Nun – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Feb 2023 11:56:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Nun – malayalees.ch https://malayalees.ch 32 32 കഠിനംകുളത്ത് സന്ന്യാസ വിദ്യാർത്ഥിനി കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ https://malayalees.ch/nun-student-found-hung-in-convent/ Mon, 27 Feb 2023 11:56:18 +0000 https://malayalees.ch/?p=76968 തിരുവനന്തപുരം കഠിനംകുളം വെട്ടുതുറയിൽ കോൺവെന്റിൽ കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപൂർ സ്വദേശിനി അന്നപൂരണിനെയാണ്(27) കോൺവെന്റിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

രാവിലെ പ്രാർഥനയ്ക്ക് വരാത്തതിനാൽ കൂടെയുള്ളവർ നോക്കുമ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. തനിക്ക് കന്യാസ്ത്രീ ആകാൻ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്. വെട്ടുതുറ റോസ്മിനിയൻസ് ഔവർ ലേഡി കോൺവെന്റിലെ അന്തേവാസിയായിരുന്നു.

ഒരു വർഷം മുൻപാണ് അന്നപൂരണി കോൺവെന്റിലെത്തിയത്. പഠനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ സാമൂഹ്യ സേവനത്തിനു ശേഷം കഴിഞ്ഞ മാസമാണ് ഇവർ കോൺവെന്റിൽ മടങ്ങിയെത്തിയത്. നാലു പേർ ഉള്ള മുറിയിൽ ഇവർ തനിച്ചായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കഠിനംകുളം പൊലീസ് മേൽ നടപടികൾ സ്വീകരിക്കുന്നു.

]]>
എറണാകുളത്ത് കന്യാസ്ത്രീ പാറമടയിൽ മരിച്ച നിലയിൽ https://malayalees.ch/nun-found-dead-in-ernakulam/ Mon, 15 Feb 2021 04:11:39 +0000 https://malayalees.ch/?p=40170 മഠത്തിന് സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്

എറണാകുളം വാഴക്കാലയിൽ കന്യാസ്ത്രീ പാറമടയിൽ വീണ് മരിച്ച നിലയിൽ. സിസ്റ്റർ ജസീന തോമസിനെയാണ് (45) മരിച്ച നിലയിൽ കണ്ടെത്തിയത്. മഠത്തിന് സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ കാണാനില്ലായിരുന്നു.

]]>
കാക്കനാട് കരുണാലയത്തില്‍ 27 അന്തേവാസികള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് കോവിഡ് https://malayalees.ch/kakkanad-karunalayam-covid-cluster/ Thu, 23 Jul 2020 12:52:10 +0000 https://malayalees.ch/?p=28983 കരുണാലയത്തിന്‍റെ ഒരു നില ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്‍റ് സെന്‍ററാക്കി മാറ്റി രോഗബാധിതര്‍ക്ക് ഇവിടെ തന്നെ ചികിത്സ ആരംഭിച്ചിട്ടുണ്ട്

കാക്കനാട് കരുണാലയത്തില്‍ 27 അന്തേവാസികള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാക്കനാട് കരുണാലയത്തിലാണ് ഇന്ന് കൂടുതല്‍ പേരുടെ പരിശോധന ഫലം പൊസിറ്റീവായത്. 26 അന്തേവാസികളുള്‍പ്പെടെ 30 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കന്യാസ്ത്രീകളും ജോലിക്കാരും അന്തേവാസികളും ഉള്‍പ്പടെ 141 പേരാണ് ഇവിടെ താമസിക്കുന്നത്. 51 പേരുടെ പരിശോധന ഫലങ്ങളാണ് നിലവില്‍ ലഭിച്ചത്. അംഗപരിമിതരും കിടപ്പുരോഗികളും പ്രായം ചെന്നവരുമടക്കമുള്ളവരാണ് കരുണാലയത്തില്‍ അന്തേവാസികളായിട്ടുള്ളത്. കരുണാലയത്തിന്‍റെ ഒരു നില ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്‍റ് സെന്‍ററാക്കി മാറ്റി രോഗബാധിതര്‍ക്ക് ഇവിടെ തന്നെ ചികിത്സ ആരംഭിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും. ഈ മാസം 15 ന് വൈപ്പിന്‍ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്‍റിലെ സിസ്റ്റര്‍ ക്ലെയര്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ജൂലൈ 17 നാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇവരുമായുള്ള സമ്പര്‍ക്കമാണ് കന്യാസ്ത്രീ മഠങ്ങളിലേക്ക് കോവിഡ് രോഗബാധയെത്തിയത്.

]]>