nurse – malayalees.ch https://malayalees.ch Malayalam Online News Portal Wed, 12 May 2021 05:50:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nurse – malayalees.ch https://malayalees.ch 32 32 ആരോഗ്യപ്രവര്‍ത്തകരിലെ കോവിഡ് ബാധ; രോഗം സ്ഥിരീകരിക്കുന്നവരിൽ കൂടുതലും നഴ്സുമാർ https://malayalees.ch/hospital-nurses-most-at-risk-for-covid-19/ Wed, 12 May 2021 05:50:38 +0000 https://malayalees.ch/?p=44031 സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലും നഴ്സുമാര്‍. ഒന്നാം തരംഗത്തില്‍ 455 നഴ്സുമാർക്കാണ് കോവിഡ് ബാധിച്ചത്. എന്നാൽ രണ്ടാം തരംഗത്തില്‍ ഒന്നര മാസത്തിനിടെ 1180 നഴ്സുമാർ രോഗ ബാധിതരായി. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, വയനാട്, ഇടുക്കി,മലപ്പുറം. ഈ ഏഴ് ജില്ലകളിലായി 1635 നഴ്സുമാര്‍ക്ക് കോവിഡ് ബാധിച്ചു. ഐ.സി.യു,വെന്‍റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കോവിഡ് രോഗികളുമായി ഏറ്റവും അടുത്തിടപഴകുന്നവരാണ് നഴ്സുമാര്‍. അതുകൊണ്ട് തന്നെ അവരിലെ കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രം നൂറിനും മുന്നൂറിനും ഇടയില്‍ നഴ്സുമാര്‍ക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്. കൂടുതല്‍ പേര്‍ കോവിഡ് രോഗികളാകുന്നതോടെ അവശേഷിക്കുന്നവര്‍ക്ക് ഇരട്ടിസമയം ജോലിയെടുക്കേണ്ടി വരുന്നു. ഒഴിവുകള്‍ നികത്തി കോവിഡ് ആശുപത്രികളിലെ നഴ്സുമാരുടെ ജോലിഭാരം കുറക്കണമെന്ന ആവശ്യം ശക്തമാണ്.

]]>
മിനിമം വേതനമോ അലവൻസോ പോലുമില്ല, മാലാഖയെന്ന വിളി മാത്രം ബാക്കി; കഷ്ടപ്പാടുകള്‍ മാത്രമാണ് ഈ ജീവിതങ്ങള്‍.. https://malayalees.ch/nurses-struggling-on-the-frontline-of-covid-19/ Wed, 12 May 2021 05:45:50 +0000 https://malayalees.ch/?p=44026 മാലാഖമാരെന്ന് പറയുമ്പോഴും അര്‍ഹിക്കുന്ന വേതനം പോലും ലഭിക്കാതെ ജോലി ചെയ്യേണ്ടി വരുന്നവരാണ് നഴ്സുമാരില്‍ പലരും. കോവിഡ് കാലത്ത് ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് റിസ്ക് അലവന്‍സ് പോലുമില്ല. കോവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയതിനെതിരെ തിരുവനന്തപുരത്ത് പരസ്യ പ്രതിഷേധത്തിന് ഇറങ്ങേണ്ടിവന്നതും ഈ മുന്നണി പോരാളികള്‍ക്കാണ്. ആതുരസേവന രംഗത്ത് മാലാഖമാരെന്നാണ് നഴ്സുമാര്‍ക്കുള്ള വിശേഷണം. എന്നാല്‍ വിശേഷണത്തിനപ്പുറം കഷ്ടപ്പാടുകള്‍ മാത്രമാണ് ഈ ജീവിതങ്ങള്‍. കോവിഡ് മഹാമാരിക്കാലത്ത് തുടര്‍ച്ചയായി പി.പി.ഇ കിറ്റിനുള്ളില്‍ ജോലി ചെയ്യുമ്പോഴും മിനിമം വേതനമില്ലെന്ന് നഴ്സുമാര്‍ ചൂണ്ടിക്കാട്ടുന്നു. മിനിമം വേതനം 20,000 ആക്കിയെങ്കിലും സ്വകാര്യ ആശുപത്രികളില്‍ ശമ്പളം പോലും ഇല്ലാതെ ജോലി ചെയ്യുന്നവരേറെയാണ്. സ്റ്റാഫ് നഴ്സുമാരെ നഴ്സിംഗ് ഓഫീസര്‍മാര്‍ എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ടെങ്കിലും ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന ഇവര്‍ക്ക് റിസ്ക് അലവന്‍സ് പോലുമില്ല.

കോവിഡ് കാലത്ത് ഏഴ് ദിവസത്തെ ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്നായിരുന്നു നേരത്തെയുള്ള ക്രമീകരണം. തുടര്‍ച്ചയായി കോവിഡ് ഡ്യൂട്ടി എടുക്കുന്നതിനാല്‍ അവശരാണ് പലരും. രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടി ഓഫ് റദ്ദാക്കി. ഇതേ തുടര്‍ന്ന് പരസ്യ പ്രതിഷേധത്തിന് ഇറങ്ങേണ്ട ഗതികേടും നഴ്സുമാര്‍ക്കുണ്ടായി. പദവിയുടെ പേര് മാറ്റിയതുകൊണ്ട് കാര്യമില്ലെന്നും അര്‍ഹതക്കുള്ള അംഗീകാരം മതിയെന്നുമാണ് നഴ്സുമാര്‍ ആവശ്യപ്പെടുന്നത്.

]]>
കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്സിന് കോവിഡ്: ഉറവിടം വ്യക്തമല്ല, 24 ജീവനക്കാര്‍ ക്വാറന്‍റൈനില്‍ https://malayalees.ch/kozhikode-medical-college-nurse-covid-source-not-known/ Mon, 20 Jul 2020 04:44:04 +0000 https://malayalees.ch/?p=28749 നഴ്സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച നഴ്സുമായി സമ്പര്‍ക്കമുണ്ടായ 24 ജീവനക്കാരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശം. നഴ്സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും. ജില്ലയില്‍ 32 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജില്‍ നഴ്സിന് രോഗബാധയുണ്ടായത് ആശങ്കയോടെയാണ് കാണുന്നത്. നെഫ്രോളജി വാര്‍ഡില്‍ മാത്രം ജോലി ചെയ്ത നഴ്സിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനായില്ല. നഴ്സുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഏഴ് ഡോക്ടര്‍മാര്‍, 17 നഴ്സുമാര്‍ എന്നിവരോട് ക്വാറന്‍റൈനില്‍ പോകാന്‍ മെഡിക്കല്‍ കോളജ് ഉന്നതതല യോഗം നിര്‍ദേശിച്ചു. ഒപ്പം നെഫ്രോളജി വാര്‍ഡ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും. ഈ വാര്‍ഡില്‍ ചികിത്സയിലുള്ള 16 രോഗികളേയും നിരീക്ഷിക്കും. ഗുരുതര അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്ന ഈ രോഗികളില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാകും. അതുകൊണ്ട് തന്നെ കൂടുതല്‍ ജാഗ്രതയിലാണ് മെഡിക്കല്‍ കോളജ്.

വാണിമേല്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, തിരുവങ്ങൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നടത്തിയ ആന്‍റിജെന്‍ ടെസ്റ്റ് പോസിറ്റീവായ 17 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 9 പേര്‍ രോഗമുക്തരായി. കോര്‍പ്പറേഷനിലെ 11ആം വാര്‍ഡ് പൂളക്കടവ്, 12ആം വാര്‍ഡ് പാറോപ്പടി, ഒളവണ്ണ പഞ്ചായത്തിലെ നാലാം വാര്‍ഡ് പാലാഴി ഈസ്റ്റ്, വളയം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് വണ്ണാര്‍കണ്ടി, 14ആം വാര്‍ഡ് ചെക്കോറ്റ, 12 ആം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വളയം ടൌണ്‍ തുടങ്ങി പുതിയ ഏഴ് പ്രദേശങ്ങള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. ആന്‍റിജെന്‍ പരിശോധന പൂര്‍ത്തിയായ ഇടങ്ങളിലും കര്‍ശന നിയന്ത്രണം തുടരും.

]]>
കോഴിക്കോട് ഗര്‍ഭിണിക്ക് കോവിഡ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും നഴ്സുമാരും ക്വാറന്‍റൈനില്‍ https://malayalees.ch/kozhikode-private-hospital-doctor-and-nurse-at-quarantine/ Wed, 01 Jul 2020 07:28:54 +0000 https://malayalees.ch/?p=27855 റൂട്ട് മാപ്പ് പ്രകാരം ജൂണ്‍ 23നും 25നും ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍‌ ക്വാറന്‍റൈനില്‍. ഒരു ഡോക്ടറും മൂന്ന് നഴ്സുമാരുമാണ് ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. കല്ലായിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച ഗര്‍ഭിണി ഈ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഇവരുടെ റൂട്ട് മാപ്പ് പ്രകാരം ജൂണ്‍ 23നും 25നും ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. 25ന് തന്നെയാണ് കോവിഡ് പരിശോധന നടത്തിയത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.

ഗര്‍ഭിണി 25ന് എത്തിയപ്പോള്‍ തന്നെ കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ചികിത്സിച്ച ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറോടും മൂന്ന് നഴ്സുമാരോടും ക്വാറന്‍റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. അവര്‍ ഇതിനകം നിരീക്ഷത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

അതിനിടെ കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്‍റ് സോണുകളില്‍ സാംപിള്‍ പരിശോധന തുടങ്ങി. മൂന്ന് ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കും. കോര്‍പറേഷനിലെ മൂന്ന് വാര്‍ഡുകളും ഒളവണ്ണ പഞ്ചായത്തിലെ ഒരു വാര്‍ഡുമാണ് കണ്ടയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചത്.

കോര്‍പറേഷനിലെ 56ആം വാര്‍ഡായ ചക്കുംകടവ്, 62ആം വാര്‍ഡായ മൂന്നാലിങ്കല്‍, 66ആം വാര്‍ഡായ വെള്ളയില്‍, ഒളവണ്ണ പഞ്ചായത്തിലെ 19ആം വാര്‍ഡായ കമ്പിള പറമ്പ് എന്നിവിടങ്ങളിലാണ് സാംപിള്‍ സ്രവപരിശോധന നടത്തുന്നത്. ഓരോ വാര്‍ഡുകളിലും 300 പേരുടെ സാംപിളുകള്‍ പരിശോധിക്കും. വെള്ളയില്‍ തൂങ്ങിമരിച്ച കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ വെള്ളയില്‍ ഭാഗത്ത് നിന്ന് കൂടുതല്‍ പേരുടെ സാംപിള്‍ പരിശോധിക്കും.

]]>
ശമ്പളമില്ലാത്ത അവധിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നു: പ്രതിഷേധവുമായി നഴ്സുമാർ https://malayalees.ch/insisting-on-unpaid-leave-nurses-with-protest/ Tue, 12 May 2020 04:01:31 +0000 https://malayalees.ch/?p=25443 നഴ്സസ് ദിനത്തില്‍ കണ്ണൂരില്‍ സ്വകാര്യആശുപത്രിയില്‍ നഴ്സുമാരുടെ പ്രതിഷേധം, ശമ്പളമില്ലാതെ നിര്‍ബന്ധിത അവധിക്ക് മാനേജ്‍‌മെന്റ് ആവശ്യപ്പെട്ടതായി പരാതി. മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളും നല്‍കുന്നില്ല

അന്താരാഷ്ട്ര നഴ്‍സ് ദിനത്തില്‍ പ്രതിഷേധവുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ. പ്രതിമാസം ശമ്പളമില്ലാതെ 10 ദിവസം നിർബന്ധിത അവധിയെടുക്കാൻ മാനേജ്‍മെന്റ് ആവശ്യപ്പെട്ടതായി കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാര്‍ പറയുന്നു. കൊറോണക്കാലത്ത് മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ വേണമെന്നും നഴ്സുമാര്‍ ആവശ്യപ്പെടുന്നു.

അറുപതോളം നഴ്സുമാരാണ് ഇപ്പോള്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇന്നലെ നൈറ്റ് ഡ്യൂട്ടിക്ക് കയറിയ നഴ്സുമാര്‍ ഡ്യൂട്ടിയില്‍ തുടരുകയാണ്. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് നിലവില്‍ ഡ്യൂട്ടിയിലുള്ളവര്‍ ഡ്യൂട്ടിയില്‍ തുടരാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ ഡ്യൂട്ടിക്ക് കയറേണ്ട നഴ്സുമാരാണ് ഇന്ന് സമരത്തിനിറങ്ങിയിരിക്കുന്നത്.

മൂന്ന് ആവശ്യങ്ങളാണ് ഇവര്‍ പ്രധാനമായും സമരത്തിന് കാരണമായി പറയുന്നത്. ഈ കോറോണകാലത്തുപോലും അവശ്യമായ സുരക്ഷാ മുന്‍കരുതലുകളായ മാസ്കോ, പിപിറ്റി കിറ്റോ ഒന്നും നഴ്സുമാര്‍ക്ക് അനുവദിച്ചിട്ടില്ല. മാസ്ക് ഫാര്‍മസിയില്‍ നിന്ന് പലരും കാശുകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് പത്തു പതിനഞ്ചും ദിവസം ശമ്പളമില്ലാത്ത നിര്‍ബന്ധ അവധിക്ക് പോകാന്‍ മാനേജ്‍മെന്റ് നിര്‍ബന്ധിക്കുകയാണ്. പിരിച്ചുവിടലടക്കമുള്ള ഭീഷണിയും മാനേജ്‍മെന്റ് ഉയര്‍ത്തുന്നുണ്ട്. ലോക്ക്ഡൌണ്‍ കാലമായിട്ടും ആശുപത്രി അധികൃതര്‍ സ്റ്റാഫുകള്‍ക്ക് വാഹന സൌകര്യം നല്‍കിയില്ലെന്ന പരാതിയും ഇവര്‍ ഉയര്‍ത്തുന്നു.

]]>