O. Rajagopal – malayalees.ch https://malayalees.ch Malayalam Online News Portal Thu, 31 Dec 2020 13:24:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png O. Rajagopal – malayalees.ch https://malayalees.ch 32 32 കർഷക നിയമത്തിനെതിരായ പ്രമേയം; മലക്കം മറിഞ്ഞ് ഒ.രാജഗോപാൽ https://malayalees.ch/o-rajagopal-explanation-resolution-passed-by-kerala-assembly-against-farm-laws/ Thu, 31 Dec 2020 13:24:43 +0000 https://malayalees.ch/?p=37811 കർഷ നിയമത്തിനെതിരായ പ്രമേയത്തെ പിന്തുണച്ച നിലപാടിൽ വിശദീകരണവുമായി ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ നിയമസഭാ പ്രമേയത്തെ എതിര്‍ത്തിരുന്നുവെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു. കക്ഷിനേതാക്കളുടെ പ്രസംഗത്തില്‍ പറഞ്ഞതാണ് തന്റെ നിലപാട്. അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും സ്പീക്കര്‍ വേര്‍തിരിച്ചു ചോദിച്ചില്ല. ഒറ്റചോദ്യമായി ചുരുക്കിയ സ്പീക്കറുടെ നടപടി കീഴ്‍വഴക്കങ്ങളുടെ ലംഘനമാണെന്നും രാജഗോപാൽ പറഞ്ഞു.

കേന്ദ്രനിയമങ്ങള്‍ പിന്‍വലിക്കണമെന്ന പ്രമേയത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് തീര്‍ച്ചയായും, അതുകൊണ്ടാണല്ലോ വോട്ട് ചെയ്യാതിരുന്നത് എന്നായിരുന്നു രാജഗോപാലിന്റെ മറുപടി. കേന്ദ്രനിയമം പിന്‍വലിക്കണമെന്ന് ബിജെപി എംഎല്‍എ ആവശ്യപ്പെടുന്നതില്‍ ഒരു പ്രശ്‌നവുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.

കാര്‍ഷിക നിയമം കൊണ്ടുവന്ന ബിജെപിയെ വെട്ടിലാക്കുന്നതായിരുന്നു സഭയിലെ ഒ.രാജഗോപാലിന്റെ നിലപാട്.

]]>