North India – malayalees.ch https://malayalees.ch Malayalam Online News Portal Tue, 11 Jul 2023 05:04:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png North India – malayalees.ch https://malayalees.ch 32 32 മഴക്കെടുതിയില്‍ ഉത്തരേന്ത്യ; ഹിമാചലില്‍ റെഡ് അലര്‍ട്ട്; ഡല്‍ഹിയില്‍ അതീവ ജാഗ്രത https://malayalees.ch/heavy-rainfall-in-north-india-red-alert-in-himachal-pradesh/ Tue, 11 Jul 2023 05:04:42 +0000 https://malayalees.ch/?p=84165
ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം. ഹിമാചല്‍ പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയിലും അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍.

മഴദുരിതത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്നു.

അടുത്ത 24 മണിക്കൂറില്‍ ആരും പുറത്തിറങ്ങരുതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു ജനങ്ങളോട് അഭ്യര്‍ഥിച്ചു. ചണ്ഡിഗഡിലും 3 ദിവസമായി മഴയാണ്.

]]>
കനത്തമഴയില്‍ വലഞ്ഞ് ഉത്തരരേന്ത്യ https://malayalees.ch/flash-floods-in-north-india/ Mon, 10 Jul 2023 04:43:27 +0000 https://malayalees.ch/?p=84106 ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടം. ഡൽഹിയിലും പഞ്ചാബിലും ഹിമാചൽ പ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനിൽക്കുകയാണ്.ഹിമാചൽ പ്രദേശിൽ പെയ്യുന്ന കനത്ത മഴയിൽ ഇതുവരെ 6 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മണ്ണിടിച്ചിലില്‍ വിവിധ ഇടങ്ങളിലായി ഇന്നലെമാത്രം 18 പേരാണ് മരിച്ചത്. മിന്നൽ പ്രളയമുണ്ടായ ഹിമാചലിലെ കുളുവിലും മണാലിയിലും ജനജീവിതം ദുരിതത്തിൽ. ഷിംലയിലെ മധോലി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേരാണ് മരിച്ചത്. കുളുവിലും ചാമ്പയിലുമുണ്ടായ മണ്ണിടിച്ചിലുകളിലും മരണം റിപ്പോർട്ട് ചെയ്തു. ഹിമാചലിൽ കാലവർഷം തുടങ്ങിയ ജൂൺ 24 മുതൽ ഇന്നേവരേയ്ക്കും 24 മിന്നൽപ്രളയങ്ങളും റിപ്പോർട്ട് ചെയ്തു.

പഞ്ചാബ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽ യമുനാനദിയും സത്‌ലജ് നദിയുമെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ഡൽഹി യമുന നദിയിലെ ജലനിരപ്പ് അപകടമാംവിധം ഉയർന്നിട്ടുണ്ട്. 203.62 മീറ്ററിന് മുകളിൽ ജലനിരപ്പ് ഉയർന്നതോടെ ഡൽഹി സർക്കാർ പ്രളയ മുന്നറിയിപ്പു നൽകി പഞ്ചാബിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലും പ്രളയസമാന സാഹചര്യമാണ് നിലവിലുള്ളത്.അതേസമയം, ഉത്തരേന്ത്യയിലാകെ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

]]>
ഉത്തരേന്ത്യയിൽ വ്യാപക മഴ; മരണസംഖ്യ 17 ആയി https://malayalees.ch/massive-rain-in-north-india-death-toll-touches-17/ Mon, 10 Jul 2023 04:32:17 +0000 https://malayalees.ch/?p=84094
ഉത്തരേന്ത്യയിൽ വ്യാപക മഴ. പുഞ്ചിൽ ഒഴുക്കിൽപ്പെട്ട് രണ്ട് സൈനികരടക്കം മഴക്കെടുതിയിൽ 17 പേർ മരണം റിപ്പോർട്ട് ചെയ്തു.

ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുന്ന ഹിമാചൽപ്രദേശിൽ പ്രളയ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ലഹോൾ സ്പിതി ജില്ലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കുളുവിൽ ദേശീയപാത മൂന്നിന്റെ ഒരു ഭാഗം ഒലിച്ചുപോയി. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കുളു മണാലി പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. അടൽ തുരങ്കം വഴിയുള്ള ഗതാഗതം നിർത്തിവച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ബിയാസ് നദി അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.നിരവധി വാഹനങ്ങളും ഒഴുക്കിൽപ്പെട്ടു. മണ്ഡി ജില്ലയിൽ പാലം ഒലിച്ചുപോയി. ഷിംല കൽക്ക ട്രെയിൻ സർവീസ് റദ്ദാക്കി. ഹിമാചലിൽ വീടുകൾ തകർന്ന് അഞ്ചുപേർ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിൽ പട്രോളിങ്ങിനിടെയാണ് സൈനികർ മിന്നൽ പ്രളയത്തിൽപ്പെട്ടത്.

കനത്ത മഴ തുടരുന്ന, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന സംസ്ഥാനത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. റംബാനിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു ശ്രീനഗർ ദേശീയപാത അടച്ചു. മഴക്കെടുതിയിൽ രാജസ്ഥാനിൽ നാലും, ഉത്തർപ്രദേശിൽ രണ്ടും ഡൽഹിയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹി നഗരമാകെ വെള്ളക്കെട്ടിൽ മുങ്ങി. മിന്റോ റോഡ് അടച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലെഫ്. ഗവർണറുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.

]]>
ഉത്തരേന്ത്യയില്‍ മഴ തുടരുന്നു; വിവിധയിടങ്ങളില്‍ പ്രളയ ഭീഷണി https://malayalees.ch/heavy-rain-at-several-parts-of-north-india/ Mon, 10 Oct 2022 04:46:06 +0000 https://malayalees.ch/?p=69316 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് ലക്‌നൗ, ആഗ്ര, ഗൗതം ബുദ്ധ് നഗര്‍, കാണ്‍പൂര്‍ ഉള്‍പ്പെടെ ഉത്തര്‍പ്രദേശില്‍ 8 ജില്ലകളിലും ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.(heavy rain at several parts of north india )

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചമ്പാവത്ത് ജില്ലയില്‍ ഗതാഗതം തടസ്സപ്പെട്ടു. അപകടനില കടന്ന് രപ്തി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രളയ ഭീഷണിയിലാണ് ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ ഗ്രാമങ്ങള്‍.

അതേസമയം ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായി. രാജസ്ഥാന്‍, ഗുജറാത്ത്, ബംഗാള്‍, ബിഹാര്‍, അസം അടക്കം 10 സംസ്ഥാനങ്ങളില്‍ ബുധനാഴ്ച വരെ ഇടവിട്ടുള്ള മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

]]>
ഉത്തരേന്ത്യയിൽ ചൂടിന് നേരിയ കുറവ് https://malayalees.ch/north-india-heatwave/ Tue, 17 May 2022 04:34:04 +0000 https://malayalees.ch/?p=61919 ഉത്തരേന്ത്യയിൽ ചൂടിന് നേരിയ കുറവ്. രാജസ്ഥാൻ , പഞ്ചാബ് , മധ്യപ്രദേശ്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഇന്നുമുതൽ അടുത്ത നാല് ദിവസത്തേക്ക് ഉഷ്ണതരംഗം ഉണ്ടാവില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹിയിൽ ഇന്ന് ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ താഴ്‌ന്നേക്കും.

അതേസമയം, നഗരത്തിൽ ഇന്നും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതൽ നഗരത്തിൽ വീണ്ടും താപനില ഉയർന്നേക്കും. ചൂട് കൂടിയതോടെ നഗരത്തിൽ ജലക്ഷാമവും രൂക്ഷമായി. യമുനയിലേക്ക് കൂടുതൽ വെള്ളം തുറന്ന് വിടാൻ ഹരിയാന ജലസേചനവകുപ്പിന് ഡൽഹി ജല ബോർഡ് കത്തയച്ചു.

സംസ്ഥാനത്ത് പരക്കെ ഇന്ന് ശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീവ്ര മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

]]>
ശീതതരംഗം മാറിയതോടെ ഉത്തരേന്ത്യയിൽ താപനില വർധിച്ചു https://malayalees.ch/temperature-north-india-high/ Wed, 05 Jan 2022 04:24:02 +0000 https://malayalees.ch/?p=55034 ശീതതരംഗം മാറിയതോടെ ഉത്തരേന്ത്യയിൽ താപനില വർധിച്ചു. ഇത് കഠിന തണുപ്പിൽ നിന്ന് അല്പം ആശ്വാസം ആയി. ഇന്ന് ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഡൽഹിയിൽ ജനുവരി എട്ടുവരെ ശക്തമായ കാറ്റിനും ഇടവിട്ടുള്ള മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഡൽഹിയിൽ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില 8.5 ഡിഗ്രി സെൽഷ്യൽസ് രേഖപ്പെടുത്തി. അതേസമയം ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ കനത്തമഞ്ഞ് വീഴ്ചയും ഒറ്റപ്പെട്ട ചാറ്റൽ മഴയും തുടരുകയാണ്.

]]>
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും ശീതതരംഗത്തിന് സാധ്യത https://malayalees.ch/north-india-cold-wave-alert/ Wed, 29 Dec 2021 04:12:51 +0000 https://malayalees.ch/?p=54710 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും ശീതതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിഹാറിൽ ഇന്നും നാളെയും ശീതതരംഗം ശക്തമായിരിക്കും. ( north india cold wave alert )

രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, സംസ്ഥാനങ്ങളിൽ ജനുവരി രണ്ട് വരെ ശീതതരംഗസാധ്യതയുണ്ട്. കനത്ത മൂടൽമഞ്ഞും രൂപപ്പെടും. ഇടിമിന്നലോടെയുള്ള നേരിയ മഴയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെയ്യുമെന്നാണ് പ്രവചനം.

അതേസമയം ഡൽഹിയിലെ താപനില 9.4 ഡിഗ്രിയായി കുറഞ്ഞു.ഡൽഹിയിൽ മൂടിയ കാലാവസ്ഥതുടരുമെന്നും ചാറ്റൽമഴക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ മാസം 20ന് ഡൽഹിയിൽ താപനില 4.6 ഡിഗ്രി വരെ രേഖപ്പെടുത്തിയിരുന്നു. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അതി ശൈത്യത്തിലേക്ക് എത്തിയിരുന്നു. രാജസ്ഥാനിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപ നില 2.6 ഡിഗ്രിയായിരുന്നു. പഞ്ചാബിലും ഹരിയാനയിലും താപനില ഒരു ഡിഗ്രിയിലും താഴെയാണ് അന്ന് രേഖപ്പെടുത്തിയിരുന്നത്. അമൃത്സറിൽ രേഖപ്പെടുത്തിയ താപ നില മൈനസ് 0.5 ഡിഗ്രിയായിരുന്നു.

]]>
ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചു; കഠിനതണുപ്പിന് നേരിയ ശമനം https://malayalees.ch/north-india-cold-wave-decreases/ Fri, 24 Dec 2021 08:19:43 +0000 https://malayalees.ch/?p=54569 ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചതോടെ കഠിനതണുപ്പിന് അൽപം കുറവ് വന്നു. ജനുവരി 5 വരെ ശീതതരംഗ സാധ്യത ഇല്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

അതേസമയം ഒഡീഷയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശീതതരംഗ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുണ്ട്. ഡിസംബർ അവസാന ആഴ്ചയിലും ജനുവരി ആദ്യ ആഴ്ചയിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഡൽഹിയിൽ 7 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. കാശ്മീരിൽ മഞ്ഞുവീഴ്ച തുടരുകയാണെങ്കിലും കുറഞ്ഞ താപനില സാധാരണ നിലയേക്കാൾ ഉയർന്നു. രാജസ്ഥാനിലും തണുപ്പിന്റെ തീവ്രതയിൽ നേരിയ കുറവ് രേഖപ്പെടുത്തി.

]]>
ഉത്തരേന്ത്യയിൽ ശീതതരംഗം തുടരുന്നു; ഡൽഹി യിൽ യെല്ലോ അലേർട്ട് https://malayalees.ch/cold-wave-hits-north-india/ Tue, 21 Dec 2021 04:04:24 +0000 https://malayalees.ch/?p=54341 ഉത്തരേന്ത്യയിൽ ശീതതരംഗം തുടരുന്നു.ഡൽഹി യിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഡൽഹിയിൽ ശരാശരി താപനില 4.4 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ( cold wave hits north india )

ലോഥി റോഡിൽ റിപ്പോർട്ട് ചെയ്തത് 3.1 ഡിഗ്രി സെൽഷ്യസാണ്. കൊടും തണുപ്പിനൊപ്പം 24,25 തീയതികളിൽ ചെറിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു ഇതോടെ ശൈത്യത്തിന് ശക്തിയേറും.

അടുത്ത ബുധനാഴ്ച വരെ താപനില മോശമായി തുടരും. ഡൽഹിയ്ക്ക് പുറമേ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ താപനില മൈനസ് ഡിഗ്രി സെൽഷ്യസിന് താഴ്ന്നു. രാജസ്ഥാനിലെ ചുരുവിൽ ഏറ്റവുംകുറഞ്ഞ താപനില മൈനസ് 2.6 ഡിഗ്രിയും സിക്കാറിൽ മൈനസ് 2.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. അമൃത്സറിൽ താപനില മൈനസ് 0.5 ഡിഗ്രി സെൽഷ്യസ് എത്തി.

]]>
ഉത്തരേന്ത്യയിൽ അതി ശൈത്യം; വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യത https://malayalees.ch/extreme-cold-in-north-india/ Mon, 20 Dec 2021 04:11:29 +0000 https://malayalees.ch/?p=54288 ഉത്തരേന്ത്യയിൽ അതി ശൈത്യം. വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യതയെന്ന് കലാവസ്ഥ മുന്നറിയിപ്പ്. അടുത്ത മൂന്നുദിവസം ഡൽഹിയടക്കമുള്ള വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ശൈത്യം കൂടുതൽ ശക്തമാകും.

ഡൽഹിയിൽ താപനില 4.6 ഡിഗ്രി വരെ രേഖപ്പെടുത്തി. ജമ്മുകാശ്മീരിൽ ശക്തമായ മഞ്ഞ് വീഴ്ച തുടരുകയാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അതി ശൈത്യത്തിലേക്ക് എത്തി. ഇവിടങ്ങളിൽ ശീതക്കാറ്റ് ശക്തിപ്രാപിച്ചിട്ടുണ്ട്.

രാജസ്ഥാനിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപ നില -2.6 ഡിഗ്രിയാണ്. പഞ്ചാബിലും ഹരിയാനയിലും താപനില ഒരു ഡിഗ്രിയിലും താഴെയായി. അമൃത്സറിൽ രേഖപ്പെടുത്തിയ താപ നില മൈനസ് o.5 ഡിഗ്രിയാണ്.

]]>