OOMMAN CHANDI – malayalees.ch https://malayalees.ch Malayalam Online News Portal Mon, 11 Sep 2023 05:21:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png OOMMAN CHANDI – malayalees.ch https://malayalees.ch 32 32 സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം https://malayalees.ch/opposition-to-raise-conspiracy-against-oommen-chandy-in-solar-case/ Mon, 11 Sep 2023 05:20:55 +0000 https://malayalees.ch/?p=87526 പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സോളാർ വിഷയം നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന പ്രതിപക്ഷം ശൂന്യവേളയിൽ സഭയിൽ ഉന്നയിക്കും. സിപിഐഎമ്മും മുഖ്യമന്ത്രിയും മാപ്പു പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഷാഫി പറമ്പിൽ എം.എൽ.എയാണ് നോട്ടീസ് അവതരിപ്പിക്കുക.

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാറും ബന്ധു ശരണ്യ മനോജും ഗൂഡാലോചന നടത്തിയെന്ന് സിബിഐ റിപ്പോർട്ട് വന്നിരുന്നു. എന്നാലിത് ശരണ്യ തള്ളിയിരുന്നു. പരാതിക്കാരി എഴുതിയ യഥാർത്ഥ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരില്ലെന്നും ഇക്കാര്യം താൻ തന്നെ സിബിഐയിൽ പറഞ്ഞതാണെന്നും, പിന്നെങ്ങനെയാണ് തന്റെ പേര് സിബിഐ ഗൂഡാലോചനയിൽ ഉൾപ്പെടുത്തിയതെന്നും ശരണ്യ ട്വന്റിഫോറിനോട് ചോദിച്ചു.

പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ, പരാമർശമോയില്ലായിരുന്നെന്നും പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമാണ് സി.ബി.ഐ കണ്ടെത്തൽ. പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കൈവശപ്പെടുത്തുകയായിരുന്നുവെന്നും ശരണ്യ മനോജ് നൽകിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നുമാണ് സിബിഐ പറയുന്നത്. ഈ കണ്ടെത്തലിനെതിരെയാണ് നിലവിൽ ശരണ്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

കെ ബി ഗണേഷ്‌കുമാർ എം എൽ എ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചിരുന്നു. സോളാർ കേസിൽ നടന്നത് ക്രൂരമായ ഗൂഢാലോചനയാണ്. യുഡിഎഫിലേക്ക് മടങ്ങിവരാൻ നോക്കുന്നുണ്ടെങ്കിൽ അത് അനുവദിക്കില്ല.ഉമ്മൻ ചാണ്ടിക്കെതിരെ ഇതുപോലെ ക്രൂരമായ വേട്ടയാടൽ കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല.

ഒറ്റുകാരൻ ഗണേഷ് കുമാർ സിപിഐഎമ്മിന് വേണ്ടി നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ ഗൂഡാലോചനയും ദുരന്തവുമാണ് സോളാർ കേസിലെ ഉമ്മൻ ചാണ്ടി സാറിനെതിരായ വ്യാജ ആരോപണങ്ങൾ. ജനങ്ങളുടെ മറുപടി പുതുപ്പള്ളി കൊണ്ട് തീരില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

]]>
ഉമ്മൻചാണ്ടിക്ക് ഇന്ന് 77-ാം ജന്മദിനം https://malayalees.ch/oomman-chandy-77th-birthday/ Sat, 31 Oct 2020 04:23:19 +0000 https://malayalees.ch/?p=34206 മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് എഴുപത്തിയേഴാം ജന്മദിനം. നിയമസഭാ അംഗത്വത്തിന്റെ അൻപതാം വാർഷികത്തിലും പതിവുപോലെ ആഘോഷങ്ങൾ ഇല്ലാതെയാണ് ജന്മദിനം എത്തുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി പ്രവാസി മലയാളികൾ ഉമ്മൻ ചാണ്ടിക്ക് ഓൺലൈനിൽ ആദരമൊരുക്കും

പുതുപ്പള്ളി കാരോട്ട് വള്ളക്കാലിൽ വീട്ടിൽ കെ.ഒ. ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബർ 31നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം. കെഎസ്യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ ഉമ്മൻ ചാണ്ടി 1967ൽ സംസ്ഥാന പ്രസിഡന്റായി. 1969 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി. 1970 മുതൽ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമ്മൻ ചാണ്ടി, തൊഴിൽ, ധനം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. മുഖ്യമന്ത്രി പദവിയിൽ നടത്തിയ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടി. യുഡിഎഫ് കൺവീനർ പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളും വഹിച്ചു. നിലവിൽ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ്. ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ വീട്ടിൽ ഉമ്മൻചാണ്ടി നടത്തിവന്ന പരാതി പരിഹാരമാണ് പിന്നീട് ജനസമ്പർക്ക പരിപാടിയായി രൂപം മാറിയത്. നിയമസഭയിൽ അൻപത് വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ്, പതിവുപോലെ ആഘോഷങ്ങളില്ലാതെ എഴുപത്തിയേഴാം ജന്മദിനവും എത്തുന്നത്. അമേരിക്ക, കാനഡ, യൂറോപ്പ്, ഗൾഫ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ മുപ്പതോളം മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ഓൺലൈനിൽ ഉമ്മൻചാണ്ടിക്ക് ആദരം അർപ്പിക്കും

ഗ്ലോബൽ മലയാളികളുടെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

]]>
ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശത്തിന്റെ അര നൂറ്റാണ്ട് പിന്നിടുമ്പോൾ… https://malayalees.ch/umman-chandi-50-at-assembly/ Thu, 17 Sep 2020 04:04:48 +0000 https://malayalees.ch/?p=31909 നിയമസഭാ പ്രവേശത്തിന്റെ അര നൂറ്റാണ്ട് പിന്നിടുമ്പോഴും ഉമ്മൻ ചാണ്ടിയുടെ അടുത്ത നീക്കം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. കേരളം മറ്റൊരു തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ, ഇനിയൊമൊരങ്കത്തിന് ഉമ്മൻ ചാണ്ടി കളത്തിലിറങ്ങുമോയെന്ന ചോദ്യത്തിൽ ചുറ്റിത്തിരിയുകയാണ് യുഡിഎഫ് രാഷ്ട്രീയം.

രാഷ്ട്രീയക്കാരുടെ ഒസി, പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്, കേരളത്തിന്റെ ഉമ്മൻ ചാണ്ടി. കഴിഞ്ഞ 5 പതിറ്റാണ്ട് കൊണ്ട് രൂപപ്പെട്ട ഈ മൂന്ന് വിശേഷണങ്ങളിൽ ഉമ്മൻ ചാണ്ടിയെന്ന നേതാവിനെ വായിച്ചെടുക്കാം. അതിജീവന കലയുടെ ആചാര്യനെന്ന് വിളിച്ചവർ, ജനകീയതയുടെ പകർപ്പുകളില്ലാത്ത പ്രതിനിധിയെന്നെ് വിലയിരുത്തുന്നവർ, നയചാതുരിയുടെ പര്യായയമായി കണ്ടവർ, ഇങ്ങനെയെല്ലാമാണ് രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി. 1970 സെപ്റ്റംബറിൽ അന്ന് 26 വയുസുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് പുതുപ്പള്ളിയിൽ ജയിച്ച് കയറിയത് കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിലേക്കായിരുന്നു. വർഷങ്ങൾക്കിപ്പുറം രണ്ടാം തവണ വെറും രണ്ട് സീറ്റിന്റെ ബലത്തിൽ അധികാരമേറ്റ ഉമ്മൻ ചാണ്ടി മന്ത്രിസഭ അഞ്ചാണ്ട് തികച്ചത് അമരക്കാരന്റെ നയതന്ത്ര മികവ് ഒന്നുകൊണ്ട് മാത്രമാണ്.

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ രണ്ട് വലിയ റെക്കോർഡുകൾ അധികമകലെയല്ലാത്ത രണ്ട് മണ്ഡലങ്ങളാണ് പാലായും പുതുപ്പള്ളിയും. ഒരേ മണ്ഡലത്തിൽ നിന്ന് 13 തവണ ജയിച്ച കെ.എം മാണിയും, 11 തവണ ജയിച്ച ഉമ്മൻ ചാണ്ടിയും. ഏത് പ്രതിസന്ധിയുടെ കാലത്തും പുതുപ്പള്ളി ഉമ്മൻചാണ്ടിയെ കൈവിട്ടില്ല. കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാവ്, ആന്റണി ഗ്രൂപ്പ് മാനേജർ, മന്ത്രി, യുഡിഎഫ് കൺവീനർ, ഒടുവിൽ ആന്റണിക്ക് പകരക്കാരനായി മുഖ്യമന്ത്രി, പിന്നെ പ്രതിപക്ഷ നേതാവ്, 2011ൽ വീണ്ടും മുഖ്യമന്ത്രി അങ്ങനെ നീളുന്നു ഉമ്മൻ ചാണ്ടിയുടെ രാഷ്ട്ട്രീയ സപര്യ.

കോൺഗ്രസിലങ്ങനെ പലതലമുറകളുടെ നേതാവായി ഉമ്മൻ ചാണ്ടി. രാഷ്ട്രീയത്തിലെ ഉമ്മൻ ചാണ്ടി ശൈലി യഥാർഥത്തിൽ വിമർശാനാത്മകവുമാണ്. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ ജനകീയത എതിരാളിക്ക് പോലും അംഗീകരിക്കേണ്ടി വരും. അധികാരത്തിലിരിക്കെ ജനസമ്പർക്ക പരിപാടിയിലൂടെ 12 ലക്ഷം പരാതികൾ നേരിട്ട് കേട്ട് തീർപ്പാക്കിയ മുഖ്യമന്ത്രി. വിമർശനങ്ങൾക്കിടയിലും അനേകം മനുഷ്യർ നിരയായി തിങ്ങിനിറഞ്ഞെത്തിയപ്പോൾ പരിഹാരത്തിന് ഇടവേളയിട്ടില്ല ഉമ്മൻ ചാണ്ടി. അധികാരപദങ്ങളിൽ അങ്ങനെയൊരു ഒസി മാജിക്കുണ്ട്. അതങ്ങനെ എളുപ്പത്തിൽ അവഗണിച്ച് തള്ളാനാകില്ല. ഇനി ഉമ്മൻ ചാണ്ടി ഇതുവരെ ഇരിക്കാത്ത ഒരു പ്രധാന കസേരയെപ്പറ്റിക്കൂടി പറയാം. അത് കെപിസിസി പ്രസിഡന്റ് പദവിയാണ്.

എന്നാൽ, കേരളത്തിലെ കോൺഗ്രസിന്റെ ആസ്ഥാനം ഉമ്മൻ ചാണ്ടിക്ക് ചുറ്റും കറങ്ങിയതിന് കണക്കില്ല. ഇപ്പോഴും കോൺഗ്രസിനെ നയിക്കാൻ വീണ്ടും ഒസിയെത്തുമോയെന്ന ചോദ്യത്തെ നിലനിർത്താൻ കഴിയുന്ന നേതാവ്.

]]>