Odisha FC – malayalees.ch https://malayalees.ch Malayalam Online News Portal Tue, 27 Dec 2022 09:16:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Odisha FC – malayalees.ch https://malayalees.ch 32 32 ISL 2022-23 | ഒഡീഷയെ വീഴ്ത്തി; വിജയക്കുതിപ്പിൽ ബ്ലാസ്റ്റേഴ്സ് https://malayalees.ch/kerala-blasters-grabs-a-win-against-odisha-fc/ Tue, 27 Dec 2022 09:16:38 +0000 https://malayalees.ch/?p=73489 കരുത്തരായ ഒഡീഷ എഫ്സിയെ ഒരു ഗോളിന് വീഴ്ത്തി ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് സമ്മാനം. 86-ാം മിനിറ്റില്‍ സന്ദീപ് സിങ് തൊടുത്തെ ഹെഡറിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ഇതോടെ 11 കളിയില്‍ 22 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഏഴാംജയമാണ്.
ക്രിസ്മസ് രാവിനുശേഷം പന്ത് തട്ടാനെത്തിയ കേരള ബ്ലാസ്റ്റേഴ്സ് അവസാന കളിയില്‍നിന്ന് ഒരു മാറ്റം വരുത്തി. പ്രതിരോധത്തില്‍ നിഷുകുമാറിന് പകരം ക്യാപ്റ്റന്‍ ജെസെല്‍ കര്‍ണെയ്റോ തിരിച്ചെത്തി. സന്ദീപ് സിങ്, റുയ്വാ ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച് എന്നിവര്‍ തുടര്‍ന്നു. ജീക്സണ്‍ സിങ്, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുള്‍ സമദ്, ഇവാന്‍ കലിയുഷ്നി എന്നിവര്‍ മധ്യനിരയില്‍. മുന്നേറ്റത്തില്‍ ദിമിത്രിയോസ് ഡയമന്റാകോസും കെ.പി.രാഹുലും. ഗോള്‍വലയ്ക്ക് മുന്നില്‍ പ്രഭ്സുഖന്‍ സിങ് ഗില്‍. ഒഡീഷ ഗോള്‍മുഖത്ത് അമരീന്ദര്‍ സിങ്. പ്രതിരോധത്തില്‍ നരേന്ദര്‍ ഗെലോട്ട്, കാര്‍ലോസ് ഡെല്‍ഗോഡോ, സഹില്‍ പന്‍വര്‍ എന്നിവര്‍. മധ്യനിരയില്‍ ഒസാമ മാലിക്, റെയ്നിയെര്‍ ഫെര്‍ണാണ്ടസ്, തോയ്ബ സിങ്, ഐസക് ചാക്ചുവാക്. മുന്നേറ്റത്തില്‍ വിക്ടര്‍ റോഡ്രിഗസ്, നന്ദകുമാര്‍ ശേഖര്‍, പെഡ്രോ മാര്‍ട്ടിന്‍.

ആദ്യനിമിഷംതന്നെ ഒഡീഷയുടെ ആക്രമണമായിരുന്നു. ബോക്സിന് പുറത്തുനിന്നുള്ള റെയ്നിയറിന്റെ വോളി ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. പതിനെട്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നീക്കമുണ്ടായി. കര്‍ണെയ്റോ അടി പുറത്തേക്കായിരുന്നു. 24-ാം മിനിറ്റില്‍ ഡെല്‍ഗോഡോയുടെ ഗോള്‍ശ്രമം ഗില്‍ തടഞ്ഞു. ആദ്യപകുതിയില്‍ പ്രതിരോധത്തില്‍ തിളങ്ങി ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചു. രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമായിരുന്നു. ലോങ് ബോള്‍ പിടിച്ചെടുത്ത് സഹല്‍ ബോക്സില്‍ കടന്നെങ്കിലും കൃത്യമായി അടി പായിക്കാനായില്ല. പന്തില്‍ ബ്ലാസ്റ്റേഴ്സ് നിയന്ത്രണം നേടി. 57-ാം മിനിറ്റില്‍ ലൂണയുടെ തകര്‍പ്പന്‍ ക്രോസ് ഒഡീഷ പ്രതിരോധക്കാരന്‍ ഡെല്‍ഗാഡോ കുത്തിയകറ്റി. 65-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം കിട്ടി. കര്‍ണെയ്റോയുടെ ക്രോസ് ബോക്സില്‍. സഹല്‍ ഡയമന്റാകോസിലേക്ക്. രാഹുലിനെയാണ് ഡയമന്റാകോസ് ലക്ഷ്യമിട്ടത്. എന്നാല്‍ ക്രോസ് മികച്ചതായില്ല. പിന്നാലെ സഹലിന്റെ ലോങ് റേഞ്ച് ബാറിന് മുകളിലൂടെ പറന്നു.

എഴുപതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ഡയമന്റാകോസിന് പകരം അപോസ്തലോസ് ജിയാന്നുവും രാഹുലിന് നിഹാല്‍ സുധീഷുമെത്തി. തകര്‍പ്പന്‍ കളിയായിരുന്നു ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള ഘട്ടത്തില്‍. സഹലായിരുന്നു എല്ലാ നീക്കങ്ങള്‍ക്കും പിന്നില്‍. ആദ്യത്തേത് ബോക്സിലേക്കുള്ള മനോഹരമായ നീക്കം. സുധീഷിന് അതില്‍ കാല്‍ക്കൊരുക്കാനായില്ല. പിന്നാലെ സിസര്‍ കട്ട്. അത് നേരിയ വ്യതാസത്തില്‍ പുറത്ത്. ബ്ലാസ്റ്റേഴ്സ് നിരന്തരം മുന്നേറി. ഒഡീഷ പ്രതിരോധം പിടിച്ചുനിന്നു. 79-ാം മിനിറ്റില്‍ അമരീന്ദറിന്റെ പിഴവില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടേണ്ടതായിരുന്നു. പക്ഷേ, ഗെലൊട്ട് അവരുട അപകടം ഒഴിവാക്കി. 83-ാം മിനിറ്റില്‍ സഹലിന് പകരം ബ്രൈസ് മിറാന്‍ഡ ഇറങ്ങി. 84-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് കിട്ടിയ സുവര്‍ണാവസരം പാഴായി. കര്‍ണെയ്റോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. പന്ത് കിട്ടിയ ലെസ്‌കോവിച്ചിന് വലയിലേക്ക് ലക്ഷ്യം തൊടുക്കാനായില്ല. എന്നാല്‍ അടുത്ത നിമിഷം ബ്ലാസ്റ്റേഴ്സ് മിന്നി. ഇക്കുറി മിറാന്‍ഡയുടെ തകര്‍പ്പന്‍ ക്രോസ്. അമരീന്ദര്‍ ഉയര്‍ന്നുചാടി തട്ടി. പക്ഷേ, പന്ത് സന്ദീപിന്റെ തലയിലേക്കാണ് കൃത്യം കിട്ടിയത്. ഒഴിഞ്ഞ വലയിലേക്ക് കുത്തിയിടേണ്ട കാര്യമേ ഉണ്ടായുള്ളൂ സന്ദീപിന്. ആ ഗോളില്‍ ബ്ലാസ്റ്റേഴ്സ് ഉറപ്പിച്ചു. തുടര്‍ന്ന് രണ്ട് തവണ നിഹാലിന്റെ നീക്കം ബോക്സില്‍ അവസാനിച്ചു. ഒരു തവണ അമരീന്ദര്‍ തടഞ്ഞു. അവസാന നിമിഷം ലൂണയ്ക്ക് പകരം വിക്ടര്‍ മോന്‍ഗിലും ജീക്സണ്‍ സിങ്ങിന് പകരം ആയുഷ് അധികാരിയും കളത്തിലെത്തി.

ജനുവരി മൂന്നിന് ജംഷഡ്പുര്‍ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

]]>
ആദ്യ പാദ തോൽവിക്ക് പകരം വീട്ടണം; ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്കെതിരെ https://malayalees.ch/kerala-blasters-odisha-fc-isl-kochi/ Mon, 26 Dec 2022 07:38:46 +0000 https://malayalees.ch/?p=73432 ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിക്കെതിരെ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. ആദ്യ പാദത്തിൽ ഒഡീഷയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റ ബ്ലാസ്റ്റേഴ്സ് ആ തോൽവിക്ക് പകരം വീട്ടാനായാണ് ഇന്ന് ഇറങ്ങുക. ഈ മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്സ് ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. തുടരെ 6 മത്സരങ്ങൾ വിജയിച്ച് ക്ലബ് റെക്കോർഡ് സ്ഥാപിച്ച ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് പരാജയപ്പെട്ടിരുന്നു.

പോയിൻ്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സും ഒഡീഷയും യഥാക്രമം പോയിൻ്റ് പട്ടികയിൽ അഞ്ച്, ആറ് സ്ഥാനങ്ങളിലാണ്. ഇരു ടീമുകളും 10 മത്സരം വീതം കളിച്ചു. 6 ജയം, 3 തോൽവി, 1 സമനില. പോയിൻ്റ് 19 വീതം. ഗോൾ ശരാശരിയാണ് ബ്ലാസ്റ്റേഴ്സിനെ അഞ്ചാമതും ഒഡീഷയെ ആറാമതും നിർത്തിയിരിക്കുന്നത്. ഇന്ന് വിജയിക്കാനായാൽ വിജയിക്കുന്ന ടീം മൂന്നാമതെത്തും.

]]>
ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി https://malayalees.ch/%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b4%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b5%bc%e0%b4%9a%e0%b5%8d/ Mon, 24 Oct 2022 08:53:08 +0000 https://malayalees.ch/?p=70110 ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം തോൽവി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷയുടെ ജയം. ഒഡിഷയ്ക്ക് വേണ്ടി ജെറി, പെഡ്രോ മാര്‍ട്ടിന്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹർമൻജോത് ഖബ്ര ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കി.

എടികെ മോഹൻ ബഗാനെതിരെ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങിയത്‌. ബ്ലാസ്റ്റേഴ്‌സ് ആദ്യ മിനിറ്റുകളിൽ ഹർമൻജോത് ഖബ്രയിലൂടെ ആദ്യ ഗോൾ നേടി. ഖബ്രയുടെ ഒന്നാന്തരം ഹെഡർ അമരീന്ദറിനെ കാഴ്‌ചക്കാരനാക്കി. ഇടതുവശത്ത്‌ ലൂണയായിരുന്നു ഗോളിലേക്ക്‌ വഴിയൊരുക്കിയത്‌. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒഡീഷ കടുത്ത ആക്രമണം നടത്തി.

രണ്ടാം പകുതിയിൽ ജെറി ടീമിനായി സമനില ഗോൾ കണ്ടെത്തി. കാർലോസ്‌ ഡെൽഗാഡോയുടെ ഷോട്ട് ഗിൽ തട്ടിയിട്ടെങ്കിലും ഓടിയെത്തിയ ജെറി അതിനെ വലയിലെത്തിച്ചു. കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പകരക്കാരനായെത്തിയ പെഡ്രോ മാർട്ടിൻ ലോങ്‌ റേഞ്ച്‌ ഷോട്ടിലൂടെ ഗില്ലിനെ കീഴടക്കി. പ്രതിരോധത്തിന്‌ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി ഏറ്റുവാങ്ങിയത്. ഈ വിജയത്തോടെ ഒഡിഷ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്താണ്.

]]>
പ്രതിരോധത്തിനു കയ്യടി; ബ്ലാസ്റ്റേഴ്സിനു ജയം; പോയിന്റ് പട്ടികയിൽ ഒന്നാമത് https://malayalees.ch/kerala-blasters-won-odisha-fc/ Thu, 13 Jan 2022 04:30:05 +0000 https://malayalees.ch/?p=55432 ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഒഡീഷ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത 2 ഗോളുകൾക്ക് ജയിച്ച മഞ്ഞപ്പട ലീഗിലെ അപരാജിതകുതിപ്പ് 10 മത്സരങ്ങളാക്കി ഉയർത്തി. ഒഡീഷക്കെതിരെ നിഷു കുമാറും ഹർമൻജോത് ഖബ്രയുമാണ് ഗോളുകൾ നേടിയത്. രണ്ട് ഗോളുകളും ആദ്യ പകുതിയിലായിരുന്നു.

തുടക്കം മുതൽ ഒഡീഷ ഗോൾ പോസ്റ്റിലേക്ക് ഇരച്ചുകയറിയ ബ്ലാസ്റ്റേഴ്സ് നിരന്തരം അവസരങ്ങൾ നെയ്തെടുത്തുകൊണ്ടിരുന്നു. ചില അർധാവസരങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും ഒഡീഷ ആടിയുലഞ്ഞുകൊണ്ടിരുന്നു. 28ആം മിനിട്ടിൽ കാത്തിരുന്ന ഗോൾ വന്നു. ക്യാപ്റ്റൻ ജെസ്സൽ കാർനീറോയ്ക്ക് പകരം ആദ്യ ഇലവനിൽ ഇടംകിട്ടിയ നിഷു കുമാർ ഒരു സോളോ എഫർട്ടിലൂടെ ഒഡീഷ ഗോളിയെ കീഴടക്കി. ലൂണയിൽ നിന്ന് പന്ത് സ്വീകരിച്ച്, ഇടതുപാർശ്വത്തിൽ നിന്ന് ഡിഫൻഡറെ വെട്ടിയൊഴിഞ്ഞ് ഒരു കർളിംഗ് ഷോട്ടിലൂടെയാണ് നിഷു കുമാർ വല കുലുക്കിയത്. 12 മിനിട്ടുകൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ് വീണ്ടും സ്കോർ ചെയ്തു. ലൂണ എടുത്ത കോർണറിൽ തലവച്ച് ഖബ്രയാണ് രണ്ടാം ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ ഖബ്രയുടെ ആദ്യ ഗോൾ ആയിരുന്നു ഇത്.

രണ്ടാം പകുതിൽ കുറച്ചുകൂടി പോരാട്ടവീര്യം കാണിച്ച ഒഡീഷ അവസരങ്ങൾ തുറന്നെടുത്തു. എന്നാൽ, ഫിനിഷിംഗിലെ പാളിച്ചകളും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൻ്റെ ചെറുത്തുനില്പും ഒഡീഷയെ തടഞ്ഞുനിർത്തി. ഇതിനിടെ ലഭിച്ച ചില സുവർണാവസരങ്ങൾ ബ്ലാസ്റ്റേഴ്സ് പാഴാക്കുകയും ചെയ്തു. ജയത്തോടെ ബ്ലാസ്റ്റേഴ്സ് 20 പോയിൻ്റുമായി പട്ടികയിൽ ഒന്നാമതെത്തി. കളിച്ച 11 മത്സരങ്ങളിൽ അഞ്ച് ജയവും അഞ്ച് സമനിലയുമാണ് ബ്ലാസ്റ്റേഴ്സിൻ്റെ സമ്പാദ്യം. സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻബഗാനോട് മാത്രമാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.

]]>
സീസണിലെ ആദ്യ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്; ഒഡീഷയെ 2-1 ന് കീഴടക്കി https://malayalees.ch/isl-kerala-blasters-21-odisha-fc/ Mon, 06 Dec 2021 04:20:38 +0000 https://malayalees.ch/?p=53530 ഐ.എസ്.എല്ലിൽ ഈ സീസണിലെ ആദ്യ ജയവുമായി കേരളബ്ലാസ്റ്റേഴ്‌സ് . പോയിന്റ് പട്ടികയിൽ മുന്നിലുള്ള ഒഡീഷ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. അൽവാരോ വാസ്‌ക്വസ്, മലയാളി താരം പ്രശാന്ത് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്.

മൂന്ന് ഗോളുകളും സംഭവിച്ചത് രണ്ടാം പകുതിയിലായിരുന്നു. രണ്ടാം പകുതിയടെ 62ാം മിനുറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന ഗോൾ എത്തിയത്. വാസ്‌കെസാണ് പന്ത് വലക്കുള്ളിലാക്കിയത്. അഡ്രിയാൻ ലൂണയുടെ പാസാണ് വാസ്‌കെസ് വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സിനെ നിലനിർത്തിയത്. 85ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോൾ എത്തി. ഗോളിന് വഴിയൊരുക്കിയതും അഡ്രിയാൻ ലൂണയായിരുന്നു. പന്ത് വലയിലെത്തിച്ചത് മലായളി താരം പ്രശാന്തായിരുന്നു. ഇതിനിടെ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം ബ്ലാസ്റ്റേഴ്‌സ് ഉറപ്പിക്കുമെന്ന ഘട്ടത്തിൽ ഇഞ്ച്വറി ടൈമിൽ ഒഡീഷ ഒരു ഗോൾ മടക്കി. നിഖിൽ രാജ് മുരുകേഷ് കുമാറാണ് ഒഡീഷയ്ക്കായി ഗോൾ നേടിയത്.

ബ്ലാസ്റ്റേഴ്സിന് നാല് മത്സരങ്ങളിൽനിന്ന് ഒരു ജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണുള്ളത്. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചു തുടങ്ങിയ ഒഡീഷയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ്ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ആറ് പോയിന്റുള്ള ഒഡിഷ മൂന്നാം സ്ഥാനത്താണ്.

]]>
ഒഡിഷക്ക് ആദ്യം ജയം സമ്മാനിച്ച് കേരള ബ്ലാസ്റ്റേഴ്‍സ് https://malayalees.ch/odisha-fc-beats-kerala-blasters-for-first-win-of-season/ Fri, 08 Jan 2021 03:59:31 +0000 https://malayalees.ch/?p=38217 ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് ആദ്യ ജയം സ്വന്തമാക്കി ഒഡിഷ എഫ്.സി. ഇരട്ട ഗോളുകളുമായി ഡിയഗോ മൗറീസിയോ തിളങ്ങിയ മത്സരത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം തോല്‍വിയാണിത്.

സ്റ്റീവൻ ടെയ്‍ലർ (42), ഡീഗോ മൗറീഷ്യോ (50,60) എന്നിവരാണ് ഒഡിഷയ്ക്കായി ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് താരം ജീക്സൻ സിങ്ങിന്റെ സെൽഫ് ഗോളുകൂടി ചേർത്ത് ഒഡിഷയുടെ ഗോൾ നാല്. ജോർദാൻ മറെ (7), ഗാരി ഹൂപ്പർ (79) എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ആദ്യം മുന്നിലെത്തിയത് ബ്ലാസ്റ്റേഴ്‌സായിരുന്നെങ്കിലും ആക്രമണത്തിന് ഇറങ്ങിയപ്പോള്‍ വരുത്തിയ പ്രതിരോധ പിഴവുകളാണ് പിന്നീട് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.

]]>