Online education – malayalees.ch https://malayalees.ch Malayalam Online News Portal Fri, 19 Nov 2021 05:07:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Online education – malayalees.ch https://malayalees.ch 32 32 രാജ്യത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്ഥാനമായി കേരളം https://malayalees.ch/online-education-kerala-annual-status-of-education-report-2021/ Fri, 19 Nov 2021 05:06:48 +0000 https://malayalees.ch/?p=52735 രാജ്യത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്ഥാനമായി കേരളം. ആന്വല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍ റിപ്പോര്‍ട്ടിലാണ് സര്‍വേ വിവരങ്ങള്‍. കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യയില്‍ ആകെ 24.2 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ പഠനം നടത്താന്‍ സാധിച്ചത്. ഇതില്‍ കേരളത്തില്‍ നിന്നുള്ളത് 91 ശതമാനം വിദ്യാര്‍ത്ഥികളാണ്.

രണ്ടാം സ്ഥാനത്തുള്ള ഹിമാചല്‍ പ്രദേശില്‍ 79.6 ശതമാനം കുട്ടികള്‍ ഓണ്‍ലൈന്‍ പഠനം നേടി. ഉത്തര്‍പ്രദേശിലും പശ്ചിമബംഗാളിലുമാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ കൊവിഡ് സമയത്ത് ഓണ്‍ലൈന്‍ പഠനം നേടിയത്. യുപിയില്‍ ഇത് 13.9ശതമാനവും ബംഗാളില്‍ 13.3ശതമാനവുമാണെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട് ഫോണ്‍ സൗകര്യത്തിലും കേരളം ആദ്യസ്ഥാനം നിലനിര്‍ത്തി. സംസ്ഥാനത്തെ 97.5 ശതമാനം കുട്ടികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ സൗകര്യമുണ്ട.് ഹിമാചല്‍പ്രദേശ് ആണ് തൊട്ടുപിന്നില്‍ (95.6%). ബിഹാറില്‍ ഇത് 54.4 ശതമാനവും പശ്ചിമബംഗാളില്‍ 58.4ശതമാനവും യുപിയില്‍ 58.9ശതമാനവുമാണ്.

അതേസമയം സംസ്ഥാനത്ത് ഡിജിറ്റല്‍ ഡിവൈഡ് പരിപൂര്‍ണമായി പരിഹരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

]]>
ഇപ്പോൾ നടക്കുന്നത് ട്രയൽ ക്ലാസ്; ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്കെന്ന് വിദ്യാഭ്യാസമന്ത്രി https://malayalees.ch/49000-students-do-not-have-access-to-online-education/ Thu, 03 Jun 2021 06:18:35 +0000 https://malayalees.ch/?p=45037 സംസ്ഥാനത്ത് 49,000 കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിലവിൽ ഡിജിറ്റൽ ക്ലാസ് ആണ് നടക്കുന്നത്. ഘട്ടംഘട്ടമായി ഓൺലൈൻ ക്ലാസിലേക്ക് മാറും. ഇൻറർനെറ്റ് സൗകര്യത്തിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. കൂട്ടായ പരിശ്രമത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. വേണ്ടത്ര ഓണ്‍ലൈന്‍ സാഹചര്യങ്ങളില്ലാത്തതുമൂലം കൊവിഡ് വ്യാപനത്തിനിടയിൽ പഠനം വഴിമുട്ടുന്നത് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ മറുപടിക്ക് ശേഷം അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച അനുവദിച്ചില്ല.

കേരളത്തില്‍ അരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൌകര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ സഭയില്‍ സമ്മതിച്ചിരിക്കുകയാണ്. ഇത് കണ്ടെത്തിയിരിക്കുന്നത് എസ്എസ്‍കെ നടത്തിയ പ്രാഥമിക പഠനത്തിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത് വളരെ കുറവാണ്. ജനകീയമായ കൂട്ടായ്മയിലൂടെ ആണ് ഇത് പരിഹരിച്ചുകൊണ്ടുവന്നത്. പിടിഐയും സന്നദ്ധസംഘടനകളും ഉള്‍പ്പെടുന്ന കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് പ്രാദേശികമായി ഇതിന് പരിഹാരം കാണാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ആ രീതിയില്‍ സ്കൂള്‍തലത്തിലും പ്രാദേശിക തലത്തിലും ഇടപെട്ട് പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെട്ട് പരിഹാരം കാണുമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. ഡിജിറ്റല്‍ വിദ്യാഭ്യാസം കൈറ്റ്- വിക്ടേഴ്സ് ചാനല്‍ വഴി നല്‍കുന്നുണ്ട്. രണ്ടാഴ്ചത്തെ റിവിഷന് ശേഷം അത് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുകയുള്ളൂ. ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഇന്റര്‍നെറ്റ് സൌകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. അത് പരിഹരിക്കാനും കൂട്ടായ പരിശ്രമം ഉണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരു ഡിജിറ്റല്‍ വേര്‍തിരിവ് സംസ്ഥാനത്ത് ഉണ്ടാക്കുന്ന എന്ന ആരോപണമാണ് പ്രധാനമായും പ്രതിപക്ഷം ഉന്നയിച്ചത്. സിബിഎസ്‍സി വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ലഭിക്കുന്ന പരിഗണന പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കിട്ടുന്നില്ല എന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. ഇതോടൊപ്പം പഠനസൌകര്യം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാരിന്റെ ലാപ്ടോപ്പ് പദ്ധതികള്‍ ഫലപ്രദമായി മുന്നോട്ട് പോയിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ആവശ്യമായ പഠനങ്ങള്‍ ഈ അധ്യയനവര്‍ഷത്തിന്‍റെ തുടക്കത്തില്‍ നടത്തിയിട്ടില്ല എന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ ക്ലാസുകള്‍ നടന്നാണ്. അതിന്റെ പോരായ്മകളും പ്രശ്നങ്ങളും കണ്ടെത്തി പരിഹരിക്കണമായിരുന്നു. അതുണ്ടായില്ല എന്ന വിമര്‍ശനവും പ്രതിപക്ഷം ഉയര്‍ത്തി.

ഏഴു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഈ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്‍റെ പുറത്താണ് എന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ പഠനവും പ്രതിപക്ഷം എടുത്തു പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷ സെപ്തംബറില്‍ നടത്താനുള്ള നീക്കത്തെയും പ്രതിപക്ഷം ചോദ്യം ചെയ്തു. പ്ലസ്ടു പഠനം മൂന്നുമാസം പിന്നിട്ട് പ്ലസ് വണിലെ പഠനം നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാവില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

]]>