odi cricket – malayalees.ch https://malayalees.ch Malayalam Online News Portal Sat, 21 Jan 2023 04:08:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png odi cricket – malayalees.ch https://malayalees.ch 32 32 ഇന്ത്യ ന്യൂസിലാന്റ് രണ്ടാം ഏകദിനം ഇന്ന്; ചരിത്രം കുറിക്കാൻ ടീം ഇന്ത്യ https://malayalees.ch/india-vs-new-zealand-2nd-odi-today/ Sat, 21 Jan 2023 04:07:49 +0000 https://malayalees.ch/?p=74805 ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് റായ്പൂരിൽ. മൂന്ന് ഏകദിനങ്ങൾ അടങ്ങുന്ന പരമ്പരയിലെ രണ്ടാമത്തെ മത്സരവും വിജയിച്ച് പരമ്പര ജയം ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ ജയത്തോടെ ഇന്ത്യയ്‌ക്കൊപ്പം പിടിക്കാനാണ് കീവിസ് ശ്രമം. അതേസമയം ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ 3 ബാറ്റ്സ്മാൻമാർ ഒരേ ടീമിൽ കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനം വിജയിച്ച ടീം ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. റായ്പൂരിലെ ഷഹീദ് വീർ നരണയ് സിംഗ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് രണ്ടാം ഏകദിനം. മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്. ഇന്ത്യൻ മണ്ണിൽ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കാൻ കാത്തിരിക്കുകയാണ് ന്യൂസിലൻഡ്. ആദ്യ ഏകദിനത്തിൽ ജയത്തിന് അരികെ വരെയെത്തിയാണ് കീവികൾ തോറ്റത്.

അതേസമയം ടോം ലാഥം നയിക്കുന്ന ടീമിനെതിരായ രണ്ടാം ഏകദിനത്തിൽ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ ത്രയം പുതിയ റെക്കോർഡ് സ്വന്തമാക്കും. ഏകദിന ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു ടീമിൽ ഡബിൾ സെഞ്ച്വറി നേടുന്ന 3 ബാറ്റ്സ്മാൻമാർ ഒരുമിച്ച് കളിക്കുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 25 കാരനായ ഓപ്പണർ ശുഭ്മാൻ ഗിൽ ന്യൂസിലൻഡിനെതിരെ 208 റൺസ് നേടി. ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഗിൽ.

ഡിസംബർ 10 ന് നടന്ന ബംഗ്ലാദേശ് പര്യടനത്തിലെ അവസാന ഏകദിനത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ ഇരട്ട സെഞ്ച്വറി നേടിയപ്പോൾ രോഹിത് ശർമ്മ 2014 ൽ ഏകദിനത്തിലെ തന്റെ ആദ്യ ഡബിൾ സെഞ്ച്വറി നേടി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ 2010-ൽ ഇരട്ട സെഞ്ച്വറി നേടിയപ്പോൾ അടുത്ത വർഷം അതായത് 2011-ൽ വീരേന്ദർ സെവാഗ് തൻ്റെ ആദ്യ ഏകദിന ഇരട്ട സെഞ്ച്വറി കുറിച്ചു. ഇരട്ട സെഞ്ച്വറി നേടിയതിന് ശേഷം സച്ചിനും സെവാഗും ഒരുമിച്ച് കളിച്ചിട്ടുണ്ടെങ്കിലും ഒരു മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന 3 താരങ്ങൾ ഒരുമിച്ച് കളിക്കുന്നത് ഇതാദ്യമാണ്.

]]>
പൊരുതിയത് ശ്രേയാസ് അയ്യരും വാഷിംഗ്ടൺ സുന്ദറും മാത്രം; ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച https://malayalees.ch/india-score-newzealand-odi-2/ Wed, 30 Nov 2022 07:37:33 +0000 https://malayalees.ch/?p=72111 ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47.3 ഓവറിൽ 219 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 51 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദർ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശ്രേയാസ് അയ്യരും (49) ഇന്ത്യക്കായി തിളങ്ങി. ഇന്ത്യക്കായി ഏഴ് താരങ്ങൾ ഇരട്ടയക്കം കടന്നെങ്കിലും ഈ രണ്ട് പേർക്കൊഴികെ മറ്റാർക്കും മികച്ച സ്കോർ നേടാനായില്ല. ന്യൂസീലൻഡിനായി ഡാരിൽ മിച്ചലും ആദം മിൽനെയും 3 വിക്കറ്റ് വീതം വീഴ്ത്തി. 

ബൗളിംഗ് പിച്ചിൽ വളരെ സാവധാനമായിരുന്നു ഇന്ത്യയുടെ തുടക്കം. കഴിഞ്ഞ മത്സരങ്ങളിൽ ആക്രമിച്ചുകളിച്ച ശുഭ്മൻ ഗില്ലിനെ കിവീസ് പേസർമാർ ക്രീസിൽ തളച്ചിട്ടതോടെ റൺ വരൾച്ചയുണ്ടായി. 13 റൺസെടുത്ത ഗില്ലിനെ പുറത്താക്കിയ ആദം മിൽനെ കിവീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ശിഖർ ധവാനും (28) മിൽനെയുടെ ഇരയായി മടങ്ങി. ഋഷഭ് പന്തിനെ (10) ഡാരിൽ മിച്ചലും സൂര്യകുമാർ യാദവിനെ (6) മിൽനെയും ദീപക് ഹൂഡയെ (12) ടിം സൗത്തിയും മടക്കിയതോടെ ഇന്ത്യ തകർച്ചയിലേക്ക് കൂപ്പുകുത്തി. തുടരെ വിക്കറ്റുകൾ നഷ്ടമാവുമ്പോഴും പിടിച്ചുനിന്ന ശ്രേയാസ് അയ്യർ (49) കൂടി മടങ്ങിയതോടെ ഇന്ത്യയുടെ നില കൂടുതൽ പരുങ്ങലിലായി. എന്നാൽ, അസാമാന്യ മികവോടെ ബാറ്റ് വീശിയ വാഷിംഗ്ടൺ സുന്ദർ ഇന്ത്യയെ 200 കടത്തി. 51 റൺസെടുത്ത താരം 48ആം ഓവറിൽ സൗത്തിയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.

മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. സഞ്ജുവിനെ ഒഴിവാക്കുന്നതിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് വീണ്ടും താരത്തെ ഒഴിവാക്കി ഇന്ത്യ ടീം പ്രഖ്യാപിച്ചത്. ന്യൂസീലൻഡ് നിരയിൽ ഡഗ് ബ്രേസ്‌വെലിനു പകരം ആദം മിൽനെ ടീമിലെത്തി. മഴ മൂലം വൈകിയാണ് ടോസ് നടന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡ് വിജയിച്ചിരുന്നു. രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ന് ഇന്ത്യക്ക് ജയിച്ചേ തീരൂ. ടി-20 പരമ്പരയിൽ ഇന്ത്യ 1-0നു വിജയിച്ചു.

]]>