OOMEN CHANDY – malayalees.ch https://malayalees.ch Malayalam Online News Portal Wed, 19 Jul 2023 04:37:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png OOMEN CHANDY – malayalees.ch https://malayalees.ch 32 32 ഓര്‍മകളില്‍ ഉമ്മന്‍ചാണ്ടി; അവസാനമായി ഒന്ന് കാണാന്‍ അപരന്‍ വി. വി നാരായണവാര്യര്‍ https://malayalees.ch/oommen-chandy-dupe-v-v-narayana-warrier/ Wed, 19 Jul 2023 04:37:22 +0000 https://malayalees.ch/?p=84615
ഉമ്മന്‍ചാണ്ടിയുടെ അപരനെന്ന പേരില്‍ അറിയപ്പെടുന്ന ഒരാളുണ്ട് വയനാട് സ്വദേശിയായ വി വി നാരായണവാര്യര്‍. എപ്പോഴും തന്നെ കരുതലോടെ ചേര്‍ത്തുപിടിച്ച ഉമ്മന്‍ചാണ്ടിയെ ഓര്‍മ്മിക്കുകയാണ് കോണ്‍ഗ്രസ് നേതാവുകൂടിയായ ഇദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നാരായണവാര്യരും കോട്ടയത്തേക്കെത്തും.

അകലെനിന്ന് നോക്കുമ്പോള്‍ ആരും ഒന്നു ശങ്കിച്ചുപോകുന്ന തരത്തില്‍ അത്രയും സാമ്യമാണ് ഉമ്മന്‍ചാണ്ടിയുടെ മുഖവുമായി നാരായണ വാര്യര്‍ക്കുള്ളത്. വയനാട് തിരുനെല്ലി തൃശ്ശിലേരി പ്ലാമൂല സ്വദേശിയാണ് നാരായണ വാര്യര്‍. ഉമ്മന്‍ചാണ്ടിയെ പലകുറി നേരില്‍ കണ്ടിട്ടുള്ള ഇദ്ദേഹം, അപരനെന്ന പരിഗണന നല്‍കി തന്നെ പലപ്പോഴും ചേര്‍ത്തുനിര്‍ത്തിയ വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയെന്ന് ഓര്‍മ്മിക്കുന്നു.

ഉമ്മന്‍ചാണ്ടിയെ പോലെ വിദ്യാര്‍ത്ഥി രാാഷ്ട്രീയത്തിലൂടെയാണ് കോണ്‍ഗ്രസ് നേതൃ നിരയിലേക്ക് നാരായണ വാര്യരും എത്തുന്നത്. മാനന്തവാടി ബ്ലോക്ക് പ്രസിഡന്റും ഡിസിസി സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗവുമൊക്കെയായി പ്രവര്‍ത്തിച്ചയാളാണ് 75കാരനായ നാരായണന്‍. മലബാര്‍ ദേവസ്വം ബോര്‍ഡംഗമായിരുന്നു. രൂപഭാവത്തില്‍ ഉമ്മന്‍ചാണ്ടിയുടെ തനിപ്പകര്‍പ്പായതിനാല്‍ നിരവധി ആദരവും ലഭിച്ചിട്ടുണ്ട്.

]]>
‘എന്റെ വലംകൈ പോയി… അവസാനമായി ഒന്നുകാണണം’; ഉമ്മന്‍ചാണ്ടിക്കായി കാത്തിരുന്ന് ശശികുമാര്‍ https://malayalees.ch/sasikumar-waiting-for-oommen-chandy-for-seeing-him-last-time/ Wed, 19 Jul 2023 04:33:46 +0000 https://malayalees.ch/?p=84609 അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ഒരു നാടാകെ വിങ്ങുകയാണ്. രോഗത്തിന്റെ അവശതകള്‍ക്കിടയിലും പഴയ ഊര്‍ജസ്വലമായ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ പലരും ധരിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളില്‍ വൈക്കം സ്വദേശി ശശികുമാറുമുണ്ട്. ഭിന്നശേഷിക്കാരനായ ശശികുമാറിന് സഞ്ചരിക്കാന്‍ വാഹനം അനുവദിച്ച് നല്‍കിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. മരണവിവരം അറിഞ്ഞപ്പോള്‍ തന്നെ ശശികുമാര്‍ വൈക്കത്ത് നിന്നും പുതുപ്പള്ളിയിലേക്ക് ഓടിയെത്തി. ഇന്നലെ രാവിലെ പുതുപ്പള്ളിയില്‍ എത്തിയ ശശികുമാര്‍ ഇതുവരെ തിരിച്ച് വീട്ടിലേക്ക് പോയിട്ടില്ല.

തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി എത്തുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം അവസാനമായി ഒരുനോക്കുകാണാന്‍ കാത്തിരിക്കുകയാണ് ശശികുമാര്‍. ‘2014നാണ് ഉമ്മന്‍ചാണ്ടി ഈ വാഹനം വാങ്ങിത്തന്നത്. ഇപ്പോള്‍ എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല. എന്റെ വലംകയ്യാണ് നഷ്ടപ്പെട്ടത്. പാവങ്ങളുടെ അത്താണിയായിരുന്നു സാര്‍. അങ്ങനെയേ ഞാന്‍ വിളിക്കൂ. ഉമ്മന്‍ചാണ്ടിയെന്ന പേര് വിളിക്കില്ല. ഇന്നലെ വെളുപ്പിനെ മരണവിവരം അറിഞ്ഞപ്പോള്‍ നെഞ്ചില്‍ തീ കോരി ഇടുന്ന പോലെ തോന്നി. കുളിക്കാനും പല്ലുതേക്കാനുമൊന്നും നിന്നില്ല, നേരെ ഇങ്ങോട്ട് പോരുകയായിരുന്നു. അവസാനമായി ഒരുനോക്ക് കാണണം…’ ശശികുമാര്‍ 24നോട് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടു. എംസി റോഡ് വഴിയാണു കോട്ടയത്തേക്കുള്ള യാത്ര. ജനനായകാനെ അവസാനമായി ഒരുനോക്ക് കാണാന്‍ ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ ആളുകളുടെ നീണ്ടനിരയാണ്. കോട്ടയം ഡിസിസിയുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. വൈകിട്ട് 6നു ഡിസിസി ഓഫിസിനു മുന്നില്‍ പ്രത്യേക പന്തലില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനു സൗകര്യം ഒരുക്കും. പിന്നീട് തിരുനക്കര മൈതാനത്തു രാത്രി 10 വരെ അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീടായ പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ മൃതദേഹമെത്തിക്കും. നാളെ ഉച്ചയ്ക്ക് ഒരുമണിക്കു സംസ്‌കാര ശുശ്രൂഷകള്‍ക്കായി പുതുപ്പള്ളി പള്ളിയിലേക്കു കൊണ്ടുപോകും. പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍.

]]>
കുഞ്ഞൂഞ്ഞിന് വിട നല്‍കാന്‍ ജന്മനാട്; കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഉച്ചകഴിഞ്ഞ് അവധി; ഗതാഗത നിയന്ത്രണം https://malayalees.ch/holiday-for-schools-in-kottayam-district-as-respect-to-oommen-chandy/ Wed, 19 Jul 2023 04:29:25 +0000 https://malayalees.ch/?p=84602 അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കാനൊരുങ്ങി ജന്മനാടായ കോട്ടയം. ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. നഗരത്തില്‍ ഗതാഗതം നിയന്ത്രിക്കും. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം നാളെ വൈകിട്ട് പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കും.

തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി കൊണ്ടുപോകുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വൈകിട്ട് അഞ്ച് മുതല്‍ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഉമ്മന്‍ ചാണ്ടിയോടുള്ള ആദര സൂചകമായി കോട്ടയം ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ അടച്ചിടും. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാവ്യാപാര സ്ഥാപനങ്ങള്‍ക്കും നാളെ രാവിലെ മുതല്‍ അടച്ചിടും.

വിലാപയാത്ര കടന്നുപോകുന്നതിന്റെ ഭാഗമായാണ് തിരുവല്ല നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മാവേലിക്കര റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കാവുംഭാഗം -ഇടിഞ്ഞില്ലം റോഡ് വഴിയും, എം സി റോഡിലൂടെ എത്തുന്ന വാഹനങ്ങള്‍ ബൈപാസിലൂടെയുമാകും കടത്തിവിടുക. വിലാപയാത്ര ഏനാത്ത് എത്തുമ്പോള്‍ ഗതാഗത നിയന്ത്രണം പൂര്‍ണമായും ഏര്‍പ്പെടുത്തും. കെഎസ്ആര്‍ടിസി ജംഗ്ഷനിലും ഭൗതിക ശരീരം അല്‍പസമയം പൊതുദര്‍ശനത്തിന് വെക്കുന്നുണ്ട്. വിലാപയാത്ര കടന്നുപോകും വരെ നിയന്ത്രണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ പുലര്‍ച്ച നാലരയോടെയായിരുന്നു ബംഗളൂരുവിലെ ചിന്മയ മിഷന്‍ ആശുപത്രിയില്‍ വച്ച് ഉമ്മന്‍ചാണ്ടിയുടെ വിയോഗം. മകന്‍ ചാണ്ടി ഉമ്മനാണ് മരണവിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ബംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഭൗതികശരീരം ഇന്നലെ ഉച്ചതിരിഞ്ഞ് തിരുവനന്തപുരത്തെത്തിച്ചത്.

]]>
വികസനത്തിലൂടെ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയ നേതാവ്; നടക്കില്ലെന്ന് കരുതിയ വൻകിട പദ്ധതികളുടെ അമരക്കാരൻ https://malayalees.ch/oommen-chandy-played-key-role-in-kerala-development/ Tue, 18 Jul 2023 04:22:52 +0000 https://malayalees.ch/?p=84540 വികസന പദ്ധതികളിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. നടക്കില്ലെന്ന് പലരും കരുതിയിരുന്ന പദ്ധതികൾ, ഏറ്റെടുക്കാൻ പലരും മടിക്കുന്ന വെല്ലുവിളികൾ നിറഞ്ഞ പദ്ധതകിൾ എന്നിവയെല്ലാം ജനക്ഷേമവും വികസനവും മാത്രം മുന്നിൽകണ്ട് ഏറ്റെടുത്ത ധീരനേതാവ് കൂടിയാണ് ഉമ്മൻ ചാണ്ടി.

ട്രൗസർ ഇട്ടു നടന്ന പൊലീസിനെ പാൻറ്സിലേക്ക് മാറ്റിയതും, മൂല്യവർദ്ധിത നികുതി അഥവാ വാറ്റ് ആദ്യമായി പ്രഖ്യാപിക്കുന്നതും ഉമ്മൻ ചാണ്ടിയാണ്. ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമവും ജനസമ്പർക്ക പരിപാടിയും, കാരുണ്യ ബെനവലന്റ് സ്‌കീമും , കേൾവിപരിമിധിയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും, തുടങ്ങി ഉമ്മൻ ചാണ്ടി വിഭാവനം ചെയ്ത് നടപ്പിലാക്കിയ സാമൂഹ്യ പദ്ധതികൾ എണ്ണിയാൽ തീരില്ല. ജനങ്ങളെ കൈപിടിച്ച് ഉയർത്തുന്ന ക്ഷേമ പദ്ധതികൾക്ക് പുറമെ നാടിന്റെ വികസനം ലക്ഷ്യംവച്ചുള്ള പദ്ധതികൾക്കും ഉമ്മൻ ചാണ്ടി തുടക്കമിട്ടു. അതിലൊന്നാണ് കൊച്ചി മെട്രോ.

പലവിധ വിവാദങ്ങൾ കാരണം നീണ്ടുനീണ്ട് പോയ കേരളത്തിന്റെ ആദ്യ മെട്രോ പദ്ധതിയായ കൊച്ചി മെട്രോയുടെ നിർമാണത്തിന് തുടക്കമിട്ടത് 2012 ലാണ്. അന്ന് ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി.

രാജ്യാന്തര തുറമുഖമായി മാറാനിരിക്കുന്ന വിഴിഞ്ഞം തുറമുഖം പദ്ധതി തുടങ്ങിവച്ചതും ഉമ്മൻ ചാണ്ടി തന്നെയാണ്. 1995 ലെ പദ്ധതി വിവാദങ്ങളിൽപ്പെട്ട് 20 വർഷമാണ് കുരുങ്ങിക്കിടന്നത്. 2011 ൽ ഉമ്മൻ ചാണ്ടി അധികാരത്തിലെത്തിയാണ് വിഴിഞ്ഞത്തെ കുരുക്കുകൾ അഴിച്ചുതുടങ്ങിയത്. കേന്ദ്രസർക്കാരിൽ തുടർച്ചയായി സമ്മർദം ചെലുത്തി അനുമതികൾ നേടിയെടുത്ത് 2015 ഡിസംബറിൽ തുറമുഖ നിർമാണം തുടങ്ങിവച്ചു. പാർട്ടിക്കുളിൽ നിന്നുപോലുമുള്ള എതിർപ്പുകൾ വകവയ്ക്കാതെയായിരുന്നു ഈ തീരുമാനം.

കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായതും ഉമ്മൻ ചാണ്ടിയുടെ കാലത്ത് തന്നെയാണ്. വിമാനത്താവള പദ്ധതി 1997ൽ തുടക്കമിട്ട് കേന്ദ്രാനുമതി ലഭിക്കുന്നത് 2008 ൽ ആണെങ്കിലും 2014 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് നിർമാണം ആരംഭിച്ചത്. 2018 ൽ നിർമാണ് പൂർത്തിയാക്കി ഔദ്യോഗിക സർവീസ് ആരംഭിച്ചു.

എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് എന്ന പദ്ധതി മുന്നോട്ടുവച്ചതും ഉമ്മൻ ചാണ്ടിയായിരുന്നു. എട്ട് മെഡിക്കൽ കോളജുകൾ സ്ഥാപിക്കാനായിരുന്നു യുഡിഎഫ് സർക്കാരിന്റെ പദ്ധതി. പദ്ധതി പ്രകാരമുള്ള ആദ്യത്തെ മെഡിക്കൽ കോളജ് 2013ൽ ഉദ്ഘാടനം ചെയ്തു. 31 വർഷത്തിന് ശേഷം കേരളത്തിൽ സ്ഥാപിക്കുന്ന ആദ്യ മെഡിക്കൽ കോളജായിരുന്നു അത്.

40 വർഷത്തോളം മുടങ്ങിക്കിടന്ന കേരളത്തിലെ ദേശിയപാതാ ബൈപാസുകളുടെ നിർമാണ് പുനരാരംഭിച്ചതും ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തായിരുന്നു.

]]>
രാജി മാത്രമല്ല; പുറത്തുനില്‍ക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ നിര്‍ണായക തീരുമാനങ്ങള്‍ https://malayalees.ch/oommen-chandys-critical-decisions-to-stay-out/ Tue, 18 Jul 2023 04:21:05 +0000 https://malayalees.ch/?p=84537 1980ല്‍ ഇ കെ നായനാര്‍ മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ ആന്റണി കോണ്‍ഗ്രസില്‍ നിന്ന് ആദ്യം ഉയര്‍ന്ന പേര് ഉമ്മന്‍ചാണ്ടിയുടേത് ആയിരുന്നു. 1977ലെ കെ കരുണാകരന്‍ മന്ത്രിസഭയിലും തുടര്‍ന്നുവന്ന ആന്റണി മന്ത്രിസഭയിലും തൊഴില്‍ മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് സ്വാഭാവികമായി ലഭിക്കുമായിരുന്നു മന്ത്രിസ്ഥാനം. അന്ന് പി. സി ചാക്കോയും ആര്യാടന്‍ മുഹമ്മദും വക്കം പുരുഷോത്തമനും മന്ത്രിമാരായപ്പോള്‍ പുറത്തു നില്‍ക്കാന്‍ ആയിരുന്നു ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. ഒന്നരവര്‍ഷം കൊണ്ട് നായനാര്‍ മന്ത്രിസഭ വീണപ്പോള്‍ വീണ്ടും വന്ന കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി.

ട്രൗസറില്‍ നിന്ന് പാന്റ്‌സിലേക്കു പൊലീസിനെ മാറ്റിയ ആഭ്യന്തരമന്ത്രിയുടെ പിറവി അങ്ങിനെ ആയിരുന്നു. 1991ലെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രി. പി വി നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ രാജ്യത്ത് സമ്പൂര്‍ണ സാമ്പത്തിക പരിഷ്‌കരണം നടന്ന സമയം. അന്നു കേരളത്തിന്റെ ഗതി മാറ്റിയ ബജറ്റുകളാണ് ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചത്. മികച്ച ധനമന്ത്രി എന്ന പേരുമായി മുന്നേറുമ്പോഴാണ് കെ കരുണാകരനില്‍ അവിശ്വാസം തുറന്നുപറഞ്ഞുള്ള രാജി. ഐഎസ്ആര്‍ഒ ചാരക്കേസിലൂടെ കെ കരുണാകരന്റെ പുറത്തുപോകലിനും എ കെ ആന്റണിയുടെ മടങ്ങിവരവിനും വഴിവച്ചത് ആ രാജി ആയിരുന്നു.

2001ല്‍ എ കെ ആന്റണി മുഖ്യമന്ത്രി ആകുമ്പോള്‍ ഏറ്റവും വലിയ അത്ഭുതമായിരുന്നു മന്ത്രിസഭയിലെ ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം. പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ഏറ്റെടുത്ത് ഒഴിഞ്ഞ യുഡിഎഫ് കണ്‍വീനര്‍ പദവിയുമായി എല്ലാ കണ്ടുനില്‍ക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. രാജ്യമെങ്ങും കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടായ 2004ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് അടിതെറ്റി. ആന്റണിക്ക് പടിയിറങ്ങേണ്ടി വന്നു. പകരം മറ്റൊരു പേര് ഉണ്ടായിരുന്നില്ല. മന്ത്രിസഭയില്‍ നിന്നു സ്വയം വിട്ടുനിന്ന ഉമ്മന്‍ചാണ്ടി അങ്ങനെ മുഖ്യമന്ത്രിയായി സര്‍ക്കാരിനെ നയിച്ചു.

]]>
”ഇങ്ങനെയൊരു ജനകീയനേതാവ് വേറെയുണ്ടാകില്ല” നീതി നിഷേധത്തിനിടയിൽ എനിക്ക് വേണ്ടി ഇടപെട്ട നേതാവ്: മദനി https://malayalees.ch/abdul-nasser-madani-on-oommen-chandys-demise/ Tue, 18 Jul 2023 04:19:05 +0000 https://malayalees.ch/?p=84534
നീതി നിഷേധത്തിന്റെ കാലഘട്ടത്തിൽ വളരെ ശക്തമായ ഇടപെടലുകൾ നടത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് അബ്ദുന്നാസർ മദനി.ഭരണ-പ്രതിപക്ഷ മേഖലയിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു ജനകീയനേതാവ് വേറെയുണ്ടാകില്ലെന്നും മദനി അനുസ്‌രിച്ചു.

കോയമ്പത്തൂർ ജയിലിൽ ആയിരിക്കുമ്പോൾ ഉമ്മൻ ചാണ്ടി എന്നെ സന്ദർശിക്കുകയും നീതിക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. ബാംഗ്ലൂർ ജയിൽവാസ ശേഷം ജാമ്യം കിട്ടി സൗഖ്യാ ഹോസ്പിറ്റലിൽ കഴിയുമ്പോൾ അന്ന് എന്നെ സന്ദർശിച്ചിരുന്നു.ശേഷവും അദ്ദേഹത്തിന്റെ ഇടപെടലുകൾ എന്റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ട്’.മദനി ഫേസ്ബുക്കിൽ കുറിച്ചു.

മദനിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ഉമ്മൻ ചാണ്ടിക്ക് വിട!
കേരള രാഷ്ട്രീയത്തിലെ അതികായകനും, ഉന്നതനുമായ ശ്രീ. ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അങ്ങേയറ്റം ദു:ഖവും വേദനയും രേഖപ്പെടുത്തുന്നു.
ഭരണ-പ്രതിപക്ഷ മേഖലയിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു ജനകീയനേതാവ് വേറെയുണ്ടാകില്ല.
എന്റെ നീതി നിഷേധത്തിന്റെ ഈ കാലഘട്ടത്തിൽ വളരെ ശക്തമായ ഇടപെടലുകൾ ശ്രീ.ഉമ്മൻ ചാണ്ടി നടത്തിയിട്ടുണ്ട്.
കോയമ്പത്തൂർ ജയിലിൽ ആയിരിക്കുമ്പോൾ എന്നെ സന്ദർശിക്കുകയും നീതിക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുകയും ചെയ്ത ശ്രീ. ഉമ്മൻ ചാണ്ടി ഞാൻ ബാംഗ്ലൂർ ജയിൽവാസ ശേഷം ജാമ്യം കിട്ടി സൗഖ്യാ ഹോസ്പിറ്റലിൽ കഴിയുമ്പോൾ അന്ന് മുഖ്യമന്ത്രിയായിരിക്കെ, എന്നെ സന്ദർശിച്ചിരുന്നു.
ശേഷവും അദ്ദേഹത്തിന്റെ ഇടപെടലുകൾ എന്റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ട്.
ശ്രീ.ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനും,കേരളീയ സമൂഹത്തിനും ഒന്നടങ്കം അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിച്ച വേദനയിൽ ആത്മാർത്ഥമായി പങ്കുചേരുന്നു.
അബ്ദുന്നാസിർ മഅ്ദനി.
(ബാംഗ്ലൂർ)

]]>
ദേശിയ പതാക പകുതി താഴ്ത്തി കെട്ടും; പരീക്ഷകൾ മാറ്റിവച്ചു; ബാങ്ക് അവധി; റേഷൻ കടകളുൾപ്പടെ ഇന്ന് പ്രവർത്തിക്കില്ല https://malayalees.ch/oommen-chandy-death-three-day-mourning-declared/ Tue, 18 Jul 2023 04:15:48 +0000 https://malayalees.ch/?p=84531
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശിയ പതാക പകുതി താഴ്ത്തി കെട്ടും. ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് ഇന്നത്തെ അവധി.

ഇന്ന് സംസ്ഥാനത്തെ റേഷൻകടകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ബാങ്കുകൾക്കും അവധിയാണ്. കെഎസ്ഇബിയുടെ ഓഫിസുകൾക്കും ഇന്ന് അവധിയായിരിക്കും.

സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.. ഇന്ന് നടത്താനിരുന്ന ഡിഗ്രി അഡ്മിഷൻ നാളത്തേക്ക് മാറ്റി. കാലിക്കറ്റ് സർവ്വകലാശാല ഇന്ന് നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും 22.07.2023 ലേക്ക് മാറ്റിയി. പരീക്ഷ സമയത്തിൽ മാറ്റമില്ല. ഇന്നത്തെ (ജൂലൈ 18 ) മൂല്യനിർണയ ക്യാമ്പുകൾക്ക് അവധി പ്രഖ്യാപിച്ചു. എം ജി സർവ്വകലാശാലയും സാങ്കേതിക സർവകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. എന്നാൽ ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു. എറണാകുളം ജില്ലയിൽ ഇന്ന് നടത്താനിരുന്ന വയർമാൻ പ്രാക്ടിക്കൽ പരീക്ഷ ഈ മാസം 27ലേക്ക് മാറ്റി.

]]>
ചുവപ്പുനാടയില്‍ കുരുങ്ങിയ ജീവിതങ്ങള്‍ക്ക് വെളിച്ചം നല്‍കി; ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജനസ്പന്ദനമറിഞ്ഞ നേതാവ് https://malayalees.ch/oommen-chandy-mass-contact-program/ Tue, 18 Jul 2023 04:12:28 +0000 https://malayalees.ch/?p=84528
ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജനങ്ങളുടെ ഹൃദയ സ്പന്ദനമറിഞ്ഞ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. തന്റെ എഴുപതാം വയസില്‍ പ്രായത്തിന്റെ അവശതകള്‍ മറന്ന്, ഊണും ഉറക്കവും ത്യജിച്ച് ആയിരങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നീണ്ട മണിക്കൂറുകള്‍. ഉദ്യോഗസ്ഥര്‍ പോലും അമ്പരന്നുനിന്ന ജനസമ്പര്‍ക്ക പരിപാടി ഉമ്മന്‍ചാണ്ടിയെ ജനകീയനാക്കി.

പതിനായിരക്കണക്കിന് സാധാരണക്കാര്‍ കാത്തുനില്‍ക്കുന്നത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ ഒരുനോക്ക് കണ്ട് തങ്ങളുടെ ജീവിതത്തില്‍ ഒരു തുള്ളി വെളിച്ചെത്തിക്കാനാണ്. പ്രായഭേദമന്യേ നൂറുകണക്കിന് രോഗികളും അക്കൂട്ടത്തിലുണ്ടായിരുന്നു. പലരും എത്തിയത് വീല്‍ചെയറില്‍. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ വേദി അങ്ങനെ ആയിരക്കണക്കിന് ജീവിതങ്ങള്‍ക്ക് വെളിച്ചം നല്‍കി. ഓരോ ജില്ലയിലും നടത്തിയ ജനസമ്പര്‍ക്ക പരിപാടി അങ്ങനെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ എന്നന്നേക്കുമായി അടയാളപ്പെടുത്തുകയായിരുന്നു.

സജ്ജീകരിച്ച വേദികളില്‍ മാത്രം നിറയുന്നതായിരുന്നില്ല ആള്‍ക്കൂട്ടം. റോഡുകളും വഴിയോരങ്ങളും വെയിലും ചൂടും വകവയ്ക്കാതെ ആളുകള്‍ അപേക്ഷകളുമായി കാത്തുനിന്നത് ഉമ്മന്‍ചാണ്ടി എന്ന നേതാവില്‍ അടിയുറച്ച വിശ്വാസമായിരുന്നു. അങ്ങനെയാണ് 2013ലെ യുഎന്‍ഡിപിയുടെ യുണൈറ്റഡ് നേഷന്‍സ് പബ്ലിക് സര്‍വീസ് പുരസ്‌കാരം ഉമ്മന്‍ചാണ്ടിയെ തേടിയെത്തിയത്.

മുഖ്യമന്ത്രിയായിരിക്കെ 2005ലും 2011-16 കാലയളവിലും ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്ക് രാഷ്ട്രീയ ശത്രുക്കള്‍ തന്നെ പരിഹാസവും വിമര്‍ശനവും തൊടുത്തുവിട്ടപ്പോഴും ഉമ്മന്‍ചാണ്ടി പതറിയില്ല. മറുവാക്കുകള്‍ കേള്‍ക്കാതെ പരാതി പരിഹാരത്തിനായി തുനിഞ്ഞിറങ്ങിയ നേതാവിനെ ആര്‍ക്ക് പിന്തിരിപ്പിക്കാനാകും?. വില്ലേജ് ഓഫീസര്‍മാര്‍ എടുക്കേണ്ട പണി മുഖ്യമന്ത്രി ചെയ്യുന്നുവെന്ന് എല്‍ഡിഎഫും വിമര്‍ശിച്ചു. നീണ്ട ക്യൂ കാത്തിരുന്ന ജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ നീണ്ടു. പക്ഷേ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും അവയ്ക്ക് പരിഹാരം കാണാനുമുള്ളതായിരുന്നു ഉമ്മന്‍ചാണ്ടിക്ക് ജനസമ്പര്‍ക്ക പരിപാടി. പ്രതിപക്ഷം മറുവശത്തിരുന്ന കല്ലെറിഞ്ഞപ്പോഴും തന്നെ കാണാനെത്തിയ ജനങ്ങളെ കണ്ടിട്ടേ വിശ്രമിച്ചുള്ളൂ ഉമ്മന്‍ചാണ്ടി. കക്ഷി രാഷ്ട്രീയമില്ലാതെ, ജാതിമത ഭേദമന്യേ, പ്രായഭേദമന്യേ ആയിരങ്ങള്‍ ഉമ്മന്‍ചാണ്ടിയെ കാണാനെത്തിയത് മനുഷ്യത്വത്തിന്റെ രാഷ്ട്രീയം ഒന്നുകൊണ്ടുകൂടിയായിരുന്നു.

]]>
എന്‍ഡോസള്‍ഫാന്‍ ദുരന്തം സംസ്ഥാനത്തിന്റെ ദുഃഖം; ഉമ്മന്‍ചാണ്ടി https://malayalees.ch/endosulfan-disaster-is-a-state-disaster-oommen-chandy/ Tue, 28 Jun 2022 12:41:48 +0000 https://malayalees.ch/?p=64009 എന്‍ഡോസള്‍ഫാന്‍ ദുരന്തം സംസ്ഥാനത്തിന്റെ ദുഖമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യസായ് ട്രസ്റ്റ് ഡയറക്ടര്‍ കെ.എന്‍ ആനന്തകുമാര്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ചെഴുതിയ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം. കൂഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞു കഥ എന്ന പേരിലുള്ള പുസ്തകം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് നല്‍കി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പ്രകാശനം ചെയ്തു

സത്യസായ് ട്രസറ്റ് സ്ഥാപകനായ കെ.എന്‍ ആനന്തകുമാര്‍ ഉമ്മന്‍ചാണ്ടിയുമൊത്തുള്ള അനുഭവ കഥകളാണ് കൂഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞു കഥ എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി വീടു വച്ചുനല്‍കണമെന്ന തീരുമാനം വന്നയുടന്‍ ആദ്യം സമീപിച്ചത് സത്യസായ് ട്രസ്റ്റിനെയായിരുന്നു എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ട്രസ്റ്റില്‍നടക്കുന്നത് നന്മയുടെ പ്രവര്‍ത്തനമെന്നും മുന്‍ മുഖ്യമന്ത്രി.

ദുരിത ബാധിതര്‍ക്കായി 108 വീടുകള്‍ വച്ചുനല്‍കാമെന്നായിരുന്നു സത്യസായ് ട്രസ്റ്റ് സര്‍ക്കാരിനെ അറിയിച്ചത്. ഇതിനായി ഭൂമി കണ്ടെത്തുന്നതില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയത് അഭിനന്ദനാര്‍ഹമായ നീക്കമെന്ന് കെ.എന്‍ ആനന്ദകുമാര്‍ പറഞ്ഞു. ദുരിത മേഖലയില്‍ സത്യസായ് ട്രസ്റ്റ് വച്ചുനല്‍കിയ വീടുകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സര്‍ക്കാര്‍ അര്‍ഹരായവര്‍ക്ക് കൈമാറിയത്.

]]>
വിഴിഞ്ഞം പദ്ധതി എന്തുകൊണ്ട് പൂർത്തിയാകുന്നില്ല ? ഉമ്മന്‍ ചാണ്ടി https://malayalees.ch/oomen-chandy-asks-why-not-the-construction-of-vizhinjam-port-complets/ Sat, 03 Apr 2021 07:07:32 +0000 https://malayalees.ch/?p=42416 യു.ഡി.എഫ് സർക്കാർ തുടങ്ങിവച്ച വിഴിഞ്ഞം പദ്ധതി എന്തുകൊണ്ട് പൂർത്തിയാക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 2019 ഡിസംബറിൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതി ഇതുവരെ 50 ശതമാനം പോലും പൂർത്തിയായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി ഫേസ് ബുക്കിൽ കുറിച്ചു. 2015ലാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം.

യു.ഡി.എഫ് സർക്കാർ തുടങ്ങിവച്ച വിഴിഞ്ഞം പദ്ധതി എന്തുകൊണ്ട് പൂർത്തിയാക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

2019 ഡിസംബറിൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതി ഇതുവരെ 50 ശതമാനം പോലും പൂർത്തിയായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി ഫേസ് ബുക്കിൽ കുറിച്ചു.

2015ലാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം.

2019 ഡിസംബറിൽ പൂർത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം പദ്ധതി 2021 ആയിട്ടും അൻപതു ശതമാനം പോലും പൂർത്തിയാകാത്തത് എന്ത് കൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം.

യു.ഡി.എഫ് സർക്കാരിന്‍റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി. ഈ പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കും. നിരവധി ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കും. നമ്മുടെ നാടിന്‍റെ വികസന കുതിപ്പ് ഈ പദ്ധതിയുടെ സാക്ഷാത്കാരവും.

കേരളത്തിലെ വികസന കുതിപ്പ് ലക്ഷ്യംവെച്ചാണ് എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളേയും അതിജീവിച്ചു ഐക്യജനാധിപത്യമുന്നണി സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയത്.

2019 ഡിസംബറിൽ പദ്ധതി യാഥാർഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് UDF സർക്കാർ 2015ൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇടതു സർക്കാർ അധികാരത്തിലേറിയതോടെ കേരളത്തിന്റെ സ്വപ്നപദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. അൻപത് ശതമാനം പണി പോലും പൂർത്തീകരിക്കാൻ ഇടതു സർക്കാരിന്റെ അലംഭാവം കൊണ്ട് സാധിച്ചിട്ടില്ല.കേരളത്തിന്റെ വികസന സ്വപ്നത്തിന് തടയിട്ട മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം

]]>