online media – malayalees.ch https://malayalees.ch Malayalam Online News Portal Wed, 11 Nov 2020 07:48:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png online media – malayalees.ch https://malayalees.ch 32 32 ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും നിയന്ത്രണം https://malayalees.ch/government-issues-order-bringing-online-films-and-audio-visual-programmes-and-online-news/ Wed, 11 Nov 2020 07:47:52 +0000 https://malayalees.ch/?p=34886 രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും മേൽ കേന്ദ്രസർക്കാരിന്‍റെ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു.കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണ നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. വിവരസാങ്കേതിക വകുപ്പിന്‍റെ പാര്‍ലമെന്‍ററി സമിതി നിയമനിര്‍മാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിച്ചത്. മാധ്യമങ്ങളുടെ ധാര്‍മികതയെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഒരു കമ്മിറ്റി ആദ്യമായാണ് ചര്‍ച്ച നടത്തുന്നത്. ശശി തരൂരാണ് വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്‍ററി സമിതി അധ്യക്ഷന്‍.

]]>
ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം വരുന്നു https://malayalees.ch/online-media-under-control-department-of-information-technology-with-legislative-action/ Sat, 10 Oct 2020 04:49:50 +0000 https://malayalees.ch/?p=33091 ഓൺലൈൻ മാധ്യമങ്ങളിലെ വ്യാജ വാർത്ത, വിദ്വേഷ-സ്ത്രീ വിരുദ്ധ പരാമർശങ്ങൾ, സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇനി മുതൽ നിയമമുണ്ടാകും

ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിയമനിർമാണവുമായി വിവര സാങ്കേതിക വകുപ്പ്. വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതിയാണ് നടപടികൾ തുടങ്ങിയത്. മാധ്യമങ്ങളുടെ ധാർമികതയെയും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപെട്ട വിഷയങ്ങളിൽ ഇന്ത്യൻ പാർലമെന്റിന്റെ ഒരു കമ്മിറ്റി ആദ്യമായാണ് ചർച്ച നടത്തുന്നത്.

പാർലമെന്ററി സമിതി നിയമനിർമാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങളിലെ വ്യാജ വാർത്ത, വിദ്വേഷ-സ്ത്രീ വിരുദ്ധ പരാമർശങ്ങൾ, സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ, സംഘർഷത്തിന് വഴി വെക്കുന്ന പരാമർശങ്ങൾ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇനി മുതൽ നിയമമുണ്ടാകും.

ഓൺലൈൻ മാധ്യമങ്ങൾക്ക് പുറമേ ബ്രോഡ്കാസ്റ്റിംഗ് ചാനലുകൾ വഴിയുള്ള ഇത്തരം പ്രക്ഷേപണങ്ങളും സമിതി പരിശോധിക്കും. ശശിതരൂരാണ് വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതി അധ്യക്ഷൻ.

]]>