north-india-heavy-rain-37-death – malayalees.ch https://malayalees.ch Malayalam Online News Portal Tue, 11 Jul 2023 08:28:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png north-india-heavy-rain-37-death – malayalees.ch https://malayalees.ch 32 32 ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 37 ആയി https://malayalees.ch/north-india-heavy-rain-37-death/ Tue, 11 Jul 2023 08:28:45 +0000 https://malayalees.ch/?p=84190 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിൽ മരണസംഖ്യ 37 ആയി. മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഹിമാചലിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മാണ്ഡിയിൽ മിന്നൽ പ്രളയ മുന്നറിയിപ്പുണ്ട്. ഡൽഹി യമുനാ നദിയിലെ ജലനിരപ്പ് അപകടനില കടന്നു.

അതിതീവ്ര മഴയ്ക്ക് പിന്നാലെ ഉണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഹിമാചൽപ്രദേശിൽ മാത്രം 4000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. ദേശീയപാതകൾ തകർന്നു. പ്രധാന റോഡുകളെല്ലാം ഒലിച്ചുപോയി. കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ കെട്ടിടങ്ങൾ തകർന്നു. സോളൻ, ഷിംല, കുളു അടക്കം 7 ജില്ലകൾ റെഡ് അലേർട്ടിലാണ്. കിന്നോർ, മാണ്ഡി, ലഹോൾ സ്പിതി ജില്ലകളിൽ മിന്നൽ പ്രളയം മുന്നറിയിപ്പ് നൽകി. ബിയാസ് നദി അപകട നിലയക്ക് മുകളിൽ ഒഴുകുന്നു. ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാൻ ഹിമാചൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ഉത്തരാഖണ്ഡ് ഉത്തരകാശിയിൽ മണ്ണിടിച്ചിലിൽ മൂന്നുപേർ മരിച്ചു. ഹരിയാന പഞ്ച്കുളയിൽ ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. അംബാല – ഛണ്ഡിഗഡ് ദേശീയപാതയിൽ വെള്ളം കയറി. ഡൽഹി യമുനാ നദിയിലെ ജലനിരപ്പ് 206 മീറ്റർ കടന്നു. ഹത്നികുണ്ഡ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതാണ് യമുനയിൽ ജലനിരപ്പ് ഉയരാൻ കാരണമായത്. തീരപ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി.

]]>