Nursing Student – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Jun 2023 04:44:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Nursing Student – malayalees.ch https://malayalees.ch 32 32 തസ്തിക സൃഷ്ടിക്കാതെയും ജീവനക്കാരെ നിയമിക്കാതെയും മുഖം തിരിച്ച് സർക്കാർ; ദുരിതത്തിലായി നഴ്സിങ് വിദ്യാർത്ഥികൾ https://malayalees.ch/nursing-students-verification-of-certificate-and-renewal-of-registration-lagging/ Mon, 12 Jun 2023 04:28:19 +0000 https://malayalees.ch/?p=82565 നഴ്‌സിംഗ് പഠനം കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും രജിസ്‌ട്രേഷൻ പുതുക്കലും മുടങ്ങുന്നതായി പരാതി. പതിനായിരത്തിലധികം അപേക്ഷകളാണ് നഴ്‌സിംഗ് കൗൺസിലിൽ കെട്ടിക്കിടക്കുന്നത്. ഇതോടെ നിരവധി വിദ്യാർത്ഥികളുടെ തൊഴിലും തുടർപഠന സാധ്യതകളുമാണ് പ്രതിസന്ധിയിലായത്. ജീവനക്കാരുടെ കുറവാണ് അപേക്ഷകൾ കെട്ടിക്കിടക്കാൻ കാരണമെന്നാണ് നഴ്‌സിംഗ് കൗൺസിലിന്റെ വിശദീകരണം

മൂന്നര ലക്ഷത്തോളം രജിസ്റ്റേഡ് നഴ്‌സുമാരാണ് കേരളത്തിലുള്ളത്. പഠനം പൂർത്തിയാക്കി ഇറങ്ങുന്നവരുടെ പ്രൈമറി രജിസ്‌ട്രേഷൻ, വിദേശത്തേയ്ക്ക് പോകുന്നവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, അഞ്ചുവർഷത്തിലൊരിക്കൽ ചെയ്യേണ്ട രജിസ്‌ട്രേഷൻ പുതുക്കൽ എന്നിവയാണ് മുടങ്ങിയത്. നഴ്‌സിംഗ് കൗണ്ഡസിലിൽ അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ക്രമങ്ങൾ പൂർത്തിയാക്കി നൽകുന്നില്ലെന്നാണ് പരാതി. ഇതോടെ പഠനം കഴിഞ്ഞിറങ്ങിയവർക്ക് തൊഴിലിനോ ഉപരിപഠനത്തിനോ പോകാൻ കഴിയാത്ത സ്ഥിതിയാണ്. പ്രതിദിനം 500 ൽ അധികം അപേക്ഷകൾ എത്തുന്ന നഴ്‌സിംഗ് കൗൺസിലിൽ 10000 ൽ അധികം അപേക്ഷകളാണ് ഇപ്പോഴും കെട്ടിക്കിടക്കുന്നത്.

മതിയായ ജീവനക്കാരില്ലാത്തതാണ് പരാതികൾ ഉയരാൻ കാരണം. 40 ജീവനക്കാർ വേണ്ടിടത്ത് നിലവിൽ 19 പേരാണ് ഉള്ളത്. നഴ്‌സിംഗ് കൗൺസിലിന്റെ തലവനായ രജിസ്ട്രാറുടെ കസേര ആറു മാസമായി ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനുപുറമെ സൂപ്രണ്ടും അക്കൗണ്ടനന്റും സ്ഥാപനത്തിൽ ഇല്ല. ഉദ്യോഗസ്ഥരുടെ ശമ്പളം നഴ്‌സിംഗ് കൗൺസിൽ നൽകും എന്നിരിക്കെ തസ്തിക സൃഷ്ടിക്കാതെയും ജീവനക്കാരെ നൽകാതെയും സർക്കാരും മുഖം തിരിക്കുകയാണ് .

]]>
കേരളത്തില്‍ നഴ്സിംഗ് പഠനത്തിന് സീറ്റുകളില്ല; വിദ്യാര്‍ഥികള്‍ ആശങ്കയില്‍ https://malayalees.ch/there-are-no-seats-for-nursing-studies-in-kerala-students-worried/ Mon, 28 Sep 2020 05:32:40 +0000 https://malayalees.ch/?p=32425 കോവിഡ് ഭീതി മൂലം സംസ്ഥാനത്തിന് പുറത്തെ നഴ്സിംഗ് പഠനം പലരും ഉപേക്ഷിച്ചതോടെ സംസ്ഥാനത്തെ നേഴ്സിംഗ് കോളേജുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്

കേരളത്തിലെ നഴ്സിംഗ് പഠനത്തിന് ആവശ്യത്തിന് സീറ്റുകളില്ലെന്ന പരാതി വ്യാപകമാകുന്നു. കോവിഡ് ഭീതിമൂലം സംസ്ഥാനത്തിന് പുറത്തെ നഴ്സിംഗ് പഠനം പലരും ഉപേക്ഷിച്ചതോടെ സംസ്ഥാനത്തെ നേഴ്സിംഗ് കോളേജുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉയർന്ന മാർക്ക് ഉള്ളവർക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തുബോള്‍, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകും. ഇതോടെ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കേരളത്തില്‍ പഠിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തിന് പുറത്ത് പോയി നഴ്സിംഗ് പഠനം നടത്തിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ പലരും കേരളത്തിന് പുറത്തേക്ക് പോകാന്‍ മടിക്കുകയാണ്.

സംസ്ഥാനത്ത് തന്നെ പഠിക്കാനാകുമോ എന്നാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. നിലവില്‍ 6055 സീറ്റുകള്‍ മാത്രമാണ് കേരളത്തിലുള്ളത്. ഇത് നഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവസരം നല്‍കില്ല. ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്ക് മാത്രമായി സീറ്റ് നിജപ്പെടുത്തേണ്ടി വരും. അമ്പതിനായിരത്തിലധികം അപേക്ഷകൾ ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. രാജ്യത്തിന് പുറത്ത് ഒട്ടനവധി തൊഴിൽ സാധ്യതയാണ് നഴ്സിംഗിനുള്ളത്.

ഇപ്പോഴത്തെ സാഹചര്യം കൂടി കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് അവസരം നല്‍കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ഉയരുന്ന ആവശ്യം. ആരോഗ്യമന്ത്രിയെ സാഹചര്യങ്ങൾ ധരിപ്പിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. പ്രവേശന നടപടികൾ വൈകാതെ അവസാനിക്കുമെന്നതിനാൽ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാകും.

]]>