odisha train accident – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Jun 2023 04:44:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png odisha train accident – malayalees.ch https://malayalees.ch 32 32 ഒഡിഷ ട്രെയിൻ ദുരന്തം: അപകടത്തിന് സമീപമുള്ള ബഹനാഗ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ https://malayalees.ch/cbi-closes-bahanaga-railway-station-near-odisha-train-disaster/ Mon, 12 Jun 2023 04:26:35 +0000 https://malayalees.ch/?p=82562 288 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ട്രെയിൻ അപകടത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ. സ്റ്റേഷനിലൂടെ കടന്നു പോകുന്ന ട്രെയിനുകൾക്ക് സിഗ്നലിംഗ് സംവിധാനം നൽകുന്ന പാനൽ റൂം സിബിഐ ഇതിനകം സീൽ ചെയ്തിട്ടുണ്ട്. സീൽ ചെയ്തതിനാൽ സ്റ്റേഷനിൽ ഇനി തീവണ്ടികൾക്ക് ഹാൾട് അനുവദിക്കില്ല. 

ബഹനാഗ ബസാർ സ്റ്റേഷനിൽ എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് സ്ഥിരം സ്റ്റോപ്പില്ല. ലോക്കൽ പാസഞ്ചർ, ഗുഡ്‌സ് ട്രെയിനുകൾ എന്നിവക് സിഗ്നൽ നല്കുന്നതിനായാണ് ഈ സ്റ്റേഷനിൽ നിർത്തുക. ഇനി തീവണ്ടികൾ ഹാൾട് ചെയ്യുന്നതിനായി സമീപത്തെ സ്റ്റേഷനുകളായ സോറോയും ഖന്തപാഡയും ഉപയോഗിക്കും.

‘റിലേ റൂമും പാനലും മറ്റ് ഉപകരണങ്ങളും അന്വേഷണത്തിന്റെ ഭാഗമായി സീൽ ചെയ്തിരിക്കുന്നു. അന്വേഷണം പൂർത്തിയാകുന്നത് വരെ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തില്ല. സിബിഐയിൽ നിന്ന് അനുമതി ലഭിച്ചാൽ മാത്രമേ ട്രെയിനുകൾ സ്റ്റേഷനിൽ ഹാൾട് അനുവദിക്കൂ’ – സൗത്ത് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ആദിത്യ കുമാർ ചൗധരി പറഞ്ഞു.

ഫോറൻസിക് വിദഗ്ധർ, സി.ബി.ഐ എന്നിവർക്ക് പുറമെ റെയിൽവേ സേഫ്റ്റി കമ്മിഷന്റെ (സി.ആർ.എസ്.) പ്രത്യേക സംഘവും അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സിബിഐ സംഘം ശനിയാഴ്ച അപകടസ്ഥലം സന്ദർശിച്ച് റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സ്റ്റേഷന്റെ പാനൽ റൂം കൈകാര്യം ചെയ്യുന്ന ബഹനാഗ ബസാർ സ്റ്റേഷൻമാസ്റ്ററും മൂന്ന് സ്റ്റേഷൻ സൂപ്രണ്ടുമാരും ഉൾപ്പെടെ ആറ് പേരെ സിബിഐ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇവരുടെ സെൽഫോണുകൾ, ലോഗ് ബുക്ക്, ഡിജിറ്റൽ ലോഗുകൾ എന്നിവ ഫോറൻസിക് പരിശോധനയ്ക്കായി സിബിഐ ശേഖരിച്ചിട്ടുണ്ട്.

]]>
ഒഡിഷ ട്രെയിൻ അപകടത്തിന്റെ കാരണം സിഗ്നൽ തകരാറെന്ന് റിപ്പോർട്ട്; വിയോജനക്കുറിപ്പുമായി മുതിർന്ന എഞ്ചിനിയർ https://malayalees.ch/odisha-train-accident-officer-dissents-says-train-crash-not-due-to-signal-failure/ Wed, 07 Jun 2023 04:15:56 +0000 https://malayalees.ch/?p=82319 ഒഡിഷ ട്രെയിൻ അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയിൽവേയിലെ വകുപ്പുകൾ തമ്മിൽ ഭിന്നത. സംയുക്ത പരിശോധനാ റിപ്പോർട്ടിൽ മുതിർന്ന എഞ്ചിനീയർ വിയോജനക്കുറിപ്പ് നൽകി. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ടിലാണ് വിയോജിപ്പ്. 

സിഗ്നൽ തകരാറല്ല അപകടത്തിന് ഇടയാക്കിയതെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്. കോറമാണ്ടൽ എക്‌സ്പ്രസിന് ലൂപ്പ് ലൈനിലേക്കല്ല മെയിൻ ലൈനിലേക്കാണ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നതെന്നും കുറിപ്പിൽ ഡാറ്റലോഗറിൽ ഇക്കാര്യം വ്യക്തമാണെന്നും വിയോജന കുറിപ്പിൽ ഉന്നത ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണത്തിൽ ഭിന്നത സ്വാഭാവികമാണെന്നും, എന്നാൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും അന്തിമ റിപ്പോർട്ടെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

സിഗ്നൽ തകരാറല്ല അപകടത്തിന് ഇടയാക്കിയതെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്. കോറമാണ്ടൽ എക്‌സ്പ്രസിന് ലൂപ്പ് ലൈനിലേക്കല്ല മെയിൻ ലൈനിലേക്കാണ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നതെന്നും കുറിപ്പിൽ ഡാറ്റലോഗറിൽ ഇക്കാര്യം വ്യക്തമാണെന്നും വിയോജന കുറിപ്പിൽ ഉന്നത ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണത്തിൽ ഭിന്നത സ്വാഭാവികമാണെന്നും, എന്നാൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും അന്തിമ റിപ്പോർട്ടെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

]]>
ഒഡിഷ ട്രെയിനപകടം; മരണപ്പെട്ടവരിൽ ജോലിക്കായി കേരളത്തിലേക്ക് ജോലി തേടി പുറപ്പെട്ടവരും https://malayalees.ch/traveled-kerala-work-dies-odisha-train-crash/ Mon, 05 Jun 2023 04:15:22 +0000 https://malayalees.ch/?p=82195 ഒഡിഷ ട്രെയിനപകടത്തിൽ മരണപ്പെട്ടവരിൽ ജോലിക്കായി കേരളത്തിലേക്ക് പുറപ്പെട്ടവരും. പശ്ചിമ ബംഗാളിലെ പൂർബ ബർധമാൻ ജില്ലക്കാരനായ ഛോട്ടു സർദാർ ആണ് മരണപ്പെട്ടവരിൽ ഒരാൾ. 18കാരനായ ഛോട്ടുവിനൊപ്പം ട്രെയിനിലുണ്ടായിരുന്ന അച്ഛൻ സുക്‌ലാൽ അപകടത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 

കല്പണിക്കാരനാണ് സുക്‌ലാൽ. ഇദ്ദേഹം വർഷങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. ആദ്യമായാണ് സുക്‌ലാൽ മകനെ പണിക്ക് കൊണ്ടുപോയത്. 18 വയസ് തികഞ്ഞയുടൻ ജോലിക്കായി സുക്‌ലാൽ മകനെ കൊണ്ടുപോവുകയായിരുന്നു.

കേരളത്തിലേക്ക് പണിക്കായി പോവുകയായിരുന്ന സദ്ദാം ഷെയ്ഖും (28) അപകടത്തിൽ മരണപ്പെട്ടു. സദ്ദാമിന് ഒരു മാസം പ്രായമായ മകനും ഭാര്യയുമുണ്ട്. കേരളത്തിലേക്ക് ജോലി തേടിപ്പോവുകയായിരുന്ന യേദ് അലി ഷെയ്ഖും (37) അപകടത്തിൽ പെട്ടു. ഇയാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.

ഒഡിഷ ട്രെയിനപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത് 260 പേരെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വിവിധ ആശുപത്രികളിലാണ് ഇവർ കഴിയുന്നത്. 900ഓളം പേർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്. ആകെ 1175 പേർക്കാണ് ട്രെയിനപകടത്തിൽ പരുക്കേറ്റത്. നിലവിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.

260 പേരിൽ 202 പേർ കട്ടക്കിലെ എസ് സി ബി ആശുപത്രിയിലാണ്. ഇതിൽ ഏഴ് പേർ ഐസിയുവിലാണ്.

ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ മുഴുവൻ ഭുവനേശ്വറിലേക്ക് മാറ്റി. ഭുവനേശ്വറിലെ ആറ് ആശുപത്രികളിലേക്കാണ് 170 മൃതദേഹങ്ങൾ മാറ്റിയത്. എയിംസ് ഭുവനേശ്വർ, എഎംആർഐ ഭുവനേശ്വർ, SUM ആശുപത്രി,ക്യാപിറ്റൽ ആശുപത്രി, കിംസ് ആശുപത്രി, ഭുവനേശ്വർ, ഹൈടെക് ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലേക്കാണ് മാറ്റിയത്.

അതിനിടെ 275 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡിഷയിലെ ബാലസോർ ജില്ലയിലെ ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതായി റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടസ്ഥലത്തെ രക്ഷാപ്രവർത്തനം പൂർത്തിയാക്കി എന്ന് അറിയിച്ച അദ്ദേഹം ട്രാക്ക് അറ്റകുറ്റപ്പണികളും വയറിങ് ജോലികളും നടക്കുന്നതായി അറിയിച്ചു. പരുക്കേറ്റവരിൽ ചിലർ ആശുപത്രിയിൽ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

]]>
ഒഡിഷ ട്രെയിൻ അപകടം: ആവശ്യമുള്ളവർക്ക് രക്തം എത്രയും പെട്ടന്ന് എത്തിക്കണം: ആരാധകരോട് ചിരഞ്ജീവി https://malayalees.ch/actor-chiranjeevi-on-odisha-train-accident/ Sat, 03 Jun 2023 11:51:11 +0000 https://malayalees.ch/?p=82181 അപകടമേഖലയുടെ പരിസരത്തുള്ളവർ ആവശ്യമുള്ളവർക്ക് രക്തം എത്രയും പെട്ടന്ന് എത്തിക്കണമെന്ന് ആരാധകരോട് ചിരഞ്ജീവി. രക്തം ആവശ്യമുള്ളവർക്ക് അതെത്തിച്ചുനല്കണമെന്നും രക്തം ദാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒറീസയിലെ ദാരുണമായ കോറോമാണ്ടൽ എക്‌സ്‌പ്രസ് അപകടത്തിലും മരണത്തിലും ഞെട്ടിയെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു. ജീവൻ രക്ഷിക്കാൻ രക്ത യൂണിറ്റുകളുടെ അടിയന്തിര ആവശ്യമുണ്ടെന്ന് താൻ മനസിലാക്കുന്നു. രക്തം ദാനം ചെയ്യുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകാൻ എല്ലാ ആരാധകരോടും സമീപ പ്രദേശങ്ങളിലെ സുമനസുകളോടും അഭ്യർത്ഥിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഒഡിഷയിലെ അപകടത്തില്‍ പ്രതികരണവുമായി കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. “ദാരുണവും ലജ്ജാകരവുമാണ്. 3 ട്രെയിനുകൾ എങ്ങനെ കൂട്ടിയിടിക്കും? ആരാണ് ഉത്തരം പറയേണ്ടത്? എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നു. ഓം ശാന്തി.” വിവേക് ട്വിറ്ററില്‍ കുറിച്ചു.

‘ഭയാനകം, വലിയൊരു ദുരന്തം’ നടന്‍ മനോജ് ബാജ്പേയി പ്രതികരിച്ചു. ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ദാരുണമായ ട്രെയിൻ അപകടത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് സണ്ണി ഡിയോൾ ട്വീറ്റ് ചെയ്തു.

“അപകടത്തെ കുറിച്ച് കേട്ടതിൽ ശരിക്കും സങ്കടമുണ്ട്, ദൈവം മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ, ഈ നിർഭാഗ്യകരമായ അപകടത്തിൽ നിന്ന് കുടുംബങ്ങളെയും പരുക്കേറ്റവരെയും സംരക്ഷിക്കുകയും ശക്തി നൽകുകയും ചെയ്യട്ടെ,” സൽമാൻ ഖാൻ ട്വീറ്റ് ചെയ്തു.

”ഹൃയഭേദകം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ദുരിതബാധിതരുടെ കുടുംബങ്ങളോട് എന്‍റെ അനുശോചനവും അറിയിക്കുന്നു. ഓം ശാന്തി.” അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.ജൂനിയര്‍ എന്‍ടിആര്‍,സോനു സൂദ്, ശില്‍പ ഷെട്ടി, കരീന കപൂർ എന്നിവർ അനുശോചിച്ചു.

]]>
ഒഡിഷ ട്രെയിൻ അപകടം: ഇന്ത്യ കണ്ട ഏറ്റവും വലിയ റയിൽവെ ദുരന്തങ്ങളിൽ ഒന്ന് https://malayalees.ch/odisha-train-accident-one-of-the-deadliest-in-indian-railways-history/ Sat, 03 Jun 2023 11:48:50 +0000 https://malayalees.ch/?p=82178 ഇരുനൂറിലധികം പേർ മരണപ്പെടുകയും 1000ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഒഡിഷയിലെ ട്രെയിൻ അപകടം ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്. 

1981 ജൂൺ ആറിനാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടം സംഭവിക്കുന്നത്. ബീഹാറിൽ പാലം കടക്കുന്നതിനിടെ ബാഗ്മതി നദിയിൽ ട്രെയിൻ മറിഞ്ഞതിനെ തുടർന്ന് രേഖപ്പെടുത്തിയത് 750 പേരുടെ മരണമാണ്. 1995 ഓഗസ്റ്റ് 20ന് ഫിറോസാബാദിന് സമീപം നിർത്തിയിട്ടിരുന്ന കാളിന്ദി എക്സ്പ്രസുമായി പുരുഷോത്തം എക്സ്പ്രസ് കൂട്ടിയിടിച്ച അപകടത്തിൽ ഔദ്യോഗിക കണക്കനുസരിച്ച് 305 മരണം രേഖപ്പെടുത്തി.

1998 നവംബർ 26ന് പഞ്ചാബിലെ ഖന്നയിൽ ഫ്രോണ്ടിയർ ഗോൾഡൻ ടെമ്പിൾ മെയിലിന്റെ പാളം തെറ്റിയ മൂന്ന് കോച്ചുകളുമായി ജമ്മു താവി – സീൽദ എക്‌സ്‌പ്രസ് കൂട്ടിയിടിച്ചതിൽ മരിച്ചത് 212 പേരാണ്. തൊട്ടടുത്ത വർഷം ഓഗസ്റ്റ് 2ന് കതിഹാർ ഡിവിഷനിലെ ഗൈസാൽ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അവധ് അസം എക്‌സ്പ്രസിലേക്ക് ബ്രഹ്മപുത്ര മെയിൽ ഇടിച്ചുകയറി 285ലധികം പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തില്പെട്ടവർ ഏറെയും ഇന്ത്യൻ ആർമിയുടെയും ബിഎസ്എഫിന്റെയും സിആർപിഎഫിന്റെയും സൈനികർ ആയിരുന്നു.

2016 നവംബറിൽ കാൺപൂരിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള പുഖ്രായനിൽ ഇൻഡോർ – രാജേന്ദ്ര നഗർ എക്‌സ്പ്രസിന്റെ 14 കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ 152 പേർ കൊല്ലപ്പെടുകയും 260 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2002 സെപ്റ്റംബറിൽ ഹൗറ രാജധാനി എക്‌സ്പ്രസ് റാഫിഗഞ്ചിലെ ധാവെ നദിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ട്രെയിനിന്റെ പാളം തെറ്റിയതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ 140 ലധികം മരണമുണ്ടായി.

]]>