Oomman Chandy – malayalees.ch https://malayalees.ch Malayalam Online News Portal Sat, 09 Sep 2023 04:51:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Oomman Chandy – malayalees.ch https://malayalees.ch 32 32 ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങിലെ ചാണ്ടി ഉമ്മന്റെ ദൃശ്യങ്ങൾ പോലും അവഹേളനത്തിന് ഉപയോഗിച്ചു; അച്ചു ഉമ്മനെതിരെയൂം അവഹേളനവർഷം; ധാര്‍ഷ്ട്യത്തിനെതിരായ ജനവിധിയെന്ന് കെ.കെ. രമ https://malayalees.ch/k-k-rema-on-puthuppally-byelection/ Sat, 09 Sep 2023 04:51:36 +0000 https://malayalees.ch/?p=87468 ദൈനംദിന ജീവിതം ദുസ്സഹമാക്കിയ ജനവിരുദ്ധ ഭരണത്തിനെതിരായ വ്യക്തമായ വിധിയെഴുത്താണ് പുതുപ്പള്ളിയിൽ നടന്നതെന്ന് കെ.കെ. രമ എം.എല്‍.എ. മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ ആധികാരിക രേഖകളോടുകൂടിയ തെളിവുകൾ പുറത്തുവന്നിട്ടും അതിനോട് മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി.(k k rema on puthuppally byelection)

സൈബര്‍ കടന്നലുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ന്യായീകരണ സംഘങ്ങള്‍ അത് ഉന്നയിച്ചവരെ സംഘടിതമായി പരിഹസിക്കുകയും ചെയ്യുന്നതായി ഫേസ് ബുക്കിലെഴുതിയ കുറിപ്പില്‍ എം.എല്‍.എ പറയുന്നു.സ്വന്തം പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്ന ചാണ്ടി ഉമ്മന്റെ ദൃശ്യങ്ങൾ പോലും അവഹേളനത്തിനു വേണ്ടി ഉപയോഗിക്കപ്പെട്ടു.

ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മന്റെ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് അവർക്കെതിരെയും അവഹേളന വർഷം തന്നെയുണ്ടായി.വാചകമടികൾക്കപ്പുറത്ത് പൊതു കമ്പോളത്തിലെ അവശ്യസാധനങ്ങളുടെ കുതിച്ചു കയറുന്ന വില നിയന്ത്രിക്കാൻ പോലും ശേഷി നഷ്ടപ്പെട്ട ഭരണകൂടത്തിന്റെ ജാള്യം മറച്ചുവെക്കാൻ സിപിഐഎം അതിന്റെ സൈബർ സംഘങ്ങളെ എല്ലാ മര്യാദകളും ലംഘിച്ച് കയറൂരി വിടുകയായിരുന്നുവെന്നും കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു.

ധാർഷ്ട്യത്തിന്റെയും, അഹങ്കാരത്തിന്റെയും, ജനാധിപത്യ വിരുദ്ധമായ മൗനമല്ല, സംവാദാത്മകമായ ജനാധിപത്യ രാഷ്ട്രീയ പരിസരമാണ് കേരളീയ സമൂഹം ആഗ്രഹിക്കുന്നതെന്നും രമ കൂട്ടിച്ചേർത്തു.

കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചത്

ദൈനംദിന ജീവിതം ദുസ്സഹമാക്കിയ ജനവിരുദ്ധ ഭരണത്തിനെതിരായ വ്യക്തമായ വിധിയെഴുത്താണ് പുതുപ്പള്ളിയിൽ നടന്നത്.
മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ ആധികാരിക രേഖകളോടുകൂടിയ തെളിവുകൾ പുറത്തുവന്നിട്ടും അതിനോട് മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി. സൈബർ കടന്നലുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ന്യായീകരണ സംഘങ്ങൾ അത് ഉന്നയിച്ചവരെ സംഘടിതമായി പരിഹസിക്കുകയും ചെയ്യുന്നു.
സ്വന്തം പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്ന ചാണ്ടി ഉമ്മന്റെ ദൃശ്യങ്ങൾ പോലും അവഹേളനത്തിനു വേണ്ടി ഉപയോഗിക്കപ്പെട്ടു. ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മന്റെ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് അവർക്കെതിരെയും അവഹേളന വർഷം തന്നെയുണ്ടായി.
വാചകമടികൾക്കപ്പുറത്ത് പൊതു കമ്പോളത്തിലെ അവശ്യസാധനങ്ങളുടെ കുതിച്ചു കയറുന്ന വില നിയന്ത്രിക്കാൻ പോലും ശേഷി നഷ്ടപ്പെട്ട ഭരണകൂടത്തിന്റെ ജാള്യം മറച്ചുവെക്കാൻ സിപിഎം അതിന്റെ സൈബർ സംഘങ്ങളെ എല്ലാ മര്യാദകളും ലംഘിച്ച് കയറൂരി വിടുകയായിരുന്നു.
ജനങ്ങൾക്കിടയിൽ ജനകീയനായി ജീവിച്ച, പുതുപ്പള്ളിയുടെ പ്രിയങ്കരനായ ഉമ്മൻചാണ്ടിയുടെ ജ്വലിക്കുന്ന ഓർമ്മകൾ മുൻനിർത്തി സ്നേഹത്തിൻറെ ഭാഷയിൽ അഴിമതിക്കും സംഘടിതമായ അവഹേളനങ്ങൾക്കുമെതിരായി ജനം വിധിയെഴുതുകയായിരുന്നു. ഈ വിധിയുടെ ചുമരെഴുത്ത് വായിക്കാൻ ഭരണാധികാരികൾ തയ്യാറാകണം. ധാർഷ്ട്യത്തിന്റെയും, അഹങ്കാരത്തിന്റെയും, ജനാധിപത്യ വിരുദ്ധമായ മൗനമല്ല, സംവാദാത്മകമായ ജനാധിപത്യ രാഷ്ട്രീയ പരിസരമാണ് കേരളീയ സമൂഹം ആഗ്രഹിക്കുന്നത്.
പുതുപ്പളളിയുടെ പുതിയ നായകൻ ചാണ്ടി ഉമ്മന് ഹൃദയാഭിവാദ്യങ്ങൾ.
കെ.കെ.രമ

]]>
ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ പീഡനക്കേസ്; പരാതിക്കാരി നൽകിയ ഹർജി കോടതി തള്ളി https://malayalees.ch/oomen-chandy-solar-case/ Sat, 02 Sep 2023 10:34:26 +0000 https://malayalees.ch/?p=87150 ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ പീഡനക്കേസിൽ പരാതിക്കാരി നൽകിയ ഹർജി തള്ളി. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. സിബിഐ റിപ്പോർട്ടിനെതിരെ പരാതിക്കാരി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നടപടി.(Oomen chandy solar case)

കേസിൽ പരാതിക്കാരിയുടെ വാദം കൂടി കേട്ടതിനു ശേഷമാണ് റിപ്പോർട്ട് അംഗീകരിച്ചത്. ഉമ്മൻ ചാണ്ടിയ്ക്കെതിരായ ആരോപണങ്ങൾക്കു തെളിവില്ല എന്ന് സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. ഇതേ കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടി കോടതി നേരത്തെ അംഗീകരിച്ചിരുന്നു.

വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐയുടെ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. സിബിഐയുടെ കണ്ടെത്തലിനെതിരെ പരാതിക്കാരി നൽകിയ ഹർജി തള്ളുകയും ചെയ്തിരുന്നു. 2012 സെപ്റ്റംബർ 19നു നാലിനു ക്ലിഫ് ഹൗസിൽവച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.

സംഭവം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ ഘട്ടത്തിലാണു പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകിയത്.2021 ജനുവരിയിൽ കേസ് സിബിഐക്കു കൈമാറി.എന്നാൽ, തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐയും കോടതിയിൽ റിപ്പോർട്ട് നൽകി.

]]>
‘അന്ന് ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിക്ക് ലഭിച്ചിരുന്നത് 7500 രൂപ, ഇപ്പോഴത്തെ പ്രസ് സെക്രട്ടറിക്ക് ലഭിക്കുന്നത് ഒരു ലക്ഷത്തിനും മുകളില്‍’ https://malayalees.ch/ormer-press-secretary-on-sallary-scale/ Wed, 10 Feb 2021 04:12:30 +0000 https://malayalees.ch/?p=39948 കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പി.ആര്‍.ഡിയില്‍ നിന്നും സി.പി.എം മുഖ്യമന്ത്രിമാര്‍ ദേശാഭിമാനിയില്‍ നിന്നുമാണ് പ്രസ് സെക്രട്ടറിമാരെ കണ്ടെത്തുന്നതെന്നും പി.ടി ചാക്കോ വിമര്‍ശിച്ചു

നിയമന വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടുനില്‍ക്കേ ഇടതു സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി മുന്‍ പ്രസ് സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി ആയിരുന്ന പി.ടി ചാക്കോയാണ് പണ്ട് താൻ വാങ്ങിയിരുന്ന ശമ്പളവും ഇപ്പോഴത്തെ പ്രസ് സെക്രട്ടറിമാരുടെ ശമ്പളവും സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.

2004ഇല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി ആയിരുന്നപ്പോള്‍ 7538 രൂപ മാത്രമാണ് തനിക്ക് ശമ്പളമായി ലഭിച്ചിരുന്നതെന്നും ഇപ്പോഴുള്ള പ്രസ് സെക്രട്ടറിമാരുടെ ശമ്പള സ്കെയില്‍ ഒരു ലക്ഷത്തിനും മുകളിലാണെന്നുന്നും പിടി ചാക്കോ വ്യക്തമാക്കി.

സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ചെല്ലുന്ന പ്രസ് സെക്രട്ടറിക്ക് ഏതു തസ്തികയില്‍ നിന്നാണോ ചെല്ലുന്നത് അതിനു തത്തുല്യമായ ശമ്പളമായിരിക്കും ലഭിക്കുക. 2004ല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി പി.ആര്‍.ഡിയില്‍ നിന്ന് ഡെപ്യുട്ടേഷന്‍ ലഭിച്ച് എത്തിയ പി.ടി ചാക്കോക്ക് ലഭിച്ചത് 7538 രൂപ ആണ്. പക്ഷേ ദേശാഭിമാനിയില്‍ നിന്ന് സ്‌പെഷല്‍ സെക്രട്ടറിമാരായി നിയമിതരായ ഇപ്പോഴത്തെ പ്രസ് സെക്രട്ടറി/ അഡ്വൈസര്‍മാരുടെ ശമ്പള സ്‌കെയില്‍ 93000- 1,20,000 രൂപ വരെയാണ്. പേസ്ബുക്ക് കുറിപ്പിലൂടെ പിടി ചാക്കോ വ്യക്തമാക്കി.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പി.ആര്‍.ഡിയില്‍ നിന്നും സി.പി.എം മുഖ്യമന്ത്രിമാര്‍ ദേശാഭിമാനിയില്‍ നിന്നുമാണ് പ്രസ് സെക്രട്ടറിമാരെ കണ്ടെത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. എകെ ആന്‍റണിയുടെ കാലത്ത് പി.ആര്‍.ഡിയില്‍ നിന്ന് പ്രസ് സെക്രട്ടറിയായി നിയമിതനായ ശശികുമാര്‍ വര്‍മയ്ക്കും പേരന്‍റ് ഡിപ്പാര്‍ട്ട്‌മെന്‍റിലെ സ്‌കെയിലാണ് ലഭിച്ചത്.

എന്നാല്‍ ദേശാഭിമാനിയില്‍നിന്നും വന്ന വി.എസ് അച്യുതാനന്ദന്‍റെ പ്രസ് സെക്രട്ടറിമാരായിരുന്ന കെ.ബാലകൃഷ്ണന്‍, കെ.വി സുധാകരന്‍ എന്നിവര്‍ക്ക് അഡീഷല്‍ സെക്രട്ടറിയുടെ സ്‌കെയില്‍ ലഭിച്ചപ്പോള്‍ ഇപ്പോഴുള്ളവര്‍ക്ക് അതിനും മുകളിലുള്ള സ്‌പെഷ്യല്‍ സെക്രട്ടറിയുടെ സ്‌കെയിലാണ് ലഭിക്കുന്നതെന്നും പിടി തോമസ് ചൂണ്ടിക്കാട്ടി.

പി.ടി ചാക്കോയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി/ പ്രസ് അഡൈ്വസര്‍ തുടങ്ങിയവരുടെ ശമ്പളവും പെന്‍ഷനുമൊക്കെയാണല്ലോ ഇപ്പോഴത്തെ സംസാരവിഷയം.

സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ചെല്ലുന്ന പ്രസ് സെക്രട്ടറിക്ക് ഏതു തസ്തികയില്‍ നിന്നാണോ ചെല്ലുന്നത് അതിനു തത്തുല്യമായിരിക്കും ശമ്പളം. 2004ല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി പിആര്‍ഡിയില്‍ നിന്ന് ഡെപ്യുട്ടേഷനില്‍ എത്തിയ എനിക്ക് കിട്ടിയിരുന്നത് 7538 രൂപ.

ദേശാഭിമാനിയില്‍ നിന്ന് സ്‌പെഷല്‍ സെക്രട്ടറിമാരായി നിയമിതരായ ഇപ്പോഴത്തെ പ്രസ് സെക്രട്ടറി/ അഡൈ്വസര്‍മാരുടെ ശമ്പള സ്‌കെയില്‍ 93000- 1,20,000 രൂപ.

എകെ ആന്റണിയുടെ കാലത്ത് പിആര്‍ഡിയില്‍ നിന്ന് പ്രസ് സെക്രട്ടറിയായി നിയമിതനായ ശശികുമാര്‍ വര്‍മയ്ക്കും പേരന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ സ്‌കെയിലാണ് കിട്ടിയത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പിആര്‍ഡിയില്‍ നിന്നും സിപിഎം മുഖ്യമന്ത്രിമാര്‍ ദേശാഭിമാനിയില്‍ നിന്നുമാണ് ആളെ കണ്ടെത്തുന്നത്.

ദേശാഭിമാനിയില്‍നിന്നും വന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിമാരായിരുന്ന കെ ബാലകൃഷ്ണന്‍, കെവി സുധാകരന്‍ എന്നിവര്‍ക്ക് അഡീഷല്‍ സെക്രട്ടറിയുടെ സ്‌കെയില്‍ ലഭിച്ചപ്പോള്‍ ഇപ്പോഴുള്ളവര്‍ക്ക് അതുക്കും മേലെയുള്ള സ്‌പെഷല്‍ സെക്രട്ടറിയുടെ സ്‌കെയില്‍ ലഭിച്ചു. ഇതാദ്യമായി 2 പ്രസ് സെക്രട്ടറിമാരും അവര്‍ക്ക് പരിവാരങ്ങളും ഉണ്ടായി.

25 പേഴ്‌സണല്‍ സ്റ്റാഫ് എന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ വന്നവര്‍ അത് 30 ആക്കി. പിന്നീട് 37 ആക്കി. അധികം വന്ന പ്രസ് അഡൈ്വസര്‍, പ്രസ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറി അദ്ദേഹത്തിന്റെ 4 സ്റ്റാഫ് എന്നിവരെക്കൂടി പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാഗമാക്കിയാണ് ഇപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് റൂള്‍ ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇവര്‍ക്ക് ശിഷ്ടകാലം സര്‍ക്കാര്‍ പെന്‍ഷന്‍ കിട്ടും എന്നതാണ് ഗുണം. തിരിച്ചുചെന്നാല്‍ പാര്‍ട്ടി പത്രത്തില്‍ തുടരാം.

ദേശാഭിമാനിയില്‍ നിന്ന് പ്രസ് സെക്രട്ടറിയാകണം എന്നു ഗുണപാഠം!!

]]>
കേരള നിയമസഭയിൽ 50 വർഷം; ജന്മദിനത്തിൽ ഉമ്മൻചാണ്ടിയെ ആദരിക്കുന്നു https://malayalees.ch/world-malayalee-organization-venerate-oommanchandy-on-his-birthday/ Fri, 30 Oct 2020 08:43:21 +0000 https://malayalees.ch/?p=34177 കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടിയെ ആദരിക്കുന്നു. ലോക മലയാളി സംഘടനകളുടെ നേതൃത്വത്തിൽ 77-ാം ജന്മദിനമായ ഒക്ടോബർ മുപ്പത്തിയൊന്നാം തീയതിയാണ് അദ്ദേഹത്തെ ആദരിക്കുക.

അമേരിക്ക, കാനഡ, യൂറോപ്പ്, ഗൾഫ്, ഓസ്‌ട്രേലിയ എന്നീ പ്രദേശങ്ങളിലെ മുപ്പതിൽപരം മാതൃമലയാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് ഇന്ത്യൻ സമയം 7.30 നാണ് പരിപാടി. ഓൺലൈൻ സൂം മീറ്റിങ്ങിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗ്ലോബൽ മലയാളികളുടെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് globalmalayaleemeet@gmail.com ബന്ധപ്പെടാവുന്നതാണ്.

]]>
ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടി അന്തിമമല്ലെന്ന് ഉമ്മന്‍ ചാണ്ടി https://malayalees.ch/oommen-chandy-about-jose-k-mani-barred-from-attending-udf-meetings/ Tue, 30 Jun 2020 09:18:14 +0000 https://malayalees.ch/?p=27807 ഇത് അടഞ്ഞ അധ്യായമല്ല, ഇനിയും ചര്‍ച്ചക്ക് സാധ്യതയുണ്ടെന്നും ഉമ്മന്‍ചാണ്ടി

ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടി അന്തിമമല്ലെന്ന് ഉമ്മന്‍ ചാണ്ടി. ഇത് അടഞ്ഞ അധ്യായമല്ല, ഇനിയും ചര്‍ച്ചക്ക് സാധ്യതയുണ്ട്. ജോസ് കെ മാണിയുമായി പലതരത്തിലുള്ള ചര്‍ച്ചകള്‍ നടത്തി. ഇത് വിജയിക്കാത്ത സാഹചര്യത്തിലാണ് ഒരിക്കലും ആഗ്രഹിക്കാത്ത ഈ തീരുമാനം എടുത്തതെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

ഇന്നലെയാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതായുള്ള തീരുമാനം പുറത്തുവന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്ന തീരുമാനം അംഗീകരിക്കാത്തതിനും അത്തരമൊരു ധാരണയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതിനാണ് നടപടി. യുഡിഎഫ് നിര്‍ദേശം തള്ളിക്കളഞ്ഞ ജോസ് വിഭാഗത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത് കണ്‍വീനര്‍ ബെന്നി ബെഹ്നാനാണ്.

കന്‍റോണ്‍മെന്‍റ് ഹൌസില്‍ മാധ്യമങ്ങളെ കണ്ട യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ തന്നെയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ കാര്യവും അതിനുള്ള കാരണവും അറിയിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയായിരുന്നു തര്‍ക്കത്തിന് ആധാരം. ആദ്യ 8 മാസം ജോസ് വിഭാഗത്തിനും ബാക്കി 6 മാസം ജോസഫ് വിഭാഗത്തിനും എന്നായിരുന്ന യുഡിഎഫ് ഉണ്ടാക്കിയ ധാരണ. ജോസ് വിഭാഗം രാജിവെക്കാതായതോടെ യുഡിഎഫ് നിരന്തര ചര്‍ച്ചകള്‍ നടത്തി ഒടുവില്‍ ജോസ് വിഭാഗം രാജിവെക്കണമെന്ന് ഔദ്യോഗികമായി തീരുമാനം പരസ്യപ്പെടുത്തി. എന്നിട്ടും രാജിക്കില്ലെന്ന നിലപാടാണ് യുഡിഎഫിനെ പ്രകോപിപ്പിച്ചത്.

ഇന്നലെ തിരുവനന്തപുരത്ത് കന്‍റോണ്‍മെന്‍റ് ഹൌസില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ബെന്നി ബെഹ്നാന്‍ എന്നിവര്‍ ചര്‍ച്ച നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ മറ്റു യുഡിഎഫ് നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയും ഫോണ്‍ വഴിയും ആശയ വിനിമയം നടത്തിയാണ് തീരുമാനമെടുത്തത്.

മുന്നണിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ചര്‍ച്ചക്കുള്ള സാധ്യതകള്‍ അടക്കേണ്ട എന്നായിരുന്നു നേരത്തെ തന്നെ നേതാക്കളുടെ ധാരണ. ജോസ് കെ മാണിയുടെ നിലപാടും സാഹചര്യവുമനുസരിച്ചാകും ചര്‍ച്ച നടക്കുക. യുഡിഎഫ് തീരുമാനത്തിന് ശേഷമേ ഇനി ചര്‍ച്ചയുള്ളൂ എന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കെ.എം മാണിയുടെ മരണത്തിന് ശേഷം കേരള കോണ്‍ഗ്രസിലെ ജോസ് – ജോസഫ് വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കങ്ങളാണ് ഇപ്പോള്‍ ജോസ് വിഭാഗത്തിന്‍റ പുറത്താക്കലില്‍ എത്തിനില്‍ക്കുന്നത്.

ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുത്ത കെ എം മാണിയെയാണ് യുഡിഎഫ് പുറത്താക്കിയതെന്ന് ജോസ് കെ മാണി പ്രതികരിച്ചു. കെ എം മാണി സാറിന്‍റെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞത്. കഴിഞ്ഞ 38 വര്‍ഷം പ്രതിസന്ധി കാലഘട്ടത്തില്‍ മുന്നണിയെ സംരക്ഷിച്ചയാളാണ് കെ എം മാണിയെന്നും ജോസ് കെ മാണി പറഞ്ഞു.

യുഡിഎഫിന്‍റേത് നീതിപൂര്‍വ്വമായ തീരുമാനമാണെന്ന് പി ജെ ജോസഫ് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം 8 മാസം ജോസ് വിഭാഗത്തിനും 6 മാസം ജോസഫ് വിഭാഗത്തിനുമെന്നായിരുന്നു ധാരണ. അങ്ങനെയൊരു ധാരണയുണ്ടെന്ന് പോലും അംഗീകരിക്കാന്‍ ജോസ് വിഭാഗം തയ്യാറാവുന്നില്ല. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്തവര്‍ക്ക് യുഡിഎഫില്‍ തുടരാനാവില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

]]>
ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍; പ്രവര്‍ത്തകര്‍ക്ക് ആവേശം https://malayalees.ch/oomman-chandy-in-idukki/ Sat, 26 Jan 2019 05:43:54 +0000 https://malayalees.ch/?p=1758 ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് സജീവമായി പേര് ചര്‍ച്ച ചെയ്യുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍. ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാര്‍ നയിക്കുന്ന കര്‍ഷകരക്ഷാ മാര്‍ച്ചിന്‍റെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനാണ് ഉമ്മന്‍ചാണ്ടി തൊടപുഴയിലെത്തിയത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ‍നിഷേധിക്കാതെയാണ് ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയത്.

ഡി.സി.സി പ്രസി‍ഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാര്‍ ജില്ലയില്‍ നയിക്കുന്ന കര്‍ഷകരക്ഷാ മാര്‍ച്ചിന് മുട്ടത്ത് നല്‍കിയ സ്വീകരണത്തിലാണ് ഉമ്മന്‍ചാണ്ടിയെത്തിയത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ ഇടുക്കിയിലേക്കുള്ള വരവെന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ആവേശമുണ്ടാക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ആശ്വാസമായതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇടുക്കിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചോദ്യങ്ങള്‍ നിഷേധിച്ചുള്ള മറുപടിയല്ല ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഉണ്ടായത് എന്നത് ശ്രദ്ധേയമായി. മുന്‍പ് ഡി.സി.സി പ്രസിഡന്‍റും ഇടുക്കിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പരാമര്‍ശിച്ചിരുന്നു. കൈവിട്ടുപോയ ഇടുക്കിയെന്ന കോട്ടപിടിക്കാന്‍ ആരെ ഇറക്കണമെന്ന ചര്‍ച്ചകള്‍ ഇടുക്കി ജില്ലയിലെ യു.ഡി.എഫ് കേന്ദ്രങ്ങള്‍ സജീവമാക്കി കഴിഞ്ഞു.

]]>
ഉമ്മന്‍ചാണ്ടി മത്സരിക്കുമോ? രാഹുല്‍ ഗാന്ധിയുടെ തീരുമാനം നിര്‍ണായകം https://malayalees.ch/whether-oomman-chandy-contest-or-not-in-general-election-2019/ Sat, 26 Jan 2019 05:41:21 +0000 https://malayalees.ch/?p=1755 ഉമ്മന്‍ചാണ്ടി കോട്ടയത്ത് മത്സരിക്കുമോ എന്നതിനെ ചൊല്ലയിലുള്ള അഭ്യൂഹങ്ങള്‍ തുടരുന്നു. ഇന്നലെ മുകുള്‍ വാസ്നിക്കിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ നേതൃയോഗത്തില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കോട്ടയത്ത് വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന് മുകുള്‍ വാസ്നിക്കും പറഞ്ഞിട്ടുണ്ട് ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം നിര്‍ണായകമാകും.

ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന കാര്യം കെ.പി.സി.സിയില്‍ പോലും ചര്‍ച്ചയായിട്ടില്ല. എന്നാല്‍ നേതാക്കളടക്കം ഉമ്മന്‍ചാണ്ടിയുടെ പേര് ഉയര്‍ത്തി കാട്ടുന്നുമുണ്ട്. ഇടുക്കിയില്‍ മത്സരിക്കുമെന്ന സൂചനകള്‍ക്കൊപ്പം തന്നെ കേരള കോണ്‍ഗ്രസിന്റെ സീറ്റായ കോട്ടയത്തും ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയത്ത് നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ നേതൃയോഗത്തില്‍ കരുത്തനായ ഒരു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കോട്ടയത്ത് മത്സരിപ്പിക്കണമെന്ന് മുകുള്‍ വാസ്നിക്കിനോട് ജില്ല പ്രസിഡന്റ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ വന്‍ വിജയം ഉണ്ടാക്കാമെന്ന വിലിയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മറുപടി പ്രസംഗത്തില്‍ ഏകപക്ഷീയമായ തീരുമാനം ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുക എന്നും മുകുള്‍ വാസ്നിക് പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലയില്‍ ഉയര്‍ത്തിക്കാട്ടിയാല്‍ കോട്ടയത്ത് തന്നെ ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കാം. എന്നാല്‍ കെ.എം മാണിയുമായി ഉണ്ടാക്കിയ ധാരണ കണക്കിലെടുത്ത് ഇടുക്കിയിലേക്ക് ഉമ്മന്‍ചാണ്ടി മാറാനും സാധ്യതയുണ്ട്. ഇതിനെല്ലാം ഉപരിയായി നിയമസഭയില്‍ നിന്ന് ഉമ്മന്‍ചാണ്ടി മാറി നില്‍ക്കാന്‍ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നതോടെ ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരും.

]]>