number-18-hotel-pocso-case-police-search-for-accused-r8hrs0 – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Mar 2022 04:18:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png number-18-hotel-pocso-case-police-search-for-accused-r8hrs0 – malayalees.ch https://malayalees.ch 32 32 റോയിയും സൈജുവും എവിടെ? ഒളിവിലെന്ന് പൊലീസ് https://malayalees.ch/number-18-hotel-pocso-case-police-search-for-accused-r8hrs0/ Thu, 10 Mar 2022 04:18:14 +0000 https://malayalees.ch/?p=58313 പ്രായപൂ‍ർ‍ത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്

കൊച്ചി: ഫോർട്ടുകൊച്ചി നമ്പര്‍ 18 (Number 18 Hotel)  ഹോട്ടലിലെ പോക്സോ കേസിൽ (POCSO Case) പ്രതികളായ റോയി വയലാട്ടിൽ, സൈജു തങ്കച്ചൻ എന്നിവ‍ർക്കായി പൊലീസ് തെരച്ചിൽ തുടരുന്നു. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം  ഹൈക്കോടതി തള്ളിയിരുന്നു. ഇന്നലെയും പ്രതികളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുവരും ഒളിവിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതിനിടെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ പ്രതികൾ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് വിവരം.

]]>