Old women – malayalees.ch https://malayalees.ch Malayalam Online News Portal Fri, 23 Oct 2020 05:08:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Old women – malayalees.ch https://malayalees.ch 32 32 തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ കെട്ടിയിട്ടു https://malayalees.ch/covid-patient-tied-up-at-thrissur-medical-college/ Fri, 23 Oct 2020 05:08:05 +0000 https://malayalees.ch/?p=33755 തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ കെട്ടിയിട്ടതായി കുടുംബത്തിന്‍റെ പരാതി. കെട്ടിയിട്ട കടങ്ങോട് സ്വദേശിയായ വയോധികക്ക് കട്ടിലില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ കുടുംബം ആരോഗ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. 18 തിയതി ഈ വയോധികക്കും ഇവരുടെ മകന്‍റെ ഭാര്യക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ കോവിഡ് പോസിറ്റീവാകയും തുടര്‍ന്ന് തൃശൂരിലുള്ള ഒരു സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

പിന്നീട് ഈ വയോധികക്ക് രക്ത സമ്മര്‍ദമുണ്ടാവുകയും രാത്രി തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ മകന്‍റെ ഭാര്യയെ ഇവരോടൊപ്പം മാറ്റാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അവശയായ വയോധികയെ കട്ടിലില്‍ കെട്ടിയിടുകയായിരുന്നു. ഇവിടെ നിന്നും എണീക്കാന്‍ ശ്രമിക്കവേയാണ് വയോധിക തറയിലേക്ക് വീണത്.

ഇവര്‍ക്ക് തലക്കും കണ്ണിനും ഗുരതരമായി പരിക്കോറ്റിട്ടുണ്ട്. ഏഴ് തുന്നലുകളുണ്ടെന്നും പല്ലിളകിയതായും, കണ്ണിനടിയിലും മുഖത്തിന്‍റെ പല ഭാഗത്തും രക്തം കട്ട പിടിച്ചതായും ബന്ധുക്കള്‍ പറയുന്നുണ്ട്. കോവിഡ് വാര്‍ഡില്‍ കൂടെയുണ്ടായിരുന്ന മറ്റൊരു രോഗിയാണ് സംഭവത്തിന്‍റെ ദൃശ്യങ്ങളെത്ത് ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തത്.

]]>