online classes – malayalees.ch https://malayalees.ch Malayalam Online News Portal Thu, 04 Jun 2020 10:37:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png online classes – malayalees.ch https://malayalees.ch 32 32 എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ക്ലാസ് സൌകര്യം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ https://malayalees.ch/the-government-will-ensure-online-classes-for-all-children/ Thu, 04 Jun 2020 10:36:59 +0000 https://malayalees.ch/?p=26541 നിരവധി പേർ കുട്ടികൾക്ക് സംവിധാനമൊരുക്കാൻ രംഗത്ത് വരുന്നുണ്ടെന്നും ഈ മാസം തന്നെ എല്ലാ കുട്ടികള്‍ക്കും ഓൺലൈൻ സൌകര്യം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണമെന്നുമാവശ്യപ്പെട്ട് സമർപിച്ച ഹരജി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടു. നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളുടെ മാതാവായ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനി സി. സി ഗിരിജ നല്‍കിയ ഹരജിയാണ് സമാനമായ ഹരജിക്കൊപ്പം പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിന് വിട്ടത്. പ്രത്യേക ക്ലാസുകൾ നടത്താൻ ഓൺ ലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളത് ശരിയായ വിധത്തിലല്ലെന്നാണ് ഹരജിയിലെ ആരോപണം. എന്നാല് ഇപ്പോൾ നടക്കുന്നത് ട്രയൽ മാത്രമാണെന്നും കുട്ടികളുടെ പഠനം സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിരവധി പേർ കുട്ടികൾക്ക് സംവിധാനമൊരുക്കാൻ രംഗത്ത് വരുന്നുണ്ടെന്നും ഈ മാസം തന്നെ എല്ലാ കുട്ടികള്‍ക്കും ഓൺലൈൻ സൌകര്യം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ സാങ്കേതിക സഹായത്തോടെ വിക്ടർ ടി.വി ചാനൽ, സ്മാർട് ഫോൺ, ഇൻറർനെറ്റ് തുടങ്ങിയവ മുഖേന പ്രത്യേക ക്ലാസുകൾ നടത്താൻ ഓൺ ലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളത് ശരിയായ വിധത്തിലല്ലെന്നാണ് ഹരജിയിലെ ആരോപണം. ജൂൺ ഒന്ന് മുതൽ ഓൺ ലൈൻ ക്ലാസിന് സൗകര്യമൊരുക്കാൻ അധ്യാപകർക്കും പൊതുജനത്തിനും നിർദേശം നൽകി മെയ് 29നാണ് സർക്കാർ ഉത്തരവിട്ടത്. തുടർന്നു വന്നത് ശനി ഞായർ ദിവസങ്ങളായതിനാൽ സൗകര്യങ്ങൾ ഒരുക്കുന്നത് അപ്രായോഗികവും അസാധ്യവുമായിരുന്നു. ആദിവാസി, ഗ്രാമീണ മേഖലകളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെയും വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസ് നഷ്ടമാകാതിരിക്കാനുള്ള സൗകര്യം ഒരുക്കണമായിരുന്നു. എന്നാൽ, ധൃതി പിടിച്ച് നടപ്പാക്കിയതിനാൽ ഇതിനുള്ള സമയം ലഭിച്ചില്ല. ഇത് മൂലം ഈ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പഠനം സാധ്യമായില്ല. ഈ നടപടി അനീതിയും വിവേചനപരവുമായി മാറി.

ഇത്തരം സംവിധാനങ്ങൾ ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് പ്രധാനാധ്യാപകർ സൗകര്യമൊരുക്കണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ, ഇതിന് ഫണ്ടോ സൗകര്യമോ നൽകിയില്ലെന്നുമാണ് ഹരജിയിലെ ആരോപണം.

]]>
വിക്‍ടേഴ്‍സ് ചാനലില്‍ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച സംഭവത്തില്‍ 8 പേരെ തിരിച്ചറിഞ്ഞു: അറസ്റ്റ് ഉടന്‍ https://malayalees.ch/kerala-police-registers-case-against-misusing-pictures-of-teachers-from-online-classes/ Wed, 03 Jun 2020 04:47:12 +0000 https://malayalees.ch/?p=26455 6 ഫെസ്‍സ്‍ബുക്ക് അക്കൌണ്ടുകളും 50ലധികം വാട്സപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തില്‍

വിക്‍ടേഴ്‍സ് ചാനലില്‍ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി. അപമാനിച്ചവരുടെ കൂട്ടത്തിൽ വിദ്യാർത്ഥികളുമുണ്ട്. 26 ഫെയ്സ്‍ബുക്ക് അക്കൌണ്ടുകള്‍ നിരീക്ഷണത്തിലാണ്.

ഓൺലൈൻ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ചതിൽ നാല് വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു. പൊലീസ് നിർദ്ദേശപ്രകാരം ഇവരുടെ ഫോണുകൾ രക്ഷിതാക്കൾ പൊലീസിന് കൈമാറി.

വിക്‍ടേഴ്‍സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപകര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് വ്യാപകമായ അശ്ലീല പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, എഡിജിപി മനോജ്എബ്രഹാമിന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

പിന്നാലെ സൈബര്‍ ഡോം നൂറിലധികം ഫെയ്സ്‍ബുക്ക് അക്കൌണ്ടുകള്‍ പരിശോധിച്ചു. ഇതില്‍ നിന്ന് 8 പേരെ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. 5 പേര്‍ സംസ്ഥാനത്ത് തന്നെ ഉള്ളവരും മൂന്ന് പേര്‍ പ്രവാസികളുമാണ്. 26 ഫെസ്‍സ്‍ബുക്ക് അക്കൌണ്ടുകളും 50ലധികം വാട്സപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തിലാണ്.സംസ്ഥാന വനിത കമ്മീഷനും യുവജന കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തു.

]]>
അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്തവര്‍ കുടുങ്ങും; കടുത്ത നടപടിയെന്ന് പൊലീസ് https://malayalees.ch/kerala-police-to-take-action-against-those-misuse-images-and-videos-of-teachers/ Tue, 02 Jun 2020 05:29:18 +0000 https://malayalees.ch/?p=26392 വിക്ടേഴ്സ് ചാനല്‍ വഴി ക്ലാസ് എടുത്ത ചില അധ്യാപികമാരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചാണ് സാമൂഹ്യവിരുദ്ധര്‍ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയത്.

ഓണ്‍ലൈനായി ക്ലാസ് എടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനായി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ശരിയല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നും കേരള പൊലീസ് വ്യക്തമാക്കി.

https://www.facebook.com/thomasisaaq/posts/3588003381215777

കുട്ടികള്‍ക്കായി ക്ലാസ് എടുക്കുന്ന അധ്യാപകരുടെ വീഡിയോകള്‍ സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടെന്നും ഇത് അത്യന്തം വേദനാജനകമാണെന്നും കൈറ്റ് വിക്ടേഴ്സ് സിഇഒ അന്‍വര്‍ സാദത്ത് നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

https://www.facebook.com/anvar.sadath.1023/posts/2743178719127649

അധ്യാപികമാരെ അവഹേളിക്കാന്‍ ശ്രമിച്ചവര്‍ തീ കൊണ്ടാണ് കളിച്ചതെന്ന് മന്ത്രി തോമസ് ഐസക് പ്രതികരിച്ചു. കേരളത്തിന്റെ അഭിമാനമാണ് ഈ അധ്യാപകർ. പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടെ, സഭ്യേതരമായ ഭാഷയിൽ ഇവരെ അവഹേളിക്കുന്ന വികൃത മനസുകളെയും നാമിന്ന് കണ്ടു. ഇതിന് ഇരയായ ടീച്ചർമാർ വിഷമിക്കരുതെന്നും ശക്തമായ നടപടി തന്നെ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

]]>
പുതിയ അധ്യയന വര്‍ഷം തുടങ്ങി; പഠനം ഓണ്‍ലൈന്‍ വഴി https://malayalees.ch/new-academic-year-begins-in-kerala-today/ Mon, 01 Jun 2020 06:04:10 +0000 https://malayalees.ch/?p=26338 പ്രവേശനോത്സവമില്ലാതെ അധ്യയന വര്‍ഷം തുടങ്ങി. വീടാണ് ക്ലാസ് മുറി. വിക്ടേഴ്സ് ചാനലിലൂടെയാണ് ക്ലാസുകള്‍.

ഓണ്‍ലൈന്‍ പഠനത്തിലൂടെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തോടെയാണ് ക്ലാസുകള്‍ തുടങ്ങിയത്. വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുവെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇതാദ്യമായാണ് കുട്ടികൾ സ്കൂളിലേക്കെത്താതെ ക്ലാസ് തുടങ്ങിയത്. ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്സ് ചാനലിലൂടെയാണ് പഠനം.

വീടാണ് ക്ലാസ് മുറി. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള ഇംഗ്ലീഷ് ക്ലാസോടെയാണ് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയത്. രാവിലെ എട്ടര മുതല്‍ വൈകീട്ട് 5.30 വരെ ക്ലാസ് നടക്കും. രാവിവെ 8.30 മുതല്‍ 10.30 വരെയുള്ള ആദ്യ ക്ലാസ് പ്ലസ് ടു കാര്‍ക്കാണ്. 10.30 മുതല്‍ 11 വരെ ഒന്നാം ക്ലാസുകാര്‍ക്കും 11 മുതല്‍ 12.30 വരെ പത്താം ക്ലാസുകര്‍ക്കുമുള്ള സമയമാണ്. ഒന്ന് മുതല്‍ ഏഴ് വരെ ഉള്ളവര്‍ക്ക് അര മണിക്കൂറാണ് ക്ലാസ്.

ടിവിയോ ഓണ്‍ലൈന്‍ സംവിധാനമോ ഇല്ലാത്തിടങ്ങളിൽ പിടിഎയുടെയും കുടുംബശ്രീയുടെയും സഹായത്തോടെ മറ്റ് സംവിധാനമൊരുക്കും. ക്ലാസുകളുടെ പുന സംപ്രേഷണവും ഉണ്ടാകും. ഓണ്‍ലൈന്‍ ക്ലാസിന് പുറമേ അധ്യാപകര്‍ ഫോണിലൂടെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പഠനം ശ്രദ്ധിക്കും.

ക്ലാസ് മുറിയിലേത് പോലെ കുട്ടികള്‍ക്ക് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാകുമോയെന്ന ആശങ്ക രക്ഷിതാക്കള്‍ക്കുണ്ട്. ആദ്യ ആഴ്ചയിലെ ഓൺലൈൻ ക്ലാസുകൾ വിലയിരുത്തിയ ശേഷം മെച്ചപ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.

]]>