Onam – malayalees.ch https://malayalees.ch Malayalam Online News Portal Thu, 31 Aug 2023 04:29:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Onam – malayalees.ch https://malayalees.ch 32 32 ഓണാഘോഷ പരിപാടിക്കിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു https://malayalees.ch/young-man-died-after-a-branch-of-a-tree-broke-off-during-onam-celebrations/ Thu, 31 Aug 2023 04:29:52 +0000 https://malayalees.ch/?p=86987 കഴക്കൂട്ടം വെട്ട്‌റോഡ് മാര്‍ക്കറ്റില്‍ ഓണാഘോഷ പരിപാടിക്കിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. വെട്ട്‌റോട് സ്വദേശി വിനേഷ് ആണ് മരിച്ചത്.

പ്രദേശത്തെ ക്ലബ്ബിന്റെ വക ഓണാഘോഷ പരിപാടിക്കിടെ ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. വടംവലിക്കായി ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ സമീപത്തെ മരം ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്. വെട്ടുറോഡ് സ്വദേശി സതീഭവനില്‍ വിനേഷ് (40) ആണ് മരിച്ചത്. നിര്‍മാണ തൊഴിലാളിയാണ്. വിനേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

]]>
ദുബായ് ഫ്രേമിൽ ഊഞ്ഞാലാടുന്ന മാവേലി; ഓണസദ്യയുടെ ചിത്രം പങ്കുവച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ https://malayalees.ch/sheikh-hamdan-posts-photo-of-onam-sadhya/ Wed, 30 Aug 2023 04:48:39 +0000 https://malayalees.ch/?p=86919 ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ. യു കെയിൽ അവധിയാഘോഷിക്കുന്ന ശൈഖ് ഹംദാൻ നാക്കിലയിൽ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇൻസറ്റഗ്രാമിൽ പങ്കുവെച്ചത്. ചിത്രത്തിൽ ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്.(Sheikh Hamdan posts photo of Onam Sadhya)

ഇപ്പോള്‍ യുകെയിലെ അവധിക്കാലം ചെലവഴിക്കുന്ന ശൈഖ് ഹംദാന്‍ അവിടെ ഓണസദ്യയുണ്ടോ എന്ന് അറിയില്ലെങ്കിലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയുള്ള അദ്ദേഹത്തിന്റെ ഓണാശംസകള്‍ പ്രവാസികളുടെ മനം കവര്‍ന്നു. ഇൻസ്റ്റഗ്രമിൽ മാത്രം 160 ലക്ഷം ഫോളോവേഴ്സുള്ള ഭരണാധികാരിയാണ് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂം.

അതേസമയം ദുബായിയുടെ മുഖമുദ്രകളിലൊന്നായ ദുബൈ ഫ്രേമില്‍ ഊഞ്ഞാലാടുന്ന മാവേലിയുടെ വിഡിയോയാണ് ഓണ ദിവസം സോഷ്യല്‍ മീഡിയയില്‍ താരമായത്. ഒരു പരസ്യ കമ്പനിയുടെ ആശയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. മാവേലി തന്റെ രണ്ടാമത്തെ വീട് സന്ദര്‍ശിക്കാന്‍ ദുബായിലെത്തിയെന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ പലരുടെയും വാട്സ്ആപ് സ്റ്റാറ്റസായി മാറിയത്.

]]>
ഓണം പൂജകള്‍ക്കായി ശബരിമല നട തുറന്നു; 31 വരെ ഓണസദ്യ https://malayalees.ch/sabarimala-temple-opens-for-onam-pooja/ Mon, 28 Aug 2023 04:27:06 +0000 https://malayalees.ch/?p=86856 ശബരിമല നട ഓണം പൂജകള്‍ക്കായി ഇന്നലെ വൈകീട്ട് തുറന്നു. അയ്യപ്പ സന്നിധിയില്‍ ഇന്നു മുതല്‍ 31 വരെ ഓണസദ്യ നടക്കും. മേല്‍ശാന്തിയുടെ വകയാണ് ഇന്നത്തെ ഉത്രാട സദ്യ.

നാളെ ദേവസ്വം ജീവനക്കാര്‍ തിരുവോണ സദ്യ ഒരുക്കും. 30 ന് പൊലീസും 31 ന് മാളികപ്പുറം മേല്‍ശാന്തിയും ഓണസദ്യ ഒരുക്കുന്നുണ്ട്.

ദര്‍ശനത്തിന് എത്തുന്ന എല്ലാ ഭക്തര്‍ക്കും ഓണസദ്യ നല്‍കുന്നതിനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. 31 ന് രാത്രി 10 ന് ശബരിമല ക്ഷേത്ര നട അടയ്ക്കും.

നട തുറന്ന ഇന്നലെ ദര്‍ശനത്തിന് ശബരിമലയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്.

]]>
മലയാളികൾ ഉത്രാടപാച്ചിലിൽ; തിരുവോണത്തിനൊരുങ്ങി നാടും നഗരവും https://malayalees.ch/onam-2023-preparations-kerala/ Mon, 28 Aug 2023 04:24:21 +0000 https://malayalees.ch/?p=86853 തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിലേക്ക് മലയാളി കടക്കുന്ന ദിവസം. നാളത്തെ ആഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാകും എല്ലാവരും. ഓണം പ്രമാണിച്ച് വിപണികളെല്ലാം സജീവമാണ്. അത്തം മുതൽ പത്ത് നാൾ നീളുന്ന ഓണം ഒരുക്കത്തിൽ, വിപണി ഏറ്റവും സജീവമാകുന്ന ദിവസമാകും ഇന്ന്. വൈകുന്നേരമാകും ഏറ്റവും തിരക്ക് അനുഭവപ്പെടുക.

ഓണമുണ്ണാനുള്ള എല്ലാ ഒരുക്കളും തേടി കുടുംബസമേതം വിപണിയിലിറങ്ങിയിരിക്കുകയാണ് ആളുകള്‍. വഴിയോരവിപണികളും സജീവമായിത്തന്നെയുണ്ട്. . ഓണം പൊടിപൊടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിന്റെ ഓട്ടം എല്ലായിടത്തും കാണാം.

ഒത്തൊരുമയുടെ ഉത്സവം കൂടിയാണ് ഓണം. കുടുംബസമേതം ഒത്തുകൂടാനും സ്‌നേഹം പങ്കിടാനും കൂടി ഓണം അവസരമൊരുക്കുന്നു. നാളെ തിരുവോണ ദിനം ഒത്തൊരുമയുടെ മഹോത്സവം കൂടിയാകും മലായാളികള്‍ക്ക്.

പതിവ് പോലെ ഇത്തവണയും ഏറ്റവും സജീവമായത് വസ്ത്ര വിപണിയാണ്. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കച്ചവടം വൻകിട വസ്ത്രശാലകളിലും, തെരുവോരങ്ങളിലും ഒരുപോലെ നടക്കുന്നുണ്ട്.
ഉത്തരേന്ത്യൻ കച്ചവടക്കാരാണ് വസ്ത്രങ്ങളുമായി തിരത്തുകളിൽ സജീവമായത്. വിലക്കുറവിൽ വസ്ത്രങ്ങൾ ലഭിക്കുമെന്നതിനാൽ സാധാരണക്കാർക്ക് ഇത്തരം കച്ചവടങ്ങൾ ആശ്വാസമാണ്. വസ്ത്രം കഴിഞ്ഞാൽ ഏറ്റവും തിരക്ക് പച്ചക്കറി വിപണിയിലാണ്. ഹോർട്ടികോർപ്പിന്റെ ശാലകൾ ജനങ്ങൾക്ക് ആശ്വാസം പകരുന്നുണ്ട്. അച്ചാർ തയ്യാറാക്കാനുള്ള നാരാങ്ങയും നെല്ലിക്കയും കിലോയ്ക്ക് 60 – 80 രൂപ നിരക്കിലെത്തി. മാങ്ങയ്ക്ക് നൂറ് രൂപ വരെ കിലോയ്ക്ക് വിലയുണ്ട്. ഇന്നലെ മുതലാണ് പൂ വിപണി കൂടുതൽ ഉഷാറായത്. ബന്ദി പൂക്കൾ കിലോയ്ക്ക് 70രൂപയ്ക്ക് ലഭിക്കുമ്പോൾ, റോസാ പൂക്കൾക്ക് വില 400ലെത്തി. പൂക്കളുടെ വില താങ്ങാൻ കഴിയാത്തവർക്കായി വിവിധ കളർ പൊടികളും വിപണിയിലിറക്കിയിട്ടുണ്ട്.

]]>
സർക്കാർ ജീവനക്കാർക്ക് സന്തോഷ വാര്‍ത്ത; ഓണം ബോണസും അഡ്വാൻസും പ്രഖ്യാപിച്ചു https://malayalees.ch/kerala-government-announced-onam-bonus-and-advance-to-government-employees-nbu-rzdob7/ Tue, 15 Aug 2023 05:34:02 +0000 https://malayalees.ch/?p=86171 തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപ നൽകുമെന്നും മന്ത്രി അറിയിച്ചു. 

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം – കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപയാണ്. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ – സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തും.

]]>
ഓണത്തിന് നാട്ടിലെത്താൻ ഇത്തവണയും മലയാളികൾക്ക് ചിലവേറും; അമിത നിരക്ക് ഈടാക്കി സ്വകാര്യ ബസ് ലോബി https://malayalees.ch/private-bus-loby-doubles-ticket-rate/ Fri, 11 Aug 2023 05:04:37 +0000 https://malayalees.ch/?p=85984 ഓണത്തിന് നാട്ടിലെത്താൻ ഇത്തവണയും മലയാളികൾക്ക് ചിലവേറും. ഓണം സ്‌പെഷ്യലായി 8 ട്രെയിനുകൾ അനുവദിച്ചെങ്കിലും യാത്രാ ദുരിതത്തിന് പരിഹാരമാകില്ല. അവസരം മുതലെടുത്ത് അമിത നിരക്ക് ഈടാക്കുകയാണ് സ്വകാര്യ ബസ് ലോബി.

വിവിധ സംസ്ഥാനങ്ങളിലായി ജോലി ചെയ്യുന്ന മലയാളികൾക്ക് ആശ്രയം ദീർഘ ദൂര ട്രെയിൻ സർവീസുകളാണ്. എന്നാൽ ടിക്കറ്റുകൾ മാസങ്ങൾക്ക് മുമ്പേ തീർന്നു. ആഗസ്റ്റ് 24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ട്രെയിനിൽ നാട്ടിലെത്തണമെങ്കിൽ അതിക സർവീസുകൾ ഇനിയും അനുവദിക്കണം. ഇതുവരെ അനുവദിച്ച 8 ട്രെയിനുകൾ ചെന്നൈയിലെയും ബംഗ്ലൂരുവിലെയും വേളാങ്കണ്ണിയിലെയും മലയാളികൾക്കാണ് അൽപമെങ്കിലും ആശ്വാസമാകുക.

സ്വകാര്യ ബസിനെ ആശ്രയിച്ചാലും കൈ പൊള്ളും. ആയിരത്തി അഞ്ഞൂറ് മുതൽ രണ്ടായിരം വരെ ആയിരുന്ന ടിക്കറ്റ് നിരക്ക് മൂവായിരത്തിന് മുകളിലെത്തി.
കെഎസ്ആർടിസി കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിച്ചാൽ പ്രതിസന്ധി ഒരു പരുതി വരെ മറികടക്കാനാകും.

സ്‌പെഷ്യൽ ട്രെയിനുകൾ ഒടുവിൽ അനുവദിച്ച് തത്കാൽ ടിക്കറ്റ് വഴിയുള്ള അമിത വരുമാനമാണ് റെയിൽവേ ലക്ഷ്യം വെക്കുന്നത്. ഈ യാത്രാ ദുരിതത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകളാണ് മറുപടി പറയേണ്ടത്.

]]>
ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ https://malayalees.ch/onam-celebrations-from-august-27-to-september-2/ Thu, 06 Jul 2023 04:52:23 +0000 https://malayalees.ch/?p=83925 ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികള്‍ നടക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി പരിപാടികള്‍ ആസുത്രണം ചെയ്ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഓണാഘോഷം സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന് പുറത്തു നിന്നുള്ളവരെ ആകര്‍ഷിക്കുന്ന രീതിയില്‍ സംസ്ഥാനതല പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് ഘോഷയാത്ര സംഘടിപ്പിക്കണം. വകുപ്പുകള്‍ ഫ്ലോട്ടുകള്‍ തയ്യാറാക്കി അവതരിപ്പിക്കണം. ഓണം മാര്‍ക്കറ്റുകള്‍ ഉണ്ടാകണം.

പ്രത്യേകം പച്ചക്കറി ചന്തകള്‍ ആരംഭിക്കണം. കുടുംബശ്രീ ചന്തകള്‍ സംഘടിപ്പിക്കണം. പച്ചക്കറി ഉള്‍പ്പെടെയുള്ള സാധാന സാമഗ്രികള്‍ പരമാവധി വിലകുറച്ച് നല്‍കാനാവണം. വട്ടവട, കാന്തലൂര്‍, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള പച്ചക്കറി വിഭവങ്ങള്‍ കര്‍ഷകരില്‍ നിന്ന് സമാഹരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിൽ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാത്ത പച്ചക്കറികൾ അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്നും കര്‍ഷക കൂട്ടായ്മകളില്‍ നിന്നും ഗുണനിലവാരം ഉറപ്പു വരുത്തി നേരിട്ട് സംഭരിച്ച് വിതരണം ചെയ്യണം. പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് പരിശോധന നടത്തണം.

കലാ-സാംസ്കാരിക പരിപാടികളില്‍ കഴിവുറ്റ പ്രതിഭകളെ അണിനിരത്താനാകണം. ഒരാഴ്ച ദീപാലങ്കാരം നടത്തും. വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഏര്‍പ്പെടുത്താന്‍ ടൂറിസം വകുപ്പ് മുന്‍കൈ എടുക്കണം. ഓണാഘോഷം വിപുലവും ആകര്‍ഷകവുമായി സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേകം യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

]]>
ലഹരി ഒഴുകിയ ഓണക്കാലം; കഴിഞ്ഞ 4 ദിവസം സംസ്ഥാനത്തു രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകൾ https://malayalees.ch/652-drug-cases-registered-onam-days/ Sat, 10 Sep 2022 04:39:07 +0000 https://malayalees.ch/?p=67859 കഴിഞ്ഞ 4 ദിവസം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകളെന്ന് റിപ്പോർട്ട്. എറണാകുളത്തും, തൃശൂരുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ തിങ്കൾ മുതൽ വ്യാഴം വരെയുള്ള കണക്കാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. 775 കിലോഗ്രാം കഞ്ചാവാണ് പലരിൽ നിന്നായി പിടിച്ചെടുത്തത്. വലിയ എം.ഡി.എം.എ വേട്ട നടന്നതും ഈ ദിവസങ്ങളിൽ തന്നെയാണ്. നാല് ദിവസത്തിനിടയിൽ പിടിച്ചത് ഒന്നര കിലോ എംഡിഎംഎ ആണ്.

സംസ്ഥാനത്തേക്കു എംഡിഎംഎ എത്തുന്നത് വർധിച്ചുവെന്നു കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പിടിച്ചവയിൽ ബ്രൗൺഷുഗറും,ഹെറോയിനും, എൽഎസ്ഡി സ്റ്റാമ്പും ഉൾപ്പെടും. അനധികൃതമായി കടത്താൻ ശ്രമിച്ച 490 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തിട്ടുണ്ട്. 2886 അബ്കാരി കേസുകളാണ് രജിസ്റ്റർ ചെയ്തത്.

]]>
ആശാഭവനിലെ കുട്ടികൾക്കായി സദ്യ വിളമ്പി കത്തോലിക്ക ബാവ https://malayalees.ch/catholica-bava-onam-celebration/ Fri, 09 Sep 2022 09:54:47 +0000 https://malayalees.ch/?p=67814 മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുവല്ലയിലെ ആശാഭവനിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ചു. കാതോലിക്കാ ബാവയുടെ ആശാഭവൻ സന്ദർശനത്തിന്റെ ഭാഗമായാണ് ആശാഭവൻ ഭാരവാഹികൾ ഓണാഘോഷം ഒരുക്കിയത്. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം കാതോലിക്ക ബാവ നിർവഹിച്ചു.

കുട്ടികളോടൊപ്പം കാതോലിക്കാ ബാവ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുകയും അവരോടൊപ്പം ചേർന്ന് പൂക്കളവും സദ്യയും ഒരുക്കുകയും ചെയ്തു. ആശാഭവൻ അംഗങ്ങളുടെ കലാപ്രകടനങ്ങളും ഓണാഘോഷത്തോടനുബന്ധിച്ച് നടന്നു.

കാതോലിക്കാ ബാവയുടെ ‘സഹോദരൻ’ പദ്ധതിയുടെ ഭാഗമായി നിരാലംബരായ അനേകർക്ക് സൗജന്യ ചികിത്സാ സഹായം, ഭവന നിർമ്മാണം, നിർധനരായ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായങ്ങൾ എന്നിവ സമൂഹത്തിന് ഏറെ പ്രയോജനകരമാണെന്നും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് മലങ്കര ഓർത്തഡോക്‌സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. കെയർ ആൻഡ് ഷെയർ ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴ, വാഹിദ് മാവുങ്കൽ, ആശാ ഭവൻ മദർ എലിസബത്ത് സിസ്റ്റർ, മറ്റ് ആശാഭവൻ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുട്ടി വിളക്കേഴം ചടങ്ങിൽ മുഖ്യ സന്ദേശം നൽകി.

]]>
കൊച്ചിയിലെ സർക്കാർ ഓണാഘോഷത്തിന് തുടക്കമായി https://malayalees.ch/kochi-government-onam-start/ Wed, 07 Sep 2022 04:13:16 +0000 https://malayalees.ch/?p=67715 കൊച്ചിയിലെ സർക്കാർ ഓണാഘോഷത്തിന് തുടക്കമായി. ആദ്യദിനം സംഗീത സംവിധായകനും, ഗായകനുമായ അൽഫോൺസ് ജോസഫിന്റെ സംഗീത നിശ അടക്കമാണ് ഒരുക്കിയിരുന്നത്. ലാവണ്യം 2022 എന്ന് പേരിട്ടിരിക്കുന്ന ജില്ലാതല ഓണാഘോഷം ഈമാസം പന്ത്രണ്ട് വരെയാണ്.

എറണാകുളം ജില്ലാ ഭരണക്കൂടവും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉത്ഘാടനത്തിന് മുൻപ് തുമ്പപൂ എറണാകുളത്തിന്റെ ഓണപ്പാട്ടും കലാവിരുന്നും.

കൊവിഡ് മഹാമാരി കാലത്തിന്റെ പ്രയാസങ്ങൾ മാറുന്ന സമയത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി, വിനോദ സഞ്ചാര മേഖലയ്ക്കും ഉണർവ് നൽകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ദർബാർ ഹാൾ ഓപ്പൺ എയർ തിയറ്റർ അടക്കം പത്ത് വേദികളിലാണ് കലാപരിപാടികൾ.

സംഗീത സംവിധായകനും, ഗായകനുമായ അൽഫോൻസ് ജോസഫ് ഒരുക്കിയ സംഗീത പരിപാടിയായിരുന്നു ആദ്യ ദിവസത്തെ പ്രധാന ആകർഷണം. അൽഫോൺസ് താൻ ആലപിച്ച പൊന്നിയൻ സെൽവനിലെ ഗാനം ആദ്യമായി കൊച്ചിയിലെ വേദിയിൽ പാടി.

അതേസമയം, സംസ്ഥാനത്ത് ഇത്തവണ ഓണക്കാലം മഴജാഗ്രതയിലാണ്. ഉത്രാടദിനമായ ഇന്ന് അതിതീവ്ര മഴയ്ക്കാണ് സാധ്യത. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണുള്ളത്. തിരുവോണദിനമായ നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ചും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തമാകും.

കോമറിൻ മേഖലയിലെ ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. ഒപ്പം ബംഗാൾ ഉൾക്കടലിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രതവേണമെന്നാണ് അറിയിപ്പ്.

വൈദ്യുതി വകുപ്പിൻറെ ഒൻപത് ജില്ലകളിൽ റെഡ് അലേർട്ട് തുടരുന്നു. കടലിൽ കാറ്റിനും മോശം കാലവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൂന്ന് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

]]>