Online class – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Jan 2022 13:16:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Online class – malayalees.ch https://malayalees.ch 32 32 ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തും; ഹയര്‍സെക്കന്‍ഡി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 29ന് തന്നെ; വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി https://malayalees.ch/online-class-kerala-covid-situation-v-shivankutty/ Thu, 27 Jan 2022 13:15:56 +0000 https://malayalees.ch/?p=56121 സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. 9 മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജിസ്യൂട്ട് വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ 29ാം തീയതി തന്നെ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. (online class kerala)

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ എഴുതാനുള്ള കുട്ടികളില്‍ കൊവിഡ് പോസിറ്റീവ് ആയവരുണ്ടെങ്കില്‍ അവര്‍ക്കായി പ്രത്യേക മുറി സജ്ജീകരിച്ച് നല്‍കണം. അതിനായി ആരോഗ്യ വകുപ്പിന്റെ സഹകരണം തേടാം. അധ്യാപകര്‍ നിരന്തരമായി കുട്ടികളുമായി ആശയവിനിമയം നടത്തുകയും റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥന്മാര്‍ക്ക് കൈമാറുകയും വേണം.

ഡിഇഒ, എഇഒ തലത്തില്‍ പ്രിന്‍സിപ്പല്‍മാര്‍, ഹെഡ് മിസ്ട്രസുമാര്‍, ഹെഡ് മാസ്റ്റര്‍ എന്നിവര്‍ ക്ലാസ് പിടിഎ യോഗം വിളിച്ചുചേര്‍ക്കണം. ഓണ്‍ലൈന്‍ ക്ലാസ്, കൊവിഡ് എന്നിവയുടെ സ്‌കൂളുകളിലെ സാഹചര്യം യോഗം വിലയിരുത്തണം. സ്‌കൂളുകളുടെ സാഹചര്യമനുസരിച്ച് ഫൈനല്‍ പരീക്ഷകള്‍ക്ക് മുന്‍പായി മോഡല്‍ എക്‌സാം നടത്തണം. വാക്‌സിനേഷന്‍ റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഡയറക്ടറെ നിരന്തരമായി അറിയിച്ചുകൊണ്ടിരിക്കണം.

10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങള്‍ പരീക്ഷയ്ക്ക് മുന്‍പ് പൂര്‍ത്തിയാക്കും. പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് മാറ്റമുണ്ടാകും. ഇപ്പോള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന പരീക്ഷകളില്‍ എഴുത്തുപരീക്ഷയ്ക്ക് ശേഷമായിരിക്കും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തുക. ടൈംടേബിള്‍ സ്‌കൂള്‍ അധികൃതര്‍ പ്രസിദ്ധപ്പെടുത്തണം. ജനുവരി 25 വരെ 80 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 60.99 ശതമാനം ഹയര്‍സെക്കന്‍ഡറിയില്‍ നിന്നും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 66.24ശതമാനവും ഹൈസ്‌കൂളില്‍ 80 ശതമാനം കുട്ടികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. ശേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുണ്ട്. മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

]]>
ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കും; വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രത്യേക പോര്‍ട്ടല്‍ https://malayalees.ch/digital-class-kerala-new-portal/ Thu, 05 Aug 2021 04:16:31 +0000 https://malayalees.ch/?p=47702 സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രത്യേക പോര്‍ട്ടലുമായി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.(digital class kerala)

പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശാക്തീകരിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് വിദ്യാകിരണം. ‘ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കുന്നതിനൊപ്പം അതത് പ്രദേശങ്ങളില്‍ കണക്ടിവിറ്റി സൗകര്യം ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി കണക്ടിവിറ്റി പ്രൊവൈഡേഴ്‌സ് ആയിട്ടുള്ള സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തി. അത്യപൂര്‍വം പ്രദേശങ്ങളിലൊഴികെ മറ്റിടങ്ങളിലെല്ലാം കണക്ടിവിറ്റി നല്‍കാന്‍ സാധിക്കും’.

സൗകര്യങ്ങളില്ലാത്ത ഇടങ്ങളില്‍ മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ ഡിജിറ്റല്‍ ഉപകരണങ്ങളുണ്ടാകണം. പണം കൊടുത്ത് വാങ്ങാന്‍ സാധിക്കാത്ത കുട്ടികള്‍ ഓരോ സ്‌കൂളിലും എത്രയുണ്ടെന്ന് കണ്ടെത്തിയാണ് പ്രവര്‍ത്തനങ്ങള്‍. അധ്യാപകരും രക്ഷകര്‍ത്താക്കളും ഇതിനായി വിവിധ മേഖലകളെ ബന്ധപ്പെട്ടിട്ടുണ്ട്. പൂര്‍വവിദ്യാര്‍ത്ഥികളും നാട്ടുകാരും ഇതില്‍ ഉള്‍പ്പെടുന്നു. ഇവരെയെല്ലാം പ്രാദേശികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

]]>
ലാപ്‌ടോപിന് അപേക്ഷിച്ച് ഒരു വര്‍ഷം; ഡിജിറ്റല്‍ പഠനത്തിന് സൗകര്യമില്ലാതെ ഇപ്പോഴും തീരമേഖലയിലെ കുട്ടികള്‍ https://malayalees.ch/coastal-children-still-without-facilities-for-digital-learning/ Fri, 18 Jun 2021 03:47:47 +0000 https://malayalees.ch/?p=45714 മലയോരമേഖലകളിലും വനപ്രദേശങ്ങളിലുമുള്ള കുട്ടികള്‍ മാത്രമല്ല സംസ്ഥാനത്ത് ഡിജിറ്റല്‍ പഠന സൗകര്യങ്ങള്‍ക്ക് പുറത്തുള്ളത്. തീരദേശത്തെ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനവും ഡിജിറ്റല്‍ ഡിവൈഡ് നേരിടുന്നുണ്ട്. വീടുകളില്‍ സ്വന്തമായി ടിവിയും സ്മാര്‍ട്ട് ഫോണുമില്ലാത്ത നിരവധി വിദ്യാര്‍ത്ഥികള്‍ പഠനത്തിന് ബുദ്ധിമുട്ടുകയാണ്. സര്‍ക്കാര്‍ പദ്ധതി പ്രകാരം ലാപ്‌ടോപിന് അപേക്ഷിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും ഒരു തുടര്‍നീക്കവും ഉണ്ടായില്ല.

മന്ത്രി മണ്ഡലത്തിലുള്‍പ്പെട്ട തിരുവനന്തപുരം, ശംഖുമുഖം കണ്ണാന്തുറ തീരത്തെ സൂസിയെന്ന വീട്ടമ്മയുടെ വീട്ടില്‍ രണ്ട് മക്കളായ അലീഷയും, ആല്‍വിനും അവരുടെ കൂട്ടുകാരായ സോനയും സീനയുമാണ് പഠിക്കുന്നത്. അലീഷയും സോനയും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ആല്‍വിനും സീനയും ഏഴിലും പഠിക്കുന്നു. രണ്ട് വീടുകളിലും വിക്ടേഴ്‌സ് ചാനല്‍ കാണാന്‍ ടിവിയില്ല. മൊബൈല്‍ ഫോണുമില്ല. സ്‌കൂളില്‍ നിന്ന് ഗൂഗിള്‍ മീറ്റ് വഴിയുള്ള ക്ലാസ് അറിയിക്കുന്ന വിവരം വരുന്നത് അയല്‍പക്കത്തെ ചേച്ചിയുടെ ഫോണിലാണ്. ചേച്ചി ജോലിക്ക് പോയാല്‍ അന്നത്തെ ക്ലാസും പോകും.

വിദ്യാഭ്യാസ മന്ത്രിയും മണ്ഡലത്തിലെ മന്ത്രിയുമടക്കം സംസ്ഥാന മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരുള്ള ജില്ലയിലെ കുട്ടികളുടെ വാക്കുകള്‍ ഇങ്ങനെ ‘വീട്ടില്‍ ടിവി, ഫോണ്‍ ഒന്നും ഇല്ല. ക്ലാസുകള്‍ അധികവും കിട്ടാറില്ല. പഠിക്കുന്നത് അതിനാല്‍ മനസിലാകുന്നില്ല. എല്ലാവര്‍ക്കും ഒരേ സമയത്ത് ക്ലാസ് ഉണ്ടായാലും മിക്കവര്‍ക്കും ക്ലാസ് നഷ്ടപ്പെടും. ലാപ്‌ടോപ്പിന് അപേക്ഷ കൊടുത്തിട്ട് ഒരു വര്‍ഷമായി. യാതൊരു നടപടിയുമുണ്ടായില്ല.’

]]>
വിർച്വല്‍ റിയാലിറ്റി ക്ലാസുകൾക്കായി 10 കോടി; രണ്ട് ലക്ഷം ലാപ്ടോപ്പുകള്‍ https://malayalees.ch/10-crore-for-virtual-reality-class/ Fri, 04 Jun 2021 05:23:45 +0000 https://malayalees.ch/?p=45096 ഉന്നത വിദ്യാഭ്യാസ പുനഃസംഘാടനത്തിന് പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇതിനായി 3 മാസത്തിനകം റിപ്പോർട്ട് തയ്യാറാക്കും. വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം കുറക്കാന്‍ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ പദ്ധതി രൂപീകരിക്കും. വിർച്വല്‍ റിയാലിറ്റി ക്ലാസുകൾക്കായി 10 കോടി രണ്ട് ലക്ഷം ലാപ്ടോപ്പുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലക്ക് 10 കോടിയും നോളജ് സൊസൈറ്റിക്ക് 300 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

]]>
പ്ലസ് വൺ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനിൽ https://malayalees.ch/plus-one-classes-through-online/ Mon, 26 Oct 2020 08:40:43 +0000 https://malayalees.ch/?p=33891 പ്ലസ് വൺ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനിലൂടെയാക്കുന്നു. നവംബർ 2 മുതൽ പ്ലസ് വൺ ക്ലാസുകളും ഫസ്റ്റ്‌ബെല്ലിൽ സംപ്രേഷണം ചെയ്യും.

തുടക്കത്തിൽ രാവിലെ 9.30 മുതൽ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഇതോടെ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികൾക്കും പ്രയോജനപ്പെടുന്ന ക്ലാസുകൾ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും.

പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചൽ ആദ്യ ആഴ്ച ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും. സമയ ലഭ്യതയുടെ പ്രശ്‌നം ഉള്ളതിനാൽ ഹയർസെക്കന്ററി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഭാഷാ വിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും സംപ്രേഷണം. മുഴുവൻ വിഷയങ്ങളും സംപ്രേഷണം ചെയ്യാൻ കൈറ്റ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

പ്ലസ് വൺ ക്ലാസുകൾ കാണാൻ കുട്ടികൾക്ക് സൗകര്യം ഏർപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർേദദ്ദശം നൽകി.

]]>
‘നെറ്റ്‌വർക്ക് പരിധിക്ക് പുറത്ത്’ ഇപ്പോഴും ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാതെ വിദ്യാർത്ഥികൾ https://malayalees.ch/no-network-for-online-study/ Wed, 16 Sep 2020 05:08:39 +0000 https://malayalees.ch/?p=31857 നെറ്റ്‌വർക്ക് പരിധിക്ക് പുറത്തായതോടെ ഓൺലൈൻ പഠനം ലഭ്യമാകാതെ ഒരുകൂട്ടം വിദ്യാർത്ഥികൾ. മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിലെ കുരിക്കലമ്പാട് പ്രദേശത്തെ വിദ്യാർത്ഥികൾക്കാണ് ദുരവസ്ഥ. ഈ കുട്ടികള്‍ ക്ലാസുകൾ കേൾക്കാൻ ഉയരമുളള സ്ഥലങ്ങൾ തേടി പോകേണ്ട ഗതികേടിലാണ്.

online class missing

കൊവിഡിനെ തുടർന്ന് പഠനം ഓൺലൈനിലേക്ക് മാറിയതോടെയാണ് ഇവർ ദുരിതത്തിലായത്. നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതിനാൽ ക്ലാസുകൾ കേൾക്കാൻ ഉയർന്ന സ്ഥലങ്ങളിലെ റബർത്തോട്ടങ്ങളിലും വീടിന്റെ മുകളിലും പോകണം. എന്നാൽ പോലും ക്ലാസുകളിൽ പങ്കെടുക്കുന്നത് വലിയ വെല്ലുവിളിയാണ്.

270 കുടുംബങ്ങളിലെ കുട്ടികളാണ് നെറ്റ്‌വർക്കിന്റെ പുറത്ത് നിൽക്കേണ്ടി വരുന്നത്. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ ദാതാക്കളുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. അപകടങ്ങൾ ഉണ്ടായാലും അടിയന്തര ആവശ്യങ്ങൾക്ക് പോലും നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ ഇവിടത്തുകാർക്ക് പലപ്പോഴും ആരെയും ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണ്.

]]>
സ്വകാര്യ സ്കൂളുകള്‍ ഫീസടക്കാത്ത വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും റിമൂവ് ചെയ്യുന്നു https://malayalees.ch/private-schools-remove-unpaid-students-from-online-classes/ Sat, 18 Jul 2020 04:40:20 +0000 https://malayalees.ch/?p=28700 കോവിഡ് പ്രതിസന്ധി കാരണം പ്രയാസത്തിലായ രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയായി സ്വകാര്യ സ്കൂളുകള്‍ ഫീസും

കോവിഡ് പ്രതിസന്ധി കാരണം പ്രയാസത്തിലായ രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയായി സ്വകാര്യ സ്കൂളുകള്‍ ഫീസും. സ്വകാര്യ സ്കൂളുകള്‍ ഫീസടക്കാത്ത വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും റിമൂവ് ചെയ്യുന്നു. ഇതോടെ മാനസിക പ്രയാസത്തിലായി രക്ഷിതാക്കളും വിദ്യാര്‍ഥികളും. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വകാര്യ സ്കൂളുകളെ ആശ്രയിച്ച നിത്യവരുമാനക്കാരാണ് പ്രതസന്ധിയിലായത്.

കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് സലീം. ഇദ്ദേഹത്തിന്‍റെ നാലുമക്കള്‍ പഠിക്കുന്നത് നഗരത്തിലെ പ്രധാനപ്പെട്ട സ്വകാര്യ സ്കൂളില്‍. തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം മക്കള്‍ക്ക് ലഭിക്കണമെന്ന പ്രതീക്ഷയിലാണ് സ്വകാര്യ സ്കൂളില്‍ ചേര്‍ത്തത്. അധിക സമയം ഓട്ടോ ഓടിയാണ് ഫീസ് അടക്കാനുള്ള പണം കണ്ടെത്തുക. ഇങ്ങിനെ മെയ് മാസം വരെയുള്ള മുഴുവന്‍ ഫീസും അടച്ചു.

ഈ അധ്യായനവര്‍ഷത്തെ ആദ്യ ടേം ഫീസ് അടക്കാനായി ഓഫീസില്‍ നിന്നും സമ്മര്‍ദ്ദം തുടങ്ങി. ഫീസ് ഇളവിനായി പല വട്ടം സ്കൂള്‍ ഓഫീസില്‍ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ല. ഫീസ് അടക്കാത്തതിന്റെ പേരില്‍ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും റിമൂവും ചെയ്തു. ഇതോടെ കുട്ടികള്‍ മാനസികമായി തകര്‍ന്നു. പല സ്കൂളുകള്‍ക്കും ഫീസ് വാങ്ങാനുള്ള തന്ത്രം മാത്രമാണ് ഓണ്‍ലൈന്‍ പഠനമെന്നും ആക്ഷേപമുണ്ട്.

]]>