Note ban – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Nov 2022 04:14:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Note ban – malayalees.ch https://malayalees.ch 32 32 നോട്ട് നിരോധനം ശതകോടീശ്വരൻ സുഹൃത്തുക്കളെ സഹായിക്കാൻ ‘പേ പിഎം’ നടത്തിയ നീക്കം; രാഹുൽ ഗാന്ധി https://malayalees.ch/demonetisation-deliberate-move-by-paypm-to-help-billionaire-friends-rahul-gandhi/ Wed, 09 Nov 2022 04:14:31 +0000 https://malayalees.ch/?p=70943 നോട്ട് നിരോധനത്തിൻ്റെ ആറാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശതകോടീശ്വരൻ സുഹൃത്തുക്കളെ സഹായിക്കാൻ ‘പേ പിഎം’ ബോധപൂർവം നടത്തിയ നീക്കമാണ് നോട്ട് അസാധുവാക്കലെന്ന് വിമർശനം. നോട്ട് നിരോധനം സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ സംഘടിത കൊള്ളയാണെന്ന് ആരോപിച്ച കോൺഗ്രസ് ഈ നീക്കത്തെക്കുറിച്ച് മോദി സർക്കാരിനോട് ധവളപത്രം ആവശ്യപ്പെടുകയും ചെയ്തു.

ചെറുകിട, ഇടത്തരം ബിസിനസുകൾ നടത്തുന്നവരുടെ വയറ്റത്തടിച്ച്, തന്റെ 2-3 ശതകോടീശ്വരൻ സുഹൃത്തുക്കൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കുത്തകയാക്കാൻ ‘പേപിഎം’ നടത്തിയ ബോധപൂർവമായ നീക്കമാണ് നോട്ട് നിരോധനം.’ – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ‘2016ലെ ഈ ദിവസമാണ് മോദി സർക്കാർ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത്. ഇന്ത്യയെ ഡിജിറ്റൽ, പണരഹിത സമ്പദ്‌വ്യവസ്ഥയാക്കുക എന്ന ലക്ഷ്യത്തിൽ സർക്കാർ പരാജയപ്പെട്ടു. കാരണം പൊതുജനങ്ങളുടെ കറൻസി ഒക്ടോബർ 21 വരെ 30.88 ലക്ഷം കോടിയായി ഉയർന്നു – 6 വർഷം മുമ്പുള്ളതിനേക്കാൾ ഏകദേശം 72% കൂടുതലാണ് – കോൺഗ്രസ് ട്വീറ്റിൽ പറഞ്ഞു.

സമ്പത്ത് വ്യവസ്ഥയിൽ സമ്മിശ്ര പ്രതിഭലനം ഉണ്ടാക്കിയ നോട്ട് നിരോധനം വിജയകരമായിരുന്നെന്ന് സർക്കാരും പരാജയമായിരുന്നെന്ന് പ്രതിപക്ഷവും ഇപ്പോഴും വാദിക്കുന്നു. നോട്ട് നിരോധനത്തിന് 6 വയസാകുമ്പോൾ രാജ്യത്ത് പൊതുജനത്തിന്റെ കൈവശം ഉള്ള കറൻസി 30 ലക്ഷം കോടിയോളമാണ്. നോട്ട് നിരോധനത്തിന്റെ തൊട്ടു മുന്നത്തെ മാസമായ 2016 ഒക്ടോബറിൽ 17 ലക്ഷം കോടി രൂപ മാത്രമായിരുന്നു ഇത്. കള്ളപ്പണം പിടിച്ചെടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ നോട്ട് നിരോധനം വിജയിച്ചില്ല എന്ന വസ്തുതയ്ക്ക് അടിവരയിടുന്നു ഈ കണക്ക്. പക്ഷേ മറുവശത്ത് കണക്കിൽ പെടാത്ത പണം ബാങ്കിങ് വ്യവസ്ഥയ്ക്ക് കീഴിൽ എത്തി എന്നത് വസ്തുതയുമാണ്.

2.5 ലക്ഷം ‘കടലാസ് കമ്പനി’കളുടെ റജിസ്ട്രേഷൻ റദാക്കി. 22 ലക്ഷം അക്കൗണ്ടുകളുടെ പരിശോധനയും നടപടിയും പുരോഗമിയ്ക്കുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ യാഥാർത്ഥ്യമാകുന്ന സമ്പദ്‌വ്യവസ്ഥയുടെ ഔപചാരികവൽക്കരണത്തിന് കാരണം (formalization) നോട്ട് നിരോധനം ആണെന്നാണ് കേന്ദ്രസർക്കാർ വാദം. നോട്ട് നിരോധനത്തിന്റെ മികച്ച നേട്ടം ഡിജിറ്റൽ ഇടപാടുകളിൽ ഉണ്ടായിട്ടുള്ള കുതിച്ചുചാട്ടമാണ്. 2015-16നു ശേഷം ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ 60 ശതമാനമെങ്കിലും വാർഷിക വർധന ഉണ്ടായി.

തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരുന്ന ഗ്രാമീണമേഖലയിലും നഗരങ്ങളിലെ അസംഘടിത മേഖലകളിലും കറൻസിക്ഷാമം സൃഷ്ടിച്ച കൂടുതൽ തൊഴിൽനഷ്ടവും ഉൽപാദനത്തിൽ ഇടിവും തുടരുകയാണ്. തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ഇടത്തരക്കാർ തുടങ്ങിയവരെക്കൂടാതെ ചെറുകിട–ഇടത്തരം സംരംഭകരും നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതത്തിൽ നിന്ന് ആറാം വർഷവും മുക്തരല്ല. കാതൽ വ്യവസായങ്ങളിലെ ഉൽപാദനം തുടർച്ചയായി ചുരുങ്ങുന്ന പ്രവണതയും തുടരുകയാണ്. തൊഴിൽവളർച്ചാ നിരക്കുകളും പ്രതിക്ഷിച്ചതു പോലെ ആറാം വാർഷികത്തിലും ഉയർന്നിട്ടില്ല.

]]>
നോട്ട് നിരോധന പ്രഖ്യാപനത്തിന് ഇന്ന് 6 വയസ്; വിജയിച്ചെന്ന് സർക്കാർ, ഇല്ലെന്ന് പ്രതിപക്ഷം https://malayalees.ch/note-ban-6-years/ Tue, 08 Nov 2022 04:34:31 +0000 https://malayalees.ch/?p=70890 നോട്ട് നിരോധന പ്രഖ്യാപനത്തിന് ഇന്ന് 6 വയസ്സ്. സമ്പത്ത് വ്യവസ്ഥയിൽ സമ്മിശ്ര പ്രതിഭലനം ഉണ്ടാക്കിയ നോട്ട് നിരോധനം വിജയകരമായിരുന്നെന്ന് സർക്കാരും പരാജയമായിരുന്നെന്ന് പ്രതിപക്ഷവും ഇപ്പോഴും വിശദീകരിയ്ക്കുന്നു. നോട്ട് നിരോധനത്തിന് തുടർച്ചയായി ഏർപ്പെടുത്തിയ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി ഡിജിറ്റൽ ക്യാഷ് എന്ന ലക്ഷ്യത്തിലാണ് രാജ്യം ഇപ്പോൾ. 

നോട്ട് നിരോധനത്തിന് 6 വയസാകുമ്പോൾ രാജ്യത്ത് പൊതുജനത്തിന്റെ കൈവശം ഉള്ള കറൻസി 30 ലക്ഷം കോടിയോളമാണ്. നോട്ട് നിരോധനത്തിന്റെ തൊട്ടു മുന്നത്തെ മാസമായ 2016 ഒക്ടോബറിൽ 17 ലക്ഷം കോടി രൂപ മാത്രമായിരുന്നു ഇത്. കള്ളപ്പണം പിടിച്ചെടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ നോട്ട് നിരോധനം വിജയിച്ചില്ല എന്ന വസ്തുതയ്ക്ക് അടിവരയിടുന്നു ഈ കണക്ക്. പക്ഷേ മറുവശത്ത് കണക്കിൽ പെടാത്ത പണം ബാങ്കിങ് വ്യവസ്ഥയ്ക്ക് കീഴിൽ എത്തി എന്നത് വസ്തുതയുമാണ്.

2.5 ലക്ഷം ‘കടലാസ് കമ്പനി’കളുടെ റജിസ്ട്രേഷൻ റദാക്കി. 22 ലക്ഷം അക്കൗണ്ടുകളുടെ പരിശോധനയും നടപടിയും പുരോഗമിയ്ക്കുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ യാഥാർത്ഥ്യമാകുന്ന സമ്പദ്‌വ്യവസ്ഥയുടെ ഔപചാരികവൽക്കരണത്തിന് കാരണം (formalization) നോട്ട് നിരോധനം ആണെന്നാണ് കേന്ദ്രസർക്കാർ വാദം. നോട്ട് നിരോധനത്തിന്റെ മികച്ച നേട്ടം ഡിജിറ്റൽ ഇടപാടുകളിൽ ഉണ്ടായിട്ടുള്ള കുതിച്ചുചാട്ടമാണ്. 2015-16നു ശേഷം ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ 60 ശതമാനമെങ്കിലും വാർഷിക വർധന ഉണ്ടായി.

തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരുന്ന ഗ്രാമീണമേഖലയിലും നഗരങ്ങളിലെ അസംഘടിത മേഖലകളിലും കറൻസിക്ഷാമം സൃഷ്ടിച്ച കൂടുതൽ തൊഴിൽനഷ്ടവും ഉൽപാദനത്തിൽ ഇടിവും തുടരുകയാണ്. തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ഇടത്തരക്കാർ തുടങ്ങിയവരെക്കൂടാതെ ചെറുകിട–ഇടത്തരം സംരംഭകരും നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതത്തിൽ നിന്ന് ആറാം വർഷവും മുക്തരല്ല. കാതൽ വ്യവസായങ്ങളിലെ ഉൽപാദനം തുടർച്ചയായി ചുരുങ്ങുന്ന പ്രവണതയും തുടരുകയാണ്. തൊഴിൽവളർച്ചാ നിരക്കുകളും പ്രതിക്ഷിച്ചതു പോലെ ആറാം വാർഷികത്തിലും ഉയർന്നിട്ടില്ല.

അതേസമയം നോട്ട് നിരോധനത്തിന് തുടർച്ചയായി വന്ന 2016ലെ പാപ്പരത്ത കോഡ് കിട്ടാക്കടങ്ങൾ നിയന്ത്രിയ്ക്കുന്നതിൽ വിജയിച്ചു. ആറാം വാർഷികത്തിൽ നോട്ട് നിരോധനം വലിയ നേട്ടങ്ങൾ സമ്മാനിച്ചെന്ന നിലപാടാണ് കേന്ദ്രസർക്കാർ ആവർത്തിയ്ക്കുന്നത്. അതേസമയം, രാജ്യത്തെ വളർച്ച നിരക്ക് അടക്കം കുറഞ്ഞതിന്റെ കാരണം മറ്റൊന്നല്ല എന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

]]>
നോട്ട് നിരോധനത്തിന് പിന്നിലെ പ്രധാന ഉദ്ദേശം വായ്പാ തട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കി രക്ഷിക്കലായിരുന്നു: രാഹുല്‍ ഗാന്ധി https://malayalees.ch/main-motive-behind-the-ban-was-to-save-the-debt-fraudsters-from-liability-rahul-gandhi/ Mon, 09 Nov 2020 04:49:35 +0000 https://malayalees.ch/?p=34733 രാജ്യത്തെ നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷക ദിനത്തില്‍ വലിയ വായ്പാതട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കി രക്ഷിക്കുകയായിരുന്നു പിന്നിലെ പ്രധാന ഉദ്ദേശമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജിഡിപി വളര്‍ച്ച 2.2 ശതമാനം കുറഞ്ഞു. നോട്ട് നിരോധനത്തിന് പിന്നാലെ 3.3 ശതാനം ഇടിവ് തൊഴില്‍ മേഖലയില്‍ ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം വാര്‍ഷികദിനത്തില്‍ നോട്ട് നിരോധനം വിജയകരമാണെന്ന് സ്ഥാപിക്കുന്ന സ്ഥിതി വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റ് ചെയ്തു.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ ആകെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യത്തൊട്ടാകെയുള്ള നോട്ട് നിരോധന പ്രഖ്യാപനം. വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞ് നോക്കുമ്പോള്‍ പ്രഖ്യാപനം ഉണ്ടാക്കിയ സമ്മിശ്ര പ്രതിഭലനങ്ങളുടെ നിരയും വലുതാണ്. രാജ്യത്തിന്റെ ആകെ പണ ഉപയോഗ ശീലം നോട്ട് നിരോധനം വ്യത്യാസപ്പെടുത്തി.

നോട്ട് നിരോധനം രാജ്യത്ത് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ വളര്‍ത്തിയെന്ന് വാര്‍ഷികദിനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടു. കണക്കില്‍പ്പെടാത്ത 900 കോടി രൂപയുടെ സ്വത്ത് നോട്ട് നിരോധനത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 3950 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഓപ്പറേഷന്‍ ക്ലീന്‍ മണി സമ്പദ് വ്യവസ്ഥയെ കരുത്തുള്ളതാക്കിയെന്നും ധനമന്ത്രി അവകാശപ്പെട്ടു. 2016 നവംബര്‍ 8നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധന പ്രഖ്യാപനം നടത്തിയത്.

]]>
കോവിഡ്, നോട്ട് നിരോധനം, ജിഎസ്ടി.. ഈ പരാജയങ്ങള്‍ ഹാര്‍വാര്‍ഡ് സ്കൂളിന്‍റെ ഭാവി പഠന വിഷയങ്ങളെന്ന് രാഹുല്‍ ഗാന്ധി https://malayalees.ch/rahul-gandhi-mocks-at-narendra-modi-pointing-three-things/ Mon, 06 Jul 2020 08:14:01 +0000 https://malayalees.ch/?p=28084 രാജ്യം കോവിഡിനെ എങ്ങനെയാണ്​ പ്രതിരോധിക്കാൻ പോകുന്നതെന്ന്​​​ സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍കാല പ്രസംഗങ്ങളും രാഹുൽ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമതെത്തിയതിന്​ പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കോവിഡ്​ 19, നോട്ട്​നിരോധനം, ജി.എസ്​.ടി നടപ്പാക്കൽ എന്നിവ പരാജയം സംബന്ധിച്ച പഠനത്തിന് അമേരിക്കയിലെ ഹാർവാർഡ്​ ബിസിനസ്​ സ്​കൂള്‍ ഭാവിയില്‍ വിഷയമാക്കുമെന്നാണ് രാഹുലിന്‍റെ പരിഹാസം. രാജ്യം കോവിഡിനെ എങ്ങനെയാണ്​ പ്രതിരോധിക്കാൻ പോകുന്നതെന്ന്​​​ സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും രാഹുൽ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

‘മഹാഭാരത യുദ്ധം 18 ദിവസം കൊണ്ടാണ്​​ വിജയിച്ചത്​. കോവിഡിനെതിരായ യുദ്ധം ഇന്ത്യക്ക്​ 21 ദിവസം കൊണ്ട്​ വിജയിക്കാൻ കഴിയും’ എന്നാണ് മാർച്ച്​ 25ന്​ പ്രധാനമന്ത്രി ലോക്​ഡൗൺ പ്രഖ്യാപിക്കുമ്പോള്‍ പറഞ്ഞത്​. പാത്രം കൊട്ടാനും ദീപങ്ങൾ തെളിയിക്കാനുമുള്ള മോദിയുടെ ആഹ്വാനമടങ്ങിയ വീഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം കോവിഡ് ഗ്രാഫ് ഉയരുന്നതും കാണിക്കുന്നു.

മുന്നൊരുക്കമില്ലാതെ ലൌക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്, അതിഥി തൊഴിലാളികളുടെ ദുരിതം എന്നിങ്ങനെ തുടക്കം മുതല്‍ രാഹുല്‍ കോവിഡ് കാലത്തെ കേന്ദ്രസര്‍ക്കാരിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതാണ്. 24248 പേര്‍ക്ക് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു, 425 പേര്‍ മരിച്ചു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,97,413 ആണ്. 19693 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

]]>