onam market – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Aug 2020 06:42:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png onam market – malayalees.ch https://malayalees.ch 32 32 2000 ഓണസമൃദ്ധി ചന്തകള്‍ക്ക് തുടക്കം; കോവിഡ് മാനദണ്ഡം പാലിച്ച് വിപണികള്‍ https://malayalees.ch/horticop-onam-market-begins/ Thu, 27 Aug 2020 06:42:20 +0000 https://malayalees.ch/?p=30906 ഹോര്‍ട്ടികോര്‍പ്പിന്‍റെയും കൃഷിവകുപ്പിന്‍റെയും വിഎഫ്പിസികെയുടെയും നേതൃത്വത്തിലാണ് ഓണ സമൃദ്ധി ചന്തകള്‍ ഒരുക്കിയിരിക്കുന്നത്

ഹോർട്ടികോർപിന്‍റെ 2000 ഓണസമൃദ്ധി ചന്തകൾക്ക് തുടക്കമായി. ഓണം വീട്ടിലിരുന്ന് തന്നെ ആഘോഷിക്കുന്നതിനുളള സൗകര്യങ്ങളാണ് സർക്കാർ ഒരുക്കുന്നതെന്ന് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ മാസം 30 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക

ഹോര്‍ട്ടികോര്‍പ്പിന്‍റെയും കൃഷിവകുപ്പിന്‍റെയും വിഎഫ്പിസികെയുടെയും നേതൃത്വത്തിലാണ് ഓണ സമൃദ്ധി ചന്തകള്‍ ഒരുക്കിയിരിക്കുന്നത്. പ്രാദേശിക കര്‍ഷകരില്‍ നിന്നും സംഭരിച്ച പച്ചക്കറികളാണ് വിപണനം നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിപണിയുടെ പ്രവർത്തനം. ഓണചന്തകളുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ഈ മാസം 30 വരെയാണ് ഓണചന്തകളുടെ പ്രവർത്തനം. ഹോര്‍ടികോര്‍പ്പിന്‍റെ കോഴിക്കോട് ജില്ലയിലെ അഞ്ച് പുതിയ ഔട്ട്‌ലെറ്റുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

]]>
ചാഞ്ചാടിയാടി സ്വര്‍ണവില; ഉണര്‍ന്ന് ഓണവിപണി https://malayalees.ch/consumer-markets-all-set-for-onam-season/ Thu, 27 Aug 2020 06:33:31 +0000 https://malayalees.ch/?p=30897 സർവകാല റെക്കോർഡ് മറികടക്കുന്ന പ്രവണത കൂടിയതോടെ കോവിഡ് കാല കമ്പോളത്തിൽ നേരിയ ആശങ്കയായിരുന്നു

സ്വർണ വിലയിൽ ഇടിവും ചാഞ്ചാട്ടവും തുടരുമ്പോൾ ഓണ വിപണിയിൽ ഉണർവുണ്ടാകുന്നതായി വ്യാപാരികൾ. സർവകാല റെക്കോർഡ് മറികടക്കുന്ന പ്രവണത കൂടിയതോടെ കോവിഡ് കാല കമ്പോളത്തിൽ നേരിയ ആശങ്കയായിരുന്നു. എന്നാൽ വിലക്കുകളിൽ ഇളവ് പ്രകടമായതോടെ വിപണി ഉണരുന്ന സൂചനകളാണ്.

ആഗസ്ത് 7ന് 5250,42000 എന്ന റിക്കാർഡ് സ്വർണ വിലയിൽ നിന്നും 500 രൂപ ഗ്രാമിനും പവന് 4000 രൂപയും കഴിഞ്ഞ 20 ദിവസത്തിനിടെ കുറവ് രേഖപ്പെടുത്തി. 4750 രൂപ ഗ്രാമിനും 38000 പവനും വിലയായി ചാഞ്ചാട്ടം തുടരുകയാണ്. രൂപ കരുത്തായി 74.38 ലെത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിൽ 2081 ഡോളറിൽ നിന്നും 1920 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. 161 ഡോളറിന്‍റെ കുറവാണ് ഉണ്ടായത്..8 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. ഡോളർ കരുത്ത് നേടിയതും യു എസ്, ചൈന ചർച്ചകളുടെ ശുഭ സൂചന, സാമ്പത്തിക ഉത്തേജന പാക്കേജ് ഫലമുളവാക്കൽ തുടങ്ങിയ കാരണങ്ങളാൽ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്.

1900 ഡോളർ വിലനിലവാരത്തിൽ നിന്നും താഴോട്ട് പോയാൽ വില ഇനിയും കറഞ്ഞേക്കാം. ചാഞ്ചാട്ടം തുടർന്നാൽ 1930, 1940 ഡോളറായി വർദ്ധിക്കുകയും ചെയ്യാം. വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. 26.27 ഡോളർ. ഇപ്പോൾ സംസ്ഥാനത്ത് ഓണവിപണിയിൽ ചലനങ്ങളുണ്ട്. രാത്രി 9 മണി വരെ പ്രവർത്തിക്കാമെന്ന അനുമതി വിപണിക്ക് ഗുണകരമാണ്.

]]>
ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍; ഓണച്ചന്തകള്‍ ആഗസ്ത് 21 മുതല്‍ https://malayalees.ch/onam-kit-distribution-tomorrow/ Wed, 12 Aug 2020 05:28:35 +0000 https://malayalees.ch/?p=30059 ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിന് ഉണ്ടായ ബുദ്ധിമുട്ടുകള്‍ തരണംചെയ്താണ് കിറ്റുകള്‍ തയ്യാറാക്കുന്ന ജോലികള്‍ നടന്നുവരുന്നത്.

ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചാണ് വിതരണം നടത്തുന്നത്.

ആദ്യഘട്ടത്തില്‍ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തില്‍പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്കാണ്. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക്. ആഗസ്റ്റ് 13, 14, 16 തിയതികളില്‍ അന്ത്യോദയ വിഭാഗത്തിനുള്ള (മഞ്ഞ കാര്‍ഡുകള്‍ക്ക്) വിതരണം ചെയ്യും. തുടര്‍ന്ന് 19, 20, 21, 22 തിയതികളിലായി മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (പിങ്ക് കാര്‍ഡുകള്‍ക്ക്) കിറ്റുകള്‍ വിതരണം ചെയ്യും. ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളമുള്ള കുടുംബങ്ങള്‍ക്കുള്ള (നീല, വെള്ള കാര്‍ഡുകള്‍ക്ക്) കിറ്റുകളുടെ വിതരണവും നടക്കും. ഇതുകൂടാതെ ഓണം ചന്തകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആഗസ്ത് 21 മുതല്‍ 10 ദിവസത്തേയ്ക്ക് നടത്തും.

റേഷന്‍ കാര്‍ഡുടമകള്‍ ജൂലൈ മാസത്തില്‍ ഏത് കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് പ്രസ്തുത കടയില്‍ നിന്നും ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായിരിക്കും. ഇതുകൂടാതെ റേഷന്‍ കടകളില്‍ നിന്നും കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചുവന്നിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം സ്പെഷ്യല്‍ അരിയുടെ വിതരണവും ആഗസ്ത് 13-ാം തിയതി മുതല്‍ ആരംഭിക്കും.

]]>