Ola electric scooters – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Sep 2021 08:57:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ola electric scooters – malayalees.ch https://malayalees.ch 32 32 ഓല ഇലക്ട്രിക്ക് സ്കൂട്ടർ വിൽപന ആരംഭിച്ചു https://malayalees.ch/ola-electric-scooters-sale-today/ Wed, 08 Sep 2021 08:57:15 +0000 https://malayalees.ch/?p=49279 ഏറെ ചർച്ചയായ ഓല ഇലക്ട്രിക് സ്കൂട്ടർ വില്പന ആരംഭിച്ചു. ഓല എസ്1, എസ്1 പ്രോ വേരിയൻ്റുകളാണ് വില്പന ആരംഭിച്ചു. യഥാക്രമം 99,999, 1,29,999 എന്നിങ്ങനെയാണ് മോഡലുകളുടെ വില. സ്റ്റോക്ക് അവസാനിക്കുന്നതു വരെ ഓല സ്കൂട്ടർ വില്പന തുടരും. വില്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഡിജിറ്റലിയാവും നടക്കുക. 10 നിറങ്ങളിൽ ഓല സ്കൂട്ടർ ലഭ്യമാവും. (Ola electric scooters sale)

അതാത് സംസ്ഥാനങ്ങളിലെ സബ്സിഡികൾ ഓല സ്കൂട്ടറിനു ലഭിക്കും. ഡൽഹിയിൽ എസ്1ൻ്റെ വില 85,009 രൂപ ആയിരിക്കും. ഗുജറാത്തിൽ വീണ്ടും വില കുറയും. 79,000 രൂപയ്ക്ക് ഗുജറാത്തിൽ നിന്ന് ഓല എസ്1 ലഭിക്കും. 2999 രൂപ മുതലുള്ള ഇഎംഐ സൗകര്യവും സ്കൂട്ടറിനു ലഭിക്കും. സംസ്ഥാന സബ്സിഡികൾ പരിഗണിക്കുമ്പോൾ പെട്രോൾ സ്കൂട്ടറുകളെക്കാൾ കുറഞ്ഞ വിലയിലാവും ഓല സ്കൂട്ടറുകൾ ലഭിക്കുക.

]]>