ola – malayalees.ch https://malayalees.ch Malayalam Online News Portal Mon, 24 Jul 2023 10:57:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ola – malayalees.ch https://malayalees.ch 32 32 ഏറ്റവും വില കുറഞ്ഞ മോഡല്‍; ഒല എസ്-1 എയര്‍ വിപണിയിലേക്ക് https://malayalees.ch/ola-s1-air-booking-dates-announced/ Mon, 24 Jul 2023 10:57:24 +0000 https://malayalees.ch/?p=84927 ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പായ ഒല എസ്-1 എയര്‍ വിപണിയിലേക്കെത്തുന്നു. ജൂലൈ 28ന് വിപണിയില്‍ അവതരിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വില കുറഞ്ഞ മോഡലാണ് ഒല എസ്-1 എയര്‍. 1,10,000 രൂപ എക്‌സ്-ഷോറൂം പ്രാരംഭ വിലയിലായിരിക്കും സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

മൂന്നു വേരിയന്റുകളിലായാണ് ഒല എസ്-1 എയര്‍ എത്തുക. ബേസ് മോഡലിന് 84,999 രൂപയും മിഡില്‍ വേരിയന്റിന് 99,999 രൂപയും ടോപ്പ് മോഡലിന് 1,09,000 രൂപയുമാണ് എക്‌സ് ഷോറൂം വില. ഒലയുടെ ഈ പതിപ്പ് ഫുള്‍ ചാര്‍ജില്‍ 125 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.

കോറല്‍ ഗ്ലാം, ജെറ്റ് ബ്ലാക്ക്, ലിക്വിഡ് സില്‍വര്‍, നിയോ മിന്റ്, പോര്‍സലൈന്‍ വൈറ്റ് എന്നീ കളര്‍ ഒപ്ഷനുകളും കമ്പനി വാഗ്ദാനം നല്‍കുന്നു. ജൂലൈ 31 മുതല്‍ 1,19,999 രൂപയ്ക്ക് സ്‌കൂട്ടര്‍ എല്ലാവര്‍ക്കും ലഭ്യമാകും. ഓഗസ്റ്റിലാണ് വാഹനത്തിന്റെ ആദ്യ ഡെലിവറി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.

]]>
ഇലക്ട്രിക് വാഹനങ്ങളിലെ തീപിടുത്തം: തല്‍ക്കാലം പുതിയ മോഡലുകള്‍ പുറത്തിറക്കരുതെന്ന് കേന്ദ്രനിര്‍ദേശം https://malayalees.ch/govt-asks-two-wheeler-ev-makers-to-halt-new-model-launches/ Thu, 28 Apr 2022 10:02:22 +0000 https://malayalees.ch/?p=60899 ഇലക്ട്രിക് വാഹനങ്ങളില്‍ തീപിടിച്ച് അപകടമുണ്ടായ സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രം. അപകടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കഴിയുന്നതുവരെ കമ്പനികള്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടേയും ബൈക്കുകളുടേയും പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യരുതെന്നാണ് നിര്‍ദേശം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നതിന്റേയും ഇന്ധനവില വര്‍ധിക്കുന്നതിന്റേയും പശ്ചാത്തലത്തില്‍ നിരവധി സ്റ്റാര്‍ട്ട് അപ്പുകളാണ് പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യാന്‍ തയാറായിരുന്നത്.

തീപടര്‍ന്ന് അപകടം റിപ്പോര്‍ട്ട് ചെയ്ത മോഡലുകള്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദേശിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. കമ്പനികള്‍ വാഹന നിര്‍മാണത്തില്‍ അശ്രദ്ധ കാണിച്ചെന്ന് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്നും കേന്ദ്രം വാഹനനിര്‍മാതാക്കളെ അറിയിച്ചിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. തീപിടുത്തങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. തീപിടിച്ച വാഹനങ്ങളില്‍ ഒല, ഒകിനാവ, പ്യുവര്‍ ഇവി എന്നീ പ്രമുഖ കമ്പനികളുടെ വാഹനങ്ങളും ഉള്‍പ്പെടുന്നുണ്ട്.

]]>