Novak Djokovic – malayalees.ch https://malayalees.ch Malayalam Online News Portal Mon, 11 Sep 2023 08:36:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Novak Djokovic – malayalees.ch https://malayalees.ch 32 32 യുഎസ് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്, 24-ാം ഗ്രാൻഡ് സ്ലാം കിരീടം https://malayalees.ch/novak-djokovic-beats-daniil-medvedev-wins-24th-grand-slam-title/ Mon, 11 Sep 2023 08:36:19 +0000 https://malayalees.ch/?p=87561 സെർബിയൻ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പൺ കിരീടം. പുരുഷ സിംഗിൾസ് ഫൈനലിൽ ഡാനിയൽ മെദ്‌വദേവിനെ പരാജയപ്പെടുത്തി. താരത്തിന്റെ നാലാം യുഎസ് ഓപ്പൺ കിരീടമാണിത്. 24–ാം ഗ്രാൻഡ് സ്ലാം വിജയത്തോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോർ‍ഡിൽ ജോക്കോ ഓസ്ട്രേലിയൻ വനിതാ താരം മാർഗരെറ്റ് കോർട്ടിനൊപ്പമെത്തി.

യുഎസ് ഓപ്പണിലെ പത്താം ഫൈനലിൽ റഷ്യയുടെ ദാനിൽ മെദ്‌വദേവിനെ 6–3,7–6,6–3 എന്ന സ്കോറിനാണു ജോക്കോ കീഴടക്കിയത്. 2021ലെ ഫൈനലില്‍ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോള്‍ മെദ്‌വദേവിനായിരുന്നു ജയം. യുഎസ് ഓപ്പണ്‍ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമാണ് ജോക്കോവിച്ച്. സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷതാരമാണ് ജോക്കോവിച്ച്. 22 കിരീടം നേടിയ റാഫേല്‍ നഡാലാണ് തൊട്ടുപിന്നില്‍. റോജര്‍ ഫെഡററാണ് മൂന്നാം സ്ഥാനത്ത്.

റോജർ ഫെ‍ഡറർ കഴിഞ്ഞ വർഷമാണു ടെന്നിസിൽനിന്നു വിരമിച്ചത്. അടുത്ത വർഷം കരിയർ അവസാനിപ്പിക്കുമെന്നാണ് റാഫേൽ നദാലിന്റെ നിലപാട്. കരിയർ ഇനിയും ബാക്കിയുള്ള ജോക്കോവിച്ച്, മാർഗരെറ്റ് കോർട്ടിനെയും മറികടന്ന് ഗ്രാൻഡ് സ്ലാമുകളിൽ മുന്നേറുമെന്ന് ഉറപ്പാണ്.

]]>
യുഎസ് ഓപ്പൺ ടെന്നിസ്; നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ https://malayalees.ch/us-open-tennis-novak-djokovic-final/ Sat, 09 Sep 2023 04:56:13 +0000 https://malayalees.ch/?p=87471 യുഎസ് ഓപ്പൺ ടെന്നിസിൻ്റെ പുരുഷ സിംഗിൾസിൽ നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ. സെമിയിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ പരാജയപ്പെടുത്തിയാണ് താരം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ജോക്കോവിച്ചിൻ്റെ കരിയറിലെ 10ആം യുഎസ് ഓപ്പൺ ഫൈനലും ഈ വർഷത്തെ നാലാം ഗ്രാൻഡ് സ്ലാം ഫൈനലുമാണ് ഇത്. സ്കോർ 6-3, 6-2, 7-6.

ഇക്കൊല്ലം ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയിൽ കിരീടം ചൂടിയ ജോക്കോവിച്ച് വിംബിൾഡണിൽ റണ്ണർ അപ്പായി.

]]>
ജോക്കോവിച്ച് വിംബിൾഡൺ ഫൈനലിൽ; ടൈറ്റിൽ പോരിൽ കിർഗിയോസിനെ നേരിടും https://malayalees.ch/novak-djokovic-into-eighth-wimbledon-final/ Sat, 09 Jul 2022 04:35:49 +0000 https://malayalees.ch/?p=64521 നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ചാമ്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ പ്രവേശിച്ചു. വെള്ളിയാഴ്ച നടന്ന സെമിയിൽ ബ്രിട്ടന്റെ കാമറൂൺ നോറിയെ 2-6, 6-3, 6-2, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ജൂലൈ 10ന് നടക്കുന്ന ഫൈനലിൽ ജോക്കോവിച്ച് ഓസ്‌ട്രേലിയയുടെ നിക്ക് കിർഗിയോസിനെ നേരിടും.

ഒമ്പതാം സീഡ് കാമറൂൺ നോറി 6-2ന് ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി. പിന്നീടുള്ള തുടർച്ചയായ മൂന്ന് സെറ്റുകൾ നേടി ജോക്കോ ഫൈനലിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. മത്സരം രണ്ട് മണിക്കൂറും 34 മിനിറ്റും നീണ്ടുനിന്നു. നദാലിന്റെ സെമി ഫൈനൽ പിന്മാറ്റത്തെത്തുടർന്ന് ഫൈനലിൽ പ്രവേശിച്ച നിക്ക് കിർഗിയോസിനെയാണ് ജോക്കോവിച്ച് ഫൈനലിൽ നേരിടുക.

35 വയസോ അതിൽ കൂടുതലോ പ്രായമുള്ളപ്പോൾ വിംബിൾഡൺ ഫൈനലിലെത്തുന്ന മൂന്നാമത്തെ താരമായി ജോക്കോവിച്ച്. നേരത്തെ റോജർ ഫെഡററും കെൻ റോസ്വാളും ഈ നേട്ടം കൈവരിച്ചിരുന്നു. ജോക്കോവിച്ചിന്റെ എട്ടാം വിംബിൾഡൺ ഫൈനലാണിത്. പുരുഷ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കളിക്കുന്ന താരമെന്ന റെക്കോര്‍ഡും ജോക്കോവിച്ച് സ്വന്തമാക്കി. 32-ാം തവണയും ഗ്രാൻഡ് സ്ലാം ഫൈനലിൽ എത്തിയ താരം റോജർ ഫെഡററുടെ 31 എന്ന റെക്കോഡാണ് തകർത്തത്.

]]>
വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന് ഇന്ന് തുടക്കം https://malayalees.ch/wimbledon-tennis-tournament-begins-today/ Mon, 27 Jun 2022 04:24:33 +0000 https://malayalees.ch/?p=63919 ഗ്രാസ് കോർട്ടിലെ ഏക ഗ്രാൻഡ് സ്ലാമായ വിംബിൾഡണിന്റെ 135-ാം പതിപ്പിന് ഇന്ന് തുടക്കമാകും. പ്രൊഫഷണൽ ടെന്നീസിലെ മുൻനിര താരങ്ങൾ ഗ്രാൻഡ് സ്ലാം കനവുകൾക്ക് ചിറകുപകരാൻ ലണ്ടണിൽ എത്തിക്കഴിഞ്ഞു. ഉദ്ഘാടന ദിനത്തിൽ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് ദക്ഷിണ കൊറിയയുടെ ക്വോൺ സൂൺ-വൂവിനെ നേരിടുമ്പോൾ, രണ്ട് തവണ ചാമ്പ്യനായ ആൻഡി മുറെ ജെയിംസ് ഡക്ക്വർത്തുമായി ഏറ്റുമുട്ടും.

ലോക്കൽ ഫേവറിറ്റായ എമ്മ റഡുകാനുവും ഇന്ന് സെന്റർ കോർട്ടിൽ മത്സരിക്കും. ബെൽജിയത്തിന്റെ അലിസൺ വാൻ ഉയ്‌റ്റ്‌വാങ്കിനെ എമ്മ നേരിടും. വിംബിൾഡൺ 2022-ന്റെ ഒന്നാം ദിനം ആദ്യ റൗണ്ട് മത്സരങ്ങൾ കളിക്കുന്ന മറ്റ് ടോപ്പ്-10 സീഡുകളിൽ കാർലോസ് അൽകാരാസ്, കാസ്‌പർ റൂഡ്, ഹ്യൂബർട്ട് ഹർകാസ്, ഓൻസ് ജബേർ, അനെറ്റ് കോന്റവീറ്റ് എന്നിവരും ഉൾപ്പെടുന്നു. അതേസമയം റോജർ ഫെഡറർ, അലക്സിസ് സ്വരേവ്, നവോമി ഒസാക്ക തുടങ്ങിയവർ പരുക്കുമൂലം ഇത്തവണ ഇറങ്ങുന്നില്ല.

കൊവിഡിന്റെ വെല്ലുവിളികൾക്കിടയിലും നടക്കുന്ന ടൂർണമെന്റ് ഇത്തവണ രാഷ്ട്രീയ നിലപാടുകൾകൊണ്ട് വിവാദവുമാകുന്നുണ്ട്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ, ബെലാറസ് താരങ്ങളെ ടൂർണമെന്റിൽ നിന്ന് വിലക്കിയിരിക്കുകയാണ് അധികൃതർ. ഇതോടെ പുരുഷ വിഭാഗത്തിലെ ഒന്നാം നമ്പർ താരം റഷ്യയുടെ ഡാനിൽ മെദ്‌വദേവ് അടക്കമുള്ളവർക്ക് കളിക്കാനാവില്ല. ഡാനിൽ മെദ്‌വദേവിനെക്കൂടാതെ വിക്ടോറിയ അസരങ്ക,അര്യാന സബലേറ്റ, ആന്ദ്രേ റുബ്ളേവ് തുടങ്ങിയവരും വിലക്കിലാണ്. ഇതിന്റെ പേരിൽ ടൂർണമെന്റിൽ നിന്നുള്ള റാങ്കിംഗ് പോയിന്റുകൾ വെട്ടിക്കുറച്ചിട്ടുമുണ്ട്.

വിംബിൾഡൺ ചാമ്പ്യൻഷിപ്പ് ജൂൺ 27 തിങ്കളാഴ്ച്ച ആരംഭിച്ച് ജൂലൈ 10 ഞായറാഴ്ച അവസാനിക്കും. യുകെയിലെ ലണ്ടനിലുള്ള ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കും. മിക്ക ഷോ കോർട്ടുകളിലും പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. സെന്റർ കോർട്ടിൽ, പ്രാദേശിക സമയം ഉച്ചയ്ക്ക് 1:30 നും, കോർട്ട് 1 ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്കും ഗെയിമുകൾ ആരംഭിക്കും.

]]>
കളിമൺ കോർട്ടിന്റെ രാജാവ് നദാൽ തന്നെ; ഫ്രഞ്ച് ഓപ്പണിൽ ജോകോവിച്ചിനെ തകർത്ത് സെമിയിൽ https://malayalees.ch/rafael-nadal-won-french-open-novak-djokovic/ Wed, 01 Jun 2022 04:37:21 +0000 https://malayalees.ch/?p=62722 ഫ്രഞ്ച് ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചിനെ തകർത്ത് റാഫേൽ നദാൽ. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജോകോവിചിനെ മുട്ടുകുത്തിച്ച നദാൽ സെമിയിലെത്തി. 13 വട്ടം ഫ്രഞ്ച് ഓപ്പൺ കിരീട ജേതാവായ താരമാണ് നദാൽ. കഴിഞ്ഞ വർഷം ഫൈനലിൽ ജോകോവിച് നദാലിനെ കീഴടക്കിയിരുന്നു. ഇന്നലത്തെ ജയത്തോടെ ഈ തോൽവിക്ക് പ്രതികാരം ചെയ്യാനും നദാലിനു കഴിഞ്ഞു.

ആദ്യ സെറ്റിൽ നദാൽ പൂർണ ആധിപത്യം പുലർത്തി. 6-2 എന്ന സ്കോറിന് ഈ സെറ്റ് നദാൽ സ്വന്തമാക്കി. രണ്ടാം സെറ്റിൽ ജോകോവിച് തിരികെവന്നു. 6-4 ആയിരുന്നു സ്കോർ. മൂന്നാം സെറ്റ് 6-2നു സ്വന്തമാക്കിയ നദാൽ വീണ്ടും മുന്നിലെത്തി. ടൈ ബ്രേക്കറിലേക്ക് നീണ്ട നാലാം സെറ്റ് 7-6 (74) എന്ന സ്കോറിനു നേടിയ നദാൽ കളി കയ്യിലാക്കുകയായിരുന്നു. സെമിയിൽ ജർമൻ താരം അലക്സാണ്ടർ സ്വെരെവ് ആണ് നദാലിൻ്റെ എതിരാളി.

]]>
നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്ട്രേലിയ, മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞു https://malayalees.ch/novak-djokovic-reported-visa-snag-on-australia-trip/ Thu, 06 Jan 2022 04:21:27 +0000 https://malayalees.ch/?p=55096 ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്ട്രേലിയ. താരത്തെ മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞു. ഇന്ന് സെർബിയയിലേക്ക് മടക്കിയയക്കും. വാക്സിൻ എടുക്കാത്തതിനെ തുടർന്നാണ് നടപടി.

കൊവിഡ് പ്രതിരോധ വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ ഇത്തവണ കളിക്കാൻ സാധിക്കില്ല. മെൽബൺ സ്ഥിതി ചെയ്യുന്ന ഓസ്ടേലിയയിലെ വിക്ടോറിയ സ്റ്റേറ്റിൽ കായിക താരങ്ങൾക്ക് വാക്സിൻ നിർബന്ധമാക്കിയിരിക്കുകയാണ്.

വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വാക്സിൻ എടുക്കണോ വേണ്ടയോ എന്നതെന്നും ആർക്കും ആരെയും ബ്ലാക്ക്മെയിൽ ചെയ്യാൻ സാധിക്കില്ലെന്നും ജോക്കോവിച്ചിന്റെ പിതാവ് വ്യക്തമാക്കിയിരുന്നു. വാക്സിൻ നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് വിട്ടു നിന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആരും ആരെയും ബ്ലാക് മെയിൽ ചെയ്യുന്നില്ലെന്നും ജനങ്ങളുടെ സംരക്ഷണവും സുരക്ഷയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വിക്ടോറിയ കായിക മന്ത്രി മാർട്ടിൻ പകുല വ്യക്തമാക്കി. സീസണിലെ ആദ്യ ഗ്രാൻസ്ലാം ആയ ഓസ്ട്രേലിയൻ ഓപ്പൺ 2022 ജനുവരി 17 മുതൽ 30 വരെ മെൽബൺ പാർക്കിൽ ആണ് അരങ്ങേറുക.

]]>