old woman – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Nov 2023 09:15:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png old woman – malayalees.ch https://malayalees.ch 32 32 വീരൻകുടി ഊരിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു https://malayalees.ch/thrissur-old-woman-demise/ Tue, 28 Nov 2023 09:15:37 +0000 https://malayalees.ch/?p=91930 തൃശൂർ മലക്കപ്പാറ വീരൻകുടി ഊരിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു. ഇന്നലെ പ്രത്യേക മെഡിക്കൽ സംഘം ഊരിലെത്തി ചികിത്സ നൽകിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെയാണ് കമലമ്മ പാട്ടി മരിച്ചത്. 94 വയസ്സായിരുന്നു

വാർദ്ധക്യസഹജമായ അസുഖങ്ങൾക്കൊപ്പം പക്ഷാഘാതം പിടിപെട്ടായിരുന്നു കമലമ്മ പാട്ടി അവശനിലയിലായത്. ഇതിനിടയിൽ ശരീരത്തിൽ വ്രണങ്ങൾ രൂപപ്പെടുകയും പുഴുവരിക്കുകയുമായിരുന്നു. ആരോഗ്യവകുപ്പിനെയും ട്രൈബൽ വകുപ്പിനെയും ആരോഗ്യസ്ഥിതി അറിയിച്ചെങ്കിലും ഇടപെട്ടിരുന്നില്ല. മന്ത്രി കെ രാധാകൃഷ്ണനും കളക്ടറും ഇടപെട്ട് മെഡിക്കൽ സംഘത്തെ ഊരിലേക്ക് അയക്കുകയായിരുന്നു. ഇവർക്കാവശ്യമായ ചികിൽസ നൽകി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും മന്ത്രി കെ രാധാകൃഷ്ണൻ നിർദേശിച്ചിരുന്നെങ്കിലും കമലമ്മ പാട്ടി മരണപ്പെടുകയായിരുന്നു.

]]>
തിരുവല്ലയിൽ വയോധിക തീ കൊളുത്തി മരിച്ച നിലയിൽ https://malayalees.ch/old-woman-burned-to-death/ Thu, 02 Feb 2023 11:09:41 +0000 https://malayalees.ch/?p=75546 തിരുവല്ലയിൽ വയോധികയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പ്രം കോച്ചാരി മുക്കം തെക്കേടത്ത് മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മയാണ് മരിച്ചത്. 83 വയസായിരുന്നു. കിടപ്പുമുറിക്കുള്ളിൽ തീ കൊളുത്തി
മരിച്ച നിലയിലായിരുന്നു മൃതദേഹം .രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു വയോധികയുടെ മൃതദേഹം കത്തിക്കരി‍ഞ്ഞ നിലയിൽ കണ്ടെത്തിയത്.

വീട്ടുകാർ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി. നിലവിൽ പൊലീസ് ഒരു പ്രാഥമിക നിഗമനത്തിലേക്ക് എത്തുന്ന ഘട്ടത്തിൽ ആയിട്ടില്ല. സംഭവത്തിൽ പൊലീസ് ചില സാഹചര്യ തെളിവുകൾ ശേഖരിക്കുകയും, നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നിലവിൽ പരിശോധനകളും, തെളിവെടുപ്പുകളും പ്രദേശം കേന്ദ്രീകരിച്ച് നടക്കുകയാണ്.

]]>