one day – malayalees.ch https://malayalees.ch Malayalam Online News Portal Tue, 24 Jan 2023 10:10:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png one day – malayalees.ch https://malayalees.ch 32 32 2022ലെ ഐസിസി ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ബാബർ അസം നായകൻ, 2 ഇന്ത്യൻ താരങ്ങളും ടീമിൽ https://malayalees.ch/icc-mens-odi-team-of-the-year-2022-revealed/ Tue, 24 Jan 2023 10:09:48 +0000 https://malayalees.ch/?p=74961 കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ ഏകദിന ടീമിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പാക്ക് താരം ബാബർ അസമിനെയാണ് ക്യാപ്റ്റനായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം രണ്ട് ഇന്ത്യൻ താരങ്ങൾക്ക് മാത്രമേ ഈ ടീമിൽ ഇടം ലഭിച്ചിട്ടുള്ളൂ.

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും സ്റ്റാർ ബാറ്റർ വിരാട് കോലിക്കും ടീമിൽ ഇടം ലഭിച്ചിട്ടില്ല. ശ്രേയസ് അയ്യരും മുഹമ്മദ് സിറാജുമാണ് ഈ വർഷത്തെ പുരുഷ ഏകദിന ടീമിൽ ഇടം നേടിയ രണ്ട് ഇന്ത്യൻ താരങ്ങൾ. ഓസ്‌ട്രേലിയൻ താരങ്ങളായ ട്രാവിസ് ഹെഡും ആദം സാമ്പയും ടീമിൽ ഉണ്ട്. ന്യൂസിലൻഡ് താരങ്ങളായ ടോം ലാഥം, ട്രെന്റ് ബോൾട്ട് എന്നിവരും ടീമിൽ ഇടം നേടിയി.

കഴിഞ്ഞ വർഷം പാകിസ്താൻ ഏകദിന ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ ബാബർ അവിസ്മരണീയനായിരുന്നു. മൂന്ന് ഏകദിന പരമ്പരകൾ പാകിസ്താൻ സ്വന്തമാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരെ 9 ഏകദിനങ്ങളിൽ ഒരു മത്സരം മാത്രമാണ് പരാജയപ്പെട്ടത്. ക്യാപ്റ്റനെന്ന നിലയിലെ ഈ പ്രകടനമാണ് ബാബർ ഐസിസി ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തിച്ചത്.

ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റ്‌സ്മാൻ ബാബർ അസം കഴിഞ്ഞ വർഷം മികച്ച പ്രകടനമാണ് നടത്തിയത്. 2022ൽ കളിച്ച 9 മത്സരങ്ങളിൽ നിന്ന് 84.87 എന്ന മികച്ച ശരാശരിയിൽ 679 റൺസ് അദ്ദേഹം നേടി. എട്ട് അർദ്ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഇന്ത്യക്കായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു ശ്രേയസ് അയ്യർ. കലണ്ടർ വർഷത്തിൽ 17 മത്സരങ്ങളിൽ നിന്ന് 55 ശരാശരിയിൽ 724 റൺസ് നേടി. ഒരു സെഞ്ചുറിയും 6 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.

]]>
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ 119 റണ്‍സ് ജയം; പരമ്പര തൂത്തുവാരി ഇന്ത്യ https://malayalees.ch/india-thrash-windies-by-119-runs/ Thu, 28 Jul 2022 04:20:00 +0000 https://malayalees.ch/?p=65512 വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 119 റൺസിന്റെ ജയം. ഇതോടെ വിന്‍ഡീസിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി (3-0). മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് 36 ഓവറില്‍ നേടിയത്. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിന്റെ വിജയലക്ഷ്യം 35 ഓവറില്‍ 257 ആയി പുനഃനിശ്ചയിക്കുകയായിരുന്നു. 26 ഓവര്‍ മാത്രം ബാറ്റ് ചെയ്ത വിന്‍ഡീസ് 137 റണ്‍സിന് എല്ലാവരും പുറത്തായി.

മഴ ബാധിച്ച അവസാന ഏകദിനത്തിൽ, ഗില്ലിന്റെ കരിയറിലെ ഏറ്റവും മികച്ച ബാറ്റിംഗും ക്യാപ്റ്റൻ ശിഖർ ധവാന്റെ (74 പന്തിൽ 58) മറ്റൊരു അർധസെഞ്ചുറിയും മൂലം ഇന്ത്യ 36 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. ശുഭ്മാന്‍ ഗില്‍ പ്ലെയര്‍ ഓഫ് ദി മാച്ച്, പ്ലെയര്‍ ഓഫ് ദി സീരിസ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ നായകന്‍ ശിഖര്‍ ധവാന്‍ 58(74), യുവതാരം ശുഭ്മാന്‍ ഗില്‍ പുറത്താകാതെ 98(98) എന്നിവര്‍ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 113 റണ്‍സാണ് സഖ്യം സംഭാവന ചെയ്തത്. ശ്രേയസ് അയ്യര്‍ 44(34), സൂര്യകുമാര്‍ യാദവ് 8(6) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഗില്ലിനൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ 6(8) പുറത്താകാതെ നിന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിനെ രണ്ടാം ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് ഞെട്ടിച്ചു. കൈല്‍ മേയേഴ്സ് 0(1), ഷമാറ ബ്രൂക്സ് 0(2) എന്നിവരെ പുറത്താക്കി സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് പോലും ആകുന്നതിന് മുന്‍പ് രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. പിന്നീട് ക്രീസില്‍ ഒരുമിച്ച ബ്രാന്‍ഡണ്‍ കിം​ഗ് 42(37), ഷായ് ഹോപ്പ് 22(33) എന്നിവര്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയെങ്കിലും സ്‌കോര്‍ 47ല്‍ നില്‍ക്കെ ചാഹലിന്റെ പന്തില്‍ സഞ്ജു സ്റ്റംപ് ചെയ്ത് ഹോപ്പിനെ മടക്കി. അക്സര്‍ പട്ടേല്‍ കിങ്ങിനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ വിന്‍ഡീസിന്റെ അടി തെറ്റുന്ന കാഴ്ചയാണുണ്ടായത്. ക്യാപ്റ്റന്‍ നിക്കോളാസ് പൂരാന്‍ 42(32) മാത്രമാണ് പിന്നീട് പിടിച്ച് നിന്ന ഏക ബാറ്റര്‍.

]]>
ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കും ജയം; വെസ്റ്റ് ഇൻഡീസിനെ 3 റൺസിന് തോൽപ്പിച്ചു https://malayalees.ch/india-defeat-west-indies-by-3-runs-lead-series-1-0/ Sat, 23 Jul 2022 05:03:37 +0000 https://malayalees.ch/?p=65279 അവസാന ഓവർ വരെ നീണ്ട ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കും ജയം. വെസ്റ്റ് ഇൻഡീസിനെ മൂന്ന് റൺസിന് ഇന്ത്യ പരാജയപ്പെടുത്തി. 309 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.

ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ആദ്യ ഏകദിനത്തിൽ ഭാഗ്യം ഇന്ത്യയ്‌ക്കൊപ്പം നിന്നു. വെറും 3 റൺസിന് കഷ്ടിച്ചായിരുന്നു ഇന്ത്യൻ ജയം. മറുപടി ബാറ്റിംഗിൽ ഒന്ന് പതറിയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി വിൻഡീസ് ഞെട്ടിച്ചു. അഞ്ചാം ഓവറിൽ ഷായ് ഹോപ്പ് (7) സിറാജിന്റെ പന്തിൽ പുറത്തായി. പിന്നീട് ഷംര ബ്രൂക്‌സും, കെയ്‌ൽ മെയേഴ്‌സും ചേർന്ന് 117 റൺസിന്റെ സെഞ്ച്വറി കൂട്ടുകെട്ട് തീർത്തു. 24-ാം ഓവറിൽ ബ്രൂക്‌സിനെ പവലിയനിലേക്ക് മടക്കി ഷാർദുൽ താക്കൂർ കൂട്ടുകെട്ട് പൊളിച്ചു. 4 ബൗണ്ടറിയും 1 സിക്‌സും അടക്കം 61 പന്തിൽ 46 റൺസാണ് താരം നേടിയത്.

26-ാം ഓവറിൽ താക്കൂർ അപകടകാരിയായ മേയേഴ്സിനെയും പുറത്താക്കി. 68 പന്തിൽ 10 ബൗണ്ടറിയും 1 സിക്‌സും സഹിതം 75 റൺസാണ് മേയേഴ്സ് നേടിയത്. നാലാം വിക്കറ്റിൽ കിംഗിനൊപ്പം ക്യാപ്റ്റൻ നിക്കോളാസ് പൂരൻ (25) 51 റൺസിന്റെ കൂട്ടുകെട്ട് പങ്കിട്ടു. 66 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സും സഹിതം 54 റൺസാണ് കിംഗ് അടിച്ചുകൂട്ടിയത്. എന്നാൽ രണ്ട് വിക്കറ്റ് കൂടി വീണതോടെ വിൻഡീസ് വേഗത കുറഞ്ഞു. അകിൽ ഹൊസൈനും, റൂഥർ ഷെപ്പേർഡും ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചെങ്കിലും സിറാജ് വഴിമുടക്കി.

മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിൽ വെസ്റ്റ് ഇൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസ്. സമർത്ഥമായി ബൗൾ ചെയ്‌ത സിറാജ് 11 റൺസ് മാത്രമാണ് വിട്ടുനൽകിയത്. നേരത്തെ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 308 റൺസെടുത്തു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണർമാരായ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ഒന്നാം വിക്കറ്റിൽ 119 റൺസ് കൂട്ടിച്ചേർത്തു. 18-ാം ഓവറിൽ ഗിൽ റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ട് തകർന്നു. 53 പന്തിൽ 6 ഫോറും 2 സിക്സും സഹിതം 64 റൺസാണ് താരം നേടിയത്. അദ്ദേഹത്തിന്റെ ആദ്യ ഏകദിന അർധ സെഞ്ച്വറിയാണിത്.

രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരുമായി ധവാൻ 94 റൺസിന്റെ കൂട്ടുകെട്ട് പങ്കിട്ടു. 10 ഫോറും 3 സിക്സും സഹിതം 97 റൺസാണ് ധവാൻ നേടിയത്. 57 പന്തുകൾ നേരിട്ട അയ്യർ 54 റൺസെടുത്തു. സൂര്യകുമാർ യാദവ് (14 പന്തിൽ 13), സഞ്ജു സാംസൺ (18 പന്തിൽ 12) എന്നിവരുടെ വിക്കറ്റുകൾ വേഗം വീണു. 39-ാം ഓവറിൽ അകിൽ ഹൊസൈന്റെ പന്തിൽ സൂര്യകുമാർ പുറത്തായപ്പോൾ 43-ാം ഓവറിൽ റൂഥർ ഷെപ്പേർഡിന്റെ പന്തിൽ സാംസൺ എൽബിഡബ്ല്യു ആയി. ദീപക് ഹൂഡയും (32 പന്തിൽ 27) അക്‌സർ പട്ടേലും (21 പന്തിൽ 21) ആറാം വിക്കറ്റിൽ 42 റൺസിന്റെ സുപ്രധാന കൂട്ടുകെട്ടുണ്ടാക്കി. ഷാർദുൽ താക്കൂറും (7) മുഹമ്മദ് സിറാജും (1) പുറത്താകാതെ നിന്നു.

]]>
ഏകദിനങ്ങളില്‍ ഇനി ആവേശം കൂടും; ലോകകപ്പ് യോഗ്യത വേണമെങ്കില്‍ ഇനി സൂപ്പര്‍ ലീഗ് കളിക്കണം https://malayalees.ch/world-cup-super-leauge/ Tue, 28 Jul 2020 04:40:04 +0000 https://malayalees.ch/?p=29163 13 ടീമുകൾ, 150ലേറെ മത്സരങ്ങൾ, ഒരു ചാമ്പ്യൻ എന്ന രീതിയിലാണ് ഏകദിന സൂപ്പർ ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്

ഏകദിന ലോകകപ്പ് യോഗ്യതാ മാനദണ്ഡങ്ങളില്‍ പുതിയ പരീക്ഷണവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). 2023 ഒക്ടോബർ– നവംബർ മാസങ്ങളിലായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിന്റെ യോഗ്യതാ റൗണ്ടെന്ന നിലയിൽ ഐസിസി ഏകദിന സൂപ്പർ ലീഗ് പ്രഖ്യാപിച്ചു. ലോകകപ്പിൽ പങ്കെടുക്കേണ്ട 10 ടീമുകളിൽ എട്ടു ടീമുകളെയാണ് ഇത്തരത്തിൽ ഏകദിന സൂപ്പർ ലീഗിലൂടെ കണ്ടെത്തുക. ഇതിൽ ആതിഥേയരായ ഇന്ത്യയും ഉൾപ്പെടുന്നു.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും അയർലൻഡും തമ്മിൽ ജൂലൈ 30ന് സതാംപ്ടണിൽ ആരംഭിക്കുന്ന ഏകദിന പരമ്പരയോടെയാണ് ലോകകപ്പ് യോഗ്യതയ്ക്കുള്ള ഏകദിന സൂപ്പർ ലീഗ് ആരംഭിക്കുക. ലീഗിന്റെ ബാക്കി വിശദാംശങ്ങൾ പിന്നീട് അറിയിക്കും. മുമ്പേ ആരംഭിക്കേണ്ടിയിരുന്ന സൂപ്പർ ലീഗ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീട്ടുകയായിരുന്നു.

ലോകകപ്പിന്റെ യോഗ്യതാ റൗണ്ടെന്ന നിലയിൽ അടുത്ത മൂന്ന് വർഷം നടക്കുന്ന ഏകദിന മത്സരങ്ങൾ കൂടുതൽ ആവേശകരമാക്കുന്നതാണ് ഇത്തരമൊരു പരീക്ഷണമെന്ന് ഐസിസിയുടെ ഓപ്പറേഷൻസ് ജനറൽ മാനേജർ ജെഫ് അലാർഡിസ് അവകാശപ്പെട്ടു. ടി20 ക്രിക്കറ്റ് കൂടുതൽ ജനകീയമാകുകയും ടെസ്റ്റ് മത്സരങ്ങൾ ക്രിക്കറ്റിന്റെ യഥാർഥ പരീക്ഷണ വേദിയായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഏകദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് ഉൾപ്പെടെയുള്ളവർ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഏകദിന ക്രിക്കറ്റ് കൂടുതൽ ആവേശകരവും ജനകീയവുമാക്കാൻ പുതിയ പരീക്ഷണം. ഏകദിന സൂപ്പർ ലീഗ് യാഥാർഥ്യമാകുന്നതോടെ ഇന്ത്യ– ആസ്ട്രേലിയ മത്സരത്തിന്റെ അതേ പ്രാധാന്യം വെസ്റ്റിൻഡീസ് – സിംബാബ്‍വെ മത്സരത്തിനും ലഭിക്കും.

13 ടീമുകൾ, 150ലേറെ മത്സരങ്ങൾ, ഒരു ചാമ്പ്യൻ എന്ന രീതിയിലാണ് ഏകദിന സൂപ്പർ ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഐസിസിയിൽ സമ്പൂർണ അംഗങ്ങളായ 12 ടീമുകൾക്കൊപ്പം ലോക ക്രിക്കറ്റ് സൂപ്പർ ലീഗിലൂടെ മുന്നേറിയെത്തിയ ഹോളണ്ടും ഏകദിന സൂപ്പർ ലീഗിൽ ഏറ്റുമുട്ടും. 13 ടീമുകളും മൂന്ന് മത്സരങ്ങളടങ്ങിയ നാല് പരമ്പരകൾ സ്വന്തം നാട്ടിലും നാല് പരമ്പരകൾ പുറത്തും കളിക്കുന്ന രീതിയിലാണ് ഏകദിന സൂപ്പർ ലീഗിന്റെ ക്രമീകരണം. ഒരു ടീമിന് 24 മത്സരങ്ങൾ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോലെ ഒരു ടീമിന് ബാക്കി 12 ടീമുകളുമായും മത്സരമുണ്ടാകില്ല. മറിച്ച് ഒരു ടീം ബാക്കി എട്ട് ടീമുകളായാണ് ലീഗ് ഘട്ടത്തിൽ കളിക്കുക. പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്ത് വരുന്ന ടീമുകൾ പരസ്പരം ഏറ്റുമുട്ടണമെന്ന് നിർബന്ധമില്ലെന്ന് ചുരുക്കം.

സൂപ്പർ ലീഗ് ഘട്ടത്തിലെ ഓരോ ജയത്തിനും 10 പോയിന്റ് ലഭിക്കും. ടൈ വന്നാൽ ഇരു ടീമുകൾക്കും അഞ്ച് പോയിന്റ് വീതം പങ്കുവെക്കും. മത്സരം ഉപേക്ഷിക്കേണ്ടി വരികയോ ഫലമില്ലാതെ പോകുകയോ ചെയ്താലും പോയിന്റ് പങ്കുവെക്കും. ആകെ കളിക്കുന്ന എട്ട് പരമ്പരകളിൽ നിന്ന് ലഭിക്കുന്ന പോയിന്റ് ആധാരമാക്കിയാകും റാങ്കിങ് നിശ്ചയിക്കുക. രണ്ടോ അതിലധികമോ ടീമുകൾക്ക് ഒരേ പോയിന്റ് വന്നാൽ വിജയികളെ കണ്ടെത്താൻ മറ്റു മാനദണ്ഡങ്ങളുണ്ട്.

]]>