online release – malayalees.ch https://malayalees.ch Malayalam Online News Portal Mon, 01 Jun 2020 12:51:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png online release – malayalees.ch https://malayalees.ch 32 32 ‘ഓൺലൈൻ റിലീസിനില്ല’; താല്‍പര്യം അറിയിച്ചത് രണ്ട് ലോ ബഡ്ജറ്റ് ചിത്രങ്ങള്‍ മാത്രം https://malayalees.ch/online-film-release-malayalam-producers-association/ Mon, 01 Jun 2020 12:51:25 +0000 https://malayalees.ch/?p=26358 ജയസൂര്യയെ നായകനാക്കി ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്യുന്ന സൂഫിയും സുജാതയും സിനിമ ഓണ്‍ലൈന്‍ റിലീസിന് തീരുമാനിച്ചതിന് പിന്നാലെയാണ് വിവാദം കത്തിപടര്‍ന്നത്

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മലയാള സിനിമാ രംഗത്ത് ഓണ്‍ലൈന്‍ റിലീസ് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ജയസൂര്യയെ നായകനാക്കി ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്യുന്ന സൂഫിയും സുജാതയും സിനിമ ഓണ്‍ലൈന്‍ റിലീസ് തീരുമാനിച്ചതിന് പിന്നാലെയാണ് വിവാദം കത്തിപടര്‍ന്നത്. തുടര്‍ന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസിന് ആഗ്രഹിക്കുന്ന സിനിമകളുടെ അഭിപ്രായം നിര്‍മാതാക്കളുടെ സംഘടന ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയില്‍ രണ്ട് ലോ ബഡ്ജറ്റ് സിനിമകള്‍ മാത്രമേ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളുവെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

66 നിർമ്മാതാക്കളിൽ നിന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അഭിപ്രായം തേടിയത്. 48 പേര്‍ ഇത് വരെ മറുപടി നല്‍കിയതായി അസോസിയേഷന്‍ അറിയിച്ചു. നിര്‍മാതാക്കളുടെ അഭിപ്രായം ഫിലിം ചേംബറിനെയും തീയേറ്റർ ഉടമകളേയും അറിയിക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു. മറ്റ് സംഘടനകളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം ഓൺലൈൻ റിലീസ് മാനദണ്ഡങ്ങൾ സംബന്ധിച്ച് കൂട്ടായി ചർച്ച ചെയ്യുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു.

]]>