noushad missing case – malayalees.ch https://malayalees.ch Malayalam Online News Portal Tue, 01 Aug 2023 10:03:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png noushad missing case – malayalees.ch https://malayalees.ch 32 32 ‘ക്യാമറയില്ലാത്ത കൗണ്‍സിലിംഗ് റൂമിലായിരുന്നു ചോദ്യം ചെയ്യല്‍, നൗഷാദിനെ മര്‍ദിച്ചെന്നതും കള്ളം’; കൂടുതല്‍ വെളിപ്പെടുത്തലുമായി അഫ്‌സാന https://malayalees.ch/afsana-allegation-against-police-harassment-noushad-missing-case/ Tue, 01 Aug 2023 10:02:56 +0000 https://malayalees.ch/?p=85423 ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനെ താന്‍ കൊലചെയ്തുവെന്ന് സമ്മതിക്കേണ്ട ദുരവസ്ഥ തനിക്ക് വന്നത് പൊലീസിന്റെ കൊടിയ മര്‍ദത്തെ തുടര്‍ന്നെന്ന് ആവര്‍ത്തിച്ച് അഫ്‌സാന. പൊലീസ് തന്നെ മര്‍ദിച്ചത് ക്യാമറയില്ലാത്ത സ്ഥലത്തുവച്ചായിരുന്നുവെന്ന് അഫ്‌സാന പറയുന്നു. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും പൊലീസുകാര്‍ ചിലര്‍ രാത്രി ഉറങ്ങുകയും ചെയ്യുന്ന മുറിയില്‍ വച്ചാണ് പൊലീസുകാര്‍ മര്‍ദിച്ചത്. അത് സ്റ്റേഷന് പുറത്താണ്. ഇവിടെ ക്യാമറ ഉണ്ടായിരുന്നില്ല. സ്റ്റേഷന് അകത്തും പുറത്തുമായി പന്ത് തട്ടുന്നത് പോലെ തന്നെ തട്ടിക്കളിച്ചുവെന്നും അഫ്‌സാന പറഞ്ഞു. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അഫ്‌സാനയുടെ പ്രതികരണം.

തന്നെ മര്‍ദിച്ച് തുടങ്ങിയത് ഡിവൈഎസ്പിയാണെന്ന് അഫ്‌സാന ആരോപിക്കുന്നു. വനിതാ പൊലീസുകാര്‍ നോക്കിനില്‍ക്കുന്ന സമയത്താണ് ആദ്യം ഡിവൈഎസ്പിയും പിന്നീട് ഫിറോസ് എന്ന് പേരുള്ള ഒരു പൊലീസുകാരനും മര്‍ദിക്കുന്നത്. പിന്നീട് വനിതാ പൊലീസും മര്‍ദിച്ചു. കൈ പിന്നിലേക്ക് പിടിച്ച് ലോക്ക് ചെയ്താണ് ഒരു കുപ്പി പെപ്പര്‍ സ്േ്രപ വായിലേക്ക് ഒഴിച്ചത്. അതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്ക് ഇപ്പോഴുമുണ്ടെന്നും അഫ്‌സാന കൂട്ടിച്ചേര്‍ത്തു.

തെളിവെടുപ്പിന് കൊണ്ടുപോയതുള്‍പ്പെടെ പൊലീസിന്റെ തിരക്കഥയാണെന്നാണ് അഫ്‌സാനയുടെ ആരോപണം. കൊണ്ടുപോകേണ്ട സ്ഥലങ്ങള്‍ തീരുമാനിച്ചതും പൊലീസുകാര്‍ തന്നെയാണ്. നൗഷാദിനെ തലയ്ക്കടിച്ച് കൊന്നുവെന്നണ് പൊലീസ് പറയിപ്പിച്ചത്. തന്നെ മര്‍ദിച്ചവരുടെ പേരറിയില്ലെങ്കിലും ഓരോരുത്തരേയും കണ്ടാല്‍ തിരിച്ചറിയുമെന്നും അഫ്‌സാന പറഞ്ഞു. നീതിയ്ക്കായി പോരാടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ നൗഷാദിനെ മര്‍ദിച്ചിരുന്നുവെന്നതും നുണയാണ്. നൗഷാദിനെ മര്‍ദിക്കാന്‍ തനിക്കാകില്ല. തന്നെ പേടിച്ച് നാടുവിടാന്‍ മാത്രം നട്ടെല്ലില്ലാത്തവനാണോ നൗഷാദെന്നും അഫ്‌സാന ചോദിക്കുന്നു. നൗഷാദ് ജീവനോടെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ ആശ്വാസം തോന്നി. നൗഷാദുമായി വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്കും നൗഷാദിനെ ഭയമായിരുന്നുവെന്നും അഫ്‌സാന കൂട്ടിച്ചേര്‍ത്തു.

]]>
അന്വേഷണ സംഘത്തിന്റേത് മികച്ച ഇടപെടൽ; നൗഷാദ് തിരോധാനക്കേസിൽ പൊലീസിനെ ന്യായീകരിച്ച് വനിതാ കമ്മീഷൻ https://malayalees.ch/p-sathidevi-reacts-noushad-missing-case/ Tue, 01 Aug 2023 08:38:56 +0000 https://malayalees.ch/?p=85415 പത്തനംതിട്ട നൗഷാദ് തിരോധാന കേസിൽ പൊലീസിനെ ന്യായീകരിച്ച് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. പൊലീസ് മികച്ച ഇടപെടൽ നടത്തി, കേസിൽ നല്ല ജാഗ്രത കാട്ടി. അത് കൊണ്ടാണ് വേഗത്തിൽ നൗഷാദിനെ കണ്ടെത്തിയത്. അഫ്സാനയുടെ പരാതി കമ്മീഷന് മുന്നിൽ വന്നിട്ടില്ലെന്നും പി സതീദേവി പ്രതികരിച്ചു.

ഇതിനിടെ നൗഷാദ് തിരോധാന കേസിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടു എന്ന് പറയേണ്ടിവന്നത് പൊലീസിന്റെ മർദനത്തെ തുടർന്നാണെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഉത്തരവ്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും വായിൽ പെപ്പർ സ്പ്രേ അടിച്ചെന്നും അഫ്സാന പറഞ്ഞ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഒന്നര വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്നും കാണാതായ നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്തിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം യുവാവിനെയും കേസിൽ കുടുക്കാൻ പൊലീസ് ശ്രമിച്ചതായി റിപ്പോർട്ട്. അഫ്സാനയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് രാജേഷ് എന്നയാളുടെ പേര് പരാമര്‍ശിക്കുന്നത്.

നൗഷാദ് തിരികെയെത്തിയില്ലായിരുന്നെങ്കില്‍ രാജേഷും കേസില്‍ പ്രതിയാകുമായിരുന്നു. രാജേഷ് എന്ന സുഹൃത്തിന് കേസില്‍ പങ്കുണ്ടെന്ന് അഫ്സാന മൊഴിനല്‍കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്സാന മനഃപൂര്‍വം തെറ്റിദ്ധരിപ്പിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. നൗഷാദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി മൊഴിയുണ്ടായിരുന്നതായി പൊലീസ്. റിമാന്‍ഡ് റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു.

]]>
‘കൊന്ന് കുഴിച്ചുമൂടിയതല്ല’; നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയെന്ന് പൊലീസ് https://malayalees.ch/police-found-noushad-from-thodupuzha-idukki/ Fri, 28 Jul 2023 08:35:42 +0000 https://malayalees.ch/?p=85184 പരുത്തിപ്പാറ നൗഷാദ് തിരോധാനത്തില്‍ കേസില്‍ വന്‍ വഴിത്തിരിവ്. നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തിയതായാണ് സൂചന. നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഭാര്യ അഫ്‌സാനയുടെ മൊഴി. തൊടുപുഴയില്‍ നിന്ന് കണ്ടത് നൗഷാദിനെ തന്നെ ആണോ എന്ന് പൊലീസ് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇയാളെ കൊന്ന് കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്‌സാനയുടെ മൊഴി പച്ചക്കള്ളമെന്ന് തെളിയിക്കുന്നതാണ് പുതിയ വിവരങ്ങള്‍.

നൗഷാദ് തിരോധാനവുമായി ബന്ധപ്പെട്ട് അഫ്‌സാനയുടെ മൊഴി പൂര്‍ണമായും കള്ളമാണെന്ന് ഇന്നലെ വൈകിട്ടോടുകൂടിയാണ് പൊലീസിന് മനസിലാകുന്നത്. കുഴിച്ചാല്‍ മൃതദേഹം ലഭിക്കുമെന്ന് ആദ്യം അഫ്‌സാന പറഞ്ഞിരുന്നു. വീടിനകത്തെ സ്ഥലവും ചൂണ്ടിക്കാണിച്ചിരുന്നു. പരിശോധനയില്‍ ഒന്നും കണ്ടെത്താനാകാതെ വന്നതോടെ കുറച്ചുകൂടി ആഴത്തില്‍ കുഴിക്കണമെന്നതടക്കം അഫ്‌സാന അന്വേഷണ സംഘത്തോട് പറഞ്ഞു.

എന്നാല്‍ പൊലീസ് പ്രദേശം മുഴുവന്‍ തിരഞ്ഞിട്ടും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ശേഷം കൂടുതല്‍ ചോദ്യം ചെയ്യലില്‍ ചില സുഹൃത്തുക്കളുടെ പേരുകള്‍ കൂടി അഫ്‌സാന പറഞ്ഞു. നസീര്‍ എന്നൊരു സുഹൃത്തിന്റെ പേര് അഫ്‌സാന പറഞ്ഞതോടെ ഇയാളുടെ പെട്ടി ഓട്ടോയിലാണ് മൃതദേഹം കൊണ്ടുപോയതെന്ന് മൊഴി പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നസീറിനെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് അങ്ങനെയൊരു പെട്ടി ഓട്ടോറിക്ഷയില്ലെന്നും ഓട്ടോ ഓടിക്കാന്‍ അറിയില്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്. മൊഴികളിലെ ഈ വൈരുദ്ധ്യം വ്യക്തമായതോടെ അഫ്‌സാന പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് തെളിയുകയായിരുന്നു.

നിലവില്‍ നൗഷാദ് പൊലീസ് സ്റ്റേഷനില്‍ ഉണ്ടെന്നാണ് തൊടുപുഴ പൊലീസ് അറിയിക്കുന്നത്. ഇടുക്കി തൊമ്മന്‍കുത്ത് ടൂറിസം കേന്ദ്രത്തിന് സമീപം കുഴിമറ്റം എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്.
പത്തനംതിട്ടയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസിന് നൗഷാദിനെ കുറിച്ച് വിവരം ലഭിക്കുന്നത്.

അഫ്‌സാനയ്ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നാണ് മൊഴികള്‍ മാറ്റിപ്പറഞ്ഞതോടെ പൊലീസ് കരുതുന്നത്. കാണാതായ ഭര്‍ത്താവിനെ കണ്ടെത്താന്‍ നടത്തിയ നാടകം അല്ലെങ്കില്‍ മറ്റാരുടെയോ പ്രേരണയില്‍ നല്‍കിയ മൊഴി എന്ന നിലയിലാണ് അഫ്‌സാനയുടെ മൊഴികളെ അന്വേഷണ സംഘം നോക്കിക്കാണുന്നത്

]]>