nurseswapna suresh – malayalees.ch https://malayalees.ch Malayalam Online News Portal Tue, 15 Sep 2020 04:51:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nurseswapna suresh – malayalees.ch https://malayalees.ch 32 32 ചികിത്സയിലിരിക്കെ സ്വപ്ന സുരേഷ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് നഴ്സുമാരുടെ മൊഴി https://malayalees.ch/according-to-the-nurses-swapna-suresh-did-not-use-the-phone-while-undergoing-treatment/ Tue, 15 Sep 2020 04:51:33 +0000 https://malayalees.ch/?p=31825 തൃശൂര്‍ മെഡിക്കല്‍ കോളജില്‍‌ ചികിത്സയിലിരിക്കെ സ്വപ്ന സുരേഷ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ നഴ്സുമാരുടെ മൊഴി. സ്വപ്നയെ കണ്ടത് പൊലീസിന്‍റെ സാന്നിധ്യത്തില്‍ മാത്രമാണ്. ശുചീകരണ തൊഴിലാളികളെ‌ അകത്ത് പ്രവേശിപ്പിച്ചതും പൊലീസ് സാന്നിധ്യത്തിലാണെന്നും നഴ്സുമാര്‍ മൊഴി ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കി.

ഞായറാഴ്ചയാണ് നെഞ്ച് വേദനയെ തുടർന്ന് സ്വപ്നയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആറ് ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. റമീസിനെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ‍് ഇരുവർക്കും വിദഗ്ധ പരിശോധനകൾ നടത്താൻ തീരുമാനിച്ചിരുന്നു . സ്വപ്നയുടെ ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലിൽ തടസമുണ്ടോയെന്ന് പരിശോധിക്കാൻ ആൻജിയോഗ്രാം പരിശോധന നടത്തും. റമീസിനെ എൻഡോസ്കോപിയ്ക്കു വിധേയമാക്കും. സ്വപ്നയുടെ ആരോഗ്യനില സംബന്ധിച്ച് ജയിൽ വകുപ്പിന് കഴിഞ്ഞ ദിവസം വനിത ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകിയിരുന്നു. ഇന്നത്തെ ആൻജിയോഗ്രാമിന് ശേഷം തുടർ റിപ്പോർട്ട് കൊടുക്കും

]]>