്ള നെയ്യ് പ്രത്യേകം കൗണ്ടറിൽ സ്വീകരിക്കും. അപ്പം, അരവണ കൗണ്ടറുകളും പ്രവർത്തിക്കും. തുലാമാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

]]>