oil price hike – malayalees.ch https://malayalees.ch Malayalam Online News Portal Tue, 01 Jun 2021 05:51:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png oil price hike – malayalees.ch https://malayalees.ch 32 32 ഇരുട്ടടി തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി https://malayalees.ch/atest-news-on-oil-price-hike-141823/ Tue, 01 Jun 2021 05:51:14 +0000 https://malayalees.ch/?p=44927 രാജ്യത്ത് ഇന്ധന വില കൂട്ടി. ഡീസലിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിച്ചത്. 30 ദിവസത്തിനിടെ 17 തവണയായി പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 94.71 രൂപയും ഡീസലിന് 90.0 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമാണ്.

]]>
ഇന്നും ഇന്ധനവില കൂട്ടി; ഈ മാസം വര്‍ധിപ്പിച്ചത് 14 തവണ https://malayalees.ch/14th-times-petrol-diesel-price-hike-in-this-month/ Thu, 27 May 2021 04:48:09 +0000 https://malayalees.ch/?p=44685 രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 24 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസത്തിനിടെ 14 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് പെട്രോൾ ലിറ്ററിന് 94.17 രൂയും ഡീസല്‍ 89.39 രൂപയുമാണ് പുതിയ നിരക്ക്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപയായി. ഡീസലിന് 90.99 രൂപയാണ്. കൊച്ചിയില്‍ പെട്രോളിന് 93.90 രൂപയും ഡീസലിന് 89.28 രൂപയുമാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ പെട്രോള്‍ വില 100 കടന്നു. കോവിഡ് വ്യാപനം ഒരു ഭാഗത്ത് സാധാരണക്കാരെ ശ്വാസം മുട്ടിക്കുമ്പോള്‍ ഇരുട്ടടിയാവുകയാണ് ഇന്ധന വില വര്‍ധന. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിന് പിന്നാലെ മെയ് നാല് മുതലാണ് ഒരു ഇടവേളയ്ക്ക് ശേഷം ഇന്ധന വില വര്‍ധന പുനരാരംഭിച്ചത്.

]]>
ഇന്ധന വില വീണ്ടും കൂട്ടി https://malayalees.ch/petrol-price-in-kerala/ Sat, 27 Feb 2021 04:11:14 +0000 https://malayalees.ch/?p=40796 ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഡീസല്‍ വില 86 രൂപ കടന്നു 86 രൂപ 2 പൈസയിലെത്തി. പെട്രോള്‍ വില 91 രൂപ 44 പൈസയുമായി ഉയർന്നു.

]]>
ഇന്ധന വില തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടി; രാജ്ഭവന് മുന്നിൽ മുല്ലപ്പള്ളിയുടെ സമരം https://malayalees.ch/oil-price-hike-at-ninth-day-2/ Tue, 16 Feb 2021 12:08:06 +0000 https://malayalees.ch/?p=40260 ഇന്ധനവില തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ വില 84 കടന്നു. പെട്രോൾ വിലയാകട്ടെ 89.56 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ വില 91 രൂപയിലെത്തി. 85.51 രൂപയാണ് ഡീസല്‍ വില. കോഴിക്കോട് പെട്രോളിന് 89 രൂപ 78 പൈസയും ഡീസലിന് 84 രൂപ 39 പൈസയുമായി വര്‍ധിച്ചു.

സര്‍വകാല റെക്കോഡിലാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും പാചക വാതക സിലിണ്ടറിന്‍റെയും വില. പാചക വാതക സിലിണ്ടറിന് കഴിഞ്ഞ ദിവസം 50 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ നാലാമത്തെ തവണയാണ് പാചക വാതകത്തിന് വില കൂട്ടിയത്.

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനവിനെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാജ്ഭവന് മുന്നിൽ സമരം നടത്തി. സത്യാഗ്രഹ സമരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ഇന്ധന വില വർധനവ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സംസ്ഥാനം അധിക നികുതി വേണ്ടെന്നു വച്ച് മനുഷ്യത്വം കാണിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. മോദിക്കും പിണറായിക്കും ജനങ്ങളുടെ ദു:ഖം കാണാനാകില്ലെന്നും ജനങ്ങളോട് ഒരു കൂറുമില്ലാത്തവരാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

]]>
ഇരുട്ടടിക്ക് അവസാനമില്ല; ഇന്ധന വില തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടി https://malayalees.ch/oil-price-hike-at-ninth-day/ Tue, 16 Feb 2021 04:11:47 +0000 https://malayalees.ch/?p=40241 ഇന്ധനവില തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ വില 84 കടന്നു. പെട്രോൾ വിലയാകട്ടെ 89.56 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ വില 91 രൂപയിലെത്തി. 85.51 രൂപയാണ് ഡീസല്‍ വില.

സര്‍വകാല റെക്കോഡിലാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും പാചക വാതക സിലിണ്ടറിന്‍റെയും വില. പാചക വാതക സിലിണ്ടറിന് കഴിഞ്ഞ ദിവസം 50 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ നാലാമത്തെ തവണയാണ് പാചക വാതകത്തിന് വില കൂട്ടിയത്.

]]>
ഇന്ധനവില വീണ്ടും കൂടി; 8 മാസത്തിനിടെ കൂടിയത് 16 രൂപ https://malayalees.ch/oil-price-hike-februvary-9/ Tue, 09 Feb 2021 04:43:31 +0000 https://malayalees.ch/?p=39903 ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഗ്രാമപ്രദേശങ്ങളിൽ പെട്രോൾ വില 90 കടന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 89.18 രൂപയും ഡീസൽ വില 83.33 രൂപയുമായി. പെട്രോളിനും ഡീസലിനും കഴിഞ്ഞ എട്ട് മാസത്തിനിടെ 16 രൂപയാണ് കൂടിയത്.

]]>
വീണ്ടും ഇരുട്ടടി; ഇന്ധനവില സര്‍വകാല റെക്കോഡില്‍ https://malayalees.ch/oil-price-hike-kerala-today/ Fri, 22 Jan 2021 04:10:52 +0000 https://malayalees.ch/?p=38980 പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമെത്തി. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും ഇന്ന് വർധിപ്പിച്ചത്

സംസ്ഥാനത്ത് ഇന്ധന വില റെക്കോർഡിലെത്തി. പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമെത്തി. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയോളമാണ് വർധിപ്പിച്ചത്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും കൂടിയത്.

]]>
പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു https://malayalees.ch/petrol-diesel-price-hike-again-2/ Tue, 19 Jan 2021 05:38:38 +0000 https://malayalees.ch/?p=38830 ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് 87 രൂപ കടന്നു. ഡീസല്‍ വില 80 രൂപയ്ക്ക് അടുത്തെത്തി. സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിലാണ്.

ഈ മാസം ഇത് നാലാം തവണയാണ് വില കൂട്ടുന്നത്. നാല് തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് വര്‍ധിപ്പിച്ചത്.

]]>
18ആം ദിവസവും ഡീസല്‍ വില കൂട്ടി, പെട്രോള്‍ വിലയില്‍ മാറ്റമില്ല https://malayalees.ch/diesel-price-hike-at-18th-day/ Wed, 24 Jun 2020 04:38:23 +0000 https://malayalees.ch/?p=27512 18 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 10 രൂപയിലധികമാണ്.

18ആം ദിവസവും ഡീസല്‍ വില കൂട്ടി.‌ ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. 18 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 10 രൂപയിലധികമാണ്. രാജ്യത്തെ മിക്ക നഗരങ്ങളിലും പെട്രോള്‍ വിലയാകട്ടെ 80 കടന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ ഓഹരി വില്‍പ്പന ആകര്‍ഷകമാക്കാനാണ് കേന്ദ്രം എണ്ണക്കമ്പനികളെ കയറൂരി വിട്ടിരിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. പൊതുമേഖലാ എണ്ണക്കമ്പനികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന് മുന്നോടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.

ജൂൺ 7 മുതലാണ്​ രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാൻ തുടങ്ങിയത്​. ലോക്ക്ഡൌണും കോവിഡും കാരണം വലഞ്ഞ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണ് ഇന്ധന വിലവര്‍ധന. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴും എണ്ണ കമ്പനികള്‍ ഇന്ധന വിലകൂട്ടി ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടിയതാണ് വിലവര്‍ധനവിന് എണ്ണകമ്പനികള്‍ പറയുന്ന ന്യായം. ഈ മാസം മുപ്പതാം തിയ്യതി വരെ വില വര്‍ധനവ് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>