Ommen Chandy – malayalees.ch https://malayalees.ch Malayalam Online News Portal Thu, 14 Sep 2023 04:31:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ommen Chandy – malayalees.ch https://malayalees.ch 32 32 കഴിഞ്ഞത് കഴിഞ്ഞു; സോളാറിലെ സിബിഐ റിപ്പോര്‍ട്ടില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മന്‍ https://malayalees.ch/no-investigation-into-cbi-report-on-solar-rape-case-says-chandy-oommen/ Thu, 14 Sep 2023 04:31:52 +0000 https://malayalees.ch/?p=87701 സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചന കേസില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തന്റെ പിതാവിനെ ഉപദ്രവിച്ചവരോട് തന്റെ നയം അനുരഞ്ജനമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സോളാര്‍ കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ടില്‍ ഇനിയൊരു അന്വേഷണവും വേണ്ട. കഴിഞ്ഞത് കഴിഞ്ഞു. പൊതുപണത്തില്‍ നിന്ന് കോടികള്‍ മുടക്കി ഇനിയൊരു അന്വേഷണം വേണ്ട. ടി ജി നന്ദകുമാറിന്റെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. സത്യപ്രതിജ്ഞാ ദിവസം സോളാറില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നത് ആദരവായി കാണുന്നുവെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാരിലെ രണ്ട് ആഭ്യന്തര മന്ത്രിമാര്‍ മുഖ്യമന്ത്രിമാരാകാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് ഉമ്മന്‍ചാണ്ടി തേജോവധത്തിന് ഇരയായതെന്നാണ് ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിനുപിന്നാലെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ നിന്ന് ആരും അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. കോണ്‍ഗ്രസിലും മുന്നണിയിലും ഭിന്നത ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

]]>
ഉമ്മൻ ചാണ്ടിയുടെ സ്തൂതം അടിച്ചുതകർത്തതിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു https://malayalees.ch/oommen-chandy-statue-police-investigation/ Thu, 17 Aug 2023 05:01:34 +0000 https://malayalees.ch/?p=86302 തിരുവനന്തപുരം നെയ്യാറ്റിൻകരക്ക് സമീപം പൊൻവിളയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചുതകർത്തതിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചാണ്പൊലീസ് അന്വേഷണം നടത്തുന്നത്. സ്തൂപം അടിച്ചു തകർത്തതിന് പിന്നിൽ ആരാണ് എന്ന് വ്യക്തമായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് സ്ഥാപിച്ച സ്തൂപം ഇന്നലെ വൈകിട്ടാണ് തകർത്ത നിലയിൽ കാണപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, ആരോപണം നിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി.

]]>
പരാതികളും പ്രാർത്ഥനകളുമായി ഉമ്മൻചാണ്ടിയെ കാണാൻ ജനപ്രവാഹം; കല്ലറയ്ക്ക് മുന്നിൽ നിവേദനങ്ങൾ നിറയുന്നു https://malayalees.ch/people-puts-letters-as-prayer-in-front-of-oommen-chandy-s-tomb-kgn-rywc0o/ Sat, 05 Aug 2023 05:41:14 +0000 https://malayalees.ch/?p=85666 കോട്ടയം: ആൾക്കൂട്ടത്തിന് നടുവിൽ ജീവിച്ച ഉമ്മൻചാണ്ടിയെ മരണത്തിനപ്പുറവും അമരനായി കാണുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ. ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ നിന്ന് മടങ്ങി 16 ദിവസങ്ങൾ പിന്നിട്ടപ്പോഴും പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്ക് ഒരു തീർഥയാത്ര പോലെ എത്തുന്നവർ നിരവധിയാണ്. വലിയൊരു വിഭാഗം ഉമ്മൻചാണ്ടിയെ ദൈവതുല്യനായി കൂടി കണ്ടു തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധി മുതൽ ലോട്ടറി അടിച്ചത് വരെ ഉമ്മൻചാണ്ടിയോട് പ്രാർത്ഥിച്ചതിന്റെ ഫലമെന്നാണ് പലരും വിശ്വസിക്കുന്നത്.

ജീവിതത്തിലെ പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കുമുള്ള പരിഹാരം തേടി ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കു ചുറ്റും നിവേദനങ്ങൾ നിറയുന്ന സ്ഥിതിയാണ്. മക്കളുടെ പഠനവും വിവാഹവും നടക്കാനുള്ള അപേക്ഷകൾ മുതൽ കടബാധ്യതയിൽ നിന്ന് കരകയറ്റണമെന്ന് അഭ്യർഥിച്ചുള്ള പ്രാർഥനകൾ വരെ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ ഖബറിനു ചുറ്റും കാണാം.

People puts letters as prayer in front of oommen chandy's tomb kgn

ജീവിച്ചിരുന്ന കാലത്ത് അസാധാരണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന മധ്യസ്ഥനായിരുന്നു സാധാരണക്കാർക്ക് ഉമ്മൻചാണ്ടി. മരണത്തിനിപ്പുറം ദൈവത്തിന്റെ സ്വന്തം മധ്യസ്ഥന്റെ സ്ഥാനമാണ് സ്നേഹിക്കുന്നവരുടെ മനസിൽ ഉമ്മൻചാണ്ടിയ്ക്കെന്ന് ഈ കാഴ്ചകൾ സാക്ഷ്യം പറയും. രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പോലും ഉമ്മൻചാണ്ടിക്ക് മുന്നിൽ നടത്തിയ പ്രാർഥന കൊണ്ടെന്ന് വിശ്വസിക്കുന്നവർ പുതുപ്പള്ളിയിലുണ്ട്.

കൊല്ലം മാടൻ നടയിലെ വാടക വീട്ടിൽ നിന്ന് മൂന്നാം തവണ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ ഖബറിടത്തിൽ പ്രാർഥനയ്ക്ക് എത്തിയ അമ്പിളിക്ക് താമസിക്കാൻ സ്വന്തമായൊരു വീടു കിട്ടണമെന്നായിരുന്നു അപേക്ഷ. അതും ഖബറിടത്തിൽ അർപ്പിച്ചു. മുഖ്യമന്ത്രിയായിരിക്കെ മക്കളിലൊരാളുടെ ചികിത്സയ്ക്ക് ഉമ്മൻചാണ്ടിയുടെ സഹായം കിട്ടിയിട്ടുണ്ടെന്ന് അമ്പിളി പറയുന്നു. നിത്യതയിലേക്ക് മടങ്ങിയെങ്കിലും പ്രിയ നേതാവിന്റെ ഖബറിടത്തിലെ പ്രാർഥനയ്ക്ക് ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അമ്പിളി. ഇതിനു മുമ്പ് രണ്ടു തവണയും പുതുപ്പള്ളിയിലെ ഖബറിൽ എത്തി പ്രാർഥിച്ചു മടങ്ങും വഴി എടുത്ത ലോട്ടറി ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനമടിച്ചത് ഉമ്മൻചാണ്ടിയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് അമ്പിളിയുടെ വിശ്വാസം.

]]>
‘ഉമ്മൻ ചാണ്ടി സാർ…’ ഇന്ന് ഈ മനുഷ്യന്റെ ഫോട്ടോയിട്ടില്ലെങ്കിൽ രാഷ്ട്രിയമായ നെറികേടാവും; ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി https://malayalees.ch/hareesh-peradi-facebook-post-about-oommen-chandy/ Thu, 29 Dec 2022 04:12:40 +0000 https://malayalees.ch/?p=73565 സോളാര്‍ പീഡന കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള സി ബി ഐയുടെ ക്ലീൻ ചിറ്റിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഹരീഷ് പേരടി. ഇന്ന് ഈ മനുഷ്യന്റെ ഫോട്ടോയിട്ടില്ലെങ്കിൽ അത് രാഷ്ട്രിയമായ നെറികേടാവും എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്റിൽ ഉമ്മൻ ചാണ്ടി പൂർണ ആരോഗ്യവാനായി തിരിച്ചുവരുന്നതിനായി ആശംസിക്കുന്നെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘ഇന്ന് ഈ മനുഷ്യന്റെ ഫോട്ടോയിട്ടില്ലെങ്കിൽ അത് രാഷ്ട്രിയമായ നെറികേടാവും…ഉമ്മൻ ചാണ്ടി സാർ…പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരിക’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

അതേസമയം, അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതരായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്നും ഉമ്മൻ‌ചാണ്ടി പറഞ്ഞു.

അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ല. സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളതെന്നും മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്നും ഉമ്മൻചാണ്ടി വിവരിച്ചു.

]]>
ബക്രീദിന് ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് ഉമ്മൻ ചാണ്ടി https://malayalees.ch/covid-restriction-for-bakrid-in-kerala-ommen-chandy/ Mon, 19 Jul 2021 07:53:10 +0000 https://malayalees.ch/?p=46952 ബക്രീദിന് ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഉമ്മൻ ചാണ്ടി.ബക്രീദ് ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. നൽകിയ ഇളവുകൾ ആരും ദുരുപയോ​ഗം ചെയ്യില്ല. മനു അഭിഷേക് സിംങ്‍വിയുടെ വിമർശനത്തിനു മറുപടി പറയുകയായിരുന്നു ഉമ്മൻ ചാണ്ടി.

കേരളം കൊവിഡ് കിടക്കയിലായിരിക്കെ നൽകിയ ഇളവുകൾ ശരിയല്ലെന്നും ആഘോഷങ്ങൾ മാറ്റണമെന്നുമായിരുന്നു മുതിർന്ന കോൺ​ഗ്രസ് നേതാവായ മനു അഭിഷേക് സിംങ്‍വി ഇന്നലെ പറഞ്ഞത്. അതേസമയം ലോക്ക്ഡൗണിലെ പൊതുവായ ഇളവുകളിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ ഉള്ള വിദഗ്ധ സമിതിയുടെ അഭിപ്രായം കണക്കിലെടുക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

]]>
‘എന്റെ ജീവിതം പുതുപള്ളിയുമായി അലിഞ്ഞുകിടക്കുന്നു; മണ്ഡലം വിടില്ലെന്നും ഉമ്മന്‍ചാണ്ടി https://malayalees.ch/oommen-chandy-said-that-my-life-is-mixed-with-puthupalli-and-i-will-not-leave-the-constituency/ Sat, 30 Jan 2021 08:36:45 +0000 https://malayalees.ch/?p=39356 തന്റെ സ്ഥാനാര്‍ഥിത്വത്തിലെ പ്രചാരണം അവസാനിപ്പിക്കണം, തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നതാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

തന്റെ ജീവിതം പുതുപള്ളിയുമായി അലിഞ്ഞുകിടക്കുന്നുവെന്നും മണ്ഡലം വിടില്ലെന്നും ഉമ്മന്‍ചാണ്ടി. തന്റെ സ്ഥാനാര്‍ഥിത്വത്തിലെ പ്രചാരണം അവസാനിപ്പിക്കണം, തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നതാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്തെ നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് മേല്‍ കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഉമ്മന്‍ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.

എ ഗ്രൂപ്പില്‍ നിന്നടക്കം ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്ന ആവശ്യം ഉള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നേമത്തേക്ക് ഉമ്മന്‍ചാണ്ടിയെ പരിഗണിച്ചാല്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിലെ ഉന്നത നേതാവിനെ തന്നെ പരിഗണിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ യുഡിഎഫിനാവുമെന്നായിരുന്നു കണക്കുകൂട്ടല്‍. അത് മറ്റു മണ്ഡലങ്ങളിലും തുണക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിച്ചു. ബി.ജെ.പിയുടെ ഏക സിറ്റിങ് മണ്ഡലമാണ് നേമം. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാലാണ് ഇവിടെ നിന്ന് നിയമ സഭയിലെത്തിയത്. അതേസമയം അദ്ദേഹത്തിന് വീണ്ടും ബി.ജെ.പി അവസരം നല്‍കിയേക്കില്ല. പകരം കുമ്മനം രാജശേഖരനെയാണ് ബി.ജെ.പി പരിഗണിക്കുന്നത്.

]]>