omicron – malayalees.ch https://malayalees.ch Malayalam Online News Portal Thu, 22 Dec 2022 04:31:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png omicron – malayalees.ch https://malayalees.ch 32 32 രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദ കേസുകൾ നാലായി; കേസുകൾ വർധിച്ചാൽ നിയന്ത്രണങ്ങൾ https://malayalees.ch/omicron-cases-4-india/ Thu, 22 Dec 2022 04:30:47 +0000 https://malayalees.ch/?p=73208 ഒമിക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ച പ്രതിരോധം ശക്തമാക്കി. കൂടുതൽ കേസുകൾ സ്ഥിരീകരിച്ചാൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്രം. വിവിധ സംസ്ഥാനങ്ങളിൽ ഉന്നതല യോഗം വിളിച്ചു.

ചൈനയിൽ പടരുന്ന ബി എഫ് 7 വകഭേദം രാജ്യത്ത് ആശങ്ക ഉയർത്തിയിട്ടില്ലെന്ന് വിലയിരുത്തലാണ് ആരോഗ്യമന്ത്രാലയം. നിലവിൽ നാലു കേസുകൾ സ്ഥിരീകരിച്ചു. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചു. സാമ്പിളുകൾ ജീനോ സീക്വൻസിങിന് വിധേയമാക്കിയുമാണ് പ്രതിരോധ നടപടികൾ. കൂടുതൽ പേരിലേക്ക് പുതിയ വകഭേദം പടർന്നാൽ രാജ്യാന്തര യാത്രക്കാരിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. എയർ സുവിധ പുനസ്ഥാപിച്ചേക്കും.

അതേസമയം, ഡൽഹി സർക്കാർ വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയെ കൂടാതെ ഉപമുഖ്യമന്ത്രിയും ആരോഗ്യവിദഗ്ധരും യോഗത്തിൽ പങ്കെടുക്കും. ഡൽഹിയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാനാണ് തീരുമാനം. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് യുപി സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. മഹാരാഷ്ട്ര സർക്കാരും സാഹചര്യം നിരീക്ഷിക്കുകയാണ്. വാക്സിനേഷൻ ഊർജിതമാക്കാൻ സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രിയും നിർദ്ദേശം നൽകി.

]]>
രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് ബി.എ 2.75 വകഭേദമെന്ന് ലോകാരോഗ്യ സംഘടന https://malayalees.ch/new-covid-sub-variant-ba275-detected-in-india/ Thu, 07 Jul 2022 12:49:48 +0000 https://malayalees.ch/?p=64436 രാജ്യത്ത് കൊവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്.കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 30 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ആദാനോം ഗെബ്രിയേസസ് പറഞ്ഞു.

യൂറോപ്പിലും അമേരിക്കയിലും ബി.എ ഫോര്‍, ബി.എ ഫൈവ് വകഭേദമാണ് പടരുന്നത്. ഇന്ത്യയില്‍ ബി.എ 2.75 വകഭേദമാണ് പടരുന്നതെന്നും ഡബ്ലു.എച്ച്.ഒ ഡയറക്ടര്‍ പറഞ്ഞു. ബി.എ 2.75 വകഭേദം ആദ്യം ഇന്ത്യയില്‍ കണ്ടെത്തിയതിന് പുറമെ മറ്റ് പത്ത് രാജ്യങ്ങളില്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡബ്ലു.എച്ച്.ഒ-യുടെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.

ഇതിനെ കുറിച്ച് പഠിക്കാന്‍ വളരെ കുറച്ച സ്വീകന്‍സുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. മനുഷ്യനില്‍ എന്ത് മാറ്റമാണ് ഇതുണ്ടാക്കുകയെന്നത് നിരീക്ഷിക്കേണ്ടതുണ്ട്. ഇത് പ്രതിരോധ മരുന്നുകളാല്‍ തടയാവുന്നതാണോ കൂടുതല്‍ ഗുരുതര സ്വഭാവമുള്ളതാണോയെന്ന കാര്യം വ്യക്തമായിട്ടില്ലെന്നും ഡോ.സൗമ്യ പറഞ്ഞു. ഡബ്ലു.എച്ച്.ഒ വിദഗ്ദ്ധര്‍ പുതിയ വകഭേദത്തെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ആഗോള തലത്തില്‍ നിന്ന് തന്നെ വിവരങ്ങള്‍ ശേഖരിച്ച് കാര്യങ്ങള്‍ പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു.

]]>
അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോൺ ഉപവകഭേദത്തിനെതിരെ ജാ​ഗ്രത വേണം-ഇന്ത്യയോട് ലോകാരോ​ഗ്യ സംഘടന https://malayalees.ch/world-health-organization-warns-india-to-be-alert-on-omicron-subtype/ Wed, 02 Feb 2022 04:11:07 +0000 https://malayalees.ch/?p=56367 ദില്ലി: ഒമിക്രോൺ (Omicron) ഉപവകഭേദത്തിനെതിരെ (subtype)ജാഗ്രത പാലിക്കാൻ ഇന്ത്യയ്ക്ക് മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയാണ്(worls health organization) മുന്നറിയിപ്പ് നൽകിയത്.ഒമിക്രോണിൻറെ ഇപ്പോഴത്തെ വകഭേദങ്ങളെക്കാൾ വ്യാപന ശേഷിയെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഒമിക്രോണിൻ്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.  ഒരാളിൽ നിന്ന് കൂടുതൽ പേരിലേക്ക് പകരാനുളള ശേഷി ഉള്ള ഒമിക്രോൺ ദിവസങ്ങൾ കൊണ്ടുതന്നെ വ്യാപനത്തിന്റെ പാരമ്യത്തിലെത്തിയിരുന്നു.  ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ അത്രയധികം അപകടകാരിയല്ലാത്തതാണ് ഒമിക്രോൺ. ഒര ജലദോഷപ്പനി പോലെ വന്നുപോകുന്ന ഒമിക്രോൺ പകർച്ചയിൽ രോ​ഗികളുടെ എണ്ണം വളരെയധികം കൂടിയെങ്കിലും ​കിടത്തി ചികിൽസ ആവശ്യമുള്ളവരും ​ഗുരുതരാവസ്ഥയിലെത്തുന്നവരും കുറഞ്ഞു. ഐസിയു വെന്റിലേറ്റർ ചികിൽസ നൽകേണ്ടവരിലെ എ‌ണ്ണം രണ്ടാം തരം​ഗത്തെ അപേക്ഷിച്ച് കുറഞ്ഞതും ആശ്വാസമായിരുന്നു

മൂന്നാം തരം​ഗത്തിലെ ഈ ആശ്വാസത്തിനിടയിലേക്കാണ് ഇന്ത്യക്ക് മുന്നറിയിറിയിപ്പ്. വ്യാപന ശേഷി കൂടുതലുള്ള ഒമിക്രോൺ ഉപവകഭേദം പടർന്നാൽ വീണ്ടും രോ​ഗികളുടെ എണ്ണം കുതിക്കും. രോ​ഗ തീവ്രത എത്രത്തോളമെന്നതും മരണ നിരക്കും ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. രണ്ട് ഡോസ് വാക്സീനും ബൂസ്റ്റർ ഡോസും നൽകി പ്രതിരോധം കടുപ്പിക്കാനാണ് രാജ്യത്തിന്റെ ശ്രമം.

അതേസമയംമൂന്നാം തരം​ഗത്തിൽ ഒമിക്രോൺ സമൂഹ വ്യാപനമായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ വിലയിരുത്തൽ. ജെനോം സീക്വൻസിങ് കൺസോർശ്യത്തിന്റെ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

]]>
കൊവിഡ്19; വ്യാപനതോത് കുറയുന്നത് ആശ്വാസകരം; ജാഗ്രത തുടരണം; ആരോഗ്യമന്ത്രി https://malayalees.ch/decreasing-omicron-prevalence-consolation-veena-george/ Mon, 31 Jan 2022 04:32:33 +0000 https://malayalees.ch/?p=56266 സംസ്ഥാനത്ത് ഒമിക്രോൺ വ്യാപന തോത് കുറയുന്നത് ആശ്വാസകരമാണ് എന്നാൽ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മൂന്നാഴ്ചയ്ക്കുള്ളിൽ കേസുകൾ കുറയുമെന്ന് പ്രതീക്ഷക്കുന്നതായി മന്ത്രി അറിയിച്ചു. മൂന്നാം തരംഗത്തിലാണ് നമ്മളിപ്പോഴുളളത്. ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വ്യാപന തോത് കുറയുന്നതും ആശ്വാസമാണ്.

സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം നാളെ ചേരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ സമാന നിയന്ത്രണം തുടരണോ എന്നതടക്കം ചർച്ചയാകും. കൊവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് ലോക്ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അവശ്യ സേവനങ്ങൾക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പൊലീസ് പരിശോധന കര്‍ശനമാക്കും.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സൽ സംവിധാനം മാത്രമേ അനുവദിക്കൂ. ദീർഘദൂര ബസുകള്‍ക്കും ട്രെയിനുകള്‍ക്കും അനുമതി ഉണ്ട്. ആശുപത്രികളിലേക്കും റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി സർവീസ് നടത്തും. അടിയന്തര സാഹചര്യത്തിൽ വർക് ഷോപ്പുകൾ തുറക്കാം.

]]>
സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി https://malayalees.ch/94-percentage-covid-cases-are-omicron-says-health-minister/ Thu, 27 Jan 2022 13:17:28 +0000 https://malayalees.ch/?p=56123 സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്ന കൊവിഡ് മൂന്നാം തരംഗത്തിന്റെ 94 ശതമാനം വ്യാപനവും ഒമിക്രോണ്‍ വകഭേദം മൂലമാണെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവശേഷിക്കുന്ന ആറ് ശതമാനം ആളുകളില്‍ മാത്രമാണ് ഡെല്‍റ്റ വകഭേദമുള്ളതായി സ്വീകന്‍സിംഗിലൂടെ കണ്ടെത്തിയതെന്നും മന്ത്രി വിശദീകരിച്ചു. മൂന്നാം തരംഗം ഒമിക്രോണ്‍ തരംഗമാണെന്ന് ഈ ഘട്ടത്തില്‍ വ്യക്തമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിദേശത്തുനിന്നെത്തുന്ന രോഗികളില്‍ 80 ശതമാനത്തിനും ഒമിക്രോണ്‍ വകഭേദമാണ് സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വെന്റിലേറ്റര്‍, ഐ സി യു സൗകര്യങ്ങളുടെ ഉപയോഗത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയെന്നതാണ് മന്ത്രി പങ്കുവെച്ച സുപ്രധാന വിവരം. ഐ സി യു ഉപയോഗത്തില്‍ രണ്ട് ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 40.5 ശതമാനമാണ് നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ കൊവിഡ്- കൊവിഡേതര രോഗികളുടെ ഐ സി യു ഉപയോഗത്തിന്റെ നിരക്ക്. 13.5 ശതമാനം വെന്റിലേറ്റര്‍ ഉപയോഗം മാത്രമേ സര്‍ക്കാര്‍ ആശുപത്രികളിലുള്ളൂ.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി സംസ്ഥാനതലത്തില്‍ വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചെന്നും മന്ത്രി വ്യക്തമാക്കി. 18 വയസിന് മുകളിലുള്ളവരുടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ 84 ശതമാനം പൂര്‍ത്തീകരിക്കാനായി. കുട്ടികളുടെ വാക്‌സിനേഷന്‍ 69 ശതമാനം പൂര്‍ത്തിയായി. കൊവിഡ് പ്രതിരോധത്തിനും സഹായത്തിനുമായി മോണിറ്ററിംഗ് സെല്ലും രൂപീകരിച്ചിട്ടുണ്ട്. 0471-2518584 എന്ന നമ്പരില്‍ സഹായത്തിനും സംശയനിവാരണത്തിനുമായി ബന്ധപ്പെടാവുന്നതാണ്.

ആശുപത്രിയിലെ ചികിത്സയുടെ തുല്യ പ്രാധാന്യം തന്നെയാണ് ഗൃഹപരിചരണത്തിനും ആരോഗ്യവകുപ്പ് നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ആകെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ 3.6 ശതമാനം മാത്രമാണ്. ഗൃഹപരിചരണം സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് നല്‍കി വരുന്നുണ്ട്. കൊവിഡ് രോഗികളെ മൂന്ന് വിഭാഗമായി തിരിച്ചാല്‍ ഒന്നാം വിഭാഗത്തില്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവരും രണ്ടാം വിഭാഗത്തില്‍ കടുത്ത രോഗലക്ഷണങ്ങളുള്ളവരും ജീവിതശൈലി രോഗങ്ങളുള്ളവരും ഉള്‍പ്പെടും. അവയവം മാറ്റിവെച്ചവര്‍, എയിഡ്‌സ് രോഗികള്‍, പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ മുതലായവരാണ് മൂന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. മൂന്നാം വിഭാഗത്തിലുള്ളവര്‍ കൊവിഡ് ആശുപത്രികളിലെത്തണമെന്ന നിര്‍ദ്ദേശമാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവെക്കുന്നത്. രണ്ടാം വിഭാഗത്തിലുള്ളവര്‍ ഡോക്ടറെ കണ്‍സെള്‍ട്ട് ചെയ്ത ശേഷം മാത്രം ഗൃഹപരിചരണത്തില്‍ തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

]]>
54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു https://malayalees.ch/kerala-reports-54-omicron-cases/ Sat, 22 Jan 2022 11:13:12 +0000 https://malayalees.ch/?p=55889 സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ ആകെ 761 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ( kerala reports 54 omicron cases )

തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, പാലക്കാട് 2, വയനാട്, കാസര്‍ഗോഡ് ഒന്ന് – എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഒരാള്‍ യുഎഇയില്‍ നിന്നും വന്ന കര്‍ണാടക സ്വദേശിയാണ്. 35 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും വന്നതാണ്. ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരം 5, കൊല്ലം 3, ആലപ്പുഴ, കോട്ടയം, എറണാകുളം ഒന്ന് വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

ഒമിക്രോൺ സ്ഥിരീകരിച്ച 761 പേരിൽ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 518 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 115 പേരും എത്തിയിട്ടുണ്ട്. 99 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 29 പേരാണുള്ളത്.

]]>
സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ കേസുകള്‍ 645ആയി https://malayalees.ch/omicron-kerala-cases-updates-today/ Thu, 20 Jan 2022 04:21:07 +0000 https://malayalees.ch/?p=55763 സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട് 3 വീതം, കൊല്ലം, ആലപ്പുഴ 2 വീതം, വയനാട്, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 2 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന മറ്റ് സംസ്ഥാനക്കാരാണ്. 33 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 6 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 5 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.

സംസ്ഥാനത്ത് ഇതോടെ കെ 645 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 434 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 107 പേരും എത്തിയിട്ടുണ്ട്. 80 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 24 പേരാണുള്ളത്.

അതേസമയം കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3400 കടന്നു. ഇന്ന് 34199 പേര്‍ക്ക് രോഗം ബാധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 37.17%ആയി. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,85,742 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6203 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1094 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 1,68,383 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്

]]>
കൊവിഡ് വ്യാപനം രൂക്ഷം; കേരളം നിയന്ത്രണങ്ങളിലേക്ക് https://malayalees.ch/omicron-restrictions-kerala/ Wed, 19 Jan 2022 09:01:36 +0000 https://malayalees.ch/?p=55715 സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. നിയന്ത്രണങ്ങൾ കർശനം ആക്കേണ്ടി വരുമെന്നാണ് മന്ത്രിസഭാ യോ​ഗത്തിന്റെ തൂീരുമാനം. കർശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ( omicron restrictions kerala )

വർധിച്ച് വരുന്ന കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ആശുപത്രികൾ സജ്ജ്‌മാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആവശ്യത്തിന് ഐസിയു, വെന്റിലേറ്റർ എന്നിവയുടെ സൗകര്യമുണ്ട്. രണ്ടാം തരംഗത്തെ അപേക്ഷിച്ചു ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കുറവെന്നാണ് വിലയിരുത്തൽ.

അതേസമയം, കേരളത്തിൽ നിലവിൽ പടർന്ന് പിടിക്കുന്നത് ഒമിക്രോണും ഡെൽറ്റയുമാണെന്ന് ആര​ഗ്യ മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ക്ലസ്റ്ററുകൾ ആകുന്ന സ്കൂളുകൾ അടച്ചിടുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കേരളത്തിൽ ഇന്നലെ 28,481 പേരക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂർ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂർ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസർഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 83 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി. സംസ്ഥാനത്തെ ടിപിആർ നിരക്ക് 35. 27 ശതമാനമായത് വലിയ ആശങ്കകൾക്കാണ് വഴിയൊരുക്കുന്നത്.

]]>
സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ 528 രോഗികൾ https://malayalees.ch/omicron-cases-total-patients-in-kerala/ Sat, 15 Jan 2022 08:15:02 +0000 https://malayalees.ch/?p=55552 സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ യുഎഇയില്‍ നിന്നും വന്ന 3 തമിഴ്‌നാട് സ്വദേശികള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.

സംസ്ഥാനത്ത് ആകെ 528 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 365 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 92 പേരും എത്തിയിട്ടുണ്ട്. 61 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 10 പേരാണുള്ളത്.

33 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കോഴിക്കാട് നിന്നുള്ള 8 പേര്‍ക്കും കോട്ടയത്ത് നിന്നുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരില്‍ നിന്നുള്ള 3 പേരും കൊല്ലത്തു നിന്നുള്ള ഒരാളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

കോഴിക്കോട് യുഎഇ 3, ഖത്തര്‍ 1, എറണാകുളം യുഎഇ 4, സൗദി അറേബ്യ, ബോട്‌സാന, ഖത്തര്‍, ഇറ്റലി, റൊമാനിയ ഒന്ന് വീതം, തൃശൂര്‍ യുഎഇ 3, യുഎസ്എ 1, തിരുവനന്തപുരം യുഎഇ 5, കുവൈറ്റ് 1, കോട്ടയം യുഎഇ 2, കാനഡ 1, മലപ്പുറം യുഎഇ 1, സൗദി അറേബ്യ 1, ആലപ്പുഴ സൗദി അറേബ്യ 1, പാലക്കാട് യുഎഇ 1, വയനാട് ആസ്‌ട്രേലിയ 1 എന്നിങ്ങനെ വിദേശത്ത് നിന്നും വന്നവരാണ്.

]]>
സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ https://malayalees.ch/59-new-omicron-cases-kerala/ Thu, 13 Jan 2022 11:42:14 +0000 https://malayalees.ch/?p=55457 സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 3, ആലപ്പുഴ 6 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ആലപ്പുഴ യുഎഇ 5, തുര്‍ക്കി 1, തൃശൂര്‍ യുഎഇ 4, ഖത്തര്‍ 3, പത്തനംതിട്ട യുഎഇ 3, യുഎസ്എ 2, സൗദി അറേബ്യ 1, ഖത്തര്‍ 1, ഖസാക്കിസ്ഥാന്‍ 1, എറണാകുളം യുഎഇ 5, ഉക്രൈന്‍ 1, ജര്‍മനി 1, കൊല്ലം യുഎഇ 2, ഖത്തര്‍ 1, മലപ്പുറം യുഎഇ 5, ഖത്തര്‍ 1, കോഴിക്കോട് യുഎഇ 5, പാലക്കാട് യുഎഇ 1, ഇസ്രേയല്‍ 1, കാസര്‍ഗോഡ് യുഎഇ 2, കണ്ണൂര്‍ യുഎഇ 1 എന്നിങ്ങനെ വന്നവരാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 480 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 6 പേരാണുള്ളത്.

]]>