onam celebration – malayalees.ch https://malayalees.ch Malayalam Online News Portal Thu, 05 Oct 2023 09:10:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png onam celebration – malayalees.ch https://malayalees.ch 32 32 ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു https://malayalees.ch/edapalayam-bahrain-chapter-organized-the-onam-celebration/ Thu, 05 Oct 2023 09:09:57 +0000 https://malayalees.ch/?p=88930 മനാമ, ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണം പൊന്നോണം എന്ന പേരിൽ അദ്‌ലിയ സെഞ്ച്വറി ഇൻറർനാഷണൽ റസ്റ്റോറൻറ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡൻറ് ശ്രീ ദേവദാസ് കുന്നത്ത് മുഖ്യാതിഥിയായി.

ഇടപ്പാളയം ബഹറിൻ ചാപ്റ്റർ പ്രസിഡൻറ് ശ്രീ ഫൈസൽ അനോടിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ രഘുനാഥ് സ്വാഗതവും ട്രഷറർ ശ്രീ: രാമചന്ദ്രൻ പോട്ടൂർ ആശംസയും നേർന്നു.

രക്ഷാധികാരിയും ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ രാജേഷ് നമ്പ്യാർ, മറ്റു രക്ഷാധികാരികളായ ശ്രീ ഷാനവാസ് പുത്തൻവീട്ടിൽ, ശ്രീമതി: പാർവതി ദേവദാസ് ശ്രീ എ.വി ബാലകൃഷ്ണൻ എന്നിവർ ഓണസന്ദേശവും നൽകി.

പ്രോഗ്രാം കോഡിനേറ്റർ ശ്രീ ഷാഹുൽ കാലടി നന്ദിയും രേഖപ്പെടുത്തി.
ഇടപ്പാളയം കുടുംബാംഗങ്ങളുടെ കലാ കായിക പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന് മാറ്റ് കൂട്ടി.പ്രോഗ്രാം കൺവീനർ ശ്രീ: പ്രതീഷ് പുത്തൻകോട്, ജോയിന്റ് കൺവീനർ ശ്രീമതി ഗ്രീഷ്മ വിജയൻ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.

]]>
ദമ്മാമിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മ പനോരമ ഓണാഘോഷം സംഘടിപ്പിച്ചു https://malayalees.ch/dammam-pathanamthitta-onam-celebration/ Wed, 04 Oct 2023 10:43:52 +0000 https://malayalees.ch/?p=88884 ദമ്മാമിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മ പനോരമ ഓണാഘോഷം സംഘടിപ്പിച്ചു. ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ലോക കേരള സഭാംഗം ആൽബിൻ ജോസഫ് ഓണ സന്ദേശം നൽകി. പനോരമ പ്രസിഡണ്ട് അനിൽ മാത്യു അധ്യക്ഷത വഹിച്ച പരിപാടിയിൽ റോയി കുഴിക്കാല, സുബൈർ ഉദിനൂർ, ബിനു മരുതിക്കൻ, ബിനു പി ബേബി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടുടെയും മുതിർന്നവരുടെയും ഭാരതനാട്യം, നാടൻ നൃത്തം, സിനിമാറ്റിക് നൃത്തം, തിരുവാതിര, ഗാനമേള തുടങ്ങി വിവിധ കലാ പരിപാടികളും അരങ്ങേറി.

ബേബിച്ചൻ ഇലന്തൂർ, തോമസ് മാത്യു, ജേക്കബ് പാറക്കൽ, മോൻസി ചെറിയാൻ, മാത്യു ജോൺ, വിനോദ് കുമാർ, എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ഗോപകുമാർ നന്ദിയും പറഞ്ഞു.

]]>
ഇന്ന് അത്തം; പൂവിളികളുമായി ഒരോണക്കാലം കൂടി… https://malayalees.ch/onam-celebration-begin/ Sat, 22 Aug 2020 05:21:03 +0000 https://malayalees.ch/?p=30651 മഹാമാരിക്കാലത്തും ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍; കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയില്ല

മലയാളിക്കിന്ന് അത്തം. ഇനിയുള്ള പത്ത് നാൾ മഹാമാരിക്കാലത്തെ തിരുവോണത്തിനായുള്ള കാത്തിരിപ്പ്. പതിവുകാലത്തെ ആഘോഷങ്ങളില്ലാതെയാണ് ഇക്കുറി ഓണമെത്തുന്നത്.

എപ്പോഴും നമ്മൾ പറയും ഗൃഹാതുരതയുടെ ഓർമ്മയുണർത്തുന്ന ഓണക്കാലത്തെ കുറിച്ച്. ഇത്തവണ അത് വെറും പറച്ചിൽ മാത്രമല്ല. വീട്ടിലേക്കൊതുങ്ങുകയാണ് ഈ ഓണക്കാലം. ഓർമ്മകളിലെ ഓണത്തിന് വിട നൽകി. പൂ തേടി പറമ്പിലും തൊടിയിലും കൂട്ടംകൂടിയലയുന്ന കുട്ടിക്കാലത്തിന്‍റെ കാഴ്ച നഷ്ടമാകുന്ന ഓണം. കുഞ്ഞി കൈകൾ പൂ തേടുന്നത് വീട്ടുമുറ്റത്തെ ചെടികളിൽ മാത്രമാകുന്നു. പതിവ് പോലെ തുമ്പയും മുക്കുറ്റിയും കൃഷ്ണകിരീടവും ചെമ്പരത്തിയുമെല്ലാം കോവിഡൊന്നുമില്ലാതെ പൂത്ത് നില്‍പ്പുണ്ട്.

മാവേലി മന്നൻ ഭരിച്ചിരുന്ന സമത്വസുന്ദരമായ കാലത്തിന്‍റെ ഓർമ്മയിൽ മുറ്റത്തും ഉമ്മറത്തും പൂക്കളങ്ങൾ നിറയും. ഏത് മഹാമാരിക്കാലത്തും ഇതെല്ലാമാണ് നാളേക്കുള്ള പ്രതീക്ഷ. ആശങ്കപ്പെടുത്തുന്ന കോവിഡ് രോഗം മുന്നിലുണ്ടെങ്കിലും ഇനി പത്ത് നാള്‍ പൂക്കളം തീര്‍ക്കുന്ന മനോഹാരിത പോലെ നല്ല നാളെയ്ക്കായുള്ള കാത്തിരിപ്പാണ്.

ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന അത്തം ഘോഷയാത്രയില്ലാതെ കടന്നുപോകുകയാണ് ഇത്തവണ തൃപ്പൂണിത്തുറ നഗരം. കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കുറി ഘോഷയാത്ര വേണ്ടെന്ന് വച്ചത്. എങ്കിലും ഇന്ന് രാവിലെ 9 ന് തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ബോയ്‌സ് സ്‌കൂള്‍ മൈതാനിയില്‍ അത്തപ്പതാക ഉയര്‍ത്തും. എം സ്വരാജ് എംഎല്‍എയാണ് അത്തപ്പതാക ഉയര്‍ത്തുക. ഹില്‍പ്പാലസില്‍ കൊച്ചി രാജകുടുംബാംഗങ്ങളില്‍ നിന്ന് ഇന്നലെ നഗരസഭാ അധികൃതര്‍ അത്തപ്പതാക ഏറ്റുവാങ്ങിയിരുന്നു.

]]>