One Movie – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 Mar 2021 04:17:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png One Movie – malayalees.ch https://malayalees.ch 32 32 ‘കടക്കല്‍ ചന്ദ്രന്’ പിണറായി വിജയനുമായി സാമ്യം; ‘പാര്‍ട്ടി സെക്രട്ടറി’യെ സെന്‍സര്‍ ബോര്‍ഡ് ‘പാര്‍ട്ടി അധ്യക്ഷന്‍’ ആക്കി https://malayalees.ch/party-secretary-was-made-the-party-president-by-the-censor-board-one-movie/ Sat, 27 Mar 2021 04:17:12 +0000 https://malayalees.ch/?p=42118 മമ്മൂട്ടി നായകനായി ഇന്ന് തിയറ്ററുകളിലെത്തിയ വണ്‍ സിനിമക്ക് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയുടേതായി എത്തിയ രാഷ്ട്രീയ ത്രില്ലര്‍ പക്ഷേ പുറത്തിറങ്ങുന്നതിന് മുമ്പേ വലിയ ആരോപണങ്ങളിലൂടെയാണ് കടന്നു പോയത്. സിനിമക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി വലിയ സാമ്യതയുണ്ടെന്ന് സമുഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ അഭിപ്രായം പങ്കുവെച്ചിരുന്നു.

എന്നാലിതാ ആ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലാണ് സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍ കാണിക്കുന്നത്. തിയറ്ററുകളിലെത്തിയ വണ്‍ സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ‘പാര്‍ട്ടി സംസ്ഥാന സെക്രട്ടറി’ എന്ന ജോജു അവതരിപ്പിച്ച കഥാപാത്രം സെന്‍സറിംഗിന് ശേഷം ‘പാര്‍ട്ടി അധ്യക്ഷന്‍’ എന്ന പേരിലേക്ക് മാറി. ‘സെക്രട്ടറിക്ക്’ പകരം ‘അധ്യക്ഷനെന്ന്’ ഉപയോഗിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ സുഹൃത്ത് കൂടിയായ ‘പാര്‍ട്ടി സെക്രട്ടറി’ സെന്‍സര്‍ കട്ടിന് ശേഷം ‘പാര്‍ട്ടി അധ്യക്ഷനായി’ മാറുകയായിരുന്നു. രണ്ട് സീനുകളില്‍ ‘പാര്‍ട്ടി സെക്രട്ടറി’ എന്ന് പരാമര്‍ശിക്കുന്നത് മാറ്റി ‘പാര്‍ട്ടി അധ്യക്ഷന്‍’ എന്നാക്കിയാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശത്തെ അണിയറക്കാര്‍ മറികടക്കുന്നത്. കടക്കല്‍ ചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്യം വരാതിരിക്കാന്‍ വേണ്ടിയാണ് സെന്‍സര്‍ ബോര്‍ഡ് തിരുത്ത് നിര്‍ദേശിച്ചത്.

നേരത്തെ വണ്‍ സിനിമക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഈ വാര്‍ത്തകളെല്ലാം തന്നെ വസ്തുതാവിരുദ്ധമാണെന്ന് പിന്നീട് ചെന്നിത്തലയോട് അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്‍റെ രചനയില്‍ സന്തോഷ് വിശ്വനാഥാണ് വണ്‍ സംവിധാനം ചെയ്തിരിക്കുന്നത്.

]]>
കടക്കല്‍ ചന്ദ്രന്‍ മുഖ്യമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും; റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ വണ്‍ https://malayalees.ch/one-will-release-soon/ Thu, 07 Jan 2021 04:06:14 +0000 https://malayalees.ch/?p=38151 സന്തോഷ് വിശ്വനാഥന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന വണ്‍ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് പ്രതീക്ഷകള്‍ വളര്‍ത്തിയത്. കടക്കല്‍ ചന്ദ്രന്‍ മുഖ്യമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും എന്നെഴുതിയ പോസ്റ്റര്‍ മമ്മൂട്ടി തന്നെയാണ് പുറത്ത് വിട്ടത്.

റിലീസ് തിയതി ഉടന്‍ പുറത്ത് വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്‍റെ രചന ബോബി സഞ്ജയുടേതാണ്. കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോജു ജോര്‍ജ്, സിദ്ദിഖ്, സുദേവ് നായര്‍, മുരളി ഗോപി തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

കോവിഡിന് മുമ്പ് തന്നെ ചിത്രത്തിന്‍റെ ചിത്രീകരണം പകുതിയിലേറെ പൂര്‍ത്തിയായതായിരുന്നു. കോവിഡ് പ്രതിസന്ധി കാരണമാണ് ചിത്രത്തിന്‍റെ റിലീസ് വൈകിയത്. നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ റിലീസിനായി ഒരുങ്ങിയിരിക്കുന്നത്. തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചെങ്കിലും തുറക്കില്ലെന്നാണ് ഫിലിം ചേമ്പര്‍ നല്‍കുന്ന വിവരങ്ങള്‍.

കടക്കല്‍ ചന്ദ്രന്‍ മുഖ്യമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും; റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ വണ്‍

കോവിഡിന് മുമ്പ് തന്നെ ചിത്രത്തിന്‍റെ ചിത്രീകരണം പകുതിയിലേറെ പൂര്‍ത്തിയായതായിരുന്നു. കോവിഡ് പ്രതിസന്ധി കാരണമാണ് ചിത്രത്തിന്‍റെ റിലീസ് വൈകിയത്. നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ റിലീസിനായി ഒരുങ്ങിയിരിക്കുന്നത്. തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചെങ്കിലും തുറക്കില്ലെന്നാണ് ഫിലിം ചേമ്പര്‍ നല്‍കുന്ന വിവരങ്ങള്‍.

]]>