NSO – malayalees.ch https://malayalees.ch Malayalam Online News Portal Thu, 04 Nov 2021 04:21:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png NSO – malayalees.ch https://malayalees.ch 32 32 പെഗസിസ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക https://malayalees.ch/pegasus-nso-group-america-take-action/ Thu, 04 Nov 2021 04:21:34 +0000 https://malayalees.ch/?p=52000 പെഗസിസ് ചാരസോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. എന്‍എസ്ഒയുമായി വ്യാപാരബന്ധം പാടില്ല എന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ലോകത്താകമാനം 40 രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്ന അവകാശവാദമാണ് എന്‍എസ്ഒയുടേത്.

റഷ്യയിലെ പോസിറ്റിവ് ടെക്‌നോളജിസ്, സിംഗപ്പൂരിലെ കമ്പ്യൂട്ടര്‍ സെക്യൂരിറ്റിസ് ഇനിഷ്യേറ്റിവ് എന്നീ കമ്പനികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ വിദേശ സര്‍ക്കാരുകള്‍ക്ക് സോഫ്റ്റ്‌വെയര്‍ വില്‍പന നടത്തിയെന്ന് ആരോപിച്ചാണ് കമ്പനികള്‍ക്കെതിരായ നീക്കം.

നേരത്തെ ഇസ്രായേല്‍ എന്‍എസ്ഒയ്‌ക്കെതിരെ നടപടിയെടുത്തപ്പോള്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നുമായിരുന്നു എന്‍എസ്ഒയുടെ പ്രതികരണം.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെഗസിസ് ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയുമടക്കം ഫോണുകള്‍ ചോര്‍ത്തിയത് ആഗോള തലത്തില്‍ വലിയ വിവാദമായിരുന്നു. പെഗാസസിന്റെ നിരീക്ഷണത്തില്‍ ഇന്ത്യയിലെ രണ്ട് കേന്ദ്രമന്ത്രിമാര്‍, മൂന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കള്‍, സുപ്രിംകോടതി ജഡ്ജി, നാല്‍പതിലേറെ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി മുന്നൂറിലേറെപ്പേരുണ്ടെന്നു റിപ്പോര്‍ട്ട്. ലോകമെങ്ങുമുള്ള ആയിരക്കണക്കിന് പേരുടെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

]]>
എൻഎസ്ഒ ഗ്രൂപ്പുമായി സർക്കാർ ഒരു ഇടപാടും നടത്തിയിട്ടില്ല : പ്രതിരോധ മന്ത്രാലയം https://malayalees.ch/no-deal-with-nso-says-center/ Tue, 10 Aug 2021 04:16:22 +0000 https://malayalees.ch/?p=47898 പെഗസിസ് നിർമാതാക്കളായ എൻഎസ്ഒ ഗ്രൂപ്പുമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം പാർലമെന്റിൽ. ഡോ. വി. ശിവദാസൻ എം.പിയുടെ ചോദ്യത്തിനാണ് പ്രതിരോധ സഹമന്ത്രി അജയ് ഭട്ടിന്റെ മറുപടി.

കേന്ദ്രസർക്കാർ ഏതെങ്കിലും ഇടപാടുകൾ എൻഎസ്ഒ ഗ്രൂപ്പുമായി നടത്തിയിട്ടുണ്ടോ എന്നായിരുന്നു ഡോ. വി. ശിവദാസൻ എം.പിയുടെ ചോദ്യം. ഇടപാട് നടന്നിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും ആവശ്യപ്പെട്ടു. എന്നാൽ, എൻഎസ്ഒ ഗ്രൂപ്പുമായി പ്രതിരോധ മന്ത്രാലയം ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന മറുപടിയാണ് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രാജ്യസഭയിൽ നൽകിയത്. മറ്റ് ഏതെങ്കിലും മന്ത്രാലയങ്ങൾ ഇടപാട് നടത്തിയോയെന്ന കാര്യം കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല.

ഫോൺ ചോർത്തൽ വിഷയത്തിൽ പ്രതിപക്ഷം ഇന്നും പാർലമെന്റിൽ പ്രതിഷേധമുയർത്തി. അതേസമയം, പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ കേന്ദ്രമന്ത്രി വീരേന്ദ്ര കുമാർ ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ പാസാക്കുന്നതിൽ പ്രതിപക്ഷം സഹകരിക്കും. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ ഉയർത്തി പാർലമെന്റിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. ഈ വിഷയങ്ങൾ ഉന്നയിച്ച് ബുധനാഴ്ച പ്രതിപക്ഷ എം.പിമാർ പാർലമെന്റിൽ നിന്ന് വിജയ് ചൗക്കിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തും.

]]>
പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍; നടപടികളുമായി ഇസ്രായേല്‍; എന്‍എസ്ഒയ്ക്ക് എതിരെ അന്വേഷണം https://malayalees.ch/pegasus-phone-leak-israel-with-action-inquiry-against-nso-raid-at-office/ Fri, 30 Jul 2021 04:14:26 +0000 https://malayalees.ch/?p=47454 പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ നടപടികളുമായി ഇസ്രായേല്‍. ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒയ്ക്ക് (NSO) എതിരെ അന്വേഷണം ആരംഭിച്ചു. ടെല്‍അവിവിലെ പ്രധാന ഓഫീസില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും മറച്ച് വയ്ക്കാന്‍ നിയമവിരുദ്ധമായി ഒന്നും സ്ഥാപനം ചെയ്തിട്ടില്ലെന്നും എന്‍എസ്ഒ.

അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഫോണ്‍ ചോര്‍ത്തലില്‍ ഉണ്ടായിരിക്കെയാണ് നീക്കം. ഭീകര വിരുദ്ധ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് എന്‍എസ്ഒയ്ക്ക് സൈബര്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. അതിന് വിരുദ്ധമായി ഏതെങ്കിലും കമ്പനിയുമായോ രാജ്യമോ ആയി ബന്ധം ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്നാണ് ഇസ്രായേലിന്റെ തീരുമാനം.

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ എന്‍എസ്ഒ ഓഫിസില്‍ ഇസ്രായേല്‍ റെയ്ഡ് നടത്തിയിരുന്നു. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടേയും ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഇസ്രായേല്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നത്.

ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പെഗസിസ് ചാര സോഫ്റ്റ്വെയറിന്റെ നിര്‍മാതാക്കളായ എന്‍എസ്ഒയില്‍ പരിശോധന നടത്തിയത്. ഓഫിസില്‍ നടന്ന പരിശോധന സംബന്ധിച്ച വാര്‍ത്ത എന്‍എസ്ഒ കമ്പനി അധികൃതര്‍ തന്നെ സ്ഥിരീകരിച്ചു. പൂര്‍ണമായും സുതാര്യതയോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും, അന്വേഷണത്തില്‍ അത് ബോധ്യമാകുമെന്നും എന്‍എസ്ഒ വക്താവ് പ്രതികരിച്ചു. പെഗസിസ് പ്രോജക്റ്റിലൂടെ പുറത്ത് വന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും കമ്പനി ആവര്‍ത്തിച്ചു.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെഗസിസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയുമടക്കം ഫോണുകള്‍ ചോര്‍ത്തിയത് ആഗോള തലത്തില്‍ വിവാദമായ സാഹചര്യത്തിലാണ് ഇസ്രായേല്‍ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റ ഫോണ്‍ നമ്പറും പട്ടികയില്‍ കണ്ടതോടെ ഫ്രാന്‍സ് ഇസ്രായേലിനെ പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും, പ്രാഥമിക കണ്ടെത്തലുകള്‍ പങ്കുവയ്ക്കാമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലിയെ അറിയിച്ചു.

]]>