online – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 Aug 2022 12:33:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png online – malayalees.ch https://malayalees.ch 32 32 വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾക്ക് ഓൺലൈൻ അപേക്ഷ മാത്രമാക്കി https://malayalees.ch/online-application-for-customer-services-in-water-authority/ Fri, 05 Aug 2022 12:33:06 +0000 https://malayalees.ch/?p=65992 കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ മാറ്റിവയ്ക്കൽ, മീറ്റർ പരിശോധന, ഡിസ്കണക്ഷൻ, റീ-കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ ഉപഭോക്തൃ സേവനങ്ങൾക്ക് ഇനി മുതൽ അപേക്ഷ ഓൺലൈനിൽ മാത്രം. ഓൺലൈൻ വാട്ടർ കണക്ഷൻ പോർട്ടലായ ഇ-ടാപ് (https://etapp.kwa.kerala.gov.in) മുഖേന ഉപഭോക്തൃ സേവനങ്ങൾക്കെല്ലാം ഓഫീസിൽ നേരിട്ടെത്താതെ ഓൺലൈനായി അപേക്ഷിക്കാനും പണമടയ്ക്കാനും സാധിക്കും.

റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ വരുന്ന ഒ.ടി.പി നൽകിയാൽ മാത്രമേ ഈ സേവനങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷ നൽകാൻ കഴിയൂ. കൂടാതെ ഫീസും ക്വിക് പേ വെബ്സൈറ്റ് (https://epay.kwa.kerala.gov.in/quickpay) മുഖേന ഓൺലൈനായി തന്നെ അടയ്ക്കേണ്ടതാണെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

]]>
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷനിൽ പുതിയ നിയന്ത്രണവുമായി ആർബിഐ; ജനുവരി 1 മുതൽ പുതിയ മാറ്റം https://malayalees.ch/online-card-transaction-rule-rbi/ Wed, 22 Dec 2021 13:34:22 +0000 https://malayalees.ch/?p=54463 ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷന് പുതിയ ചട്ടങ്ങൾ അവതരിപ്പിച്ച് ആർബിഐ. ജനുവരി ഒന്ന് മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കാർഡ് വിവരങ്ങൾ സൂക്ഷിക്കാൻ സാധിക്കില്ല എന്നതാണ് പുതിയ നിയന്ത്രണം. ( online card transaction rule RBI )

ആമസോൺ, സൊമാറ്റോ പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ സാധരണയായി കാർഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സേവ് ചെയ്യുകയാണ് പതിവ്. ട്രാൻസാക്ഷൻ നടത്തുന്ന സമയത്ത് സിവിവി മാത്രം അടിച്ച് ഒടിപിയും നൽകി പണം അടയ്ക്കുന്ന ഈ രീതി ഇനിമുതൽ അത്ര എളുപ്പമാകില്ല. ഓരോ തവണയും ഉപഭോക്താക്കൾക്ക് കാർഡ് നമ്പർ ഉൾപ്പെടെ നൽകി വേണം ഇ-കൊമേഴ്സ് വെബ്സൈറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ.

എന്നാൽ ഉപഭേക്താക്കൽക്ക് സമ്മതപത്രം നൽകി കാർഡ് ടോക്കനൈസ് ചെയ്യാൻ സാധിക്കും. ഇങ്ങനെ കാർഡ് വിവരങ്ങൾ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ സൂക്ഷിക്കാൻ അനുമതി നൽകാം. ഉപഭോക്താക്കളിൽ നിന്ന് സമ്മതപത്രം ലഭിക്കുന്നതോടെ കാർഡ് വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്താകും സൂക്ഷിക്കുക.

നിലവിൽ മാസ്റ്റർ കാർഡ്, വീസ കാർഡ് എന്നിവ മാത്രമേ ടോക്കനൈസ് ചെയ്യാൻ സാധിക്കുകയുള്ളു. കാർഡുകൾ ടോക്കനൈസ് ചെയ്യാൻ പ്രത്യേകം ചാർജ് ഈടാക്കുന്നതല്ല.

]]>
ഓണ്‍ലൈന്‍ ലേണേഴ്സ് ടെസ്റ്റ് എടുക്കാനാവാതെ അപേക്ഷകര്‍ https://malayalees.ch/applicants-who-are-unable-to-take-the-online-learners-test/ Wed, 04 Nov 2020 04:47:02 +0000 https://malayalees.ch/?p=34432 സാങ്കേതിക കുരുക്ക് കാരണം ഓണ്‍ലൈന്‍ ലേണേഴ്സ് ടെസ്റ്റ് എടുക്കാനാവാതെ അപേക്ഷകര്‍‌. ടെസ്റ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ലോഗൌട്ടാവുന്നതാണ് കാരണം .ഇത് മൂലം ടെസ്റ്റിനായി വീണ്ടും അപേക്ഷ നല്‍കി കാത്തിരിക്കേണ്ട സ്ഥിതിയിലാണ് അപേക്ഷകർ. കോവിഡ് കാലമായതിനാല്‌ ലേണേഴ്സ് ടെസ്റ്റ് ഇപ്പോള്‍ ഓണ്‍ലൈനാണ്.‌ അപേക്ഷ നല്‍കി ഏറെ വൈകിയാണ് ടെസ്റ്റിനുള്ള തിയതി ലഭിക്കുക.

വൈകിട്ട് 6 മണി മുതല്‍ രാത്രി 12 വരെയുള്ള സമയത്താണ് ടെസ്റ്റ്. മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഓണ്‍ലൈന്‍ ടെസ്റ്റ് അറ്റന്‍റ് ചെയ്യാം.രജിസ്റ്റര്‍ ചെയ്ത ഫോണിലേക്ക് പാസ് വേഡ് നേരത്തെ ലഭിക്കും. പരീക്ഷ സമയത്ത് ഒടിപിയും. എന്നാല്‍ ഇതു രണ്ടും യഥാ സമയത്ത് ലഭിക്കാത്തതിനാല്‍ പലര്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കാതെയും വരുന്നുണ്ട്. ഇതെല്ലാം ലഭിച്ചവര്‍ക്ക് ടെസ്റ്റ് പൂര്‍ത്തിയാകും മുന്നേ ലോഗൌട്ട് ആകുന്നതാണ് പ്രതിസന്ധി. പ്രശ്നം കണക്കിലെടുത്ത് നാലു തവണ ലോഗിന്‍ ചെയ്യാനുള്ള സൌകര്യം മോട്ടോര്‍‌ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതും പര്യാപത്മല്ലെന്നാണ് ആക്ഷേപം.

സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ടെസ്റ്റ് പാസാവാതെയിരുന്നാലും വീണ്ടും അപേക്ഷ നല്‍കണം. പക്ഷേ ഒരു മാസമെങ്കിലും കഴിഞ്ഞാലേ അടുത്ത ടെസ്റ്റില്‍ പങ്കെടുക്കാനാകൂ. .ഇത് അപേക്ഷകരുടെ പണവും സമയവും ഒരു പോലെ അപഹരിക്കുമെന്നാണ് ആക്ഷേപം.

]]>