NSS – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Aug 2023 08:55:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png NSS – malayalees.ch https://malayalees.ch 32 32 ‘NSSനോട് പിണക്കമില്ല’; സമദൂര നിലപാടില്‍ വിശ്വാസമില്ലെന്ന് എം.വി ഗോവിന്ദന്‍ https://malayalees.ch/mv-govindan-does-not-believe-in-nss-stand-on-election/ Mon, 14 Aug 2023 08:55:12 +0000 https://malayalees.ch/?p=86122 പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ വിശ്വാസമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സമദൂര നിലപാട് എന്‍എസ്എസ് എല്ലാ തെരഞ്ഞെടുപ്പിലും പറയാറുണ്ടെന്നും എന്നാല്‍ സമദൂരം എപ്പോഴും അങ്ങനെയാകാറില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

‘സുകുമാരന്‍ നായരായാലും വെള്ളാപ്പള്ളി നടേശനായാലും തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാവരെയും കാണാറുണ്ട്. ആ ജനാധിപത്യമര്യാദയും അവകാശവും എല്ലാര്‍ക്കുമുണ്ട്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സാമുദായിക സംഘടനകളെയും നേതാക്കന്മാരെയുമൊക്കെ എല്ലാവരും കാണും. എന്നാല്‍ വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ല. സമദൂരം എപ്പോഴും സമദൂരം ആകാറില്ലെന്നും എന്‍എസ്എസിനോട് ഒരു പിണക്കവുമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞില്ല. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ തന്നെ എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.

]]>
എന്‍എസ്എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകള്‍ കൈക്കലാക്കിയെന്ന പരാതി: സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് https://malayalees.ch/notice-to-state-government-on-petition-filed-by-nss/ Mon, 05 Sep 2022 08:08:11 +0000 https://malayalees.ch/?p=67602 എന്‍എസ്എസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടിസ്. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ മെഡിക്കല്‍ വിദ്യാഭ്യാസ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് എന്‍എസ്എസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിന് നോട്ടിസ്. എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജുകളിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആണ് എന്‍എസ്എസിന്റെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

എന്‍എസ്എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ കൈക്കലാക്കിയതായി ഹര്‍ജി ആരോപിക്കുന്നു. മാനേജ്‌മെന്റ് എന്ന നിലയില്‍ 15 ശതമാനം സീറ്റുകള്‍ക്ക് എന്‍എസ്എസിന് അര്‍ഹതയുണ്ട്. നിയമ ഭേദഗതിയിലൂടെ ഈ സീറ്റുകള്‍ കൂടി സര്‍ക്കാര്‍ സ്വന്തമാക്കിയിരിയ്ക്കുകയാണ് എന്ന് ഹര്‍ജി ആരോപിക്കുന്നു.

കേരളം പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍എസ്എസ് സുപ്രിം കോടതിയെ സമീപിച്ചത്. എന്‍എസ്എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ അട്ടിമറിക്കുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ കേരള ഹൈക്കോടതി നേരത്തെ സര്‍ക്കാര്‍ നിലപാട് ശരിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍എസ്എസ് സുപ്രിംകോടതിയെ സമീപിച്ചത്.

]]>
എന്‍എസ്എസ് മുന്‍ പ്രസിഡന്റ് പി.എന്‍ നരേന്ദ്രനാഥ് അന്തരിച്ചു https://malayalees.ch/former-nss-president-pn-narendranath-passes-away/ Tue, 19 Jul 2022 04:46:10 +0000 https://malayalees.ch/?p=65044 എന്‍എസ്എസിന്റെ മുന്‍ പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥ് (91) അന്തരിച്ചു. ചെങ്ങന്നൂര്‍ കല്ലിശേരിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം മുന്‍ ജില്ലാ ജഡ്ജിയും പത്തനംതിട്ട പുളിമൂട്ടില്‍ കുടുംബാംഗവുമാണ്.

2012 മുതല്‍ നാല് തവണ എന്‍എസ്എസ് പ്രസിഡന്റായിരുന്നു. ഒരു മാസം മുന്‍പാണ് പി.എന്‍ നരേന്ദ്രനാഥ് സ്ഥാനമൊഴിഞ്ഞത്. സംസ്‌ക്കാരം നാളെ നടക്കും. കേരള ഹൈക്കോടതി ജഡ്ജി കെ ഹരിപാലിന്റെ മരുമകനാണ്

]]>
മുഖ്യമന്ത്രിയുടെ കൊല്ലത്തെ ജില്ലാതല സമ്പര്‍ക്ക പരിപാടി ബഹിഷ്‌കരിച്ച് എന്‍.എസ്.എസ് https://malayalees.ch/nss-boycotts-cms-district-level-contact-program-in-kollam-news/ Tue, 22 Dec 2020 05:14:05 +0000 https://malayalees.ch/?p=37321 സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്തെത്തി. രാവിലെ പത്തരക്കാണ് ജില്ലയിൽ മുഖ്യമന്ത്രിയുടെ ആദ്യപരിപാടി. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. അതേസമയം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ബഹിഷ്കരിക്കുമെന്ന് എന്‍.എസ്.എസ് അറിയിച്ചു. എൻ.എസ്.എസിന്റെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്നുവെന്ന് പറഞ്ഞാണ് ബഹിഷ്കരണം.

10.30 നാണ് ക്ഷണിക്കപ്പെട്ടിട്ടുള്ള വിവിധ സാംസ്കാരിക സാമൂഹിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുക. ജില്ലയിലെ പ്രധാന ബിഷപ്പുമാർ, മുസ്‍ലിം മത പണ്ഡിതന്മാർ, കശുവണ്ടി വ്യവസായികൾ, വിവിധ മാനേജ്മെന്‍റ് പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, തുടങ്ങിയവരുമായാണ് കൂടിക്കാഴ്ച നടത്തുക. ഈ വിഭാഗങ്ങളിൽ നിന്ന് 80 പേരാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. മറ്റു പ്രതിനിധികൾ ഉൾപ്പെടെ 125 പേർ ചർച്ചയിൽ പങ്കെടുക്കും. ഇവരുടെ അഭിപ്രായങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്രോഡീകരിക്കാൻ പ്ലാനിങ് ബോർഡിൽ നിന്നുള്ള അംഗങ്ങളും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടാവും.

കൂടിക്കാഴ്ചയിൽ ഉയർന്നുവരുന്ന അഭിപ്രായ നിർദ്ദേശങ്ങൾ പരിഗണിച്ചാവും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള എൽ.ഡി.എഫിന്‍റെ പ്രകടനപത്രിക തയ്യാറാക്കുക.

]]>
മുന്നാക്ക സംവരണ വിഷയത്തില്‍ സര്‍ക്കാരിന് എന്‍.എസ്.എസിന്‍റെ കത്ത് https://malayalees.ch/letter-from-nss-to-govt-based-on-reservation/ Tue, 27 Oct 2020 04:25:11 +0000 https://malayalees.ch/?p=33933 മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് അനുവദിച്ച 10% സംവരണം സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് എന്‍.എസ്.എസിന്‍റെ കത്ത്. മുന്നോക്ക സമുദായത്തിലെ സാമ്പത്തിക സംവരണത്തിലെ വ്യവസ്ഥകൾ സംവരണ വിഭാഗങ്ങൾക്ക് നല്‍കിവരുന്നതിൽ നിന്നും വ്യത്യസ്തവും തുല്യനീതിക്ക് നിരക്കാത്തതുമാണ് എന്നാണ് എന്‍.എസ്.എസ് അഭിപ്രായപ്പെടുന്നത്. സംവരണത്തില്‍ വരുത്തത്തക്ക വിധത്തിലുള്ള നിര്‍ദ്ദേശങ്ങളും കത്തില്‍ പ്രതിപാദിക്കുന്നു.

സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് സര്‍ക്കാരിന് അയച്ച കത്തിന്‍റെ പൂര്‍ണരൂപം

മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കുള്ള (Economically Weaker Section) സംവരണം ഇന്ത്യൻ ഭരണഘടനാഭേദഗതി പ്രകാരം 2019 ജനുവരി ആദ്യമാണ് നിലവിൽവന്നത്. അത് കേരളത്തിൽ നടപ്പാക്കുന്നതിനുള്ള കമ്മീഷന്റെ റിപ്പോർട്ട് 3.01.2020ൽ സർക്കാർ അംഗീകരിക്കുകയും ചെയ്തു. ആയതിന്‍റെ അടിസ്ഥാനത്തിൽ സംവരണത്തിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തി 12.02.2020ൽ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. എന്നാൽ പിന്നെയും എട്ടുമാസം കഴിഞ്ഞാണ് കേരള സ്റ്റേറ്റ് ആന്‍റ് സബോർഡിനേറ്റ് സർവീസ് റൂളിൽ ഭേദഗതി വരുത്തി 23.10.2020ൽ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കുള്ള 10% സംവരണം നടപ്പാക്കിക്കൊണ്ട് ഉത്തരവായത്.

23.10.2020ലെ സർക്കാർ ഉത്തരവ് പ്രകാരം അന്നു മുതൽ മാത്രമേ പ്രസ്തുത സംവരണം പ്രാബല്യത്തിൽ വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ സർക്കാരിന്‍റെ 3.3.2020ലെ ഉത്തരവ് പ്രകാരം 3.1.2020 മുതൽ മുൻകാലപ്രാബല്യം നല്‍കി നാളിതുവരെ നടത്തിയ നിയമനങ്ങൾ പുനക്രമീകരിച്ചു നല്‍കുകയാണ് വേണ്ടിയിരുന്നത്. ഭേദഗതി നിയമത്തിലെ റൂൾ 15(എ) പ്രകാരം ഏതെങ്കിലും റിക്രൂട്ട്മെന്‍റ് വർഷത്തിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കായി നീക്കിവച്ച ഒഴിവുകളിൽ അനുയോജ്യരായ ഉദ്യോഗാർഥികളെ ലഭ്യമാകാതെ വന്നാൽ അത്തരം ഒഴിവുകൾ നികത്തപ്പെടാത്ത ഒഴിവുകളായി മാറ്റിവെക്കേണ്ടതില്ലെന്നും അവ പൊതുവിഭാഗത്തിനായി നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുകയാണ്. ഈ വ്യവസ്ഥ സംവരണം ലഭിക്കുന്ന മറ്റു വിഭാഗങ്ങൾക്ക് ബാധകമാക്കിയിരിക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമാണ്.

കേരളസർക്കാരിന്‍റെ ലാസ്റ്റ് ഗ്രേഡ് വിഭാഗം ഒഴിവുകളിലേക്കും, ലാസ്റ്റ് ഗ്രേഡ് വിഭാഗം ഒഴികെയുള്ളവയിലേക്കും അനുവദിച്ചിരിക്കുന്ന പട്ടികപ്രകാരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിനായി 10% ടേണുകൾ അനുവദിച്ചിരിക്കുന്നത് 9, 19, 29, 39, 49, 59, 69, 79, 89, 99 എന്നിങ്ങനെയാണ്. ഈ സാഹചര്യത്തിൽ ഏതെങ്കിലും തസ്തികക്ക് ഏറ്റവും കുറഞ്ഞത് ഒമ്പത് ഒഴിവുകൾ ലഭിച്ചാൽ മാത്രമേ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരാൾക്ക് നിയമനം ലഭിക്കുന്നുള്ളൂ. ചുരുക്കത്തിൽ, സംവരണ വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന തോതിൽ യാതൊരു കുറവും വരുത്താതെതന്നെ, മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിലനില്‍ക്കുന്നവർക്കായി നടപ്പാക്കിയിട്ടുള്ള 10% സാമ്പത്തിക സംവരണത്തിലെ വ്യവസ്ഥകൾ സംവരണ വിഭാഗങ്ങൾക്ക് നല്‍കിവരുന്നതിൽ നിന്നും വ്യത്യസ്തവും തുല്യനീതിക്ക് നിരക്കാത്തതുമാണ് എന്നു കാണാവുന്നതാണ്.

ആയതിനാൽ, മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് അനുവദിച്ച 10% സംവരണം സംബന്ധിച്ച വ്യവസ്ഥകളിൽ താഴെപ്പറയുന്ന മാറ്റങ്ങൾ വരുത്തുവാൻ സംസ്ഥാനസർക്കാരിന്‍റെ ഭാഗത്തുനിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്ന് എൻ.എസ്.എസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

(1) സംവരണേതരവിഭാഗത്തിന് നല്‍കുന്ന 10% സാമ്പത്തികസംവരണം, സർക്കാർ ഉത്തരവ് പ്രകാരം നിജപ്പെടുത്തിയ 3.1.2020 മുതൽ പ്രാബല്യത്തിൽ വരുത്തേണ്ടതാണ്. 3.1.2020 മുതൽ നടത്തിയ നിയമനശുപാർശകളും നിയമനങ്ങളും പുനക്രമീകരിച്ച്, സംവരണേതരവിഭാഗങ്ങൾക്ക് ഇക്കാലയളവിൽ നഷ്ടപ്പെട്ടുപോയിട്ടുള്ള തൊഴിലവസരങ്ങൾ അവർക്ക് ലഭ്യമാക്കണം.

(2) പിന്നാക്കവിഭാഗങ്ങൾക്കും പട്ടികജാതി-പട്ടികവർഗ്ഗത്തിനും അനുവദിച്ച രീതിയിൽ ഏതെങ്കിലും നിയമനവർഷത്തിൽ അർഹരായ ഇ.ഡബ്ല്യു.എസ് ഉദ്യോഗാർഥികളെ നിയമനത്തിനായി ലഭ്യമാകാതെ വന്നാൽ അത്തരം ഒഴിവുകൾ നികത്തപ്പെടാതെ മാറ്റിവെക്കേണ്ടതും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിനായി പ്രത്യേകവിജ്ഞാപനം (NCA) ഏറ്റവും കുറഞ്ഞത് രണ്ടു തവണയെങ്കിലും പുറപ്പെടുവിച്ച് അർഹരായ ഉദ്യോഗാർഥികൾക്ക് നല്‍കേണ്ടതും, അങ്ങനെയുള്ള വിജ്ഞാപനങ്ങൾക്കു ശേഷവും അത്തരം ഉദ്യോഗാർഥികളെ ലഭ്യമാകാതെ വന്നാൽ ഓപ്പൺ കോമ്പറ്റീഷനിൽ (പൊതുവിഭാഗത്തിൽ) ഇടം നേടിയ സംവരണേതരവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമനം നല്‍കേണ്ടതുമാണ്.

(3) സംവരണേതര വിഭാഗത്തിൽപ്പെട്ടവരുടെ നിയമനടേൺ പുതുക്കി നിശ്ചയിക്കണം. ലാസ്റ്റ് ഗ്രേഡ് ഇതരവിഭാഗത്തിലും ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലും 10% ലഭിക്കുമെന്നതിനാൽ ടേണുകൾ യഥാക്രമം 3, 11, 23, 35, 47, 59, 63, 75, 87, 99 എന്നിവയാക്കി നിശ്ചയിക്കണം.

]]>