ODI – malayalees.ch https://malayalees.ch Malayalam Online News Portal Sat, 18 Mar 2023 04:30:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ODI – malayalees.ch https://malayalees.ch 32 32 രാഹുൽ, ജഡേജ കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റ് വിജയം https://malayalees.ch/india-won-by-5-wickets-against-australia/ Sat, 18 Mar 2023 04:30:36 +0000 https://malayalees.ch/?p=78205 തോൽവിയിലേക്ക് വീഴുമെന്ന് തോന്നിയിടത്ത് നിന്ന് രാഹുൽ – ജഡേജ കൂട്ടുകെട്ടിന്റെ അവസരോചിതമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ഓസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ 5 വിക്കറ്റ് വിജയം പിടിച്ചെടുത്ത് ടീം ഇന്ത്യ.

ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ ടോസ് ലഭിച്ചിട്ടും ബൗൾ ചെയ്യാനായിരുന്നു രോഹിതിന്റെ അഭാവത്തിൽ ക്യാപ്റ്റൻ സ്ഥാനത്തെത്തിയ ഹർദിക്കിന്റെ തീരുമാനം. തുടക്കത്തിൽ ഇന്ത്യയ്ക്ക് മുകളിൽ ആധിപത്യം സ്ഥാപിക്കുന്നതിൽ വിജയിച്ച ഓസ്ട്രേലിയയെ പിന്നീട് കണിശമായ ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ച് കെട്ടി. 35.4 ഓവറിൽ 188 റൺസിന് ഓസ്ട്രേലിയ പുറത്തായി. ഓസ്ട്രേലിയൻ നിരയിൽ 65 പന്തിൽ 81 റൺസ് നേടിയ മിച്ചൽ മാർഷ് മാത്രമാണ് തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ഷമിയും സിറാജും മൂന്ന് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ തകർച്ച നേരിട്ട ഇന്ത്യ 39 റൺസിന് 4 വിക്കറ്റ് നഷ്ട്ടമായും 83 റൺസിന് 5 വിക്കറ്റ് നഷ്ടമായും തകർന്നിരുന്നു. ആറാം വിക്കറ്റിൽ ജഡേജയും രാഹുലും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ വിജയിലെത്തിക്കുകയായിരുന്നു. ഫോമില്ലായ്മയിൽ വലഞ്ഞിരുന്ന കെ.എൽ രാഹുൽ 75 റൺസ് നേടി ഇന്ത്യയെ വിജയിലേക്ക് നയിച്ചു. ജഡേജ 45 റൺസ് നേടി. ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റാർക് 3 വിക്കറ്റും സ്റ്റോയിനിസ് 2 വിക്കറ്റും നേടി.

]]>
ഏഴാം വിക്കറ്റിൽ റെക്കോർഡ് കൂട്ടുകെട്ട്; മെഹദി ഹസന് സെഞ്ചുറി: ബംഗ്ലാദേശിന് തകർപ്പൻ സ്കോർ https://malayalees.ch/bangladesh-innings-india-2nd-odi/ Wed, 07 Dec 2022 10:37:44 +0000 https://malayalees.ch/?p=72483 ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിന് തകർപ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 271 റൺസ് നേടി. 6 വിക്കറ്റ് നഷ്ടത്തിൽ 69 റൺസ് എന്ന നിലയിൽ തകർന്ന ബംഗ്ലാദേശിനെ ഏഴാം വിക്കറ്റിൽ മഹ്‌മൂദുല്ലയും മെഹദി ഹസനും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. 150 പോലും കടക്കില്ലെന്ന് കരുതിയ ടോട്ടൽ 271ൽ എത്തിക്കാനായത് ബംഗ്ലാദേശിന് വലിയ ആത്‌മവിശ്വാസം നൽകും. മെഹദി ഹസൻ (100 നോട്ടൗട്ട്) ബംഗ്ലാദേശ് ടോപ്പ് സ്കോറർ ആയപ്പോൾ മഹ്‌മൂദുല്ല 77 റൺസ് നേടി പുറത്തായി.

മോശം തുടക്കമാണ് ബംഗ്ലാദേശിനു ലഭിച്ചത്. മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, വാഷിംഗ്ടൺ സുന്ദർ എന്നിവർ ചേർന്ന് ബംഗ്ലാ മുൻ നിരയെയും മധ്യനിരയെയും തകർത്തെറിഞ്ഞപ്പോൾ 19 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 69 റൺസെന്ന നിലയിലേക്ക് അവർ കൂപ്പുകുത്തി. എന്നാൽ കഴിഞ്ഞ മത്സരത്തിലെ മാച്ച് വിന്നർ മെഹദി ഹസൻ മുതിർന്ന താരം മഹ്‌മൂദുല്ലയ്ക്കൊപ്പം ഏഴാം വിക്കറ്റിൽ ഒത്തുചേർന്നതോടെ ബംഗ്ലാദേശ് കരകയറി. മഹ്‌മൂദുല്ല സാവധാനം തുടങ്ങിയെങ്കിൽ മെഹദി തുടക്കം മുതൽ ആക്രമിച്ചുകളിച്ചു. ഇരുവരും അനായാസം ഫിഫ്റ്റി കടന്നു. ബൗണ്ടറിയിലേക്ക് പറന്ന എഡ്ജുകളും ഫീൽഡറുടെ അടുത്തെത്താത്ത ഫാൾസ് ഷോട്ടുകളും ഇന്ത്യയുടെ നിർഭാഗ്യമായി. 148 റൺസ് നീണ്ട റെക്കോർഡ് കൂട്ടുകെട്ടിനൊടുവിലാണ് സഖ്യം വേർപിരിഞ്ഞത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇത്. 47ആം ഓവറിൽ ഉമ്രാൻ മാലിക് മഹ്‌മൂദുല്ലയെ രാഹുലിൻ്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു.

തുടർന്നെത്തിയ നസും അഹ്‌മദും ആക്രമണ മോഡിലായിരുന്നു. അവസാന ഓവറുകളിൽ നസുമും മെഹദിയും കടന്നാക്രമിച്ചതോടെ ബംഗ്ലാ സ്കോർ കുതിച്ചു. 83 പന്തുകളിൽ 8 ബൗണ്ടറിയും 4 സിക്സറും സഹിതം മെഹദി ഹസൻ കന്നി ഏകദിന സെഞ്ചുറി കുറിച്ചു. ഇന്നിംഗ്സിലെ അവസാന പന്തിൽ ശാർദുൽ താക്കൂറിനെതിരെ സിംഗിൾ നേടിയായിരുന്നു മെഹദിയുടെ സെഞ്ചുറി.

]]>
രോഹിതിനു വീണ്ടും ടോസ് നഷ്ടം; ഇന്ത്യ ഫീൽഡ് ചെയ്യും https://malayalees.ch/bangladesh-batting-india-odi/ Wed, 07 Dec 2022 07:12:14 +0000 https://malayalees.ch/?p=72468 ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ ഫീൽഡ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ലിറ്റൺ ദാസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് ടീമിലും മാറ്റങ്ങളുണ്ട്. ബംഗ്ലാദേശ് ഒരു മാറ്റം വരുത്തിയപ്പോൾ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്.

ബംഗ്ലാദേശ് നിരയിൽ ഹസൻ മഹ്‌മൂദിനു പകരം നാസും അഹ്‌മദ് ടീമിലെത്തി. ഇന്ത്യൻ ടീമിൽ ഷഹബാസ് അഹ്‌മദും കുൽദീപ് സെനും പുറത്തിരിക്കും. പകരം, അക്സർ പട്ടേലും ഉമ്രാൻ മാലികും തിരികെയെത്തി.

ടീമുകൾ:

India : Rohit Sharma(c), Shikhar Dhawan, Virat Kohli, Shreyas Iyer, KL Rahul(w), Washington Sundar, Axar Patel, Shardul Thakur, Deepak Chahar, Mohammed Siraj, Umran Malik

Bangladesh : Najmul Hossain Shanto, Litton Das(c), Anamul Haque, Shakib Al Hasan, Mushfiqur Rahim(w), Mahmudullah, Afif Hossain, Mehidy Hasan Miraz, Nasum Ahmed, Ebadot Hossain, Mustafizur Rahman

]]>
21 പന്തുകളിൽ ബെയർസ്റ്റോയ്ക്ക് അർധസെഞ്ചുറി; രണ്ടാം ഏകദിനത്തിൽ വിറച്ചു ജയിച്ച് ഇംഗ്ലണ്ട് https://malayalees.ch/england-won-ireland-2nd-odi/ Mon, 03 Aug 2020 04:43:12 +0000 https://malayalees.ch/?p=29479 അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനു ജയം. 21 പന്തുകളിൽ അർധസെഞ്ചുറി കുറിച്ച ഓപ്പണർ ജോണി ബെയർസ്റ്റോയുടെ മികവിലാണ് ഇംഗ്ലണ്ട് ജയം കുറിച്ചത്. ഒരു ഘട്ടത്തിൽ 137-6 എന്ന നിലയിൽ തകർന്നടിഞ്ഞ ആതിഥേയരെ ഡേവിഡ് വിലിയും സാം ബില്ലിംഗ്സും ചേർന്ന അപരാജിതമായ 79 റൺസാണ് കര കയറ്റിയത്. അയർലൻഡിനായി ജോഷ്വ ലിറ്റിൽ മൂന്നു വിക്കറ്റ് വീഴ്ത്തി.

213 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. സ്കോർബോർഡ് തുറക്കും മുൻപ് ഓപ്പണർ ജേസൻ റോയ് (0) ക്രെയ്ഗ് യങിൻ്റെ പന്തിൽ ഗാരത് ഡെലനിക്ക് പിടികൊടുത്ത് മടങ്ങി. പിന്നീട് ബെയർസ്റ്റോ ഷോ ആയിരുന്നു. പങ്കാളിയെ നഷ്ടമായതൊന്നും കണക്കിലെടുക്കാതെ അദ്ദേഹം അടിച്ചു തകർക്കാൻ തുടങ്ങി. രണ്ടാം വിക്കറ്റിൽ വിൻസുമായി അദ്ദേഹം 71 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ ജെയിംസ് വിൻസ് (16), ടോം ബാൻ്റൺ (15) എന്നിവർ പുറത്തായി. ഇരുവരെയും കർട്ടിസ് കാംഫെർ ആണ് പുറത്താക്കിയത്. വിൻസിനെ ക്ലീൻ ബൗൾഡാക്കിയ കാംഫെർ ബാൻ്റണെ വിക്കറ്റിനു മുന്നിൽ കുരുക്കി. ഇതൊന്നും ബെയർസ്റ്റോയെ തളത്തിയില്ല. ആൻഡി മക്ബ്രൈനെ സിക്സറടിച്ച് 21 പന്തുകളിൽ അദ്ദേഹം അരസെഞ്ചുറി കുറിച്ചു. സാം ബില്ലിംഗ്സിനെ കാഴ്ചക്കാരനാക്കി അതിവേഗം സെഞ്ചുറിയിലേക്ക് കുതിക്കവെ ജോഷ്വ ലിറ്റിൽ ബെയർസ്റ്റോക്ക് കടിഞ്ഞാണിട്ടു. ലോർകൻ ടക്കറിനു പിടികൊടുത്ത് മടങ്ങുമ്പോൾ ബെയർസ്റ്റോ 41 പന്തുകളിൽ 82 റൺസെടുത്തിരുന്നു. 14 ബൗണ്ടറികളും 2 സിക്സുകളും സഹിതമായിരുന്നു അദ്ദേഹത്തിൻ്റെ ഇന്നിംഗ്സ്.

തുടർന്ന് ഓയിൻ മോർഗൻ, മൊയീൻ അലി എന്നിവർ സ്കോർബോർഡിൽ ചലനങ്ങളുണ്ടാക്കാതെ മടങ്ങി. ഇരുവരും ജോഷ്വ ലിറ്റിലിൻ്റെ ഇരയായാണ് മടങ്ങിയത്. മോർഗനെ കാംഫെർ പിടികൂടിയപ്പോൾ മൊയീൻ, ടക്കറുടെ കൈകളിൽ അവസാനിച്ചു. 137-6 എന്ന നിലയിൽ പരാജയം മുന്നിൽ കണ്ട ഇംഗ്ലണ്ടിനായി കഴിഞ്ഞ മത്സരത്തിലെ ഹീറോ സാം ബില്ലിംഗ്സ് ഡെവിഡ് വില്ലിയുമായി ഒത്തുചേർന്നു. 32.3 ഓവറിൽ ഇംഗ്ലണ്ട് വിജയ റൺ കുറിക്കുമ്പോൾ ബില്ലിംഗ്സ് 46ഉം വില്ലി 47ഉം വീതം റൺസെടുത്ത് പുറത്താവാതെ നിന്നു.

9 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് അയർലൻഡ് 212 റൺസ് നേടിയത്. ഓൾറൗണ്ടർ കർട്ടിസ് കാംഫെറിൻ്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയാണ് അയർലൻഡിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. അയർലൻഡിനായി ഏഴ് താരങ്ങൾ ഇരട്ടയക്കം കടന്നെങ്കിലും കാംഫെർ ഒഴികെ ആർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

]]>