Oommen Chandy – malayalees.ch https://malayalees.ch Malayalam Online News Portal Thu, 21 Sep 2023 04:54:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Oommen Chandy – malayalees.ch https://malayalees.ch 32 32 കെ സുധാകരനെ കെപിസിസി പ്രസിഡൻ്റാക്കിയപ്പോൾ അഭിപ്രായം ചോദിച്ചില്ല; പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മനസിൽ കണ്ടത് രമേശ് ചെന്നിത്തലയെ: ആത്മകഥയിൽ ഉമ്മൻ ചാണ്ടി https://malayalees.ch/k-sudhakaran-ramesh-chennithala-oommen-chandy-autobiography/ Thu, 21 Sep 2023 04:54:48 +0000 https://malayalees.ch/?p=88120
കോൺഗ്രസിലെ തലമുറ മാറ്റം പറഞ്ഞ് ഉമ്മൻ ചാണ്ടിയുടെ ആത്മകഥ. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് താൻ മനസ്സിൽ കണ്ടത് രമേശ്‌ ചെന്നിത്തലയെ ആയിരുന്നുവെന്നു ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറയുന്നു. കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് ആക്കിയപ്പോഴും അഭിപ്രായം ചോദിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ഹൈക്കമ്മാൻ്റിന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ എന്ന് നേരിട്ട് അറിയാൻ ശ്രമിച്ചു. ആർക്കും നിർദ്ദേശം പറയാമെന്ന് മല്ലികാർജുൻ ഖാർഗയും നിലപാട് എടുത്തു. 21 എം.എൽ.എമാരിൽ ഭൂരിപക്ഷം പേരും രമേശ്‌ ചെന്നിത്തലയെ പിന്തുണച്ചു. എന്നാൽ ഹൈക്കമാന്റിന്റെ മനോഗതം വേറൊന്നായിരുന്നു. അങ്ങനെ വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു

ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിച്ചപ്പോഴും നിർദ്ദേശിച്ച പേരുകൾ പരിഗണിച്ചില്ല. കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് ആക്കിയപ്പോഴും അഭിപ്രായം ചോദിച്ചില്ല. മതിയായ ചർച്ചകൾ നടന്നുവെന്നു പിസിസി പ്രസിഡന്റ് പറഞ്ഞപ്പോൾ പ്രതികരിക്കേണ്ടി വന്നുവെന്നു വെന്നും ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറയുന്നു.

]]>
ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ച മൃഗാശുപത്രി ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി https://malayalees.ch/employee-who-praised-oommen-chandy-was-dismissed-from-job/ Tue, 22 Aug 2023 04:37:19 +0000 https://malayalees.ch/?p=86546 മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ച ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി. പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ പി.ഒ സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്. 11 വർഷമായി ഇവിടെ താൽക്കാലിക ജീവനക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു ഇവർ.

ഉമ്മൻചാണ്ടിയെ പുകഴ്ത്തി പറഞ്ഞതിനാലാണ് ജോലി പോയതെന്നാണ് ഇവർ പറയുന്നത്. അദ്ദേഹം ചെയ്ത സഹായങ്ങൾ പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തത്. തന്റെ മകൻ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തു. തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തുവെന്നും അതിനാൽ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മന് വോട്ട് ചെയ്യുമെന്നുമാണ് സതിയമ്മ പറഞ്ഞത്.

ഇതിന് പിന്നാലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്ന് നിർദേശിക്കുകയായിരുന്നുവെന്നും സതിയമ്മ പറഞ്ഞു. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന് കീഴിലാണ് ഈ മൃഗാശുപത്രിയെന്നും 8,000 രൂപയാണു മാസവേതനമെന്നും സതിയമ്മ കൂട്ടിച്ചേർത്തു.

]]>
ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ജനപ്രവാഹം; പ്രതികരണവുമായി ചാണ്ടി ഉമ്മൻ https://malayalees.ch/chandy-oommen-about-people-visiting-oommen-chandy-grave/ Mon, 07 Aug 2023 04:35:03 +0000 https://malayalees.ch/?p=85719 ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ആളുകൾ എത്തുന്നതിനെ കുറിച്ചും, ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിലെ പുണ്യാളനായി ജനം കണക്കാക്കുന്നതിനെ കുറിച്ചുമെല്ലാം പ്രതികരിച്ച് മകൻ ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ പലർക്കും സാധിച്ചിട്ടില്ലെന്നും അവർക്കെല്ലാം അദ്ദേഹത്തെ കല്ലറയിൽ ചെന്നൊന്ന് കാണാൻ ആഗ്രഹമുണ്ടാകില്ലേയെന്നും ചാണ്ടി ഉമ്മൻ ചോദിക്കുന്നു.

‘എന്റെ പിതാവിന്റെ കല്ലറയിലേക്ക് പോകാൻ എനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല. അദ്ദേഹത്തെ പിതൃതുല്യനായും സഹോദരനായുമെല്ലാം കാണുന്ന അനേകം വ്യക്തികളുണ്ട്. അവരെല്ലാം അവിടെ ചെന്ന് പ്രാർത്ഥിക്കണമെന്ന് ആഗ്രഹിച്ചാൽ എന്ത് പറയാൻ പറ്റും ? അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ പലർക്കും സാധിച്ചിട്ടില്ല. അവർക്കെല്ലാം ആഗ്രഹമുണ്ടാകില്ലേ അദ്ദേഹത്തെ കല്ലറയിൽ ചെന്നൊന്ന് കാണാൻ ? പൊതുസമൂഹം എന്ത് ചർച്ച ചെയ്യുമെന്ന് ഞാൻ എങ്ങനെ തീരുമാനിക്കും ? എന്റെ കാണപ്പെട്ട ദൈവമാണ് അദ്ദേഹം’- ചാണ്ടി ഉമ്മൻ ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം, കഴിഞ്ഞ 53 വർഷത്തിനിടെ, ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ ഓർമകളിലാണ് തിരുവനന്തപുരത്തെ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസ്. ‘അദ്ദേഹമില്ലാതെ സഭ ചേരുന്നുവെന്ന് ആലോചിക്കുമ്പോൾ ദുഃഖം തോന്നുന്നുണ്ട്. പക്ഷേ ചില കാര്യങ്ങളോട് നാം പൊരുത്തപ്പെട്ടേ മതിയാകൂ. അദ്ദേഹത്തോടുള്ള ആളുകളുടെ സ്‌നേഹം കാണുമ്പോൾ, അവരോട് സംസാരിക്കുമ്പോഴെല്ലാം നമ്മുടെ ദുഃഖം കുറയുന്നുണ്ട്. ഇന്ന് സഭയിൽ പോകും’ -ചാണ്ടി ഉമ്മൻ പറഞ്ഞു.

]]>
‘ഒരു മകൻ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വേദനയാണ് ഇത്’; ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് വിഡിയോ https://malayalees.ch/chandy-oommen-facebook-video/ Mon, 06 Feb 2023 07:20:53 +0000 https://malayalees.ch/?p=75711 കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കുടുംബം വേണ്ട ചികിത്സ നൽകുന്നില്ലെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇന്നലെ വാർത്ത തള്ളി ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോഴിതാ മകൻ ചാണ്ടി ഉമ്മനും വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരം വ്യാജ പ്രചാരണങ്ങൾ ദുഃഖകരമാണെന്നാണ് ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു.

‘അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോയ കഥയുണ്ട്. ആ ഗതികേടിലാണ് ഇന്ന് ഞാൻ. കേരള സമൂഹത്തിൽ മറ്റൊരു മകനും ഇത് ഉണ്ടാകാതിരിക്കട്ടെ’ ചാണ്ടി ഉമ്മൻ പറഞ്ഞു.

വിഡിയോയിൽ ഉമ്മൻ ചാണ്ടിയും പ്രതികരിക്കുന്നുണ്ട്. ‘ചികിത്സയെ കുറിച്ച് ഒരു പരാതിയുമില്ല. ഏറ്റവും മെച്ചപ്പെട്ട ചികിത്സയാണ് എന്റെ കുടുംബവും പാർട്ടിയും എനിക്ക് നൽകുന്നത്. ഏറ്റവും മികച്ച ചികിത്സയാണ് ലഭിക്കുന്നത്. അതിൽ പൂർണ തൃപ്തനാണ്. അത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രചാരണം വരുന്നതെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു’- ഉമ്മൻ ചാണ്ടി പറഞ്ഞു.

]]>
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു https://malayalees.ch/oommen-chandys-health-has-improved/ Tue, 29 Nov 2022 11:31:20 +0000 https://malayalees.ch/?p=72060 ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെു. ചികിത്സ തൃപ്തികരമായി പുരോഗമിക്കുന്നുവെന്നും ഭക്ഷണം നന്നായി കഴിക്കുകയും നടക്കാനുള്ള പ്രയാസം മാറുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍, മുന്‍ മന്ത്രി കെ.സി ജോസഫ്, ബെന്നി ബെഹ്‌നാന്‍ എംപി എന്നിവര്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. അതേസമയം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

]]>
ജര്‍മനിയിലെ ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി https://malayalees.ch/oommen-chandy-returned-to-kerala-after-treatment/ Thu, 17 Nov 2022 07:12:35 +0000 https://malayalees.ch/?p=71431 ജര്‍മനിയിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി. ബര്‍ലിനിലെ ചാരിറ്റ് ആശുപത്രിയില്‍ വച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ശസ്ത്രക്രിയ. ജര്‍മനിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും തിരിച്ചെത്തിയത്. ലേസര്‍ ശസ്ത്രക്രിയ വ്യാഴാഴ്ചയാണ് പൂര്‍ത്തിയായത്. കഴിഞ്ഞ ആറാം തീയതിയാണ് ഉമ്മന്‍ചാണ്ടി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയത്. തൊണ്ടയ്ക്കായിരുന്നു ശസ്ത്രക്രിയ.

ബര്‍ലിനില്‍ നിന്നും ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ ദോഹ വഴിയാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും കേരളത്തില്‍ തിരിച്ചെത്തിയത്. മക്കളായ മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍, എന്നിവരും ഒപ്പമുണ്ട്. ശസ്ത്രക്രിയ തൊണ്ടയിലായതിനാല്‍ ശബ്ദവിശ്രമം വേണ്ടിവരും. അതിനാല്‍ നാട്ടിലെത്തിയാലും കുറച്ച് നാള്‍ ഉമ്മന്‍ ചാണ്ടി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കും.

]]>
ജർമനിയിലേക്ക് ചികിത്സയ്ക്ക് പോകുന്നതിന് മുൻപ് പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻ ചാണ്ടി https://malayalees.ch/oommen-chandy-visits-puthuppally/ Wed, 02 Nov 2022 08:01:18 +0000 https://malayalees.ch/?p=70617 ജർമനിയിലേക്ക് ചികിത്സയ്ക്ക് പോകുന്നതിന് മുൻപ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ എത്തി. രാവിലെ പുതുപ്പള്ളി പള്ളിയിൽ കുർബാന കൂടിയ അദേഹം, പാമ്പാടി ദയറയിലും സന്ദർശനം നടത്തി.

നേരത്തെ നിശ്ചയിച്ച മണ്ഡലത്തിലെ ചില പരിപാടികളിലും അദ്ദേഹം ഇന്ന് പങ്കെടുക്കും. പ്രസംഗങ്ങളും ആൾ തിരക്ക് ഒഴിവാക്കിയുമായിരിക്കും പരിപാടികളിൽ പങ്കെടുക്കുക. നേരത്തെ എത്ര തിരക്കുകൾക്കിടയിലും ഞായറാഴ്ച പുതുപ്പള്ളിയിൽ എത്തുന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ രീതി.

ആലുവ പാലസിൽ വിശ്രമത്തിലായിരുന്ന ഉമ്മൻചാണ്ടി ഇന്നലെ രാത്രിയോടെയാണ് കുടുംബത്തോടൊപ്പം പുതുപ്പള്ളിയിലെ കുടുംബ വീട്ടിലെത്തിയത്. ഈ ആഴ്ച അവസാനത്തോടെയായിരിക്കും അദ്ദേഹം ചികിത്സക്കായി ജർമ്മനിയിലേക്ക് പോകുന്നത്. അതുവരെ പുതുപള്ളിയിൽ തന്നെ തുടരുമെന്ന് കുടുംബം അറിയിച്ചു.

]]>
‘നാഷണൽ ഹെറാൾഡ് കേസ് കെട്ടിച്ചമച്ചതാണ്’; മുഖ്യമന്ത്രിയുടെ രീതികള്‍ അംഗീകരിക്കാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി https://malayalees.ch/ommenchandy-against-pinarayivijayan/ Mon, 13 Jun 2022 07:51:32 +0000 https://malayalees.ch/?p=63289 നാഷണൽ ഹെറാൾഡ് കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ തങ്ങൾക്ക് രണ്ടു നിലപാടില്ല. കേസ് കെട്ടിച്ചമച്ചതാണ്. ഡൽഹി പൊലീസ് വിലക്കിയാലും പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തു പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അസാധാരണ സുരക്ഷ ഏര്‍പ്പെടുത്തുന്ന പിണറായി വിജയന്‍റെ രീതികള്‍ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

പൊതുജനത്തെ മാസ്ക് പോലും ധരിക്കാൻ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയാണ്. ഇത് അനുവദിക്കാനാവില്ല. സമരം ഈ രീതിയിൽ തന്നെ തുടരണമോ എന്നത് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ആർക്കും അനുവാദമില്ല എന്നത് നിർഭാഗ്യകരമാണ്. കൊടിയില്ലെങ്കിൽ ഉടുപ്പൂരി കാണിക്കും എന്ന ചിന്ത കൊണ്ടാണ് കറുത്ത വസ്ത്രം ധരിക്കാൻ അനുവദിക്കാത്തത്. ഈ മനോഭാവം പാടില്ല.

ഇതിനിടെ തളിപ്പറമ്പിൽ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാർച്ച് നടത്തിയ യൂത്ത് – കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. മാർച്ചിൽ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ഇന്ന് രാവിലെ മുതൽ മാത്രം മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതിന് മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ്, യുവമോർച്ച, മഹിളാ മോർച്ച പ്രവർത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് മടങ്ങുന്നത് വരെ തടങ്കലിൽ വയ്ക്കും.

]]>
സത്യം എപ്പോഴും മൂടിവയ്ക്കാനാകില്ല; മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ ഉമ്മന്‍ചാണ്ടി https://malayalees.ch/oommen-chandy-about-swapna-suresh-allegation/ Wed, 08 Jun 2022 07:45:42 +0000 https://malayalees.ch/?p=63080 മുഖ്യമന്ത്രിക്കെതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യം മൂടിവയ്ക്കാനാകില്ലെന്നും ജനാധിപത്യത്തില്‍ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

‘എനിക്കെതിരെ ആരോപണം വന്നപ്പോള്‍ രാജി വക്കണമെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന്റെ ശൈലി. തന്റെ ശൈലിയിലുള്ള പ്രതികരണം ഇതാണെന്നും’ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. കേരളം രൂപം കൊണ്ടതിന് ശേഷം ആദ്യമായിട്ടോ അല്ലെങ്കില്‍ 2016 ഗവണ്‍മെന്റ് വന്നതിന് ശേഷമോ അല്ല. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്കെതിരായ കറന്‍സി കടത്ത് ആരോപണത്തില്‍ ഉറച്ച് നിന്ന സ്വപ്‌ന സുരേഷ് രഹസ്യ മൊഴി നല്‍കിയതില്‍ രാഷ്ട്രീയ അജണ്ടയില്ലെന്ന് വ്യക്തമാക്കി. ഇതുവരെയില്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ എന്തിനാണ് ഉന്നയിക്കുന്നതെന്ന ചോദ്യത്തില്‍ അടിസ്ഥാനമില്ലെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ വെളിപ്പെടുത്തലുകള്‍ പ്രതിഛായ സൃഷ്ടിക്കാനല്ല. താന്‍ ഇപ്പോഴും ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സരിത എസ് നായര്‍ തന്നെ സഹായിക്കാനാണെന്ന് പറഞ്ഞ പലതവണ വിളിച്ചിരുന്നു. എന്തിനാണ് അവരിങ്ങനെ തന്നെ പിന്തുടരുന്നതെന്ന് അറിയില്ല. തനിക്കിനിയും ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും സ്വപ്‌ന പറഞ്ഞു.

]]>
‘പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകും’; ഉമ്മൻ ചാണ്ടി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി https://malayalees.ch/kpcc-oommen-chandy-meets-sonia-gandhi/ Wed, 17 Nov 2021 10:48:09 +0000 https://malayalees.ch/?p=52646 കെപിസിസി പുനഃസംഘടന നിർത്തിവയ്ക്കണമന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സംഘടനാ പ്രശ്‌നങ്ങൾ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്‌തെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

സംസ്ഥാന ഘടകത്തിനെതിരെയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയുടെ സന്ദർശനമെന്നാണ് വിലയിരുത്തൽ. നിലവില്‍ പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന അനിവാര്യമല്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.

കെ സി വേണുഗോപാല്‍ കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടുന്നതിലും ഉമ്മന്‍ചാണ്ടിക്ക് പരാതിയുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ മുന്‍നിര്‍ത്തി കേരളത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഇടപെടലാണ് കെ സി വേണുഗോപാല്‍ ഉണ്ടാക്കുന്നതെന്നും വ്യക്തിതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഉചിതമല്ലാത്ത ആളുകളെ സ്ഥാനങ്ങളിലേക്ക് തിരുകികയറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നതും അടക്കമാകാം സോണിയാ ഗാന്ധിക്കുമുന്നിലെത്തിയ പരാതികള്‍. അതേസമയം നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ പുതിയ ചില ഫോർമുലകൾ പരിഗണിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്.

]]>