omicrone – malayalees.ch https://malayalees.ch Malayalam Online News Portal Tue, 07 Dec 2021 13:18:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png omicrone – malayalees.ch https://malayalees.ch 32 32 കേരളത്തിന് ആശ്വാസം; ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ ഒമിക്രോണ്‍ പരിശോധനാഫലം നെഗറ്റീവ് https://malayalees.ch/omicrone-8-results-negative-from-kerala/ Tue, 07 Dec 2021 13:18:41 +0000 https://malayalees.ch/?p=53617 സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായത്. ആകെ 10 പേരുടെ സാമ്പിള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ചതില്‍ ഫലം ലഭിച്ച എട്ടെണ്ണമാണ് നെഗറ്റീവായത്.

ഇനി രണ്ട് പേരുടെ ഫലം കൂടി ലഭിക്കാനുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്.

ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയ ഒരാള്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരു കുറവും ഉണ്ടാകരുതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

അതിനിടെ ബംഗളൂരുവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്ടര്‍ വീണ്ടും കൊവിഡ് പോസിറ്റീവായി. ഒമിക്രോണ്‍ സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് വീണ്ടും പോസിറ്റീവായത്. രാജ്യത്ത് ഇതുവരെ 23 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസെന്ന ആവശ്യവും ശക്തമായി ഉയരുന്നു. ഒമിക്രോണ്‍ വ്യാപനം വഴി ഫെബ്രുവരിയോടെ കൊവിഡ് മൂന്നാം തരംഗം ഇന്ത്യയിലെത്തുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍

]]>
ഒമിക്രോണ്‍ ജാഗ്രതയില്‍ കേരളം; വിമാനത്താവളങ്ങളില്‍ പരിശോധന, വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കര്‍ശന ക്വാറന്റീന്‍ https://malayalees.ch/omicrone-kerala-alert-tomorrow-covid-meeting/ Mon, 29 Nov 2021 04:23:32 +0000 https://malayalees.ch/?p=53185 ഒമിക്രോണ്‍ വൈറസ് വിവിധ രാജ്യങ്ങളില്‍ വ്യാപകമായതോടെ കേരളം ജാഗ്രതയിലേക്ക്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. വിദേശത്തു നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.

പ്രതിരോധ മാര്‍ഗങ്ങള്‍ തീരുമാനിക്കുന്നതിന് ഉന്നതതല യോഗം ചേരും.ഒമിക്രോണ്‍ വൈറസിന്റെ സവിശേഷതകളെക്കുറിച്ച് വ്യക്തത ലഭിക്കാത്തതിനാല്‍ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനാണ് സംസ്ഥാനം പ്രഥമ പരിഗണന നല്‍കുന്നത്.

ഒമിക്രോണ്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഹോങ്കോങ്, ബ്രസീല്‍, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്‌വെ, സിംഗപ്പൂര്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ പരിശോധിക്കുന്നത് കര്‍ശനമാക്കി.

നിരവധി യാത്രക്കാരെത്തുന്ന നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കും. നോഡല്‍ ഓഫീസര്‍ ഡോ.ഹനീഷ് മീരാസയുടെ നേതൃത്വത്തിലുളള എട്ടംഗസംഘമാണ് പരിശോധന നടത്തുക. വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരേയും അവരോട് സമ്പര്‍ക്കം പുലര്‍ത്തിയവരേയും നിരീക്ഷണത്തിന് വിധേയമാക്കും.

ആദ്യഘട്ടത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ ശേഷം യാത്രക്കാരോട് ഏഴു ദിവസത്തെ ക്വാറന്റീന് നിര്‍ദേശിക്കും. എട്ടാം ദിവസം വീണ്ടും ടെസ്റ്റ് നടത്തും പോസിറ്റീവായാല്‍ യാത്രക്കാര്‍ ഏഴു ദിവസം കൂടി ക്വാറന്റീനില്‍ തുടരേണ്ടി വരും.

]]>