online fraud – malayalees.ch https://malayalees.ch Malayalam Online News Portal Thu, 29 Dec 2022 04:23:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png online fraud – malayalees.ch https://malayalees.ch 32 32 സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ച് ഉഴിച്ചില്‍ സ്ഥാപനമെന്ന പേരില്‍ തട്ടിപ്പ്; വലയിലാക്കിയത് 131 പേരെ; 19കാരന്‍ പിടിയില്‍ https://malayalees.ch/19-year-old-man-arrested-for-running-fake-massage-center/ Thu, 29 Dec 2022 04:23:31 +0000 https://malayalees.ch/?p=73575 ഉഴിച്ചില്‍ സ്ഥാപനം നടത്തുന്നുവെന്ന് കബളിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറത്ത് പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. കാളികാവ് ചോക്കാട് സ്വദേശി ക്രിസ്റ്റോണ്‍ ജോസഫ് ആണ് അറസ്റ്റിലായത്. സ്ഥാപനവുമായി ബന്ധപ്പെടാന്‍ ചോക്കാട് സ്വദേശിനിയുടെ നമ്പര്‍ നല്‍കിയായിരുന്നു യുവാവിന്റെ തട്ടിപ്പ്. യുവതി പരാതി നല്‍കിയതോടെയാണ് ‘സൈബര്‍ കള്ളന്‍’ പിടിയിലായത്.

മസാജ് ചെയ്തുനല്‍കുന്ന 32 വയസ്സുകാരിയുടേതെന്ന മട്ടിലാണ് ഇന്റര്‍നെറ്റില്‍നിന്നു സംഘടിപ്പിച്ച ചിത്രമുപയോഗിച്ച് ക്രിസ്റ്റോണ്‍ ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കിയത്. പത്തുനാള്‍കൊണ്ടുതന്നെ 131 പേര്‍ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചു. പലരും ഫോണ്‍നമ്പര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കെല്ലാം യുവാവ് ചോക്കാട് സ്വദേശിനിയായ യുവതിയുടെ നമ്പര്‍ നല്‍കി. ഫോണിലേക്ക് നിരന്തരം വിളികള്‍ എത്തിയതോടെ ഇതൊന്നുമറിയാത്ത യുവതി കാളികാവ് പൊലീസില്‍ പരാതിയുമായെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്.

ഉഴിച്ചിലിലൂടെ ശാരീരികസുഖം നല്‍കുമെന്നായിരുന്നു വാഗ്ദാനം. 4000 രൂപയുടെ പൂര്‍ണ ഉഴിച്ചില്‍ മുതല്‍ 2000 രൂപയുടെ സുഖചികിത്സ വരെ വാഗ്ദാനം ചെയ്തിരുന്നു. പരസ്യവാചകത്തിലും മെസഞ്ചര്‍ വഴിയുള്ള സ്വകാര്യ സന്ദേശ കൈമാറ്റത്തിലും ഏറെപ്പേര്‍ ആകൃഷ്ടരായി. ആവശ്യപ്പെട്ട പണം നല്‍കി ഉഴിച്ചില്‍ നടത്താന്‍ പലരും സന്നദ്ധരായിരുന്നു. അക്കൗണ്ട് ഉണ്ടാക്കി 10 ദിവസത്തിനകം യുവാവ് പിടിയിലായതിനാല്‍ സാമ്പത്തികത്തട്ടിപ്പിന് വഴിയൊരുങ്ങിയില്ലെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ ഐ.ടി. നിയമപ്രകാരമാണ് കേസ് എടുത്തത്. കാളികാവ് സബ് ഇന്‍സ്‌പെക്ടര്‍ ടി.പി. മുസ്തഫ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുല്‍സലീം, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് ക്രിസ്റ്റോണ്‍ ജോസഫിനെ പിടികൂടിയത്.

]]>
ഓണ്‍ലൈനില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍, പണമയക്കാന്‍ എടിഎം കാര്‍ഡിന്‍റെ ഫോട്ടോയും: തിരുവനന്തപുരത്ത് പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് https://malayalees.ch/new-online-fraud-at-trivandrum/ Thu, 28 Jan 2021 04:29:26 +0000 https://malayalees.ch/?p=39235 കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലാണ് തിരുവനന്തപുരത്തെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ തട്ടിപ്പിന് ശ്രമം നടന്നിട്ടുള്ളത്. ആദ്യം ആര്‍മിയിലേക്കാണ് എന്ന് പറഞ്ഞ് ഫുഡ് ഓര്‍ഡര്‍ ചെയ്താണ് തട്ടിപ്പ് സംഘം വിളിച്ചത്. ഫുഡ് തയ്യാറായാല്‍ വിളിച്ച നമ്പറില്‍ തിരിച്ചു വിളിച്ചാല്‍ മതിയെന്നും പറഞ്ഞു. പിന്നീട് കടയുടമ തിരിച്ച് വിളിച്ചപ്പോഴാണ് ഫോണെടുത്തയാള്‍ പണമയക്കണമെങ്കില്‍ എടിഎം കാര്‍ഡിന്റെ ഇരുവശത്തേയും ഫോട്ടോ എടുത്ത് അയക്കണമെന്ന് അറിയിച്ചത്. ഗൂഗിള്‍ പേ വഴിയോ ഫോണ്‍ പേ വഴിയോ പണമയച്ചോളൂ എന്ന് കടയുടമോ പറഞ്ഞെങ്കിലും, ആര്‍മിയുടെ അക്കൌണ്ട് ആയതിനാല്‍ അങ്ങനെ അയയ്ക്കാന്‍ കഴിയില്ലെന്നും എടിഎം കാര്‍ഡ് വഴി മാത്രമേ അയയ്ക്കാന്‍ കഴിയുകയുള്ളൂവെന്നുമാണ് മറുഭാഗത്ത് നിന്ന് കിട്ടിയ മറുപടി. തുടര്‍ന്ന് കടയുടമ, തന്‍റെ പേഴ്‍സണല്‍ അക്കൌണ്ടിന്റെ എടിഎം കാര്‍ഡ് നല്‍കുകയായിരുന്നു.

ആസാമില്‍ നിന്നാണ് ഫോണ്‍ വന്നിട്ടുള്ളത് എന്നാണ് സൈബര്‍ സെല്ലിന്റെ പ്രാഥമിക നിഗമനം. മറ്റൊരു സംസ്ഥാനത്തിന്പുറത്ത് നടന്ന കുറ്റകൃത്യമായതിനാല്‍‌ നടപടിയെടുക്കാന്‍ പരിമിതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

]]>
ഓണ്‍ലൈനിലൂടെ ലാപ്‌ടോപ്പ് ബുക്ക് ചെയ്തു; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് 3.20 ലക്ഷം രൂപ https://malayalees.ch/laptop-booked-online-thiruvananthapuram-native-lost-rs-3-20-lakh/ Fri, 13 Nov 2020 04:34:03 +0000 https://malayalees.ch/?p=35000 ഓണ്‍ലൈന്‍ വഴി ലാപ്‌ടോപ്പ് ബുക്ക് ചെയ്ത തിരുവനന്തപുരം സ്വദേശിക്ക് 3.20 ലക്ഷം രൂപ നഷ്ടമായി. ഒക്ടോബര്‍ 26 നായിരുന്നു യുവാവ് ലാപ്‌ടോപ്പ് വാങ്ങുന്നതിനായി മുന്‍കൂര്‍ പണം നല്‍കി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത്. അമേരിക്കയില്‍ നിന്ന് കൊറിയര്‍ വഴി ലാപ്‌ടോപ്പ് അയച്ചുനല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനായി മുന്‍കൂര്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞ തിയതിയില്‍ ലാപ്‌ടോപ്പ് ലഭിച്ചില്ല. മാത്രമല്ല കൂടുതല്‍ തുക ആവശ്യപ്പെട്ട് സന്ദേശം ലഭിക്കുകയും ചെയ്തു. ഇതോടെ സംശയം തോന്നിയ യുവാവ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോമിലുള്ള പല ഐടി പ്രൊഫഷണലുകളും ഇത്തരം ചതിയില്‍ പെട്ടതായും മനസിലക്കാന്‍ സാധിച്ചു. Xiamen wiesel technology, tyler host, shenzhen hootel, century technology, interpred partners jsc, city electronic(pakistan),xiamen gayuanxi electronic commerce co ltd. എന്നീ കമ്പനികളില്‍ വിവിധ പ്രോഡക്ടുകള്‍ക്കായി ആലിബാബ ഓണ്‍ലൈന്‍ സൈറ്റ് വഴി ബുക്ക് ചെയ്തവരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ മാത്രം പലര്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് സമാനമായ രീതിയില്‍ നഷ്ടമായിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍, ജോബ് സൈറ്റുകള്‍ വഴി പണം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായും അതിനാല്‍ ഓണ്‍ലൈന്‍ വഴി പണം കൈമാറ്റം ചെയ്യുന്നവര്‍ വിശ്വാസ്യത ഉറപ്പുവരുത്തി മാത്രമേ പണം കൈമാറാവൂ എന്നും സിറ്റി ക്രൈം പൊലീസ് സ്റ്റേഷന്‍ എസിപി ടി. ശ്യാംലാല്‍ അറിയിച്ചു.

]]>
സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു; പ്രതികളെ പിടികൂടാനാകാതെ പൊലീസ് https://malayalees.ch/online-scams-are-rampant-in-the-state-police-were-unable-to-apprehend-the-culprits/ Thu, 22 Oct 2020 07:33:46 +0000 https://malayalees.ch/?p=33702 സോഷ്യല്‍ മീഡിയ കമ്പനികളില്‍ കേസുകള്‍ക്കുള്ള മറുപടി വൈകുന്നതാണ് അന്വേഷണത്തിന് തിരിച്ചടിയാകുന്നത്. നിരവധി പരാതികളാണ് ഇത്തരത്തില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും കെട്ടികിടക്കുന്നത്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുമ്പോഴും പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പ്രതിസന്ധിയിലാണ് പൊലീസ്. സോഷ്യല്‍ മീഡിയ കമ്പനികളില്‍ കേസുകള്‍ക്കുള്ള മറുപടി വൈകുന്നതാണ് അന്വേഷണത്തിന് തിരിച്ചടിയാകുന്നത്. നിരവധി പരാതികളാണ് ഇത്തരത്തില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും കെട്ടികിടക്കുന്നത്. ഓണ്‍ലൈന്‍ ഇടപാടുകളില്‍ ജാഗ്രത വേണമെന്ന് പൊലീസ് കോവിഡിന് പിന്നാലെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ വലിയ കുതിച്ചുചാട്ടമാണ്

നമ്മുടെ രാജ്യത്ത് ഉണ്ടായത്. ഇതില്‍ കേരളം മുന്നില്‍ തന്നെയുമുണ്ട്. ഇത് മുതലെടുത്താണ് ഓണ്‍ലൈന്‍ തട്ടിപ്പുകളും സജീവമായിരിക്കുന്നത്. പല പേരുകളില്‍ തട്ടിപ്പുകള്‍ സജീവമായതോടെ പരാതികളും വര്‍ദ്ധിച്ചു. എന്നാല്‍ സൈബര്‍ കേസുകള്‍ തെളിയിക്കാന്‍ പൊലീസ് ബുദ്ധിമുട്ടുന്ന കാഴ്ചയാണ്കാ ണാനാകുന്നത്. ഫേസ്ബുക്ക് വാട്സ്ആപ്പ് ടെലഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ കമ്പനികളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസമാണ്

ഇതിന് കാരണം. ഭൂരഭാഗം വിദേശ കന്പനികളായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെല്‍ ഇതിന് ആവശ്യമാണ്. തട്ടിപ്പുകാര്‍ മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഉള്ളവരായതിനാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കും പരിമിതി നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ കടുത്ത ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് പൊലീസ് നല്‍കു‌ന്നത്.

]]>